ദരിദ്രരെ കഷ്ടപ്പെടുത്തിക്കൊണ്ട് നേരിട്ടല്ലാത്ത നികുതിയിലുള്ള ആശ്രിതത്വം GST വര്‍ദ്ധിപ്പിച്ചു

Goods and Services Tax (GST) ന്റെ നാലാം വാര്‍ഷികം ഇന്‍ഡ്യ ആഘോഷിക്കുകയാണ്. ദരിദ്രര്‍ക്ക് മേലുള്ള നികുതി ഭാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് അത് ഇന്‍ഡ്യയിലിപ്പോഴുള്ള സാമ്പത്തിക അസമത്വങ്ങളെ വലുതാക്കുകയാണ്. GST സംവിധാനത്തില്‍ രാജ്യം കൂടുതലും നേരിട്ടല്ലാത്ത നികുതിയെ ആണ് ആശ്രയിക്കുന്നത്. ഒരു സേവനം ഉപയോഗിക്കുകയോ, ഉല്‍പ്പന്നം വാങ്ങുകയോ ചെയ്യുന്ന എല്ലാവരും അത് കൊടുക്കുന്നു. കഴിഞ്ഞ നാല് വര്‍ഷം gross revenue receipt എന്ന നിലയില്‍ നേരിട്ടല്ലാത്ത നികുതിയുടെ പങ്ക് വര്‍ദ്ധിക്കുകയായിരുന്നു. അതിന് വിരുദ്ധമായി, സംയുക്ത സര്‍ക്കാരിന്റെ gross tax … Continue reading ദരിദ്രരെ കഷ്ടപ്പെടുത്തിക്കൊണ്ട് നേരിട്ടല്ലാത്ത നികുതിയിലുള്ള ആശ്രിതത്വം GST വര്‍ദ്ധിപ്പിച്ചു

അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

Central Bureau of Investigation ന്റെ നേതൃത്വ സ്ഥാനത്ത് നിന്ന് Alok Verma യെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്താക്കി മണിക്കൂറുകള്‍ക്ക് ശേഷം Pegasus ചാരഉപകരണത്തിന്റെ ഉപഭോക്താവായ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇന്‍ഡ്യന്‍ ഏജന്‍സി അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ഫോണ്‍നമ്പരുകള്‍ രേഖപ്പെടുത്തി. സംശയിക്കുന്നവരെ രഹസ്യാന്വേഷണം നടത്താന്‍ ഉത്തരവിടാനുള്ള അധികാരമുള്ള വിരമിക്കാന്‍ മൂന്ന് മാസം ഇരിക്കെ പുറത്താക്കപ്പെട്ട വര്‍മ്മ അതിന് കീഴിലായി. എന്നാല്‍ അദ്ദേഹത്തിന് അന്ന് അറിയാതിരുന്ന മോഡി സര്‍ക്കാര്‍ കൊടുത്ത രണ്ടാമത്തെ ഇടി: ഇന്‍ഡ്യയുടെ അത്യുന്നത ചാരപ്പണി … Continue reading അര്‍ദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം CBI തലവന്‍ ആലോക് വര്‍മ്മ രഹസ്യാന്വേഷണ വലയത്തില്‍ പെട്ടു

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

മറ്റ് ആദിവാസി സ്ത്രീകളോടൊപ്പം അവര്‍ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ ഗ്രാമമായ സാലിഹാനില്‍നിന്നും ഒരു യുവതി നിലവിളിച്ചുകൊണ്ട് ഓടിയെത്തിയിട്ടു പറഞ്ഞു: “അവര്‍ ഗ്രാമം ആക്രമിക്കുന്നു, അവര്‍ നിങ്ങളുടെ അച്ഛനെ മര്‍ദ്ദിച്ചു. അവര്‍ നമ്മുടെ വീടുകള്‍ക്ക് തീയിടുന്നു.” “അവര്‍” സായുധരായ ബ്രിട്ടീഷ് പോലീസ് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് വെല്ലുവിളിയായി തോന്നിയ ഒരു ഗ്രാമത്തെ അവര്‍ അടിച്ചമര്‍ത്തി. മറ്റ് നിരവധി ഗ്രാമങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുകയും കത്തിച്ചു കളയുകയും അവരുടെ ധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. വിമതര്‍ക്ക് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു. … Continue reading ‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി

ഇന്‍ഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിറ്റ്സര്‍ലന്റില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പണം 255 കോടി സ്വിസ് ഫ്രാങ്ക് ആയി (Rs 20,700 കോടി രൂപയിലധികം). സ്വിറ്റ്സര്‍ലാന്റിന്റെ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. 2019 ന്റെ അവസാനം 89.9 കോടി സ്വിസ് ഫ്രാങ്കായിരുന്ന പണമാണ് വന്‍തോതില്‍ വര്‍ദ്ധിച്ച് 13 വര്‍ഷത്തിലേക്കും ഏറ്റവും കൂടിയ നിലയിലെത്തിയത്. 2006 ല്‍ ആയിരുന്നു ആ നിക്ഷേപം ഏറ്റവും കൂടിയ നിലയിലായിരുന്നത്. അന്ന് ഇന്‍ഡ്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത് 650 കോടി സ്വിസ് ഫ്രാങ്കായിരുന്നു. അതിന് … Continue reading സ്വിസ് ബാങ്കിലെ ഇന്‍ഡ്യക്കാരുടെ സമ്പാദ്യം 13 വര്‍ഷത്തില്‍ ഏറ്റവും കൂടിയ സ്ഥിതിയിലായി

1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം

ഇപ്പോഴും അവർ പതാക താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ഓഗസ്റ്റ് 18-ന് അവർ അത് ഉയർത്തുന്നത്. 1942-ല്‍ ഇതേദിവസമാണ് ഉത്തർപ്രദേശിലെ ഘാസിപൂർ ജില്ലയിലെ ഈ ഭാഗത്തു നിന്നുള്ള ആളുകൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദാബാദിലെ തഹസീൽദാർ വെടിയുതിർക്കുകയും ശേർപൂർ ഗ്രാമത്തിലെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ശിവ് പൂജൻ റായ് നയിച്ച കോൺഗ്രസ്സുകാരായിരുന്നു ഇവരിൽ മിക്കവരും. മുഹമ്മദാബാദിലെ തഹസീൽ കെട്ടിടത്തിനു മുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടയില്‍ അവർ വെടിയേറ്റു മരിച്ചു. ബ്രിട്ടീഷുകാർ 129 … Continue reading 1942-ൽ പതാക ഉയർത്തുകയും അതിനു വില നൽകുകയും ചെയ്ത ഉത്തർപ്രദേശ് ഗ്രാമം

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

“വീര്‍ നാരായണ്‍ സിംഗ്?”, ഛത്തീസ്‌ഗഢിലെ സോനാഖന്‍ ഗ്രാമത്തിലെ സഹസ്രം കാംവര്‍ പറഞ്ഞു. “അയാള്‍ ഒരു കൊള്ളക്കാരനായിരുന്നു. കുറച്ചുപേര്‍ അയാളെ ഒരു മഹാനാക്കിയിരിക്കുന്നു. ഞങ്ങളല്ല.” ചുറ്റുമുള്ള കുറച്ചുപേര്‍ സമ്മതത്തില്‍ തലയാട്ടുകയും ചെയ്തു. മറ്റു ചിലരും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. ഇത് ഹൃദയഭേദകമായിരുന്നു. സോനാഖന്‍ അന്വേഷിച്ച് ഞങ്ങള്‍ കുറച്ചുദൂരത്തുനിന്നും വരികയാണ്. 1850-കളുടെ മദ്ധ്യത്തില്‍ ഛത്തീസ്‌ഗഢില്‍ നടന്ന ആദിവാസി ലഹളയുടെ സിരാകേന്ദ്രമായിരുന്നു ഇത്. 1857-ലെ മഹാലഹളയ്ക്ക് മുമ്പ് തുടങ്ങിയ ഒന്ന്. അത് ഒരു നാടോടി നായകന് ജന്മംനല്‍കി. ഈ ഗ്രാമത്തില്‍ വച്ചാണ് … Continue reading സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ്‌ എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു. “അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.” ഇന്ത്യയിലെ … Continue reading അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

ആധാര്‍ കുറ്റാരോപണം

വര്‍ദ്ധിച്ച് വരുന്ന ഒഴുവാക്കല്‍, തുടരുന്ന ഡാറ്റാ ചോര്‍ച്ചകള്‍, സുരക്ഷാ വീഴ്ചകള്‍, കുറഞ്ഞത് സുപ്രീംകോടതിയുടെ ഉത്തരവുകള്‍ വീണ്ടും വീണ്ടും ലംഘിക്കുന്നത് ഒക്കെ #Aadhaar പദ്ധതികളെ ഭരിക്കുന്നവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. #PeoplesAgenda2019 ഞങ്ങളുടെ ആവശ്യങ്ങളുടെ manifesto ഇതാണ്: 1. Aadhaar (ഉം മറ്റ് നിയമങ്ങളും) Amendment Ordinance, 2019 പിന്‍വലിക്കുക. 2. നിയമവിരുദ്ധമായി കൊണ്ടുവന്ന ആധാര്‍ നിയമം റദ്ദാക്കുക. ആധാര്‍ പദ്ധതിയെക്കുറിച്ച് ഒരു പൊതുജന കൂടിയാലോചന തുടങ്ങുക. 3. ആധാര്‍ പട്ടികയില്‍ ചേര്‍ക്കുന്നത്, പുതുക്കുന്നത്, സാധൂകരിക്കല്‍ … Continue reading ആധാര്‍ കുറ്റാരോപണം

അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും

തങ്ങളുടെ ഭൂഅവകാശങ്ങൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന വനിതാ കർഷകരും കർഷക തൊഴിലാളികളും മുംബൈയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു. താങ്ങുവിലയിലും താഴെ കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങള്‍ക്കു കൂടുതല്‍ നഷ്ടം വരുത്തിവയ്ക്കുമെന്ന് അവര്‍ ആകുലപ്പെടുന്നു. ഇനിപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; അവശ്യ സാധന … Continue reading അവർ ഞങ്ങളുടെ ഗോതമ്പ് മൂന്നിരട്ടി വിലയ്ക്കു ഞങ്ങൾക്കു തന്നെ വിൽക്കും