ദശാബ്ദങ്ങളായി നടക്കുന്ന ഒരു സംവാദത്തിന് പുതിയ വെളിച്ചമായി, ചില ജീവികളില്‍ പരോപകാരിയായ സാമൂഹ്യ സ്വഭാവത്തിന്റെ പരിണാമത്തില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല എന്ന് കണ്ടെത്തി. eusocial സ്പീഷീസുകളിലെ സാമൂഹ്യ സ്വഭാവത്തില്‍, ഈ ജീവികള്‍ പരസ്പരം എങ്ങനെ ബന്ധുക്കളായിരിക്കുന്നു എന്നതിന് വളരെ ചെറിയ സ്വാധീനമേയുള്ളു എന്ന് ഇത് ആദ്യമായാണ് പ്രായോഗികമായ(empirical) തെളിവുകള്‍ കിട്ടുന്നത്. ഉയര്‍ന്ന തോതില്‍ സംഘടിതരായ, പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത തൊഴിലാളികളുടെ വിഭജനമുള്ള സ്പീഷീസുകളെയാണ് eusocial സ്പീഷീസുകളെന്ന് വിളിക്കുന്നത്. പരിണാമ ജീവശാസ്ത്രത്തില്‍ ഒരു ജീവിയുടെ പ്രത്യുല്‍പ്പാദന വിജയം, അതിന്റെ ജീനുകള്‍ … Continue reading സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല
ടാഗ്: വാര്‍ത്ത
കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്
ഇസ്രായേലിനെ വിമര്‍ശിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെ ഒരു ഓണ്‍ലൈന്‍ കരിമ്പട്ടികയില്‍ കയറ്റുന്നതിന് അമേരിക്കയിലെ ഒരു വലിയ ജൂത ദാനസ്ഥാപനം രഹസ്യമായി ധനസഹായം കൊടുക്കുന്നു. മൂന്ന് വര്‍ഷങ്ങളായി Canary Mission എന്ന വെബ് സൈറ്റ്, പാലസ്തീന്‍ അവകാശത്തെ പിന്‍തുണക്കുന്ന വിദ്യാര്‍ത്ഥികളുടെ ആയിരക്കണക്കിന് രേഖാസമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ട് ബിരുദത്തിന് പഠിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളില്‍ ഭയം പ്രചരിപ്പികൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ജോലി സാദ്ധ്യതകളെ നശിപ്പിക്കാനാണ് ഈ രേഖാസമാഹാരം. അതുപോലെ ഇസ്രായേല്‍ സുരക്ഷാ ജോലിക്കാരും ചോദ്യംചെയ്യാനായി ഈ സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിക്കുന്നു. Canary Mission ന് … Continue reading കാനറി മിഷന് ധനസഹായം കൊടുക്കന്നത് പ്രധാന ജൂത ഫെഡറേഷനാണ്
ഇസ്രായേല്‍ പ്രസിഡന്റിന്റെ വീടിന് മുമ്പില്‍ ഖാന്‍ അല്‍ അഹ്മാറിലെ കുട്ടികള്‍ കുത്തിയിരിപ്പ് സമരം നടത്തി
തങ്ങളുടെ ഗ്രാമത്തിനെ നശിപ്പിക്കാന്‍ പോകുന്നതിനെതിരെ സമരം ചെയ്യാനായി ഒരു കൂട്ടം പാലസ്തീന്‍ സ്കൂള്‍ കുട്ടികള്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ നിന്നുള്ള ഇസ്രായേല്‍ പ്രസിഡന്റിന്റെ വീട്ടിലേക്ക് യാത്ര ചെയ്തു. നിലനില്‍പ്പിനായി ഇസ്രായേല്‍ അധികാരികളുമായി വര്‍ഷങ്ങളായി നീണ്ടു നിന്ന സമരത്താല്‍ അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഖാന്‍ അല്‍ അഹ്മാര്‍(Khan al-Ahmar), സെപ്റ്റംബര്‍ 23 ന് ഇസ്രായേല്‍ സൈന്യം എത്തിയതിന് ശേഷം നശിപ്പിക്കാന്‍ പോകുകയാണ്. സൈന്യം അവര്‍ക്ക് നോട്ടീസുകള്‍ കൊടുത്തു. ഒക്റ്റൊബര്‍ 1 ന് മുമ്പായി അവരുടെ നിര്‍മ്മാണങ്ങള്‍ ഉടന്‍ പൊളിച്ച് മാറ്റി … Continue reading ഇസ്രായേല്‍ പ്രസിഡന്റിന്റെ വീടിന് മുമ്പില്‍ ഖാന്‍ അല്‍ അഹ്മാറിലെ കുട്ടികള്‍ കുത്തിയിരിപ്പ് സമരം നടത്തി
പലപാളികളുള്ള പ്ലാസ്റ്റിക് കവറുകളുണ്ടാക്കുന്ന പ്രശ്നം
ബിസ്കറ്റിന്റെ കവര്‍ നിങ്ങള്‍ വലിച്ചെറിഞ്ഞതിന് ശേഷം അതിന് എന്ത് പറ്റുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് പ്രകൃതിയില്‍ അനന്തമായ കാലത്തോളം നിലനില്‍ക്കുന്നു. അത്തരം കവറുകള്‍ നിര്‍മ്മിക്കുന്നത് പലപാളികളുടെ പ്ലാസ്റ്റിക്കുപയോഗിച്ചാണ് (multilayered plastic (MLP)). മിക്കവാറും MLP പാക്കറ്റുകള്‍ക്ക് ഒരു പാളി അലൂമിനിയത്തിന് പുറത്ത് കുറഞ്ഞത് രണ്ട് പാളി പ്ലാസ്റ്റിക്കും ഉണ്ടാകും. സാങ്കേതികമായി ഒരു പാളി പ്ലാസ്റ്റിക്കുള്ള ഏത് പദാര്‍ത്ഥത്തേയും MLP എന്ന് കണക്കാക്കുന്നു. MLP മാലിന്യങ്ങളുടെ വ്യാപ്തിയാണ് പ്രശ്നത്തെ വഷളാക്കുന്നത്. 90 രാജ്യങ്ങളിലെ സാമൂഹ്യ സംഘങ്ങളുടെ Global … Continue reading പലപാളികളുള്ള പ്ലാസ്റ്റിക് കവറുകളുണ്ടാക്കുന്ന പ്രശ്നം
രസതന്ത്രത്തിന് നോബല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞന്‍ പാലസ്തീന്‍കാരേയും BDS പ്രസ്ഥാനത്തേയും പിന്‍തുണക്കുന്നു
boycott, divestment and sanctions movement (BDS) ന്റേയും പാലസ്ഥീന്‍ അനുകൂല മുതിര്‍ന്ന അനുകൂലി ആണ് 2018 ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞന്‍ George P. Smith. കൊളംബിയയില്‍ University of Missouriയിലെ ജീവശാസ്ത്ര emeritus പ്രൊഫസറാണ് അദ്ദേഹം. പരിണാമം എങ്ങനെ പുതിയ എന്‍സൈമുകളും ആന്റീബോഡികകളും നിര്‍മ്മിക്കുന്നു എന്ന രംഗത്തിലെ അദ്ദേഹത്തിന്റെ ശ്രമത്തിനാണ് സമ്മാനം കിട്ടിയത്. തന്റെ രാഷ്ട്രീയ വീക്ഷണം കാരണം കാമ്പസിലെ ഒരു വിവാദ പുരുഷനാണ് അദ്ദേഹം. — സ്രോതസ്സ് telesurtv.net | … Continue reading രസതന്ത്രത്തിന് നോബല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞന്‍ പാലസ്തീന്‍കാരേയും BDS പ്രസ്ഥാനത്തേയും പിന്‍തുണക്കുന്നു
വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി
ട്രസ്റ്റുകള്‍, വില്‍പ്പത്രം, എസ്റ്റേറ്റ് ആസൂത്രണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന 250 ജോലിക്കാരുള്ള Perpetual Guardian ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനം എന്നൊരു ആശയം പരീക്ഷിച്ചു. 8 മണിക്കൂര്‍ നാല് ദിവസം ജോലി ചെയ്താല്‍ 5 ദിവസത്തിന്റെ ശമ്പളം കിട്ടും. ഈ പരീക്ഷണത്തെ പരിശോധിച്ച ഗവേഷകര്‍ ഈ സ്ഥാപനത്തിലെ ജോലിക്കാരില്‍ കുറവ് ആയാസവും, കൂടിയ തൊഴില്‍ സംതൃപ്തിയും, മെച്ചപ്പെട്ട തൊഴില്‍-ജീവിത തുല്യതയും കണ്ടെത്തി. — സ്രോതസ്സ് theguardian.com | 2 … Continue reading വിജയകരമായ പരീക്ഷണത്തിന് ശേഷം ന്യൂസിലാന്റിലെ സ്ഥാപനം പ്രവര്‍ത്തി ദിനം നാല് ദിവസമാക്കി
കുട്ടികള്‍ കുറവ് സമയം ഉറങ്ങുകയും കൂടുതല്‍ സമയം സ്ക്രീനിന് മുമ്പില്‍ ചിലവാക്കുകയും ചെയ്യുന്നു
അമേരിക്കയിലെ 20 കുട്ടികളില്‍ ഒരു കുട്ടി മാത്രമാണ് ഉറക്കം, വ്യായാമം, സ്ക്രീന്‍ സമയം എന്നിവ കൃത്യമായ guidelines പ്രകാരം ചെയ്യുന്നത്. മൂന്നിലൊന്ന് പേര്‍ ഈ മൂന്നിലും ശുപാശചെയ്യപ്പെട്ടതിലും അധികം ചെയ്യുന്നു. 8 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ 3.6 മണിക്കൂര്‍ ടിവി, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയോട് പറ്റിച്ചേര്‍ന്നിരിക്കുന്നു. നിര്‍ദ്ദേശിച്ചിരിക്കുന്ന 2 മണിക്കൂറിന്റെ ഇരട്ടിയാണിത്. വളരെ കുറച്ച് ഉറക്കവും, കൂടുതല്‍ സമയം സ്ക്രീനില്‍ നോക്കിയിരിക്കുന്നതും ഭാഷാ കഴിവ്, ഒര്‍മ്മ, ജോലി പൂര്‍ത്തിയാക്കല്‍ തുടങ്ങിയ ബുദ്ധിശേഷി … Continue reading കുട്ടികള്‍ കുറവ് സമയം ഉറങ്ങുകയും കൂടുതല്‍ സമയം സ്ക്രീനിന് മുമ്പില്‍ ചിലവാക്കുകയും ചെയ്യുന്നു
സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍
മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍
വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം
ലോസാഞ്ജലസ് ആസ്ഥാനമായ വിനോദവ്യവസായ ലോബീ സംഘടനയായ Creative Community for Peace (CCFP) ഉം ഇസ്രായേല്‍ സര്‍ക്കാരിനോട് ബന്ധമുള്ള StandWithUs ഉം ഒരു ഒറ്റ IRS രജിസ്ട്രേഷനുള്ള Israel Emergency Alliance എന്ന സന്നദ്ധ സംഘടനയുടെ വ്യത്യസ്ഥ പേരുകളാണ് എന്ന് ആരോപണങ്ങളെ വിസമതിക്കുന്നതിന്റെ ചരിത്രമുണ്ടെങ്കിലും രജിസ്ട്രേഷന്‍, നികുതി രേഖകള്‍ ഇപ്പോള്‍ കാണിക്കുന്നത്. CCFP യുടെ ഗൂഢമായ വലതുപക്ഷ അജണ്ടയെ വിശദീകരിക്കുന്നതാണ്, പാലസ്തീന്‍ അവകാശത്തിന് വേണ്ടി പാലസ്തീന്‍കാര്‍ നേതൃത്വം കൊടുക്കുന്ന BDS (Boycott, Divestment, Sanctions) ആഗോള പ്രസ്ഥാനത്തിന്റെ … Continue reading വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം
പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു
Massachusetts തീരത്തിനടുത്ത് ഓഗസ്റ്റില്‍ പ്രായം കുറഞ്ഞ അറ്റലാന്റിക് റൈറ്റ് തിമിംഗലം ("right whale") ചത്തു. മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു. ഇന്ന് ലോകത്ത് 450 വടക്കേ അറ്റ്‌ലാന്റിക് right തിമിംഗലങ്ങളേയുള്ളു. അതിനാല്‍ ഇവയെ ഏറ്റവും വംശനാശം നേരിടുന്ന സമുദ്ര സസ്തനി സ്പീഷീസായി IUCN പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2016 ന്റെ അവസാനം മുതല്‍ 2017 വരെ 17 എണ്ണം ആണ് ചത്തത്. അത് അസാധാരണമായ ഒരു മരണ സംഭവമായിരുന്നു എന്ന് NOAA പറഞ്ഞു. — സ്രോതസ്സ് news.mongabay.com | … Continue reading പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു