കോക് സഹോദരങ്ങള്‍ ഫേസ്‌ബുക്കിന്റെ പുതിയ സത്യ പരിശോധന പങ്കാളിക്ക് ധനസഹായം കൊടുക്കുന്നു

Koch ന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ മാധ്യമമായ Daily Caller ന്റെ CheckYourFact.com മായി പങ്കുചേരുന്നു എന്ന് കഴിഞ്ഞ ആഴ്ച സാമൂഹ്യമാധ്യമ ഭീമന്‍ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. ആഗോളതപനമുള്‍പ്പടെ ഫേസ്‌ബുക്കില്‍ വരുന്ന വാര്‍ത്തകളുടെ ഉള്ളടക്കത്തിന്റെ മേല്‍നോട്ടം ഈ സത്യ പരിശോധന സൈറ്റ് നിര്‍വ്വഹിക്കും. തങ്ങള്‍ “പാര്‍ട്ടികളുമായി ബന്ധമില്ലാത്തതും”, “വ്യക്തികളുമായോ പാര്‍ട്ടികളുമായോ വിധേയത്വമില്ലാത്തതും” ആണെന്ന് Check Your Fact സൈറ്റ് പറയുന്നത്. Daily Caller ല്‍ നിന്നും Daily Caller News Foundation ല്‍ നിന്നും ധനസഹായം കിട്ടുന്നെങ്കിലും തങ്ങള്‍ … Continue reading കോക് സഹോദരങ്ങള്‍ ഫേസ്‌ബുക്കിന്റെ പുതിയ സത്യ പരിശോധന പങ്കാളിക്ക് ധനസഹായം കൊടുക്കുന്നു

ഇക്വഡോര്‍ എംബസിയിലെ ‘നരക’ത്തിലായിരുന്നു അസാഞ്ജ്

ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെ മുമ്പത്തെ Consul ആയിരുന്നു Fidel Narvaez. അദ്ദേഹം അസാഞ്ജിന്റെ അവസ്ഥയെക്കുറിച്ച് Sky News മായി ഒരു അഭിമുഖം കഴിഞ്ഞ ദിവസം നടത്തി. അസാഞ്ജ് അവിടെ താമസിച്ചിരുന്ന 7 വര്‍ഷത്തില്‍ 6 വര്‍ഷവും Narvaez അവിടെ ജോലി ചെയ്തിരുന്നു. വിക്കിലീക്സ് സ്ഥാപകനെ "തകര്‍ക്കാനായ" ശ്രമത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ 'നരകത്തില്‍' ഇട്ടിരിക്കുകയായിരുന്നു എന്ന് Narvaez പറഞ്ഞു. അസാഞ്ജാ മോശം സ്വഭാവവും നയതന്ത്ര പദ്ധതികള്‍ക്കായെത്തുന്ന ഉദ്യോഗസ്ഥരെ നിരന്തരം എതിര്‍ക്കുകയും ചെയ്തിരുന്നു എന്ന് ലണ്ടനിലെ എംബസിയില്‍ നിന്ന് … Continue reading ഇക്വഡോര്‍ എംബസിയിലെ ‘നരക’ത്തിലായിരുന്നു അസാഞ്ജ്

ആഗോള സൈനിക ചിലവ് ഏറ്റവും കൂടിയ നിലയില്‍ $1.8 ലക്ഷം കോടി ഡോളര്‍ ആയി

2018 ല്‍ ആഗോള സൈനിക ചിലവ് പുതിയ ശീതയുദ്ധ ഉന്നതിയായ $1.8 ലക്ഷം കോടി ഡോളര്‍ ആയി എന്ന് Stockholm International Peace Research Institute (SIPRI) പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ലെ മൊത്തം സൈനിക ചിലവിനേക്കാള്‍ 2.6% അധികമാണിത്. അമേരിക്കന്‍ സാമ്രാജ്യം അവരുടെ സഖ്യ രാജ്യങ്ങളെക്കാളും ശത്രു രാജ്യങ്ങളെക്കാളും കൂടുതല്‍ സൈനിക ചിലവ് നടത്തുന്നു. അമേരിക്കക്ക് താഴെയുള്ള 8 രാജ്യങ്ങള്‍ മൊത്തം സൈനികാവശ്യങ്ങള്‍ക്ക് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക അമേരിക്ക ചിലവാക്കുന്നുണ്ട്. ലോകത്തെ മൊത്തം സൈനിക … Continue reading ആഗോള സൈനിക ചിലവ് ഏറ്റവും കൂടിയ നിലയില്‍ $1.8 ലക്ഷം കോടി ഡോളര്‍ ആയി

ആമസോണിന്റെ ജോലിക്കാര്‍ നിങ്ങളുടെ അലെക്സ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട്

ലോകത്തെ ആയിരക്കണക്കിന് ആളുകളെ ജോലിക്കെടുത്ത് “ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനായി” മാനുഷികമായി വരമൊഴിയുണ്ടാക്കുന്നു എന്ന് ആമസോണ്‍ സമ്മതിച്ചു. അവരുടെ Echo സ്പീക്കറുകള്‍ക്ക് ശക്തിപകരുന്ന Alexa ഡിജിറ്റല്‍ സഹായിയെ മെച്ചപ്പെടുത്തുകയാണ് പ്രാധമിക ലക്ഷ്യം എന്ന് Bloomberg റിപ്പോര്‍ട്ട് ചെയ്തു. Echo ഉടമസ്ഥരുടെ വീട്ടിലേയും ഓഫീസിലേയും സംഭാഷണം റിക്കോഡ് ചെയ്ത് അതില്‍ നിന്ന് വരമൊഴി നിര്‍മ്മിക്കുകയും അതിനെ annotate ചെയ്യുകയും പിന്നീട് സോഫ്റ്റ്‌വെയറിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് ഈ സംഘം ചെയ്യുന്നത്. മനുഷ്യന്റെ സംഭാഷണത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ Alexa ക്ക് മനസിലാക്കാന്‍ സഹായിക്കുകയാണ് … Continue reading ആമസോണിന്റെ ജോലിക്കാര്‍ നിങ്ങളുടെ അലെക്സ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട്

പൊണ്ണത്തടിയുള്ള കാര്‍ യാത്രക്കാരനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മരണ സാദ്ധ്യത 32% വര്‍ദ്ധിക്കും

പൊണ്ണത്തടിയുള്ള യാത്രക്കാരന്‍ കാര്‍ ഉപയോഗിക്കുന്നെങ്കില്‍ അയാളുടെ മരണ സാദ്ധ്യത സാധാരണ ഭാരമുള്ള സൈക്കിളും കാല്‍നടയും ആയി യാത്ര ചെയ്യുന്ന ആളിനേക്കാള്‍ 32% വര്‍ദ്ധിക്കും എന്ന് സ്കോട്ട്‌ലാന്റിലെ Glasgow ല്‍ നടന്ന ഈ വര്‍ഷത്തെ European Congress on Obesity യില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം പറയുന്നു. സജീവ യാത്ര പ്രധാനമായും സൈക്കിള്‍ യാത്ര കാര്‍ യാത്രക്കാരേക്കാള്‍ മരണ സാദ്ധ്യതയെ 50% കുറക്കും. ബ്രിട്ടണിലെ 57% പുരുഷന്‍മാരും 66% സ്ത്രീകളും അമിതഭാരമോ പൊണ്ണത്തടിയുള്ളവരോ ആണ്. പൊണ്ണത്തടി മോശം ആരോഗ്യ … Continue reading പൊണ്ണത്തടിയുള്ള കാര്‍ യാത്രക്കാരനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മരണ സാദ്ധ്യത 32% വര്‍ദ്ധിക്കും

ചന്ദ്രന്‍ യഹൂദ വിരുദ്ധനാണ്

ഇസ്രായേലിന്റെ ശൂന്യാകാശ പേടകം ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ തകര്‍ന്നു ചന്ദ്രനില്‍ ഇറങ്ങാനായി ഇസ്രായേല്‍ നിര്‍മ്മിച്ച പേടകമാണ് Beresheet. കഴിഞ്ഞ ദിവസം ചന്ദ്രനില്‍ അത് ഇറങ്ങുന്നതില്‍ അത് പരാജയപ്പെട്ടു. എഞ്ജിന്റേയും ആശയവിനിമയ സംവിധാനത്തിന്റേയും പ്രശ്നം കാരണം അത് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. SpaceIL എന്ന സ്ഥാപനമാണ് ഈ വാഹനം നിര്‍മ്മിച്ചത്. ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യത്തെ സ്വകാര്യ പേടകമായിരുന്നു അത്. അമേരിക്ക, സോവ്യേറ്റ് യൂണിയന്‍, ചൈന എന്നിവര്‍ക്ക് ശേഷം ചന്ദ്രനില്‍ മൃദുവായ ഇറങ്ങല്‍ ശ്രമം നടത്തിയ നാലാമത്തെ രാജ്യമാണ് ഇസ്രായേല്‍. — … Continue reading ചന്ദ്രന്‍ യഹൂദ വിരുദ്ധനാണ്

സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി

Mountain Valley Pipelineന്റെ നിര്‍മ്മാണത്തെ തടസപ്പെടുത്തിക്കൊണ്ട് സമാധാനപരമായി നിയമ ലംഘനം നടത്തിയ 22 വയസായ പ്രതിഷേധക്കാരനെതിരെ West Virginiaയില്‍ ഭീകരവാദക്കുറ്റവും മറ്റ് കുറ്റങ്ങളും ചാര്‍ത്തി അറസ്റ്റ് ചെയ്തു. ഫ്രാക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ വൈകിപ്പിച്ചുകൊണ്ട് ഒരു വെല്‍ഡിങ് ഉപകരണത്തില്‍ സ്വയം ബന്ധനസ്ഥനായി 5 മണിക്കൂര്‍ കിടന്ന Holden Dometrius നെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെര്‍ജീനിയയിലെ Jefferson National Forest ല്‍ ഫെബ്രുവരി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൈപ്പ് ലൈന്‍ പാതയിലുള്ള മരങ്ങളില്‍ കയറി നിന്ന് … Continue reading സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി

‘യഹൂദവിരുദ്ധ വ്യാജോക്തി’ കലര്‍ന്ന നെതന്യാഹൂ-ട്രമ്പ് കാര്‍ട്ടൂണ്‍ ന്യൂയോര്‍ക് ടൈംസ് അച്ചടിച്ചു, പിന്നെ മാപ്പ് പറഞ്ഞു

Caricature of Prime Minister Benjamin Netanyahu and US President Donald Trump published in the New York Times’ international edition on April 25, 2019 “യഹൂദവിരുദ്ധ വ്യാജോക്തി ഉള്‍പ്പെട്ട” കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് New York Times കഴി‍ഞ്ഞ ദിവസം മാപ്പ് പറഞ്ഞു. അത് “തീരുമാനമെടുക്കുന്നതില്‍ തെറ്റ് പറ്റിയതിനാലാണ്” സംഭവിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ ഡേവിഡിന്റെ നക്ഷത്രം കഴുത്തില്‍ കെട്ടിയ ഒരു സഹായി പട്ടിയായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. അത് ഒരു … Continue reading ‘യഹൂദവിരുദ്ധ വ്യാജോക്തി’ കലര്‍ന്ന നെതന്യാഹൂ-ട്രമ്പ് കാര്‍ട്ടൂണ്‍ ന്യൂയോര്‍ക് ടൈംസ് അച്ചടിച്ചു, പിന്നെ മാപ്പ് പറഞ്ഞു

ലണ്ടനിലെ സാമ്പത്തിക കേന്ദ്രത്തില്‍ കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി

സമര പരിപാടികളുടെ അവസാന ദിനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ London Stock Exchange ന്റെ കവാടത്തില്‍ സ്വയം ബന്ധനസ്ഥരായി. ഗതാഗതത്തിന് നടുവില്‍ impromptu concerts നടത്തുകയും ചെയ്തു. ലണ്ടന്‍ കേന്ദ്രത്തിലെ ട്രഷറി കെട്ടിടത്തിന് മുമ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൈകള്‍ പരസ്പരം ഒട്ടിച്ച് ചേര്‍ത്തു തടസം സൃഷ്ടിച്ചു. Extinction Rebellion ന്റെ നേതൃത്വത്തില്‍ 11 ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കാലാവസ്ഥാ ദുരന്തത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടി നടത്തിയതാണ്. — സ്രോതസ്സ് telesurenglish.net | 25 Apr 2019

മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു

മുമ്പത്തെ ഏകാധിപതിയായ ബെനിറ്റോ മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു എന്ന് ഇറ്റലിയിലെ തീവൃവലതുപക്ഷ പാര്‍ട്ടിയായ Fratelli D'Italia (FDI) നേതാവ് Giorgia Meloni പ്രഖ്യാപിച്ചു. തന്റെ മുത്തച്ഛന്റെ ഫാസിസത്തെക്കുറിച്ച് മുസോളിനി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും താന്‍ ഇറ്റലിയെ 1919 - 1945 കാലത്ത് ഭരിച്ച മുമ്പത്തെ ഏകാധിപതിയായ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് വ്യക്തമാക്കി. തന്റെ കുടുംബപ്പേരില്‍ താന്‍ "എക്കാലവും അതിയായി അഭിമാനം കൊള്ളുന്നു" എന്നും സമ്മതിദായകര്‍ "മുസോളിനി ബ്രാന്റിനെ" സ്വീകരിക്കുമെന്നും Il Messaggero എന്ന പത്രത്തിന് … Continue reading മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു