ലികുഡ് മന്ത്രി തെരഞ്ഞെടുപ്പിനായി $16.8 ലക്ഷം ഡോളര്‍ ശേഖരിച്ചു

വലിയ വായ്പാ ഉറപ്പോടെ മുമ്പത്തെ സോവ്യേറ്റ് യൂണിയനുമായി ബന്ധമുള്ള സമ്പന്ന വ്യക്തികളാണ് ജറുസലേമിലെ മേയര്‍ തെരഞ്ഞെടുപ്പിന് മല്‍സരിക്കുന്നവരില്‍ പ്രധാനിയായ Ze’ev Elkin നിര്‍ത്തിയിരിക്കുന്നത്. ധനശേഖരണത്തിന്റെ കാര്യത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ബഹുദൂരം ഇയാള്‍ മുന്നിലെത്തി. ഇപ്പോഴത്തെ സര്‍ക്കാരന്റെ പരിസ്ഥിതി സംരക്ഷണത്തിന്റേയും ജറുസലേമിന്റേയും മന്ത്രിയാണ് Elkin. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി $17 ലക്ഷം ഡോളര്‍ ഇയാള്‍ ശേഖരിച്ച് കഴിഞ്ഞു. 1990 ല്‍ ഉക്രൈന്‍കാരനായ ഇയാള്‍ ഇസ്രായേലിലേക്ക് കുടിയേറുകയും ഏരിയല്‍ ഷരോണിന്റെ കദിമ പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. — … Continue reading ലികുഡ് മന്ത്രി തെരഞ്ഞെടുപ്പിനായി $16.8 ലക്ഷം ഡോളര്‍ ശേഖരിച്ചു

ടൂട്ടനോട്ട, പുതിയ Encrypted ഇമെയില്‍ സേവനം

നിങ്ങളുടെ എല്ലാ ഡാറ്റയും Tutanota തന്നത്താനെ encrypts ചെയ്താണ് സൂക്ഷിക്കുന്നത്. നിങ്ങളുടെ ഇ-കത്തുകളും വിലാസങ്ങളും എല്ലാം അങ്ങനെ സ്വകാര്യമായി ഇരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പൂര്‍ണ്ണമായും encrypted രീതിയില്‍ ആശയവിനിമയം നടത്താനാകും. GPL v3 പ്രകാരമാണ് ടൂട്ടനോട്ട പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനാല്‍ ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. encryption സേവനം തീര്‍ച്ചയായും അങ്ങനെ വേണം. സുരക്ഷാ വിദഗ്ദ്ധര്‍ക്ക് നിങ്ങളുടെ കത്തുകളെ സംരക്ഷിക്കുന്ന സ്രോതസ് കോഡ് പരിശോധിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അനുമതി നല്‍കുന്നു. — സ്രോതസ്സ് tutanota.com

സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു

പെന്‍സില്‍വേനിയയിലെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല നടന്നു. 46 വയസായ വെള്ളക്കാരനായ Robert Bowers പിറ്റ്സ്‌ബര്‍ഗ്ഗിലെ Tree of Life synagogue ലേക്ക് കടന്ന് വന്ന് “എല്ലാ ജൂതരും മരിക്കട്ടേ” എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ഷബാത്ത് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികളുടെ മേലേക്ക് വെടിവെക്കുകയാണുണ്ടായത്. SWAT സംഘം എത്തിച്ചേരുകയും 20 മിനിട്ടുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. Bowersന്റെ കൈവശം AR-15 semiautomatic assault തോക്കായിരുന്നു ഉണ്ടായിരുന്നത്. അയാളെ അറസ്റ്റ് ചെയ്തു. മരിച്ചവര്‍ … Continue reading സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു

യെമനില്‍ സൌദി നടത്തുന്ന യുദ്ധത്തിലെ മരണ സംഖ്യ നേരത്തെ കണക്കാക്കിയതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ % മടങ്ങ് അധികമാണ് യെമനിലെ മരണ സംഖ്യ എന്ന് Armed Conflict Location and Event Data Project (ACLED) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പഠന പ്രകാരം അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ബ്രിട്ടണിന്റേയും പിന്‍തുണയോടെ സൌദി അറേബ്യയും യുണൈറ്റഡ് അറബ് എമറേറ്റ്സും യെമനില്‍ നടത്തുന്ന യുദ്ധത്തില്‍ 10,000 പേരല്ല, 56,000 പേരാണ് മരിച്ചത്. 56,000 എന്ന സംഖ്യയില്‍ യെമനിലെ തുറമുഖങ്ങളില്‍ സൌദി അറേബ്യ നടപ്പാക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഉപരോധം കാരണം മനുഷ്യ നിര്‍മ്മിതമായ പട്ടിണി … Continue reading യെമനില്‍ സൌദി നടത്തുന്ന യുദ്ധത്തിലെ മരണ സംഖ്യ നേരത്തെ കണക്കാക്കിയതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്

ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം

ഈ ആഴ്ച 2017 ലെ ദാരിദ്ര്യത്തിന്റെ വിവരങ്ങള്‍ US Census Bureau പുറത്തുവിട്ടു. അവിടെ ദേശീയ ദാരിദ്ര്യ രേഖക്ക് താഴെ 12.3% ആളുകള്‍ ജീവിക്കുന്നു. അതായത് 4 കോടി ആളുകള്‍ “ഔദ്യോഗികമായി” ദരിദ്രരാണ്. Supplemental Poverty Measure കണക്ക് പ്രകാരം 13.9% അതായത് 4.5 കോടിയാളുകള്‍ ദരിദ്രരാണ്. ഈ ഡാറ്റ പ്രകാരം ജനസംഖ്യയുടെ 29.4% അതായത് മറ്റൊരു 9.5 കോടി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതില്‍ വിഷമത അനുഭവിക്കുന്ന “താഴ്ന്ന വരുമാനം” ഉള്ളവരാണ്. രണ്ടും കൂടി ഒന്നിപ്പിച്ചാല്‍ … Continue reading ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം

കള്ള ആധാര്‍ നല്‍കുന്ന ഫേസ്‌ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്

“Fake Aadhaar available…Ib [Inbox] for deal,” അംഗങ്ങള്‍ “HFF” എന്ന് വിളിക്കുന്ന “Help for Friends – Advertising Deals” എന്ന ഒരു ഫേസ്‌ബുക്ക് കൂട്ടത്തില്‍ വന്ന ഒരു പോസ്റ്റാണ് അത്. https://i0.wp.com/www.altnews.in/wp-content/uploads/2018/08/fake-adr-18.png HFF എന്നത് ഒരു രഹസ്യ കൂട്ടമാണ്. ഫേസ്‌ബുക്ക് തെരയിലില്‍ അതിനെ കണ്ടെത്താനാവില്ല. നിങ്ങള്‍ക്കതില്‍ ചേരാന്‍ ഒരു ക്ഷണക്കത്ത്‌ വേണം. https://i1.wp.com/www.altnews.in/wp-content/uploads/2018/08/yo2.png ​എല്ലാത്തരത്തിലുമുള്ള സാധാനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഒരു അടുത്ത കൂട്ട്കെട്ടാണ് അത്. ഫേസ്‌ബുക്കിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെങ്കിലും അതിലും വളരെ … Continue reading കള്ള ആധാര്‍ നല്‍കുന്ന ഫേസ്‌ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്

റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

മുമ്പത്തെ NSA കരാര്‍ ജോലിക്കാരിയായ Reality Winner നിനെ ടെക്സാസിലെ Fort Worth ലെ Federal Medical Center Carswell ലേക്ക് മാറ്റി. അവിടെയായിരിക്കും ഇനി അവര്‍ ശിക്ഷ പൂര്‍ത്തിയാക്കുക. റഷ്യന്‍ ഹാക്കിങ്ങിനെക്കുറിച്ചുള്ള NSA രഹസ്യ റിപ്പോര്‍ട്ട് Intercept ന് അയച്ചുകൊടുത്തതിന് ശേഷം Espionage Act ലംഘിച്ചു എന്ന കാരണത്താലാണ് അവരെ ശിക്ഷിച്ചത്. ജൂണ്‍ 26 ന് അവര്‍ ഒരു plea deal ന് സമ്മതിച്ചു. അങ്ങനെ 5 വര്‍ഷം 3 മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് … Continue reading റിയാലിറ്റി വിന്നറിനെ അവസാനം കേന്ദ്രത്തിന്റെ ജയിലിലേക്ക് മാറ്റി

എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും

എത്യോപ്യയിലെ പ്രധാനമന്ത്രി Abiy Ahmed പുതിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചു. അതില്‍ 50% സ്ഥാനങ്ങളും സ്ത്രീകളാണ് കൈകാര്യം ചെയുന്നത്. മന്ത്രി സ്ഥാനങ്ങളില്‍ ലിംഗനീതി ഉറപ്പാക്കിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാണ് എത്യോപ്യ. ലോകം മൊത്തം വളരെ കുറച്ച് രാജ്യങ്ങളെ അത്തരം ഒരു നിലപാടെടുത്തിട്ടുള്ളു. കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യത്തെ പ്രസിഡന്റിനെ ജനപ്രതിനിധികള്‍ നിയോഗിച്ചു. African Union ല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന Sahle-Work Zewde നെയാണ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഇപ്പോഴത്തെ ഏക വനിതാ പ്രസിഡന്റാണ് അവര്‍. — സ്രോതസ്സ് democracynow.org, … Continue reading എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും

അഴിമതി വിരുദ്ധ പ്രതിഷേധത്താല്‍ ഹെയ്തിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു

രണ്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഹെയ്തിയിലെ പ്രസിഡന്റ് Jovenel Moise നീക്കം ചെയ്തു. അഴിമതിക്കെതിരായി നടന്ന ഒരു വലിയ സമരത്തിന്റെ ഫലമായാണ് അത്. cabinet chief നേയും secretary general of the presidency യേയും അതിനോടൊപ്പം 15 സര്‍ക്കാര്‍ ഉപദേശകരേയും ആണ് നീക്കം ചെയ്തത്. വെനെസ്വലയുടെ നേതൃത്വത്തില്‍ തെക്കെ അമേരിക്കന്‍ രാജ്യത്തിന്റേയും കരീബിയന്‍ രാജ്യങ്ങളുടേയും PetroCaribe എന്ന എണ്ണ കൂട്ടുകെട്ട്‌ ഹെയ്തി സര്‍ക്കാരിലേക്ക് പണം ഒഴുക്കിയിരുന്നു. ഹെയ്തിയിലെ സെനറ്റ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഒരു പാര്‍ളമെന്റ് … Continue reading അഴിമതി വിരുദ്ധ പ്രതിഷേധത്താല്‍ ഹെയ്തിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിട്ടു

ഗ്ലൈഫോസേറ്റ്, അത് അടങ്ങിയതുമായ കീടനാശിനികള്‍ പഞ്ചാബില്‍ നിരോധിച്ചു

കളനാശിനി ഗ്ലൈഫോസേറ്റ് സംസ്ഥാനത്ത് നിയന്ത്രിക്കുകയാണ് എന്ന് ഉത്തരവ് പഞ്ചാബിലെ കൃഷി വകുപ്പ് സെക്രട്ടറി ഒക്റ്റോബര്‍ 23, 2018 ന് ഇറക്കി. ഈ രാസവസ്തുവിന്റെ ആരോഗ്യം തകര്‍ക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ചണ്ഡീഗഡിലെ PGIMER ഉം ഈ രാസവസ്തുവിന്റെ ദോഷവശങ്ങളെക്കുറിച്ച് തെളിവുകള്‍ നല്‍കി. അടുത്തകാലത്ത് ലോകത്തെ ഏറ്റവും വലിയ കളനാശിനി നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയെ Bayer വാങ്ങി. ഈ രാസവസ്തു കാരണം രോഗികളായ ആയിരക്കണക്കിന് ആളുകള്‍ ദോഷവശങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കാതിരുന്നതിനെതിരെ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട് — … Continue reading ഗ്ലൈഫോസേറ്റ്, അത് അടങ്ങിയതുമായ കീടനാശിനികള്‍ പഞ്ചാബില്‍ നിരോധിച്ചു