ഇടകാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ വാക്കൌട്ട് നടത്തി

“Walkout to Vote” എന്ന പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് വിദ്യാലയങ്ങളില്‍ നിന്ന് വാക്കൌട്ട് നടത്താനായി അമേരിക്കയിലെ ഹൈസ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ പദ്ധതിയിടുന്നു. യുവാക്കളുടെ Future Coalition ആണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോയി അവര്‍ വോട്ട് ചെയ്യും. വോട്ടവകാശം ഇതുവരെ കിട്ടാത്ത കുട്ടികള്‍ വോട്ട് ചെയ്യുന്ന മുതിര്‍ന്ന കുട്ടികള്‍ക്ക് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. — സ്രോതസ്സ് democracynow.org | 2018/11/6 ഇവര്‍ക്ക് വോട്ടിങ്ങ് ദിനം പൊതു അവധിയായി കൊടുക്കാത്തതെന്താണ്? കാരണം വോട്ടിങ്ങ് … Continue reading ഇടകാല തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ വാക്കൌട്ട് നടത്തി

യുദ്ധം കാരണമുള്ള രോഗത്താലും പട്ടിണിയാലും ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി മരിക്കുന്നു

യെമനിലെ അമേരിക്കയുടെ പിന്‍തുണയുള്ള സൌദി ആക്രമണം കാരണം ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി എന്ന തോതില്‍ കുട്ടികള്‍ മരിക്കുന്ന എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. സൌദിയുടെ ആക്രമണവും തുറമുഖ നഗരമായ ഹുദൈദയില്‍ നടത്തുന്ന ഉപരോധവും ആഹാര സാധനങ്ങളുടേയും കുടിവെള്ളത്തിന്റേയും മരുന്നുകളുടേയും കുറവുണ്ടാക്കുന്നു എന്ന് U.N. Children’s Fund, UNICEF ന്റെ Geert Cappelaere മുന്നറീപ്പ് നല്‍കി. 1.4 കോടിയാളുകള്‍ പട്ടിണിയുടെ മുന്നിലാണ് എന്ന് UN പറയുന്നു. കോളറ 12 ലക്ഷം ആളുകളില്‍ പിടിപെട്ടതായി … Continue reading യുദ്ധം കാരണമുള്ള രോഗത്താലും പട്ടിണിയാലും ഓരോ 10 മിനിട്ടിലും ഒരു യെമനി കുട്ടി മരിക്കുന്നു

ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

ലൈംഗിക ശല്യപ്പെടുത്തല്‍ കേസുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ഗൂഗിളിന്റെ ജോലിക്കാര്‍ ലോകം മൊത്തം കഴിഞ്ഞ ദിവസം വാക്കൌട്ട് നടത്തി. Android ന്റെ സ്ഥാപകനായ Andy Rubin ഒരു ജോലിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധച്ചതുള്‍പ്പടെ ഗൂഗിളില്‍ നടക്കുന്ന ലൈംഗിക ദുര്‍ന്നടത്തങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് New York Times ല്‍ വന്നിരുന്നു. 2014 ല്‍ അയാള്‍ കമ്പനി ഉപേക്ഷിച്ചപ്പോള്‍ ഗൂഗിള്‍ അയാള്‍ക്ക് $9 കോടി ഡോളര്‍ നല്‍കിയിരുന്നു. പക്ഷെ അയാള്‍ക്കെതിരായ ആരോപണത്തെക്കുറിച്ചോ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ വ്യക്തമാക്കിയിരുന്നില്ല. പ്രതിഷേധിക്കുന്ന … Continue reading ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

യെമനിലെ പട്ടിണിയുടെ വലിപ്പം സന്നദ്ധ സംഘങ്ങള്‍ ‘തുടക്കത്തില്‍ ചെറുതായാണ്’ കണക്കാക്കിയത്

പട്ടിണിയുടെ തികഞ്ഞ വ്യാപ്തി ആദ്യം സന്നദ്ധ സംഘങ്ങള്‍ വലിപ്പം കുറച്ച് കണ്ടു. അത് തിരിച്ചറിഞ്ഞ ശേഷം ഐക്യരാഷ്ട്രസഭയുടെ ആഹാര സുരക്ഷാ വിദഗ്ദ്ധര്‍ രണ്ടാഴ്ചക്കാലം മുമ്പ് കണക്കുകള്‍ അതിവേഗം തിരുത്തി ശരിയാക്കി. കഴിഞ്ഞ 100 വര്‍ഷത്തിലെ ഏറ്റവും മാരകമായ ഈ പട്ടിണിയില്‍ കുട്ടികളാണ് ഏറ്റവും അധികം ബാധിക്കപ്പെട്ടവര്‍. 1.4 കോടി ആളുകളാണ് ബാധിതരായിരിക്കുന്നത്. “ലക്ഷക്കണക്കിന്, ചിലപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അതിജീവിക്കാനാകില്ല എന്ന അവസ്ഥയെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്” എന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യസ്നേഹ ഉദ്യോഗസ്ഥയായ Lise Grande പറയുന്നു. — … Continue reading യെമനിലെ പട്ടിണിയുടെ വലിപ്പം സന്നദ്ധ സംഘങ്ങള്‍ ‘തുടക്കത്തില്‍ ചെറുതായാണ്’ കണക്കാക്കിയത്

സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷി, ടലഹാസിയില്‍ രണ്ട് പേരെ കൊല്ലുകയും 5 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു

ഫ്ലോറിഡയില്‍ ഒരു തീവൃ വലതുപക്ഷ തീവൃവാദിയും സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷിയായ ഒരാള്‍ Tallahassee യിലെ യോഗ കേന്ദ്രത്തില്‍ രണ്ട് സ്ത്രീകളെ വെടിവെച്ച് കൊന്നു. 5 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ ഗുരുതരമായ സ്ഥിതിയിലാണ്. അതില്‍ ഒരാള്‍ക്ക് 9 പ്രാവശ്യം വെടിയേറ്റു. വെടിവെച്ച ശേഷം തീവൃവാദി സ്വയം വെടിവെച്ചു. 40 വയസ് പ്രായമായ Scott Beierle സ്ത്രീകളേയും കറുത്തവരേയും കുടിയേറ്റക്കാരേയും ഓണ്‍ലൈന്‍ വീഡിയോയും പാട്ടുകളും വഴി ആക്രമിക്കുന്നതിന്റെ കുറ്റകരമായ ചരിത്രമുള്ളയാളാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നതിന്റെ പേരില്‍ ഇയാളെ മുമ്പ് … Continue reading സ്വയം പ്രഖ്യാപിച്ച സ്ത്രീവിദ്വേഷി, ടലഹാസിയില്‍ രണ്ട് പേരെ കൊല്ലുകയും 5 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു

മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു

ദശാബ്ദങ്ങളായ സ്വതന്ത്രമാക്കാനുള്ള ശ്രമത്തിന്റെ അവസനമായി പെന്‍സില്‍വേനിയയില്‍ MOVE ന്റെ അംഗമായ Mike Africa Sr. നെ പരോളും കൊടുത്ത് ജയിലില്‍ നിന്ന് വിട്ടയച്ചു. കഴിഞ്ഞ ദിവസം മൈക്ക് ആഫ്രിക്ക സ്വതന്ത്രനായി ജയിലിന് പുറത്തേക്ക് നടന്ന് അദ്ദേഹത്തിന്റെ ഭാര്യ Debbie Africaയോടും മകന്‍ Mike Africa Jr നോടും ചേര്‍ന്നു. 1978 ല്‍ ഫിലാഡെല്‍ഫിയയിലെ മൂവ് വീട്ടില്‍ നടന്ന വലിയെ റെയ്ഡിന് ശേഷം മൈക്കിനേയും ഡെബിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആ റെയിഡില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഡെബിയെ ജൂണില്‍ … Continue reading മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു

ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയെ സൌദി കൊന്നതിന് ശേഷം അമേരിക്കയുടെ പിന്‍തുണയോടെ സൌദി യെമനില്‍ നടത്തുന്ന ബോംബിങ്ങിനെക്കുറിച്ച് വീണ്ടും സൂക്ഷ്മനിരീക്ഷണം ഉണ്ടായിരിക്കുന്നു. സൌദ് രാജ്യത്തെക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സ്‌ലറായ ആങ്ഗലാ മര്‍കെല്‍ പറഞ്ഞു. എന്നാല്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ആ നയം പിന്‍തുടരന്നില്ല. സൌദിക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനോട് Amnesty International ആവശ്യപ്പെട്ടു. അതേപോലെ ക്യാനഡയില്‍ ജസ്റ്റിന്‍ ട്രുഡോയോടും അവിടെ ആവശ്യങ്ങളുണ്ടാകുന്നുണ്ട്. 2014 ല്‍ സൌദിയുമായുണ്ടാക്കിയ ആയുധക്കരാറില്‍ നിന്ന് പിന്‍മാറില്ല എന്ന് … Continue reading ലോക നേതാക്കളില്‍ കൂടുതല്‍ പേരും സൌദി അറേബ്യയിലേക്കുള്ള ആയുധ കച്ചവടം നിര്‍ത്താന്‍ വിസമ്മതിക്കുന്നു

ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്

അമേരിക്കന്‍ പൌരന്‍മാരല്ലാത്ത ആളുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ വെച്ച് കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് ജന്മാവകാശമായി അമേരിക്കന്‍ പൌരത്വം കിട്ടുമെന്ന ഭരണഘടനാപരമായി സംരക്ഷിതമായ അവകാശം executive order ഇറക്കി ഇല്ലാതാക്കും എന്ന് പറഞ്ഞ പ്രസിഡന്റ് ട്രമ്പിനെതിരെ ഡമോക്രാറ്റ് നേതാക്കള്‍, പൌരാവകാശ സംഘങ്ങള്‍, നിയമ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശക്തമായി പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനിടയില്‍ ട്രമ്പ് നടത്തുന്ന കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളില്‍ പുതിയതാണ് ഇത്. “Axios on HBO” എന്ന ടിവി പരിപാടിയില്‍ അമേരിക്കയാണ് ഇത്തരത്തില്‍ പൌരത്വം കൊടുക്കുന്ന ഏക … Continue reading ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്

കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്

Coca Cola, PepsiCo, Nestle എന്നിവരാണ് ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരികള്‍. ലോകം മൊത്തം നടത്തിയ ഒരു ഓഡിറ്റിലാണ് ഇത് കണ്ടെത്തിയത്. ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് 42 രാജ്യങ്ങളില്‍ അടിഞ്ഞ് കൂടിയ 187,000 കഷ്ണം ചവറുകള്‍ തരം തിരിച്ച് ഓരോ ഭൂഖണ്ഡത്തിലേയും പ്രധാന ബ്രാന്റുകള്‍ ഏതൊക്കെയാണെന്ന് പഠിക്കുകയും ചെയ്തു അന്തര്‍ദേശീയമായി ചെറിയ വ്യത്യാസങ്ങളുണ്ടായിരുന്നു. Chupa Chups ഉം Mentos ഉം നിര്‍മ്മിക്കുന്ന Perfetti Van Melle ഉം Coke ഉം Mondelez കോര്‍പ്പറേഷനുമായിരുന്നു ഏഷ്യയില്‍ ഏറ്റവും … Continue reading കൊക്ക കോള ലോകത്തെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകാരിയാണ്

കേംബ്രിഡ്ജ് അനലക്റ്റിക വിവാദത്തില്‍ ബ്രിട്ടണ്‍ ഫേസ്‌ബുക്കിന് പിഴ ശിക്ഷിച്ചു

ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ബ്രിട്ടണിലെ ഡാറ്റാ പരിശോധന സംവിധാനം ഫേസ്‌ബുക്കിന് ഏറ്റവും കൂടിയ പിഴ ചുമത്തി. $6.5 ലക്ഷം ഡോളര്‍ ആണ് ആ തുക. EU ന്റെ ഡാറ്റാ സംരക്ഷണ നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കില്‍ $2.2 കോടി ഡോളര്‍ വരെ ശിക്ഷിക്കാവുന്ന കേസായിരുന്നു അത്. 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിക്കാന്‍ ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ഫേസ്‌ബുക്ക് അനുമതി കൊടുത്തു എന്ന പരിശോധകര്‍ കണ്ടെത്തി. രാഷ്ട്രീയ consultancy സംഘമായ Cambridge … Continue reading കേംബ്രിഡ്ജ് അനലക്റ്റിക വിവാദത്തില്‍ ബ്രിട്ടണ്‍ ഫേസ്‌ബുക്കിന് പിഴ ശിക്ഷിച്ചു