തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു

2015 ല്‍ Greater Hyderabad പ്രദേശത്ത് ശരിയായ പരിശോധനയില്ലാതെയാണ് തെലുങ്കാനയില്‍ വന്‍തോതില്‍ സമ്മതിദായകരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് എന്ന പ്രതിപക്ഷ പാര്‍ട്ടികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും വാദങ്ങളെ ശരിവെച്ചുകൊണ്ട് chief electoral office (CEO) നല്‍കിയ വിവരാവകാശ മറുപടി. അതില്‍ അന്നത്തെ തലവന്‍ ഓരോ വീടും ശരിയായ രീതിയില്‍ പരിശോധിച്ചില്ല എന്ന് Election Commission of India (ECI)ന് മുമ്പാകെ സമ്മതിച്ചതായി പറയുന്നു. CEOയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2014 ലെ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തെലുങ്കാനയില്‍ … Continue reading തെലുങ്കാനയില്‍ സമ്മതിദായകരെ നീക്കം ചെയ്തതില്‍ അപാകതകളുണ്ടായിരുന്നു എന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥന്‍ സമ്മതിക്കുന്നു

ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം

പ്രായമായവരിലെ ഹൃദയാഘാതം കുറയുകയാണ്. എന്നാല്‍ ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ഹൃദയാഘാതം വര്‍ദ്ധിക്കുകയാണ് എന്ന് American Heart Association ജേണല്‍ ആയ Circulation ല്‍ വന്ന പുതിയ പഠനം കണ്ടെത്തി. 1995 - 1999 കാലത്ത് ഹൃദയാഘാതവുമായി ആശുപത്രിയിലെത്തിയവരുടെ 21% ആയിരുന്നു 35 - 54 പ്രായമുള്ള സ്ത്രീകള്‍. 2010 - 2014 കാലത്ത് അവരുടെ എണ്ണം 31% ആയി വര്‍ദ്ധിച്ചു. അതിനുള്ള ഒരു കാരണം ഡോക്റ്റര്‍മാര്‍ സ്ത്രീകളെ വ്യത്യസ്ഥമായാണ് പരിഗണിക്കുന്നത് എന്നതാണ്. ഉദാഹരണത്തിന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി … Continue reading ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം

വെനെസ്വലയുടെ കഥ കറുപ്പിലും വെളുപ്പിലും

Guaidóയുടെ പാര്‍ട്ടി അംഗങ്ങള്‍ National Assembly ല്‍, മഞ്ഞ് പോലെ വെളുത്തത്… : തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നികോളാസ് മഡൂറോയുടെ കോണ്‍ഗ്രസ് അംഗങ്ങള്‍. മഡൂറോയുടെ പിന്‍തുണക്കാര്‍ മൊത്തം ഇരുണ്ട നിറമുള്ളവര്‍: ഇതാണ് വെനെസ്വലയുടെ കഥ കറുപ്പിലും വെളുപ്പിലും. New York Times ഉം മറ്റ് മാധ്യമങ്ങളും ഇത് പറയില്ല. ഈ വര്‍‍ഷത്തെ പ്രചാരമുള്ള മുന്നേറ്റം വെള്ളക്കാരായ (സമ്പന്നര്‍) വെനസ്വലക്കാരുടെ രോഷം വളരെ വിപുലമായ Mestizo (mixed-race)കാരായ ദരിദ്രരോടാണ്. 1998 ല്‍ ഹ്യൂഗോ ഷാവാസ് തെരഞ്ഞെടുക്കപ്പെട്ടതോടെ നാല് ദശാബ്ദമായി നിലനിന്നിരുന്ന … Continue reading വെനെസ്വലയുടെ കഥ കറുപ്പിലും വെളുപ്പിലും

പണക്കാരില്‍ നിന്ന് നികുതി പിരിക്കുക

ഏറ്റവും മുകളിലുള്ള 0.1% പേര്‍ക്ക് താഴെയുള്ള 90% പേരെക്കാള്‍ സമ്പത്തുണ്ട്. അമേരിക്കയിലെ സമ്പന്ന നാടുവാഴി കുടുംബങ്ങളുടെ സമ്പത്ത് തലകറക്കുന്ന വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. മൂന്ന് സമ്പന്ന കുടുംബങ്ങള്‍ — Waltons, Kochs, Mars — അവരുടെ സമ്പത്ത് 1983 ന് ശേഷം 6,000% ആണ് വര്‍ദ്ധിച്ചത്. പൂജ്യമോ നെഗറ്റീവോ സമ്പത്തുള്ളവരുടെ എണ്ണം 6 ല്‍ 1 എന്നതില്‍ നിന്നും 5 ല്‍ 1 എന്ന സ്ഥിതിയിലേക്ക് വര്‍ദ്ധിച്ചു. — സ്രോതസ്സ് otherwords.org | Feb 6, 2019

ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനിയെ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കുന്നതിനാല്‍ ഫേസ്‌ബുക്ക് "അര്‍ത്ഥവത്തായ നിയന്ത്രണം" കൊണ്ടുവരും എന്ന് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞു. അറിഞ്ഞുകൊണ്ടാണ് അവര്‍ നിയമങ്ങള്‍ ലംഘിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് റഷ്യക്കാര്‍ നടത്തുന്ന തെറ്റായവിവര പ്രചരണത്തിന് സഹായിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. House of Commons ന്റെ ഒരു കമ്മറ്റിയാണ് ഫേസ്‌ബുക്ക് കള്ളവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് എന്ന് പറഞ്ഞത്. ഈ രീതിയില്‍ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കാന്‍ ഫേസ്‌ബുക്ക് പോലുള്ള കമ്പനികളെ … Continue reading ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

5 ലക്ഷം ഡല്‍ഹിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ തുറക്കപ്പെട്ടു

5 ലക്ഷം ഇന്‍ഡ്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്ന ഒരു സുരക്ഷിതമല്ലാത്ത സെര്‍വ്വറിനെ ഒരു സുരക്ഷാ ഗവേഷകന്‍ കണ്ടെത്തി. രഹസ്യവാക്യം ഉപയോഗിക്കാതെ ഇന്റര്‍നെറ്റില്‍ സുരക്ഷിതമല്ലാതെ എല്ലാവര്‍ക്കും ലഭ്യമായ നിലയില്‍ നിലനിര്‍ത്തിയ മറ്റൊരു MongoDB ഡാറ്റാബേസിന് നന്ദി. ഡല്‍ഹിയില്‍ താമസിക്കുന്ന 458,388 പേരുടെ ആധാര്‍ നമ്പരും വോട്ടര്‍ ഐഡിയും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങിയ "GNCTD" എന്ന പേരില്‍ highly sensitive ആയ 4.1 GBയുടെ ഒരു ഡാറ്റാബേസ് രണ്ട് ദിവസം മുമ്പ് Bob Diachenko കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് The … Continue reading 5 ലക്ഷം ഡല്‍ഹിക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ തുറക്കപ്പെട്ടു

കോശ-കോശ ആശയവിനിമയം

മനുഷ്യര്‍ പരസ്പരം സംസാരിക്കുന്നത് പോലെ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്കും പരസ്പരം സംസാരിക്കാനുള്ള ശേഷിയുണ്ട്. ഈ ആശയവിനിമയം കാരണമാണ് നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ക്ക് synchronously പ്രവര്‍ത്തിച്ച് നമ്മുടെ ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനാകുന്നത്. ഇത്തരത്തിലെ ആശയവിനിമയത്തിന്റെ ഒരു വഴിയെ 'tunneling nanotubes'(TNT) എന്ന് വിളിക്കുന്നു. Institut Pasteur ലെ ഗവേഷകര്‍ നടത്തിയ പഠനത്തെക്കുറിച്ച് Nature Communications ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ വിവരങ്ങള്‍ കൊടുത്തിരിക്കുന്നു. കോശങ്ങളെക്കുറിച്ച് നമ്മുടെ ഇതുവരെയുള്ള ധാരണ മാറ്റുന്നതാണ് പുതിയ കണ്ടെത്തലുകള്‍. ഒന്നില്‍ കൂടുതല്‍ കോശങ്ങളെ ബന്ധിപ്പിക്കുന്ന … Continue reading കോശ-കോശ ആശയവിനിമയം

ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

ജൂലൈ 2019 ന് Hebrew Universityയില്‍ നടത്തുന്ന സമ്മേളനം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് Asociación Internacional de Hispanistas (AIH) യോട് Palestinian Federation of Unions of University Professors and Employees (PFUUPE) ഉം Palestinian Campaign for the Academic and Cultural Boycott of Israel (PACBI) ഉം ആവശ്യപ്പെടുന്നു. ഇസ്രായേല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സമ്മേളനം ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളും പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളും ലംഘനത്തിന് പങ്കാളികളാകുന്നതിന് തുല്യമാണ്. Hebrew Universityയുടെ … Continue reading ഹീബ്രു സര്‍വ്വകലാശാലയില്‍ നിന്ന് സമ്മേളനം മാറ്റൂ

ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരത്തിലേക്ക്

കാലിഫോര്‍ണിയയിലെ ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. മെച്ചപ്പെട്ട ശമ്പളവും, ചെറിയ ക്ലാസ് വലിപ്പവും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിഭവങ്ങളും അവര്‍ ആവശ്യപ്പെടുന്നു. Bay Area യിലെ വര്‍ദ്ധിച്ച് വരുന്ന ജീവിത ചിലവിലേക്ക് അദ്ധ്യാപകര്‍ ശ്രദ്ധ കൊണ്ടുവരുന്നു. അതേ സമയം ശമ്പളം സ്ഥിരമായി നല്‍ക്കുകയാണ്. ബഡ്‌ജറ്റില്‍ സ്കൂളുകള്‍ക്കുള്ള വിഹിതം കുറച്ചിരിക്കുകയും ചെയ്തിരിക്കുന്നു. — സ്രോതസ്സ് democracynow.org | 2019/2/21

കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു

ഉയരുന്ന ജലനിരപ്പ് ദേശീയ പാര്‍ക്കുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ധാരാളം വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന ആഗോള തപന ശാസ്ത്രജ്ഞ ആണ് Maria Caffrey. കഴിഞ്ഞ ദിവസം അവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. National Park Service ലെ കരാര്‍ ജോലിക്കാരിയായിരുന്നു അവര്‍. അവരുടെ റിപ്പോര്‍ട്ടില്‍ മനുഷ്യനാണ് കാലാവസ്ഥക്ക് മാറ്റമുണ്ടാക്കുന്നത് എന്ന ആശയം വരുന്ന എല്ലാ വരികളും നീക്കം ചെയ്യണണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അവര്‍ എതിര്‍ത്തു. ഇക്കാര്യം പുറത്ത് വന്നതോടെ ഡമോക്രാറ്റ് അംഗങ്ങള്‍ ഒരു അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന് ശേഷം … Continue reading കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു