ലണ്ടനിലെ ഇക്വഡോര്‍ എംബസിയുടെ സുരക്ഷക്കായി ഒരു സ്പാനിഷ് പ്രതിരോധ സുരക്ഷാ കരാറു കമ്പനിയെ ജോലിക്കെടുത്തു. അവര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി അവിടെ താമസിച്ചിരുന്ന ജൂലിയാന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തി. സ്പെയിനിലെ പത്രമായ El País ആണ് അത് റിപ്പോര്‍ട്ട് ചെയ്തത്. അസാഞ്ജും അദ്ദേഹത്തിന്റെ വക്കീലുമാരും സഹപ്രവര്‍ത്തകരും തമ്മിലുള്ള യോഗങ്ങളുടെ ശബ്ദവും വീഡിയോയും എല്ലാം CIA ക്ക് Undercover Global S.L. (UC Global SL) എന്ന ആ കമ്പനിയുടെ ഉടമസ്ഥന്‍ David Morales കൈമാറുന്നതിന്റെ രേഖകള്‍ … Continue reading സ്പെയിനിലെ സുരക്ഷാ സ്ഥാപനം അമേരിക്കക്ക് വേണ്ടി ജൂലിയന്‍ ആസാഞ്ജിനെ ചാരപ്പണി നടത്തി
ടാഗ്: വാര്‍ത്ത
സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു
അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ 1.5 ലക്ഷം കോടി ഡോളറാണ്. നല്ല വാര്‍ത്ത. ഇന്റര്‍നെറ്റിന് നന്ദി. 'മൃദു വ്യഭിചാരം' ദീര്‍ഘകാലമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഒരു സാധാരണ കാര്യമായി മാറ്റുന്നത് പുതിയ ഒന്നാണ്. അത് .5 ലക്ഷം കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുമായും വിദ്യാര്‍ത്ഥി വായ്പ പ്രശ്നവും ആയി നിസംശയം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു 'sugar daddy / sugar baby' വെബ് സൈറ്റ് പറയുന്നതനുസരിച്ച് Georgia State University യിലെ 1,304 വിദ്യാര്‍ത്ഥിനികള്‍ … Continue reading സ്വകാര്യ വിദ്യാഭ്യാസ വ്യവസ്ഥ അമേരിക്കയിലെ വിദ്യാര്‍ത്ഥികളെ ഫീസ് കൊടുക്കാനായി വ്യഭിചരിക്കാന്‍ പ്രേരിപ്പിക്കുന്നു
ജൂലിയന്‍ അസാഞ്ജിനെ സ്വാതന്ത്രനാക്കണണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു
ബ്രിട്ടീഷ് ജയിലില്‍ നിന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് “മാപ്പ് കൊടുത്ത് സ്വതന്ത്രനാക്കണം” എന്ന് മെക്സിക്കോ സിറ്റിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മെക്സിക്കന്‍ പ്രസിഡന്റ് Andres Manuel Lopez Obrador ആവശ്യപ്പെട്ടു. അസാഞ്ജിനെ “പീഡിപ്പിക്കുന്നതും” അവസാനിപ്പിക്കണം. അമേരിക്കയുടെ Espionage Act ലംഘിച്ച കുറ്റത്തിന് കൈമാറ്റം ചെയ്യപ്പെടുന്നത് തീരുമാനിക്കാനുള്ള വിചാരണ കാത്ത് ലണ്ടന് പുറത്തുള്ള ഒരു ജയിലിലാണ് ഇപ്പോള്‍ അസാഞ്ജിനെ തടവിലിട്ടിരിക്കുന്നത്. 18 കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട അദ്ദേഹത്തിന് 175 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. — സ്രോതസ്സ് wsws.org … Continue reading ജൂലിയന്‍ അസാഞ്ജിനെ സ്വാതന്ത്രനാക്കണണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു
കൈയ്യേറിയ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പാലസ്തീന്‍കാര്‍ക്ക് അവിടെ പ്രവേശിക്കാനാകുന്നില്ല
വടക്കന്‍ പടിഞ്ഞാറേക്കരയിലെ ഉപേക്ഷിക്കപ്പെട്ട കൈയ്യേറ്റകോളനിയായ Homesh ലേക്ക് Burka ഗ്രാമത്തിലെ പാലസ്തീന്‍കാര്‍ പ്രവേശിക്കുന്നതിനെ ഇസ്രായേല്‍ സൈന്യം തടയുന്നു. ആ സ്ഥലത്ത് പ്രവേശിക്കരുതെന്ന നിരോധനം പിന്‍വലിച്ചതിന് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. 2005 ല്‍ ഗാസയില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ ഭാഗമായി Homesh ഉം ഒഴിപ്പിച്ചതാണ്. പടിഞ്ഞാറെക്കരയിലെ ധാരാളം കൈയ്യേറ്റകോളനികളും അന്ന് ഒഴിഞ്ഞിരുന്നു. 2013 ല്‍ ആ ഭൂമി പിടിച്ചെടുക്കുന്നത് റദ്ദാക്കുന്ന ഉത്തരവ് ഉണ്ടായി. എന്നിട്ടും ഇസ്രായേലികള്‍ വര്‍ഷങ്ങളായി ആ സ്ഥലം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു എന്ന് കോടതിയിലെ പരാതിയോട് ഇസ്രായേല്‍ പ്രതികരിച്ചു. ഇസ്രായേലികളും … Continue reading കൈയ്യേറിയ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പാലസ്തീന്‍കാര്‍ക്ക് അവിടെ പ്രവേശിക്കാനാകുന്നില്ല
ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്
2019 ല്‍ എല്ലാ ഭൂഖണ്ഡങ്ങളിലും കാട്ടുതീ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആസ്ട്രേലിയയില്‍ തുടരുന്ന കാട്ടുതീ അഭൂതപൂര്‍വ്വമായ നാശമാണുണ്ടാക്കിയിരിക്കുന്നത്. ആസ്ട്രേലിയയിലെ 1.2 കോടി ഏക്കര്‍ സ്ഥലത്തെയാണ് തീ പുതച്ചത്. 20 പേര്‍ മരിച്ചു. 1000 ല്‍ അധികം വീടുകള്‍ നിരപ്പായി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിച്ചു. ധാരാളം പേരെ കാണാനില്ല. നവംബറിന് ശേഷം ആസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ഉള്‍പ്പെടുന്ന സംസ്ഥാനമായ New South Wales ല്‍ മൂന്നാം സ്ഥിതിയിലെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തീ വഷളാകും … Continue reading ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്
ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനോടൊപ്പം നില്‍ക്കുക
ബ്രസീലിലെ നീതിനിര്‍വ്വഹണ ഉദ്യോഗസ്ഥരുടേയും പ്രോസിക്യൂട്ടര്‍മാരുടേയും പീഡനങ്ങളെക്കുറിച്ച് Intercept നടത്തിയ വിമര്‍ശനാത്മക റിപ്പോര്‍ട്ടിങ്ങിനെതിരെ പ്രതികാരം ചെയ്യുന്ന നടപടിയാണ് മാധ്യമമത്തിന്റെ സഹ സ്ഥാപകനായ Glenn Greenwald ന് എതിരെ ക്രിമിനല്‍ കുറ്റാരോപണം വന്നിരിക്കുന്നത്. സ്വതന്ത്രമായ മാധ്യമങ്ങളില്ലാതെ ജനാധിപത്യം സാദ്ധ്യമല്ല. മറയില്ലാതെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന ബോള്‍സനാരോ സര്‍ക്കാരിനെ അപലപിക്കാന്‍ പത്രസ്വാതന്ത്ര്യത്തിന്റെ വക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. sign join.theintercept.com/sign/standwithglenn/
ഈ ഗ്രാമത്തിലെ എല്ലാവരും ജനുവരി ഒന്നിനാണ് ജനിച്ചത്
മുഹമ്മദ് ഖാന്റെ ആധാര്‍ കാര്‍ഡില്‍ ജനന തീയതി ജനുവരി ഒന്നായാണ് എഴുതിയിരിക്കുന്നത്. അയല്‍ക്കാരനായ Alafdin ന്റേയും ഔദ്യോഗിക ജനന തീയതി ജനുവരി ഒന്നാണ്. അത് മാത്രമല്ല Alafdin ന്റെ മൊത്തം കുടുംബത്തിന്റേയും ആധാര്‍ കാര്‍ഡിലെ ജനന തീയതി ഒന്നാണ്. അയാളുടെ അമ്മാവന്റേയും അമ്മായിടേയും ഉള്‍പ്പടെ ഹരിദ്വാരില്‍ നിന്ന് 20km അകലെയുള്ള Gaindi Khata ഗ്രാമത്തിലെ 800 കുടുംബങ്ങളിലെ മിക്കവരുടേയും ജനന തീയതി ഒന്നാണ്. "ഞങ്ങള്‍ക്ക് unique identification number കിട്ടുമെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ എന്ത് … Continue reading ഈ ഗ്രാമത്തിലെ എല്ലാവരും ജനുവരി ഒന്നിനാണ് ജനിച്ചത്
ആസ്ട്രേലിയയിലെ കാട്ടുതീയില്‍ 50 കോടിക്കടുത്ത് മൃഗങ്ങള്‍ ചത്തു
University of Sydneyയിലെ ജൈവവ്യവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കാക്കിയത് പ്രകാരം സെപ്റ്റംബറില്‍ തുടങ്ങി കാട്ടുതീ കാരണം നേരിട്ടോ അല്ലാതെയോ ഏദേശം 48 കോടി സസ്തനികളും, പക്ഷികളും, ഇഴജന്തുക്കളും കൊല്ലപ്പെട്ടു. അതില്‍ 8,000 കൊയ്‌ലകളും ഉള്‍പ്പെടുന്നു. രാജ്യത്ത് 100 ല്‍ അധികം കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ അത് 50 ലക്ഷം ഹെക്റ്റര്‍ ഭൂമിയെ വിഴുങ്ങി. New South Wales ല്‍ മാത്രം 40 ലക്ഷം ഹെക്റ്റര്‍ സ്ഥലം കത്തി. — സ്രോതസ്സ് standard.co.uk | Dec 28, 2019
ഫുകുഷിമ റിയാക്റ്റര്‍ ശുദ്ധീകരണം 5 വര്‍ഷത്തേക്ക് വൈകിപ്പിച്ചു
Fukushima Daichii അണവനിലയത്തിലെ രണ്ട് റിയാക്റ്ററില്‍ നിന്നുള്ള ഇന്ധന ചാരം (spent fuel) നീക്കം ചെയ്യുന്നത് നാലാം പ്രാവശ്യവും വൈകിപ്പിക്കുകയാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ആണവ ദുരന്തത്തിന്റെ ശുദ്ധീകരണം വൈകുന്നത് എല്ലാവരേയും വ്യാകുലരാക്കുന്നു. ഇന്ധന ചാരം നീക്കം ചെയ്യുന്നത് 2023 ഓടെ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ പ്രക്രിയ ഒന്നാം റിയാക്റ്ററില്‍ 2024 ഉം രണ്ടാം റിയാക്റ്ററില്‍ 2027 ഉം ആയി പുതുക്കി. 2015 ലെ അഭിപ്രായവോട്ടെടുപ്പില്‍ 90% ആളുകളും ആണവ … Continue reading ഫുകുഷിമ റിയാക്റ്റര്‍ ശുദ്ധീകരണം 5 വര്‍ഷത്തേക്ക് വൈകിപ്പിച്ചു
2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി
Bloomberg Billionaires Index ല്‍ പിന്‍തുടരുന്ന ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേര്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി അവരുടെ മൊത്തം സമ്പാദ്യം 25% വര്‍ദ്ധിപ്പിച്ച് $5.9 ലക്ഷം കോടിയിലേക്കെത്തിച്ചു. അമേരിക്കയില്‍ അതിസമ്പന്നരായ 0.1% ആളുകള്‍ 1929 മുതല്‍ ഇന്നുവരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിയ കാലമാണിത്. അതാനാല്‍ സമ്പദ്‌വ്യവസ്ഥയെ പുനക്രമീകരിക്കണമെന്ന ആവശ്യം ചില രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. Bloomberg ന്റെ പട്ടികയിലെ 172 അമേരിക്കന്‍ കോടീശ്വരന്‍മാര്‍ $500 കോടി ഡോളര്‍ ആണ് കൂട്ടിച്ചേര്‍ത്തത്. — … Continue reading 2019 ല്‍ ലോകത്തെ ഏറ്റവും പണക്കാരായ ആളുകള്‍ $1.2 ലക്ഷം കോടി ഡോളര്‍ നേടി