കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോക്ക് അടുത്തുള്ള ഒരു Chabad ജൂതപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്നപ്പോള്‍ ഒരു തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു എന്ന് കാലിഫോര്‍ണിയ Powayയിലെ പോലിസ് പറഞ്ഞു. അമേരിക്കയിലെ ജൂതചരിത്രത്തിലെ ഏറ്റവും മാരകമായ 11 പേര്‍ കൊല്ലപ്പെട്ട പിറ്റ്സ്‌ബര്‍ഗ് ജൂതപ്പള്ളിയിലെ കൂട്ടക്കൊലക്ക് ആറ് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്. വെടിവെച്ച ആളിനെ പോലീസ് തിരിച്ചറിഞ്ഞു. സാന്‍ ഡിയാഗോയില്‍ നിന്നുള്ള 19 … Continue reading കാലിഫോര്‍ണിയയിലെ ചബാദ് ജൂതപ്പള്ളിയിലെ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ച സ്കൂള്‍ കുട്ടിയെ ഫ്ലോറിഡയില്‍ അറസ്റ്റ് ചെയ്തു

ദേശഭക്തിയുടെ പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ താല്‍ക്കാലിക അദ്ധ്യാപകനുമായുണ്ടായ തര്‍ക്കത്തിന്റെ ഫലമായി 11 വയസ് പ്രായമായ ഫ്ലോറിഡയിലെ കുട്ടിയെ അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ Lakeland ല്‍ പ്രവര്‍ത്തിക്കുന്ന Lawton Chiles Middle Academy യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ഫെബ്രുവരി 4 ന് ക്ലാസ് മുറിയില്‍ ശല്യമുണ്ടാക്കിയ കാരണക്കാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. “ഈ രാജ്യത്തിന്റെ പതാക വംശീയമായതിനാല്‍” താന്‍ എഴുനേറ്റ് നില്‍ക്കില്ല എന്ന് കറുത്തവനായ കുട്ടി പറഞ്ഞു. രാജ്യത്തിന്റെ ദേശീയ ഗാനം “കറുത്തവരെ കടന്നാക്രമിക്കുന്ന തരത്തലാണെന്നും” … Continue reading പ്രതിജ്ഞ ചൊല്ലാന്‍ വിസമ്മതിച്ച സ്കൂള്‍ കുട്ടിയെ ഫ്ലോറിഡയില്‍ അറസ്റ്റ് ചെയ്തു

ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്

2010 ല്‍ ഇന്‍ഡ്യ Bt വഴുതനങ്ങ നിരോധിച്ചു. 9 വര്‍ഷം കഴിഞ്ഞിട്ടും ജനിതകമാറ്റം വരുത്തിയ വിള ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ഹരിയാനയിലെ Fatehabad ലെ ഒരു കര്‍ഷകന്‍ വര്‍ഷങ്ങളായി ഈ വിള കൃഷിചെയ്യുന്നതിനെ അവര്‍ സൂചിപ്പിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെതിരെ ഉടന്‍ പ്രവര്‍ത്തിക്കണം എന്ന് Coalition for a GM-Free India യുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാധാരണ വഴുതനങ്ങ പോലെ ആണ് കമ്പോളത്തില്‍ Bt വഴുതനങ്ങ ഇപ്പോള്‍ വില്‍ക്കുന്നത്. സാധാരണ വിത്തിനേക്കാള്‍ (Rs … Continue reading ഇന്‍ഡ്യയിലെ പാടങ്ങളില്‍ ഇപ്പോഴും Bt വഴുതനങ്ങയുണ്ട്

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു

2017 ല്‍ സിറിയയിലെ റാഖയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ നടത്തിയ, "ചരിത്രത്തിലെ ഏറ്റവും സൂഷ്മതയുള്ള വ്യോമാക്രമണം" എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ട ബോംബാക്രമണത്തില്‍ 1,600 ന് നിരപരാധികളായ സാധാരണക്കാര്‍ മരിച്ചു എന്ന് ഒരു പുതിയ പഠനം വ്യക്തമാക്കി. ആ ആക്രമണം നഗരത്തെ നിലംപരിശാക്കി. അന്വേഷണാത്മക വാര്‍ത്താ സംഘടനയായ Airwars ഉം മനുഷ്യാവകാശ സംഘടനയായ Amnesty International-USA ആണ് ഈ പഠനം നടത്തിയത്. ആ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം 30,000 റൌണ്ട് artillery ആ നഗരത്തില്‍ … Continue reading അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു

മഴക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു

2018 ഓരോ അരമണിക്കൂറിലും ലോകത്ത് ഒരു ഫുട്ബാള്‍ കോര്‍ട്ടിന്റെ വലിപ്പത്തില്‍ മഴക്കാടുകള്‍ വെട്ടി നശിപ്പിച്ചു. ആ വര്‍ഷത്തില്‍ നഷ്ടപ്പെട്ട മൊത്തം കാട് ഏകദേശം 3 കോടി ഏക്കറാണ് എന്ന് World Resources Institute ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ വലിയ കാട്ടുതീ കാരണം ദശലക്ഷക്കണക്കിന് മരങ്ങള്‍ക്ക് തീപിടിച്ചതോടെ അതിലും കൂടുതല്‍ വനമാണ് നഷ്ടപ്പെട്ടത്. ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 10% വരുന്നത് വനനശീകരണത്തില്‍ നിന്നാണ്. വനനശീകരണം ഒരു രാജ്യം ആയിരുന്നെങ്കില്‍ അത് കാര്‍ബണ്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ … Continue reading മഴക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു

ഇസ്രായേലിന്റെ ലേബര്‍ സൂഹൃത്തുക്കളെ മറ്റൊരു MP കൂടെ ഉപേക്ഷിച്ചു

ലേബര്‍ പാര്‍ട്ടിയിലെ ഇസ്രായേല്‍ ലോബി സംഘത്തിന് മറ്റൊരു പിന്‍തുണക്കാരിയെ കൂടി നഷ്ടപ്പെട്ടു. “ഞാന്‍ ഇനി മുതല്‍ പാര്‍ളമെന്റിലെ LFI ന്റെ പിന്‍തുണക്കാരിയായിരിക്കില്ല,” എന്ന് West London ല്‍ നിന്നുള്ള ജനപ്രതിനിധിയായ Rupa Huq പറഞ്ഞു. Labour Friends of Israel ന്റെ പട്ടികയില്‍ നിന്ന് അവരുടെ പേരും നീക്കം ചെയ്യപ്പെട്ടു. മൂന്നാഴ്ച മുമ്പാണ് അവരെ ആ പട്ടികയില്‍ ചേര്‍ത്തത്. “കൈയ്യേറിയ പാലസ്തീന്‍ ഭൂമിയില്‍ കോളനികള്‍ പണിയുന്നതിനെതിരായി ഒരു പ്രവര്‍ത്തിയേയും ഇവര്‍ പിന്‍തുണക്കുന്നില്ല,” എന്ന് സംഘത്തിന്റെ സ്വഭാവത്തിന്റെ ഉദാഹരണമായി … Continue reading ഇസ്രായേലിന്റെ ലേബര്‍ സൂഹൃത്തുക്കളെ മറ്റൊരു MP കൂടെ ഉപേക്ഷിച്ചു

തെറ്റായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു

പുകവലിയെക്കാള്‍ മരണകാരിയായ ആരോഗ്യ അപകടമായിക്കൊണ്ട് മോശമായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു എന്ന് പുതിയ പഠനം കണ്ടെത്തി. Global Burden of Disease Study യുടെ ഭാഗമായ പഠനം Lancet ല്‍ പ്രസിദ്ധീകിച്ചിട്ടുണ്ട്. പഠനത്തില്‍ 195 രാജ്യങ്ങളിലെ 1990- 2017 കാലത്തെ ആഹാരരീതികളാണ് പരിശോധിച്ചത്. മെച്ചപ്പെട്ട ആഹാരം ഉപയോഗിച്ച് അഞ്ചിലൊരു മരണത്തെ തടയാം എന്ന് ഈ പഠനം കണ്ടെത്തി. മോശം ആഹാരം കാരണം ഒരു കോടി ആളുകള്‍ ഹൃദ്രോഗത്താലും 9.13 ലക്ഷം പേര്‍ … Continue reading തെറ്റായ ആഹരരീതി 1.1 കോടി ആളുകളെ 2017 ല്‍ കൊന്നു

ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി

ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന United Nations Security Council പാസാക്കിയ ഒരു പ്രമേയത്തില്‍ ലൈംഗിക പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ച് ഒരു സൂചനയും ഇല്ലാത്തതില്‍ ട്രമ്പ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യുല്‍പ്പാദന ആരോഗ്യത്തെക്കുറിച്ചുള്ള സൂചന എടുത്ത് മാറ്റിയില്ലെങ്കില്‍ അമേരിക്ക വീറ്റോ ചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍ പിന്നീട് ഈ പ്രമേയത്തെ ഉപേക്ഷിച്ചു. ഈ പ്രമേയത്തിന്റെ ഭാഷ ഗര്‍ഭഛിദ്രത്തിന്റെ കോഡാണ് ഈ ഭാഷയെന്ന് ട്രമ്പ് സര്‍ക്കാര്‍ വിശ്വസിക്കുന്നു. വെള്ളം ചേര്‍ത്ത പ്രമേയം International Criminal Court നെക്കുറിച്ചും ദുര്‍ബലമായ പരാമര്‍ശമേ … Continue reading ബലാല്‍സംഗത്തെ യുദ്ധത്തിന്റെ ഉപകരണമായി നിര്‍വ്വചിക്കുന്നതിനെ ഇല്ലാതാക്കുന്ന U.N.പ്രമേയത്തെ ട്രമ്പ് സര്‍ക്കാര്‍ തള്ളി

ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു

ഉപയോക്താക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യത പരിരക്ഷയെ മറികടക്കാന്‍ നിയമം ലംഘിച്ചുകൊണ്ട് വാറന്റ് എടുക്കാതെ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കി വിവരങ്ങള്‍ ശേഖരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം Guardian പത്രം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. U.S. Department of Homeland Security ഡമ്മി ഫേസ്‌ബുക്ക് പ്രൊഫൈലുകളുടേയും പേജുകളുടേയും സങ്കീര്‍ണ്ണമായ ശൃംഖല നിര്‍മ്മിച്ച് അഭയാര്‍ത്ഥികളെ ഒരു കള്ള കോളേജായ University of Farmington ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 170 അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും … Continue reading ഉപയോക്താക്കളില്‍ ചാരപ്പണി നടത്തന്‍ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കുന്നു

കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മനുഷ്യ നിര്‍മ്മിതമായ പദാര്‍ത്ഥമായ സിമന്റ് ആണ് കോണ്‍ക്രീറ്റിന്റെ ഒരു പ്രധാന ഘടകം. അത് ഇപ്പോള്‍ ആഗോള നിര്‍മ്മാണത്തിന്റെ ആധാരശിലയാണ്. ആ വ്യവസായമോ സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറാവാത്ത വലിയ കാല്‍പ്പാടാണ് അതിന്റെ നിര്‍മ്മാണത്തിനുള്ളത്. പാറയെ വിഘടിപ്പിക്കാനാവശ്യമായ ചൂട്, സിമന്റ് നിര്‍മ്മിക്കുന്ന രാസപ്രവര്‍ത്തനം ഇവ ഓരോ ടണ്‍ സിമന്റിനും ഒരോ ടണ്‍ C02 പുറത്ത് വരുന്നതിന് കാരണമാകുന്നു. C02 പ്രധാനപ്പെട്ട ഹരിതഗ്രഹവാതകമാണ്. ബ്രിട്ടണിന്റെ ഹരിതഗ്രഹവാതക ഉദ്‌വമനത്തിന്റെ 6% ഉം ലോകത്തിന്റെ മൊത്തം ഉദ്‌വമനത്തിന്റെ 8% വും … Continue reading കോണ്‍ക്രീറ്റ് നമ്മെ കാലാവസ്ഥാ ദുരന്തത്തിലേക്ക് നയിക്കുന്നു