മനുഷ്യന്‍ ഉണ്ടാക്കുന്ന കപ്പല്‍ ശബ്ദബളത്തിന് പ്രതികരണമായി ആണ്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് ചെറുതാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു എന്ന് ഒക്റ്റോബര്‍ 24, 2018 ന് പൊതു ലഭ്യമായ PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിവരുന്ന കപ്പല്‍ യാത്ര താഴ്ന്ന ആവൃത്തിയിലെ സമുദ്ര ശബ്ദകോലാഹലത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. Baleen തിമിംഗലങ്ങള്‍ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദമുമപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് മനുഷ്യ നിര്‍മ്മിതമായ ശബ്ദം അവരുടെ പാട്ട് പാടുന്ന സ്വഭാവത്തെ ബാധിക്കുന്നു. ജപ്പാനിലെ Ogasawara ദ്വീപുകള്‍ക്ക് സമീപം … Continue reading മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു
ടാഗ്: വാര്‍ത്ത
NSA യുടെ malware എന്ന് ആരോപിക്കുന്ന DarkPulsar ബാധകള്‍ കണ്ടെത്തപ്പെട്ടു
US National Security Agency (NSA) വികസിപ്പിച്ചതെന്ന് കരുതപ്പെടുന്ന DarkPulsar എന്ന malware ബാധിച്ച കമ്പ്യൂട്ടറുകള്‍ കണ്ടെത്തപ്പെട്ടെന്ന് Kaspersky Lab പറഞ്ഞു. "50 ഇരകളെ ഞങ്ങള്‍ കണ്ടെത്തി. പക്ഷേ അതില്‍ കൂടുതലാവും ശരിക്കുള്ള ബാധ," എന്ന് Kaspersky Lab ലെ ഗവേഷകര്‍ പറയുന്നു. എല്ലാ ഇരകളും റഷ്യ, ഈജിപ്റ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. പ്രധാനമായും Windows 2003/2008 Server ല്‍ ആണ് ബാധയുണ്ടായിരിക്കുന്നത്. ആണവോര്‍ജ്ജം, വാര്‍ത്താവിനിമിയം, IT, വ്യോമശൂന്യാകാശം, ഗവേഷണം എന്നീ മേഖലയിലാണ് അത് സംഭവിച്ചിരിക്കുന്നത്. — … Continue reading NSA യുടെ malware എന്ന് ആരോപിക്കുന്ന DarkPulsar ബാധകള്‍ കണ്ടെത്തപ്പെട്ടു
ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ലോകത്തെ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 8% ഉഷ്ണമേഖലയിലെ വന നാശം കാരണമുണ്ടാകുന്നതാണെന്ന് പുതിയ വിശകലനം പറയുന്നു. ഉഷ്ണമേഖലയിലെ വനനശീകരണം ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തെ മൊത്തെ ഉദ്‌വമനം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയേനേ. അമേരിക്കക്ക് തൊട്ട് താഴെയും യൂറോപ്പിന് മുകളിലും. 2015 - 2017 കാലത്ത് കാട് അടിസ്ഥാനമായ ഉദ്‌വമനം 63% വര്‍ദ്ധിച്ചു. മുമ്പത്തെ 14 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ കൂടുതലാണിത്. പ്രതിവര്‍ഷം ഇതിനാല്‍ 300 - 490 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. മൂന്ന് പ്രധാന സ്രോതസ്സുകളാണ് … Continue reading ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി
ഏകദേശം രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിനെതിരേയും തീവൃവലതുപക്ഷ Alternative for Germany യുടെ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണത്തിനെതിരായും സര്‍ക്കാരിന്റെ പിന്‍തിരിപ്പന്‍ നയങ്ങള്‍ക്കെതിരായും പ്രകടനം നടത്തി. “#indivisible—solidarity instead of exclusion” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധം അടുത്തകാലത്ത് ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും വലുതായിരുന്നു. Alternative for Germany (AfD) ന്റെ വലതുപക്ഷത്തിന്റെ തീവൃ അന്യരെ വെറുക്കുന്ന നിലപാടുകള്‍ നടപ്പാക്കുന്ന Christian Democrats ന്റേയും Social Democrats ന്റേയും കൂട്ട് സര്‍ക്കാരിനെതിരായ വര്‍ദ്ധിച്ച് വരുന്ന മൂര്‍ദ്ധന്യാവസ്ഥ … Continue reading രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി
‘സുവര്‍ണ്ണ പാസ്പോര്‍ട്ട്’ പദ്ധതികളുള്ള 21 രാജ്യങ്ങളുടെ കരിമ്പട്ടിക പ്രസിദ്ധപ്പെടുത്തി
നികുതി വെട്ടിപ്പിന് തടയിടാനായുള്ള അന്തര്‍ദേശീയ ശ്രമത്തിന് ഭീഷണിയായി 'സുവര്‍ണ്ണ പാസ്പോര്‍ട്ട്' എന്ന് വിളിക്കുന്ന പദ്ധതി നടപ്പാക്കുന്ന 21 രാജ്യങ്ങളുടെ കരിമ്പട്ടിക ഒരു പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ദ്ധ സംഘം പ്രസിദ്ധപ്പെടുത്തി. Organisation for Economic Cooperation and Development പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പൌരത്വമോ താമസിക്കലോ വില്‍ക്കുന്ന മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ - മാള്‍ട്ട, മൊണാകോ, സൈപ്രസ് - ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു. അതിവേഗം വികസിക്കുന്ന $300 കോടി ഡോളറിന്റെ നിക്ഷേപ വ്യവസായത്തിലൂടെയുള്ള പൌരത്വം എന്നത് പൌരത്വത്തെ ഒരു വില്‍പ്പന … Continue reading ‘സുവര്‍ണ്ണ പാസ്പോര്‍ട്ട്’ പദ്ധതികളുള്ള 21 രാജ്യങ്ങളുടെ കരിമ്പട്ടിക പ്രസിദ്ധപ്പെടുത്തി
ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു
ചിലിയുടെ കുപ്രസിദ്ധമായ National Intelligence Direction (DINA) ന്റെ 20 മുമ്പത്തെ ഏജന്റ്മാരെ ജയില്‍ ശിക്ഷക്ക് ചിലിയിലെ ജഡ്ജി Mario Carroza വിധിച്ചു. CIA-യുടെ പിന്‍തുണയുള്ള Operation Condor ല്‍ 12 ഇരകളെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതിലെ ഇവരുടെ പങ്ക് തെളിയിക്കപ്പെടതിന്റെ ഫലമായാണ് ഈ ശിക്ഷ. അമേരിക്കയുടെ പിന്‍തുണയുള്ള സൈനിക വാഴ്ചകള്‍ക്കെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനായി രാഷ്ട്രീയ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വ, ബ്രസീല്‍, ബൊളീവിയ എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു Operation … Continue reading ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു
ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു
വടക്കന്‍ ബംഗാളിലെ Jalpaiguri ല്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഒരു ചൈനക്കാരനായ വ്യക്തി ആധാര്‍ കാര്‍ഡ് ആണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. അന്വേഷണത്തില്‍ നിന്ന് കള്ള ആധാര്‍ കാര്‍ഡുകള്‍ കൈവശമുള്ള ഒരു നേപ്പാളി പൌരനേയും പ്രാദേശിക ബിസിനസുകാരനേയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരേയും ചതിക്കും കള്ള രേഖയുണ്ടാക്കലിനും കുറ്റം ചാര്‍ത്തി. Wang ന്റെ കൈവശം ശരിയായ പാസ്പോര്‍ട്ടുണ്ടായിട്ടു കൂടി അയാള്‍ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ തെളിവായി ഹോട്ടലില്‍ നല്‍കിയത് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. … Continue reading ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു
90 ശതമാനം കറിഉപ്പിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു
ധാരാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ ഉപ്പില്‍ മൈക്രോ പ്ലാസ്റ്റിക്കുകളെ കണ്ടെത്തി. പക്ഷെ പ്ലാസ്റ്റിക് കണികള്‍ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു. ലോകം മൊത്തമുള്ള ഉപ്പിന്റെ ബ്രാന്റുകളില്‍ 90 ശതമാനത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളുണ്ടെന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. 39 ഉപ്പ് ബ്രാന്റുകളില്‍ 36 എണ്ണത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളെ തെക്കന്‍ കൊറിയയിലെ ഗവേകരും Greenpeace East Asia യും നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഭൂമിശാസ്ത്രപരമായി വിശാലമായ സ്ഥലത്തെ കറിഉപ്പിലെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ വ്യാപനത്തെക്കുറിച്ചും പരിസ്ഥിതിയിലെ പ്ലാസ്റ്റിക് മലിനീകരണവുമായി അതിന്റെ ബന്ധവും … Continue reading 90 ശതമാനം കറിഉപ്പിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു
സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആമസോണ്‍ മുതലാളി
ആമസോണും അവരുടെ ബഹിരാകാശ കമ്പനിയായ Blue Origin ഉം ഉണ്ടാക്കിയ കരാറുകളെ ന്യായീകരിച്ചുകൊണ്ട് ആമസോണ്‍ മുതലാളിയായ Jeff Bezos പറയുന്നത്, സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ്. റഷ്യന്‍ സാങ്കേതികവിദ്യകളോടുള്ള ആശ്രിതത്വം കുറക്കാനായി അമേരിക്കന്‍ വായൂ സേനക്ക് റോക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഈ ബഹിരാകാശ കമ്പനി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ സര്‍ക്കാരിന് വേണ്ടി ആമസോണ്‍ മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനുള്ള ഒരു കരാര്‍ മുമ്പ് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. പെന്റഗണിന് വേണ്ടി ഒരു ക്ലൌഡ് കമ്പ്യൂട്ടിങ് … Continue reading സാങ്കേതിക കമ്പനികള്‍ അമേരിക്കയുടെ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആമസോണ്‍ മുതലാളി
കാലാവസ്ഥാ പ്രത്യാഘാതത്തിനനുസരിച്ച് ആഹാര സാധനങ്ങള്‍ക്ക് ഡന്‍മാര്‍ക് മുദ്രയടിക്കുന്നു
ഡന്‍മാര്‍ക്കിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉപഭോഗത്തിന്റെ പരിസ്ഥിതിക്ക് മേലുള്ള ഫലം കാണാനാകുന്നതിന് ആഹാര സാധനങ്ങളുടെ packaging ന് പുറത്ത് പുതിയ മുദ്രയടിക്കല്‍ കൊണ്ടുവരുന്നു. ആഹാര സാധനങ്ങളുടെ മേല്‍ ഒട്ടിച്ചിരിക്കുന്ന മുദ്രയില്‍ അതിന്റെ പാരിസ്ഥിതിക ആഘാതം രേഖപ്പെടുത്തണം എന്നത് പുതിയ പരിസ്ഥിതി package ന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശത്തിലാണ് കൊടുത്തിരിക്കുന്നത്. ആഹാര സാധനത്തിന് മുകളില്‍ പാരിസ്ഥിതിക മുദ്ര രേഖപ്പെടുത്താന്‍ ധാരാളം വെല്ലുവിളികളുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട വിവരം ഉപഭോക്താക്കളെ അറിയിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. — സ്രോതസ്സ് thelocal.dk | … Continue reading കാലാവസ്ഥാ പ്രത്യാഘാതത്തിനനുസരിച്ച് ആഹാര സാധനങ്ങള്‍ക്ക് ഡന്‍മാര്‍ക് മുദ്രയടിക്കുന്നു