അമേരിക്കയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും “പ്രസിഡന്റ് ട്രമ്പിന്റെ തെറ്റും തെറ്റിധാരണയുണ്ടാക്കുന്നതുമായ ട്വീറ്റുകളെക്കുറിച്ച് 65% സമയത്തും ഖണ്ഡിക്കാതെ അവരുടെ സ്വന്തം ട്വീറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നു,” എന്ന് Media Matters ന്റെ പഠനം പറയുന്നു. പ്രസിഡന്റ് ട്രമ്പ് പറയുന്ന കള്ളങ്ങളും തെറ്റായ വിവരങ്ങളും മൂന്നാഴ്ചത്തെ പഠന കാലത്ത് ഈ പ്രധാന മാധ്യമങ്ങള്‍ 400 മടങ്ങ് ശക്തമാക്കുകയാണ് എന്ന് കണ്ടെത്തി. അതായത് പ്രതിദിനം 19മടങ്ങ്. അതേ സമയം ആ വിവരങ്ങള്‍ തനി പൊട്ടത്തരമാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. — സ്രോതസ്സ് boingboing.net … Continue reading വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു
ടാഗ്: വാര്‍ത്ത
ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു
ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഓരോ ഗര്‍ഭത്തേയും പിന്‍തുടരാന്‍ സംസ്ഥാനത്തെ Department of Health and Family Welfare ആധാറുമായി ബന്ധിപ്പിച്ച unique ID number ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും കര്‍ണാടകയില്‍ 11 -13 ലക്ഷം ഗര്‍ഭിണികളുണ്ടാകും. എന്നാല്‍ അവരെക്കുറിച്ചുള്ള ഡാറ്റ വകുപ്പിന്റെ കൈവശമില്ല. ദാരിദ്രരേഖക്ക് താഴെയുള്ള ആനുകൂല്യങ്ങള്‍ നേടുന്നവരുടെ വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ കൈയ്യിലുള്ളു. പുതിയ സംവിധാനം വരുമ്പോള്‍, ഓരോ ഗര്‍ഭിണിക്കും അവരുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ഒരു സവിശേഷ ID number — RCH … Continue reading ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു
ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
2010 ഫെബ്രുവരിയിലാണ് ഇന്‍ഡ്യ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്‍മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്‍ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്‍ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില്‍ കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര … Continue reading ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു
‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക
'കാലാവസ്ഥാ അടിയന്തിരാവസ്ഥ' പ്രഖ്യാപിച്ചത് വഴി സ്കോട്ട്‌ലാന്റിലെ മന്ത്രി Nicola Sturgeon അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി. ചെറുപ്പക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അവര്‍ Edinburgh യിലെ സമ്മേളനത്തില്‍ വെച്ചാണ് ഇത് പ്രഖ്യാപിച്ചത്. ആഗോളതപനം കൂടുതല്‍ മോശമാകുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നതിനാലാണ് താന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ Sturgeon ന്റെ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് അടുത്തകാലത്ത് സ്കോട്ട്‌ലാന്റിലെ ഗ്രീന്‍ പാര്‍ട്ടി അവരെ വിമര്‍ശിച്ചിരുന്നു. അതേ ആഴ്ചതന്നെ … Continue reading ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക
370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല
2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ Election Commission of India (EC) പ്രസിദ്ധപ്പെടുത്തിയ ഡാറ്റയെ Quint ആഴത്തില്‍ പഠിച്ച് രണ്ടായി വിഭജിച്ചു. ഒന്ന്, വോട്ട് ചെയ്തവരുടെ എണ്ണം/വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം. രണ്ട്, EVM ല്‍ എണ്ണിയ വോട്ടുകളുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ ആദ്യത്തെ നാല് ഘട്ടങ്ങളില്‍ വോട്ടിങ് നടന്ന 373 നിയോജക മണ്ഡലങ്ങളില്‍ ഈ രണ്ട് ഡാറ്റകളും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് Quint പറയുന്നു. In Kancheepuram, Lok Sabha seat in Tamil Nadu, … Continue reading 370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല
വംശീയവാദത്തെ അംഗീകരിച്ചുകൊണ്ടും റാബൈമാര്‍ ഹിറ്റ്‌ലറെ പ്രശംസിക്കുകയും അറബികളുടെ അടിമത്തത്തിന് ആഹ്വാനം ചെയ്തു
പടിഞ്ഞാറെക്കരയിലെ settlement ല്‍ പ്രവര്‍ത്തിക്കുന്ന പ്രാരംഭ സൈനിക മതപര അക്കാഡമിയിലെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ലോക വീക്ഷണത്തെ പിന്‍താങ്ങുന്ന രണ്ട് യഹൂദ പുരോഹിതര്‍ (rabbis) അറബികള്‍ക്കെതിരെ വംശീയവിദ്വേഷം പരത്തുന്ന പ്രസംഗം നടത്തി. തുറന്ന് തന്നെ അവര്‍ ജൂത ആധിപത്യത്തിനെ പ്രോത്സാഹിപ്പിച്ചു. Channel 13 പ്രസിദ്ധീകരിച്ച തീയതി അറിയാത്ത ഒരു കൂട്ടം റിക്കോഡിങ്ങുകളില്‍, ജനിതകപരമായി താഴ്ന്നവരും ആയതിനാല്‍ “വിഢികളും അക്രമികളുമായ” ജൂതരല്ലാത്തവരെ അടിമകളാക്കാന്‍ Eli ല്‍ പ്രവര്‍ത്തിക്കുന്ന Bnei David academy യുടെ തലവനായ Rabbi Eliezer Kashtiel ആഹ്വാനം … Continue reading വംശീയവാദത്തെ അംഗീകരിച്ചുകൊണ്ടും റാബൈമാര്‍ ഹിറ്റ്‌ലറെ പ്രശംസിക്കുകയും അറബികളുടെ അടിമത്തത്തിന് ആഹ്വാനം ചെയ്തു
‘ലുലക്ക് സ്വാതന്ത്ര്യം കിട്ടാനൊരു സാദ്ധ്യതയുമില്ല,’ എന്ന് ബോള്‍സനാരോ ഭീഷണിപ്പെടുത്തുന്നു
മുമ്പത്തെ പ്രസിഡന്റായ Luiz Inacio Lula da Silva "ശിക്ഷയുടെ അവസാനത്തെ ദിവസവും ജയിലില്‍ തന്നെ കഴിയുന്ന കാര്യം" തന്റെ സര്‍ക്കാര്‍ ഉറപ്പാക്കും എന്ന് ബ്രസീലിലെ ഒരു പ്രാദേശിക പ്രക്ഷേപണ കമ്പനിയായ Jornal GGN ന് കൊടുത്ത അഭിമുഖത്തില്‍ വലതുപക്ഷ പ്രസിഡന്റായ ജയെര്‍ ബോള്‍സനാരോ പറഞ്ഞു. "ഞങ്ങളെ സംബന്ധിച്ചടത്തോളം അയാള്‍ക്ക് സ്വാതന്ത്ര്യം കിട്ടാനുള്ള ഒരു സാദ്ധ്യതയുമില്ല" എന്ന് ബോള്‍സനാരോ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്പ് അഴിമതിയും പണം വെളുപ്പിക്കലും ആരോപിച്ച് ലുലക്ക് Porto Alegre ലെ കോടതി … Continue reading ‘ലുലക്ക് സ്വാതന്ത്ര്യം കിട്ടാനൊരു സാദ്ധ്യതയുമില്ല,’ എന്ന് ബോള്‍സനാരോ ഭീഷണിപ്പെടുത്തുന്നു
ഏപ്രില്‍ 16 ന് ഇന്‍ഡ്യയിലാകമാനം 41,000 മിന്നലുണ്ടായി
മേഖങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് ഏപ്രില്‍ 16 ന് 41,000 മിന്നലുകള്‍ ഇന്‍ഡ്യയിലാകമാനം ഉണ്ടായി എന്ന് പൂനയിലെ Indian Institute of Tropical Meteorology (IITM) പറയുന്നു. ഇടി, പൊടി, ആലിപ്പഴ വര്‍ഷം എന്നിവ മൂലമാണ് ഈ മിന്നലുകളുണ്ടായത്. ഏപ്രില്‍ 15 മുതല്‍ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ശക്തമായ Western Disturbance (WD) കാരണമാണിത്. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് ഏപ്രിലിന് ശേഷം ഇതിനാല്‍ 11 സംസ്ഥാനങ്ങളിലെ 89 ആളുകള്‍ കൊല്ലപ്പെട്ടു. പ്രധാനമായി CG മിന്നലിന്റെ കാരണമാണിത്. രാജസ്ഥാനില്‍ 25 പേര്‍ … Continue reading ഏപ്രില്‍ 16 ന് ഇന്‍ഡ്യയിലാകമാനം 41,000 മിന്നലുണ്ടായി
ആദ്യത്തെ 100 ദിവസത്തില്‍ തന്നെ ബോള്‍സനാരോ സര്‍ക്കാര്‍ 150+ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു
ബ്രസീലില്‍ ബോള്‍സനാരോയുടെ സര്‍ക്കാര്‍ 100 ദിവസം തികച്ചു. അതിനകം തന്നെ അവര്‍ 152 പുതിയ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തിരിക്കുകയാണ്. ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയേറെ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുക്കുന്നത് ഇത് ആദ്യമായാണ്. അതോടൊപ്പം ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള മറ്റ് 1,300 കീടനാശിനികള്‍ അംഗീകാരത്തിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നു. ഇതില്‍ കൂടുതലും അമേരിക്ക, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടേതാണ്. ബ്രസീല്‍ ഇപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും കൂടുതല്‍ കീടനാശിനികളുപയോഗിക്കുന്ന രാജ്യമാണ്. അവിടെ കീടനാശി വിഷബാധ … Continue reading ആദ്യത്തെ 100 ദിവസത്തില്‍ തന്നെ ബോള്‍സനാരോ സര്‍ക്കാര്‍ 150+ കീടനാശിനികള്‍ക്ക് അംഗീകാരം കൊടുത്തു
വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു
വിമാനക്കമ്പനികളുപയോഗിക്കുന്ന അള്‍ഗോരിഥം ഒന്നിച്ച് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെ ഭിന്നിപ്പിക്കുന്നു. കൂടുതല്‍ പണം അടച്ചാലേ അവര്‍ക്ക് ഒന്നിച്ച് ഇരിക്കാനാകൂ. ഇത് ‘ചൂഷണാത്മകമായ’താണെന്ന് ബ്രിട്ടീഷ് മന്ത്രി അഭിപ്രായപ്പെട്ടു. “വളരെ മനുഷ്യവിദ്വേഷപരവും ചൂഷണാത്മകവും ആയ പൊതുജനങ്ങളെ hoodwink” ആണ് ആ സോഫ്റ്റ്‌വെയര്‍ എന്ന് ഒരു പാര്‍ളമെന്ററി ആശയവിനിമയ കമ്മറ്റിക്ക് മുമ്പില്‍ ഡിജിറ്റല്‍ മന്ത്രി Margot James വിശദമാക്കി. യാത്രക്കാരുടെ surname തിരിച്ചറിയാനായി അള്‍ഗോരിഥത്തെ ചില വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ശുദ്ധമായ മാര്‍ഗ്ഗദര്‍ശങ്ങളും നിയന്ത്രണങ്ങളും … Continue reading വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു