1984 - 2017 കാലത്ത് അമേരിക്കക്കാര്‍ വണ്ടി ഓടിച്ചതിന്റെ ഒരു കണക്കുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ദൂരം വണ്ടി ഓടിക്കപ്പെട്ട വര്‍ഷം 2004 ആണ്. ആ തോത് 2013 ല്‍ വീണ്ടും പൊങ്ങി വന്നെങ്കിലും 2017 ല്‍ അത് 2004 ലേതിനേക്കാളും 5.2% കുറവാണ്. ചെറിയ വാഹനങ്ങളുടെ എണ്ണം Federal Highway Administration ല്‍ നിന്നാണ് ലഭിച്ചത്. പ്രതി വ്യക്തികള്‍ക്ക് 2006 ല്‍ ആണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ദൂരം ആളുകള്‍ സഞ്ചരിച്ചതിന് രണ്ട് … Continue reading അമേരിക്കയിലെ വാഹനങ്ങളുടെ എണ്ണം
ടാഗ്: വാര്‍ത്ത
ലണ്ടനിലെ “ഉന്‍മൂലന ലഹള”യില്‍ ആയിരത്തിലധികം കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ലണ്ടനിലെ “ഉന്‍മൂലന ലഹള” 9 ആമത്തെ ദിവസത്തിലേക്ക് കടന്നതോടെ സമാധാനപരമായി നിയമം ലംഘിക്കുന്ന ഈ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞു. തിങ്കളാഴ്ച “ഉന്‍മൂലന ലഹള” പ്രവര്‍ത്തകര്‍ ലണ്ടനിലെ Natural History Museum ന് മുമ്പില്‍ ഒരു വലിയ “മരണ രംഗം” ചിത്രീകരിച്ചു. — സ്രോതസ്സ് democracynow.org | Apr 23, 2019
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം
അമേരിക്കയില്‍ ഉപഭോഗം അതിന്റെ ഏറ്റവും കൂടിയ നിലയിലെത്തി. 2017 ല്‍ ആളുകള്‍ $24000 കോടി ഡോളറാണ് തുണി, ഷൂസ്, ഫോണ്‍, പുസ്തകം, കളിപ്പാട്ടം തുടങ്ങിയ ആകസ്മികമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി ചിലവഴിച്ചത്. 2002 ല്‍ ചിലവഴിച്ചതിന്റെ ഇരട്ടി ആണിത്. ഈ കാലത്ത് ജനസംഖ്യ വെറും 13% മാത്രമേ വര്‍ദ്ധിച്ചുള്ളു. നിങ്ങള്‍ ഒരു സാധനം ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഇരട്ടി ഡോപ്പമിന്‍ അടിയാണ് കിട്ടുന്നത്. ഒന്നാമത്തേത് അത് വാങ്ങാന്‍ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍, രണ്ടാമത് അത് എത്തിച്ചേര്‍ന്ന് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോഴും. … Continue reading ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം
90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്
കുട്ടികളോട് രക്ഷകര്‍ത്താക്കള്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, nuts തുടങ്ങിയ വിളകളുടെ മേല്‍ അമേരിക്കയിലെ കര്‍ഷകര്‍ 45 കോടി കിലോഗ്രാം രാസവസ്ക്കളാണ് വര്‍ഷം തോറും തളിക്കുന്നത്. ഉപഭോക്താക്കളെ ഈ രാസവസ്തുക്കള്‍ ദോഷം ചെയ്യില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തവാദിത്തം കാര്‍ഷിക വകുപ്പിനും Food and Drug Administration ഉം ആണ്. എല്ലാ വര്‍ഷവും ഈ രണ്ട് വകുപ്പുകളും ആഹാരത്തില്‍ കീടനാശിനിയുടെ അംശമുണ്ടോ എന്ന് പരിശോധിക്കുന്നുമുണ്ട്. അവരുടെ പരിശോധനയില്‍ തൃപ്തരല്ലാതിരുന്ന പരിസ്ഥിതി സംഘടനകള്‍ സ്വന്തമായി പരിശോധനകള്‍ നടത്തി. 70% ആഹാരത്തിലും … Continue reading 90% അമേരിക്കക്കാരുടെ ശരീരത്തിലും കീടനാശിനിയുടെ അംശമുണ്ട്
സ്കോട്‌ലാന്റ് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിച്ചു
Department for Business, Energy and Industrial Strategy ന്റെ റിപ്പോര്‍ട്ട് പ്രകാരം 26,708 ഗിഗാ യൂണിറ്റ് പുനരുത്പാദിത വൈദ്യുതി 2018 ല്‍ ഉത്പാദിപ്പിച്ചു എന്ന് കാണിക്കുന്നു. 2017 നെക്കാള്‍ 6.1% വര്‍ദ്ധനവാണിത്. സ്കോട്ട്‌ലാന്റിലെ പുനരുത്പാദിതോര്‍ജ്ജ ശേഷി 2017 ലെ 10 ഗിഗാവാട്ടില്‍ നിന്ന് 2018 ല്‍ 10.9 ഗിഗാവാട്ടിലേക്ക് വര്‍ദ്ധിച്ചു. കൂടുതലും തീരക്കടല്‍ കാറ്റാടി പാടങ്ങള്‍ കാരണമാണീ വര്‍ദ്ധനവ്. തീരക്കടല്‍ ഉത്പാദനം 616 ഗിഗായൂണീറ്റില്‍ നിന്ന് 1,369 ഗിഗായൂണീറ്റിലേക്ക് വര്‍ദ്ധിച്ചു. നിലയങ്ങളുടെ ശേഷി 246 മെഗാവാട്ടില്‍ … Continue reading സ്കോട്‌ലാന്റ് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിച്ചു
ജമെയ്കയുടെ ഭരണഘടന കോടതി ദേശീയ തിരിച്ചറിയില്‍ നിയമം (#NIDS) റദ്ദാക്കി
2017 ലെ National Identification and Registration Act “ഭരണഘടനാ വിരുദ്ധവും, null, void, ഒരു നിയമ സാധുതയും ഇല്ലാത്തതാണ്. അതിന്റെ ഫലമായി ആ ശാസനത്തെ ജമെയ്കയുടെ നിയമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു” എന്ന് ജമെയ്കയുടെ ഭരണഘടന കോടതി വിധിച്ചു. അതിന്റെ പൂര്‍ണ്ണമായ പത്രപ്രസ്ഥാവന ഇവിടെ ലഭ്യമാണ്. Julian J Robinson vs The Attorney General of Jamaica – April 2019 – April 2019 at https://rightstepsandpouitrees.files.wordpress.com/2019/04/press-summary-of-judgment-in-julian-j-robinson-vs-the-attorney-general-of-jamaica-april-2019.pdf — സ്രോതസ്സ് rightstepsandpouitrees.wordpress.com | … Continue reading ജമെയ്കയുടെ ഭരണഘടന കോടതി ദേശീയ തിരിച്ചറിയില്‍ നിയമം (#NIDS) റദ്ദാക്കി
Stop & Shop ലെ 31,000 തൊഴിലാളികള്‍ നടത്തിവന്ന സമരം വിജയിച്ചു
Stop & Shop എന്ന കച്ചവട ശൃംഖലയുടെ ഏകദേശം 31,000 പലചരക്ക് കട തൊഴിലാളികള്‍ New England ല്‍ പത്ത് ദിവസമായി നടത്തിവന്നിരുന്ന സമരം പുതിയ ഒരു കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. കൂടുതല്‍ ശമ്പളം, മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ ആവശ്യങ്ങള്‍ കമ്പനി അംഗീകരിച്ചതിനെത്തുടര്‍ന്നാണിത്. — സ്രോതസ്സ് democracynow.org | Apr 22, 2019
2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി
ഫോസില്‍ ഇന്ധന കമ്പനികളും അവര്‍ക്ക് പണം കൊടുക്കുന്ന ബാങ്കുകളുമായി സര്‍ക്കാരിനുള്ള കുറ്റപങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരീസില്‍ 2,000ല്‍ അധികം കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ ഫ്രഞ്ച് പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹസമരം നടത്തി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമാധാനപരമായ നിയമ ലംഘന പരിപാടിയായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. ഫ്രഞ്ച് എണ്ണ ഭീമന്‍ Total നേയും വൃത്തികെട്ട ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം കൊടുക്കുന്ന Société Générale നേയും ആണവരോജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ വൈദ്യുതി കമ്പനിയേയും ശ്രദ്ധയില്‍ … Continue reading 2,000+ ഫ്രഞ്ച് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സത്യാഗ്രഹ സമരം നടത്തി
2 കോടി പഞ്ചാബികളുടെ ആധാര്‍ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കില്‍ കണ്ടതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി
IT Grids (India)യില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കുകളില്‍ പഞ്ചാബില്‍ നിന്നുള്ള രണ്ട് കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡാറ്റാ മോഷണത്തെക്കുറിച്ച് തെലുങ്കാനാ പോലീസിന്റെ Special Investigation Team (SIT) അന്വേഷണം ആരംഭിച്ചു. തെലുങ്കാനയിലേയും ആന്ധ്രയിലേയും 7.82 കോടി ആളുകളുടെ ആധാര്‍ രേഖകള്‍ കണ്ടെടുത്തത് കൂടാതെയാണ് ഈ രണ്ട് കോടി. ഈ കമ്പനിയുടെ കൈവശം പഞ്ചാബില്‍ നിന്നുള്ള വലിയ തോതിലെ ഡാറ്റ കണ്ട് ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ഇവരുടെ ഉദ്ദേശം എന്തെന്ന് കമ്പനിയുടെ CEO യെ … Continue reading 2 കോടി പഞ്ചാബികളുടെ ആധാര്‍ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കില്‍ കണ്ടതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി
ലക്റ്റാലിസ് ഇന്‍ഡ്യയല്‍ നിന്ന് കൂടുതല്‍ പാല് കറക്കുന്നു
Prabhat Dairy യുടെ അനുബന്ധ കമ്പനിയായ Sunfresh Agro Industries നെ Rs 1,700 കോടി രൂപക്ക് ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ Lactalis ന്റെ അനുബന്ധ കമ്പനിയായ Tirumala Milk Products ഏറ്റെടുക്കുന്നത് മാര്‍ച്ച് 27, 2019 ന് Competition Commission of India അംഗീകാരം കൊടുത്തു. Prabhat Dairyക്ക് മഹാരാഷ്ട്രയില്‍ 75,000 കര്‍ഷകരുടെ ശൃംഖലയുണ്ട്. അവര്‍ പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ ശേഖരിക്കുന്നു. ഈ ഡെയറിയുടെ ഏറ്റെടുക്കല്‍ ലോകത്തെ രണ്ടാമത്തെ വലിയ ഡയറി ബഹുരാഷ്ട്ര … Continue reading ലക്റ്റാലിസ് ഇന്‍ഡ്യയല്‍ നിന്ന് കൂടുതല്‍ പാല് കറക്കുന്നു