കള്ള രേഖകളുമായി ഇന്‍ഡ്യന്‍ സൈന്യത്തിലേക്ക് ജോലിക്ക് കയറാന്‍ ശ്രമിച്ച 50 പേരെ പിടികൂടി

പശ്ചിമബംഗാളിലെ Barrackpore ലെ Army Recruitment Office (ARO) ല്‍ നടന്ന പ്രവേശന പരീക്ഷയില്‍ നിന്ന് കള്ളരേഖകള്‍ കൊടുത്ത കുറഞ്ഞത് 50 ഉദ്യോഗാര്‍ത്ഥികളെങ്കിലും പിടികൂടി. വടക്കന്‍ പ്രദേശത്തെ ചെറുപ്പക്കാരെ കബളിപ്പിക്കുന്ന വലിയ തട്ടിപ്പ് ആണിതെന്ന് സൈന്യം പറയുന്നു. ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവന്ന കള്ള ആധാര്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ ജനന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസ തെളിവുകള്‍ തെറ്റായി അവര്‍ North 24 Parganas, Hooghly ജില്ലകളിലുള്ളവരാണെന്ന് കൊടുത്തിരിക്കുന്നു. കള്ള രേഖകള്‍ കിട്ടാനായി Rs 2,000 … Continue reading കള്ള രേഖകളുമായി ഇന്‍ഡ്യന്‍ സൈന്യത്തിലേക്ക് ജോലിക്ക് കയറാന്‍ ശ്രമിച്ച 50 പേരെ പിടികൂടി

അധികമുള്ള ധാന്യങ്ങള്‍ ആഫ്രിക്കയിലേക്ക് തള്ളാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു

പുതിയ ഖാരിഫ് ശേഖരണ കാലം തുടങ്ങുന്നതിന് മുമ്പ് അധികമുള്ള ഭക്ഷ്യധാന്യങ്ങള്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് വില്‍ക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ഉദ്യഗസ്ഥര്‍ പറയുന്നു. ഇന്‍ഡ്യയുടെ ഘാനയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുമായുണ്ടാക്കിയ പുതിയ വ്യാപാര കരാറുകള്‍ അത് വ്യക്തമാക്കുന്നു. ഉപഭോക്തൃമന്ത്രാലയം പറയുന്നതനുസരിച്ച് Food Corporation of India (FCI) സംഭരണകേന്ദ്രങ്ങളെല്ലാം അമിതമായ ശേഖരണം കാരണം നിറഞ്ഞ് കവിയുകയാണ്. 2019 ഓഗസ്റ്റിലെ buffer stock ന്റെ സ്ഥിതി 7.11 കോടി ടണ്‍ (MMT)ആയിരുന്നു. സാധാരണയുണ്ടായിരിക്കുന്ന 3.61 MMT യുടെ ഇരട്ടിയാണിത്. … Continue reading അധികമുള്ള ധാന്യങ്ങള്‍ ആഫ്രിക്കയിലേക്ക് തള്ളാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു

റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ജനങ്ങളുടെ റിപ്പബ്ലിക്കായ ചൈനയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന് ഒരു ദിവസം കഴിഞ്ഞ് കാലിഫോര്‍ണിയയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന റൊണാള്‍ഡ് റെയ്ഗണ്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സണിനെ ഫോണില്‍ വിളിച്ച് അമേരിക്കക്ക് എതിരെ നിന്ന് വോട്ട് ചെയ്ത രാജ്യങ്ങളെക്കുറിച്ച് തന്റെ നിരാശ അറിയിക്കുകയുണ്ടായി. റെയ്ഗണ്‍ പറയുന്നു, "കഴിഞ്ഞ രാത്രി ടെലിവിഷനില്‍ കാര്യങ്ങള്‍ ഞാന്‍ കണ്ടു." നിക്സണ്‍ പറഞ്ഞു, "ശരിയാണ്." റെയ്ഗണ്‍ തുടര്‍ന്ന് തന്റെ പരാതി അറിയിച്ചു: "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആ കുരങ്ങന്‍മാരുണ്ടല്ലോ—നശിക്കട്ടെ അവന്‍മാര്‍. അവര്‍ക്ക് ഷൂ … Continue reading റൊണാള്‍ഡ് റെയ്ഗണിന്റെ രഹസ്യമാക്കി വെച്ചിരുന്ന റിച്ചാര്‍ഡ് നിക്സണുമായുള്ള വംശീയ സംഭാഷണം

ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

25,000 വരുന്ന അദ്ധ്യാപകര്‍ ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് walking out നടത്തി. മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും, ചെറിയ ക്ലാസ് വലിപ്പവും, കൂടുതല്‍, നഴ്സുമാരും, counselors ഉം സാമൂഹ്യപ്രവര്‍ത്തകരും ലൈബ്രറേറിയന്‍മാരും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചരിത്രപരമായ ഈ സമരം അമേരിക്കയിലെ മൂന്നാമത്തെ വലിയ സ്കൂള്‍ സംവിധാനത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. 3.5 ലക്ഷം കുട്ടികളുടെ ക്ലാസുകള്‍ റദ്ദാക്കപ്പെട്ടു. ആയിരക്കണക്കിന് സമരം ചെയ്യുന്ന ജോലിക്കാരും അവരുടെ പിന്‍തുണക്കാരും നഗരത്തിലുടനീളം പിക്കറ്റിങ് നടത്തി. സ്കൂളുകളില്‍ കൂടുതല്‍ സഹായ ജോലിക്കാരെ നിയോഗിക്കണമെന്ന് ദീര്‍ഘകാലമായി അദ്ധ്യാപകര്‍ … Continue reading ചിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി

ഇന്‍ഡ്യയിലെ മൂന്നില്‍ രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്

5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവാണ്. 2017 ലെ റിപ്പോര്‍ട്ട് പ്രകാരം 68.2% ആണ് ഈ മരണങ്ങള്‍. 706,000 മരണങ്ങളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. Indian Council of Medical Research (ICMR), Public Health Foundation of India (PHFI), National Institute of Nutrition (NIN) എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവിനാലുള്ള DALY (disability adjusted life years) തോത് ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍, … Continue reading ഇന്‍ഡ്യയിലെ മൂന്നില്‍ രണ്ട് കുട്ടികളുടെ മരണവും പോഷകാഹാരക്കുറവിനാലാണ്

കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു

ആഗോള കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട വിവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ New York Times ന്റെ headquarters ന് മുമ്പില്‍ സമരം നടത്തി. ലോക ശാസ്ത്ര സമൂഹത്തിന്റെ മുന്നറീപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രശ്നത്തെ "കാലാവസ്ഥാ അടിയന്തിരാവസ്ഥ" എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Extinction Rebellion NYC ആണ് പരിപാടിയില്‍ ആസൂത്രണം ചെയ്തത്. പത്രത്തിന്റേയും ജേണലിസം വ്യവസായത്തിന്റേയും പരാജയത്തെക്കുറിച്ച് ശ്രദ്ധ കൊണ്ടുവരാനായി മാന്‍ഹാറ്റനിലെ Eight Avenue യില്‍ സംഘം കുത്തിയിരിപ്പ് സമരം തുടങ്ങിയപ്പോള്‍ 70 … Continue reading കാലാവസ്ഥാ ദുരന്തത്തെ ദുരന്തമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത 70 പേരെ അറസ്റ്റ് ചെയ്തു

ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു

മുന്‍കൂട്ടി തയ്യാറാക്കിയ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം 16- വയസായ സ്വീഡനില്‍ നിന്നുള്ള കാലാവസ്ഥാ പ്രവര്‍ത്തകയായ Greta Thunberg ഐക്യരാഷ്ട്രസഭയുടെ ആഗോളതപനത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ട് ആണ് U.S. House ലെ വാദത്തില്‍ പ്രമാണസാക്ഷ്യമായി കൊടുത്തത്. വിദഗ്ദ്ധരുടെ മുന്നറീപ്പുകള്‍ ശ്രദ്ധിക്കാനും അടിയന്തിരമായ ശ്രമങ്ങള്‍ തുടങ്ങാനും അവര്‍ ആവശ്യപ്പെട്ടു. "ഞാന്‍ ഈ റിപ്പോര്‍ട്ടാണ് പ്രമാണസാക്ഷ്യമായി നല്‍കുന്നത്. കാരണം നിങ്ങള്‍ എന്നേ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളെല്ലാവരും ശാസ്ത്രത്തിന് പിന്നില്‍ അണിനിരക്കണമെന്നും ഞാന്‍ … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്ക് മുമ്പില്‍ തന്റെ പ്രമാണസാക്ഷ്യം കൊടുത്തു

ഗൂഗിള്‍ പിന്നെയും സൈന്യത്തിലും പോലീസിലും AI സാങ്കേതികവിദ്യക്ക് വേണ്ടി നിക്ഷേപം നടത്തുന്നു

സൈനിക ഡ്രോണുകളുടെ ഉന്നം പിടിക്കല്‍ ശേഷി മെച്ചപ്പെടുത്താനായി artificial intelligence ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കമ്പനിയും പ്രതിരോധ വകുപ്പും തമ്മിലുള്ള ഒരു രഹസ്യ കരാര്‍ ആയ Project Maven ന് എതിരെ കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ തൊഴിലാളികളുടെ ഒരു ആഭ്യന്തര സമരം നടന്നിരുന്നു. തൊഴിലാളികളുടെ ആഭ്യന്തര സമരങ്ങളുടേയും രാജിവെക്കലിന്റേയും ശേഷം ഡ്രോണ്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഭാവിയില്‍ ഇത്തരം പദ്ധതികളില്‍ സുതാര്യത കൊണ്ടുവരും എന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തെരയല്‍ ഭീമന്‍ ഏറ്റവും ഉന്നതമായ AI സാങ്കേതികവിദ്യ പെന്റഗണിനും … Continue reading ഗൂഗിള്‍ പിന്നെയും സൈന്യത്തിലും പോലീസിലും AI സാങ്കേതികവിദ്യക്ക് വേണ്ടി നിക്ഷേപം നടത്തുന്നു

കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്

Fifth Avenue മുതല്‍ Main Street വരെയുള്ള ഏതൊരു കടയും എടുത്തോളൂ പന്തയം വെക്കാം അവിടെ ഒരു കറുത്ത മനുഷ്യന് വിവേചനം അനുഭവിക്കപ്പെട്ടുകൊണ്ടിക്കുന്നു. ജോലിക്കാരിലൊരാള്‍ അവരെ വംശീയമായ രൂപരേഖയുണ്ടാക്കി എന്ന് പാട്ടുകാരി SZA ആരോപിച്ചപ്പോള്‍ സൌന്ദര്യ കടയായ Sephora അടുത്ത കാലത്ത് വിമര്‍ശനത്തിന്റെ ശ്രദ്ധയില്‍ വന്നു. എന്നാലത് ഉന്നതരായവരുടെ ഏറ്റവും പുതിയതായി വന്ന സംഭവമായിരുന്നു. Retail racism എന്നത് ഷോപ്പിങ്ങിലെ പകര്‍ച്ചവ്യാധിയാണ്. ഷോപ്പിങ് ചെയ്യുമ്പോള്‍ വെള്ളക്കാരേക്കാള്‍ മോശമായി കറുത്തവരെ പരിഗണിക്കുന്നു എന്ന അനുഭവമുള്ള മൂന്നില്‍ രണ്ട് കറുത്തവരുണ്ട് … Continue reading കറുത്തവരായ ഉപഭോക്താക്കളോടുള്ള മുന്‍വിധി സത്യമാണ്

അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു

പ്രസിഡന്റ് Mauricio Macri യുടെ സര്‍ക്കാരിന്റെ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ Buenos Aires ലെ തെരുവുകളിലിറഞ്ഞി പ്രകടനം നടത്തി. രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും നേരിടാനായി ഭക്ഷ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. Macriയുടെ സാമ്പത്തിക ചിലവ് ചുരുക്കലിനേയും അന്താരാഷ്ട്ര നാണയ നിധിയേയും (IMF) അവര്‍ അപലപിച്ചു. National Institute of Statistics പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കുട്ടികളുടെ ശതമാനം ഇപ്പോള്‍ 49.6% ആണ്. ഒരു വര്‍ഷത്തില്‍ … Continue reading അര്‍ജന്റീനയില്‍ ‘ഭക്ഷ്യ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കണമെന്ന് ആയിരങ്ങള്‍ ആവശ്യപ്പെട്ടു