പടിഞ്ഞാന്‍ രാജ്യങ്ങളേക്കാളേറെ പ്രതിനിധാനമുള്ളവരാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍. lower house ല്‍ 28% സീറ്റുകളും സ്ത്രീകളാണ് വഹിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലെ സ്ത്രീ സാന്നിദ്ധ്യത്തേക്കാള്‍ 8 സ്ഥാനം മുകളിലാണ് ഇത്. ഒക്റ്റോബര്‍ 20 നടക്കുന്ന തെരഞ്ഞെടുപ്പില്‍ 400 സ്ത്രീകളാണ് മല്‍സരിക്കുന്നത്. രാജ്യം മൊത്തമുള്ള അക്രമങ്ങള്‍ക്കിടയില്‍ 2,565 സീറ്റുകളില്‍ 417 സീറ്റുകള്‍ക്കായാണ് സ്ത്രീകള്‍ മല്‍സരിക്കുന്നത്. — സ്രോതസ്സ് telesurtv.net | 17 Oct 2018
ടാഗ്: വാര്‍ത്ത
അമേരിക്കയില്‍ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു
മദ്ധ്യകാല തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ ധാരാളം ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ന്യൂ മെക്സിക്കോയിലെ Deb Haaland ഉം കന്‍സാസിലെ Sharice Davids ഉം ഉള്‍പ്പടെ കുറഞ്ഞത് നാല് പേരെങ്കിലും ആകും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ആദിവാസി സ്ത്രീകള്‍. മൂന്ന് ആദിവാസി സ്ത്രീകള്‍ ഗവര്‍ണര്‍മാരാകാന്‍ മല്‍സരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളിലേക്ക് 31 ആദിവാസി സ്ത്രീകള്‍ മല്‍സരിക്കുന്നു. — സ്രോതസ്സ് democracynow.org | 2018/10/18
ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി
ന്യൂയോര്‍ക്ക് നഗരത്തില്‍ മുമ്പത്തെ Secretary of State ആയ Henry Kissingerക്ക് എതിരെ NYU യിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. "യുദ്ധക്കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണം. നിങ്ങള്‍ ജയിലാണ് വേണ്ടത്. നരകവും. ചിലിക്കെതിരെ, അര്‍ജന്റീനക്കെതിരെ, കംബോഡിയക്കെതിരെ, വിയറ്റ്‌നാമിനെതിരെ നിങ്ങള്‍ കുറ്റം ചെയ്തു. നിങ്ങള്‍ ഒരു യുദ്ധക്കുറ്റവാളിയാണ്" എന്ന് പ്രതിഷേധക്കാര്‍ വിളിച്ച് പറഞ്ഞു. പ്രസിഡന്റ് നിക്സണിന്റെ കാലത്ത് വിദേശകാര്യ നയം രൂപീകരിച്ചത് ഇയാളാണ്. കംബോഡിയയിലും ലാവോസിലും അയാള്‍ വലിയ … Continue reading ഹെന്‍റി കിസിഞ്ജര്‍ക്കെതിരെ NYU വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി
രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്
പൌരന്‍മാരെ ആഗോള രഹസ്യാന്വേഷണം നടത്തുന്നത് ഉടന്‍ തന്നെ 'ഒഴുവാക്കാന്‍ പറ്റാത്തതാകും' എന്ന് ജൂലിയന്‍ അസാഞ്ജ് മുന്നറീപ്പ് തരുന്നു. സോഷ്യല്‍ മീഡിയക്കും പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും നന്ദി. ജനിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും കുട്ടികളെ 'ലോകത്തെ എല്ലാ പ്രധാന ശക്തികള്‍ക്കും' തിരിച്ചറിയാനാകും എന്ന് വിക്കിലീക്സ് സ്ഥാപന്‍ പറഞ്ഞു. കാരണം അവരുടെ 'വിഢികളായ മാതാപിതാക്കള്‍' അവരുടെ പേരും, ചിത്രങ്ങളും ഫേസ്‌ബുക്കില്‍ പങ്കുവെക്കുകയാണല്ലോ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 7 ആം വര്‍ഷം കഴിയുന്ന അസാഞ്ജ് ബാഴ്സിലോണയിലെ World Ethical … Continue reading രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്
ഫേസ്‌ബുക്കിന്റെ പ്രചാരവേല കൂട്ടാളികള്‍
അമേരിക്കയുടെ സര്‍ക്കാര്‍ ധനസഹായം കൊടുക്കുന്ന രണ്ട് പ്രചാരവേല സംഘങ്ങളുമായി ചേര്‍ന്ന് “കള്ള വാര്‍ത്തകള്‍”ക്കെതിരെ പ്രവര്‍ത്തിക്കും എന്ന് മാധ്യമ ഭീമനായ ഫേസ്‌ബുക്ക് അടുത്ത കാലത്ത് പ്രഖ്യാപിച്ചു(Reuters, 9/19/18). അവ National Democratic Institute (NDI) ഉം International Republican Institute (IRI) ഉം ആണ്. ഇപ്പോള്‍ തന്നെ സാമൂഹ്യ (നിയന്ത്രണ) മാധ്യമ platform, NATO ധനസഹായം കൊടുക്കുന്ന Atlantic Council എന്ന think tank (FAIR.org, 5/21/18) മായി അടുത്ത് പ്രവര്‍ത്തിക്കുന്നു. ഇടതുപക്ഷ, പുരോഗമന വാര്‍ത്താ സൈറ്റുകളെ ആക്രമിക്കാനുള്ള … Continue reading ഫേസ്‌ബുക്കിന്റെ പ്രചാരവേല കൂട്ടാളികള്‍
ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു
തുറന്ന കുഴി കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ കാട്ടിലെ മരമുകളിലെ വീടുകളില്‍ താമസിച്ച് പ്രതിഷേധം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതില്‍ 9 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്കുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബല്‍ജിയവും നെതര്‍ലാന്‍ഡ്സും ആയുള്ള അതിര്‍ത്തിയിലെ Hambach Forest ല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പോലീസ് ശക്തമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ താമസിക്കുന്ന 60 മരമുകളിലെ വീടുകള്‍ നശിപ്പിക്കാന്‍ 4000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. 25 മീറ്റവര്‍ വരെ ഉയരിത്തിലായിരുന്നു ഇവ. ഊര്‍ജ്ജ ഭീമന്‍ RWE … Continue reading ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു
നികുതി വെട്ടിപ്പ് നടത്തിയതിന് സ്വിസ് ബാങ്ക് UBS ഫ്രാന്‍സില്‍ വിചാരണയില്‍
സ്വിസ് ബാങ്കായ UBS Group AGയുടെ ഫ്രഞ്ച് യൂണിറ്റും ആറ് ഉദ്യോഗസ്ഥരും നികുതി വെട്ടിപ്പും കള്ളപ്പണം വെളിപ്പിക്കലും നടത്തി എന്ന ആരോപണം. ഫ്രാസന്‍സിലെ നികുതി ഒഴുവാക്കുന്നതിന് പണക്കാരായ ഉപഭോക്താക്കളെ അവര്‍ സഹായിച്ചു. 7 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനാല് കേസ് വന്നിരിക്കുന്നത്. ഫ്രാന്‍സിലെ ഉപഭോക്താക്കളെ നിയമവിരുദ്ധമായി പ്രേരിപ്പിച്ചതിനും കേസുണ്ട്. പിഴ 500 കോടി യൂറോയുടൊപ്പം ഫ്രാന്‍സിന് ഇല്ലാതായ നികുതി കാരണമായ നഷ്ടങ്ങളുമാണ് ചാര്‍ത്തിയിരിക്കുന്നത്. അമേരിക്കയില്‍ UBS ന് എതിരെ വന്ന കേസിനെ തുടര്‍ന്നാണ് ഫ്രാന്‍സിലും … Continue reading നികുതി വെട്ടിപ്പ് നടത്തിയതിന് സ്വിസ് ബാങ്ക് UBS ഫ്രാന്‍സില്‍ വിചാരണയില്‍
കശാപ്പ് ശാലയെ പൊതു നിരത്തില്‍ നിന്ന് ഫിലിമില്‍ പകര്‍ത്തിയ സ്ത്രീക്ക് എതിരെ കേസ് എടുത്തു
ഉട്ടായില്‍ പൊതു നിരത്തില്‍ നിന്ന്കശാപ്പ് ശാലയെ ഫിലിമില്‍ പകര്‍ത്തിയ ഒരു സ്ത്രീക്കെതിരെ "ag-gag" നിയമം എന്ന് വിളിക്കുന്ന നിയമമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസ് എടുത്തു. ഒരു തിരമാല പോലെ സംസ്ഥാനങ്ങളുണ്ടാക്കിയ നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യ വ്യക്തി ആണ് Amy Meyer എന്ന് പത്രപ്രവര്‍ത്തക Will Potter റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതകള്‍ക്കുള്ള തെളിവിനെ ഇല്ലാതാക്കാനായി ആണ് ഫാമുകളേയും കശാപ്പ് ശാലകളേയും രഹസ്യമായി ഫിലിമില്‍ പകര്‍ത്തുന്നത് കുറ്റകൃത്യമാക്കുന്ന ഈ നിയമങ്ങള്‍ കൊണ്ടുവന്നത് എന്ന് … Continue reading കശാപ്പ് ശാലയെ പൊതു നിരത്തില്‍ നിന്ന് ഫിലിമില്‍ പകര്‍ത്തിയ സ്ത്രീക്ക് എതിരെ കേസ് എടുത്തു
പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു
7 ദശാബ്ദങ്ങളായി 300 കത്തോലിക്ക പുരോഹിതര്‍ 1,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പെന്‍സില്‍വേനിയയിലെ ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വത്തിക്കാന്‍ അവരുടെ നിശബ്ദദ ഭംജിച്ചിരിക്കുന്നു. പിരിച്ച് വിടുന്നതിന് പകരം ഇരപിടിയന്‍ പുരോഹിതന്‍മാരെ സ്ഥലംമാറ്റം കൊണ്ടും പീഡന പരാതികളെ ഒരു “രഹസ്യ സംഭരണിയില്‍” പൂട്ടിവെച്ച് കൊണ്ടും പള്ളി അധികൃതര്‍ ഈ പീഡനങ്ങളെ മറച്ച് വെച്ചിരിക്കുകയായിരുന്നു. ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനകം വത്തിക്കാന്‍ വക്താവ് Greg Burke ഈ പീഡനങ്ങളെ “കുറ്റകരവും ധാര്‍മ്മികമായി … Continue reading പെന്‍സില്‍വേനിയ ലൈംഗിക പീഡന കേസില്‍ പോപ്പ് “നാണക്കേടും വിഷമവും” പ്രകടിപ്പിച്ചു
കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു
കറുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ രണ്ട് വെള്ളക്കാരായ കുട്ടികളെ നോക്കുന്നതിന് (babysit) ഒരു വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു. CBS46 ചാനലുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ഇയാള്‍ അക്കാര്യം പറഞ്ഞത്. Cobb county Walmart ന്റെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് വെള്ളക്കാരി ആദ്യം അയാളെ തടഞ്ഞ് നിര്‍ത്തി ചോദിച്ചു. പിന്നീട് അവര്‍ തിരിച്ച് വന്ന് കുട്ടികളോട് അവര്‍ക്ക് സംസാരിക്കാമോ എന്ന് ആവശ്യപ്പെട്ടു. പറ്റില്ല എന്ന് ലൂയിസ് പറഞ്ഞു. ആ സമയത്താണ് അവര്‍ പോലീസിനെ വിളിച്ചത്. … Continue reading കുട്ടികളെ കറുത്തവനായ ഒരാള്‍ നോക്കുന്നതിന് (babysit) വെള്ളക്കാരിയായ സ്ത്രീ പോലീസിനെ വിളിച്ചു