ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം

ആളുകള്‍ ഒത്തു ചേരുന്ന ഈ റാലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. Tahrir Square ആളുകള്‍ വൃത്തിയാക്കുന്നു. ആഹാരം പങ്കുവെക്കുന്നു. പരസ്പരം സഹായിക്കുന്നു. Tahrir Square ല്‍ തന്നെ ടെന്റ് കെട്ടി കിടന്നുറങ്ങുന്നു. വൈകാരികമായ കാഴ്ച്ചകളാണ് നാം ഇവിടെ കാണുന്നത്. ആരും പ്രതീക്ഷിച്ചതല്ല ഇതൊന്നും. നേതാക്കളില്ലാത്ത മുന്നേറ്റമാണിത്. ഇത് സംഘടിപ്പിക്കുന്ന സംഘങ്ങളൊന്നുമില്ല. സമൂഹത്തിലെ മൊത്തമാളുകളും ഇതില്‍ ഒത്തുചേരുന്നു. Muslim Brotherhood ഉള്‍പ്പടെ മറ്റ് പ്രതിപക്ഷ സംഘടനകള്‍ കൂടി ഇതില്‍ ചേരുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഈ സമരത്തെ ഏതെങ്കിലും സംഘടനയുടെ ഭാഗമാക്കുന്നതിന് … Continue reading ഈജിപ്റ്റില്‍ മതേതരമായ ജനകീയ മുന്നേറ്റം

കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കഴിഞ്ഞ അഞ്ച് വര്‍ഷം ശക്തമായ പ്രതിരോധം കാഴ്ച്ചവെക്കുന്ന കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. തെറ്റിധരിക്കേണ്ട മാധ്യമങ്ങളാണ് ഇവിടെ പ്രതിപക്ഷം. UDF ഒരു സൗജന്യയാത്രയാണ് ചെയ്യുന്നത്. സിപിഎം ഏതോ നേതാവിനെ ശാസിച്ചന്നോ ഇല്ലന്നോ ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ശരിക്കും ഇതൊരു പൊതു പ്രശ്നം ആണോ? ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ശാസിക്കുകയോ ശാസിക്കാതിരിക്കുകയോ ഒക്കെ അവരുടെ ആഭ്യന്തര കാര്യമാണ്. എന്തിനാണ് 4th estate മണിക്കൂറുകള്‍ അതിനെക്കുറിച്ച് ചര്‍ച്ചയെയ്യുകയും മറ്റ് വാര്‍ത്തകള്‍ ജനങ്ങളില്‍ … Continue reading കേരള പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം

പണ്ട് മതത്തിനും രാജാവിനും ആയിരുന്നു അധികാരം. അന്ന് മൂലധനശക്തികള്‍ അവരുടെയൊപ്പം കൂടി. മൂലധനം കൂട്ടുന്നതിന് വേണ്ടി രാജാവും മതങ്ങളും ജനങ്ങളുടെ മേല്‍ നിയമങ്ങള്‍ നടപ്പാക്കി അവരുടെ അധ്വാന ശക്തിയെ ചൂഷണം ചെയ്തു. അന്ന് ജനങ്ങളുടെയൊപ്പം പുരോഗമനകാരികളെന്നൊരു വര്‍ഗ്ഗം നിലകൊണ്ടു. അവര്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. അവരുടെ സമരങ്ങളില്‍ പങ്കുചേര്‍ന്നു. ജയിലില്‍ കിടന്നു, തൂക്കിലേറി. പിന്നീട് രാജാവ് പോയി. മതങ്ങളുടെ ശക്തി കുറഞ്ഞു. അധികാരം പുരോഗമനകാരികളുടെ കൈയ്യിലായി. മൂലധന ശക്തികള്‍ എന്തു ചെയ്യും? അവര്‍ പുരോഗമനകാരികളുടെ കൂടെയായി. … Continue reading ജനപക്ഷത്തുള്ളവര്‍ക്ക് സംഭവിച്ച ജനിതകമാറ്റം

സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്

മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ ദൈവങ്ങള്‍ മഫ്തിയില്‍ ഇറങ്ങുന്ന ധാരാളം കഥകള്‍ നമ്മുടെ പുരാണങ്ങളിലുണ്ട്. വേഷം മാറി എത്തുന്ന ദൈവങ്ങളോട് മനുഷ്യര്‍ എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ച് അവര്‍ക്ക് വരമോ ശാപമോ ദൈവങ്ങള്‍ നല്‍കുന്നു. സ്വതേ എല്ലാറ്റിനും അതീതരും സര്‍വ്വജ്ഞരും ആയ സിപിഎം നേതാക്കളും ദൈവത്തേ പോലെയാണ്. ജനങ്ങളേയും സാമൂഹ്യ സ്ഥാപനങ്ങളേയും പരീക്ഷിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും മാധ്യമങ്ങളാണ് സിപിഎമ്മിന്റെ പരീക്ഷണ മൃഗം. വിവാദപരമായ പ്രസ്ഥാവനകളും സങ്കീര്‍ണ്ണ ശാസ്ത്ര സിദ്ധാന്തങ്ങളും അവര്‍ അവതരിപ്പിക്കും. അതില്‍ മാധ്യമങ്ങള്‍ക്ക് എത്രമാത്രം അറിവുണ്ടെന്നാണ് പരീക്ഷണം. … Continue reading സൂക്ഷിക്കുക, സിപിഎം പരീക്ഷിക്കുകയാണ്

എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു

ജനിതക സാങ്കേതികവിദ്യാ ഗവേഷണം നടത്തണ്ട എന്ന് ആരും പറയില്ല. പറയുന്നുമില്ല. സിപിഎമ്മും ഗവേഷണം നടത്തണമെന്നേ പറയുന്നുമുള്ളു. പിന്നെ എന്തിനാണ് സിപിഎം നയത്തെ വിമര്‍ശിക്കുന്നു എന്നത് ചോദ്യമാണ്. എല്ലാ ഗവേഷണവും സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. താല്‍പ്പര്യമുള്ളവര്‍ സ്വകാര്യമായോ സ്റ്റേറ്റിന്റേയോ കമ്പനികളുടേയോ സഹായത്തോടെ നടത്തുന്ന ഗവേഷണമുണ്ട്. സ്റ്റേറ്റോ കമ്പനികളോ നേരിട്ട് നടത്തുന്ന ഗവേഷണമുണ്ട്. സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഗവേഷണവുമുണ്ട്. ലോബീയിങ്ങിന്റെ ഫലമായി ചിലമേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായവും ചിലമേഖലക്ക് കുറവ് ധനസഹായവും നല്‍കുന്നു. രാജ്യം ഒരു വര്‍ഷം 1,300 കോടി … Continue reading എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു

സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം. സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം … Continue reading സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു

Cancún കാലാവസ്ഥാ സമ്മേളനം അതിന്റെ സമാപ്തിയിലേക്ക് നീങ്ങുന്ന അവസരത്തില്‍ പിഴവുകളുള്ള ഐക്യരാഷ്ട്ര പദ്ധതിക്കെതിരെ civil society സംഘങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കാലാവസ്ഥാമാറ്റത്തിന്റെ കൊടിയ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന തദ്ദേശീയ ജനങ്ങളെ സഭ ഒഴുവാക്കിയതിനെ എല്ലാ സംഘങ്ങളും കൂടിച്ചേര്‍ന്ന Grassroots Solutions for Climate Justice എന്ന വലിയ സംഘം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കണ്‍കൂണിലെ ആര്‍ഭാടകരമായ Moon Palace resort ലെ കോണ്‍ഫറന്‍ റൂമുകളില്‍ അവസാന തല ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ civil society സംഘങ്ങളെ … Continue reading ഐക്യരാഷ്ട്ര സഭ വിസമ്മതത്തെ നിശബ്ദരാക്കുന്നു

ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം

പക്ഷേ ഡീ-റെഗുലേഷന്റേയും "സ്വതന്ത്ര*" കമ്പോളത്തിന്റേയും ഗുരു അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നത് കേള്‍ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര്‍ ഹെന്‍റി വാക്സ്‌മന്‍ ആദ്യം നല്‍കുന്നുണ്ട്. സെനറ്റര്‍ സാന്‍ഡേര്‍സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള്‍ അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്. * സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്‍ക്കുന്നില്ല. അധികാരികള്‍ അവര്‍ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര്‍ … Continue reading ഡീ-റെഗുലേഷന്‍, എത്ര മനോഹരമായ പദം