ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ദശലക്ഷക്കണക്കിന് ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് Rs. 84,000 കോടി രൂപ മൂല്യം വരുന്ന പ്രസവാനുകൂല്യത്തിനുള്ള അവരുടെ നിയമപരമായ അവകാശം കഴിഞ്ഞ 7 വര്‍ഷങ്ങളായി യൂണിയന്‍ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിനുള്ള വകുപ്പ് 2013 ല്‍ National Food Security Act ല്‍ കൊണ്ടുവന്നു. നിയമത്തിന്റെ ഭാഗം 4 പ്രകാരം എല്ലാ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലകൊടുക്കുന്ന അമ്മമാര്‍ക്കും പോ‍ഷകാഹാരത്തിനും കുറഞ്ഞത് Rs. 6,000 രൂപ വരുന്ന പ്രസവാനുകൂല്യത്തിനുള്ള അര്‍ഹതയുള്ളവരാക്കി. കേന്ദ്ര സര്‍ക്കാര്‍ അത് ഗഡുക്കളായി നല്‍കും. നിയമപരമായ ഈ … Continue reading ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി നഷ്ടപ്പെടുന്നു

ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്. ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് … Continue reading ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്

കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer's & Dementia: The Journal of the Alzheimer's Association എന്ന … Continue reading ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്

ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു

Shuar Arutam People (PSHA) എന്ന ഇക്വഡോറിലെ ആദിവാസികളുടെ സംഘടനയുടെ ആദ്യത്തെ വനിത പ്രസിഡന്റാണ് Josefina Tunki. ആദിവാസി ഭൂമിയില്‍ ഖനനം നടത്തുന്നതിനെതിരെയുള്ള അവരുടെ പ്രതിഷേധം കാരണം അവര്‍ക്ക് വധ ഭീഷണി വരുന്നു. ചെമ്പ്, സ്വര്‍ണ്ണം, molybdenum തുടങ്ങിയവ ഖനനം ചെയ്യുന്ന ഖനന കമ്പനികള്‍ക്ക് 165 ഇളവുകളാണ് ഇക്വഡോര്‍ സര്‍ക്കാര്‍ നല്‍കുന്നത്. തെക്കെ ഇക്വഡോറിലെ Condor പര്‍വ്വതത്തിലെ PSHA പ്രദേശത്തിന്റെ 56% വരും അത്. ഇക്വഡോര്‍ സര്‍ക്കാര്‍ കൊടുത്ത 165 ഖനന ഇളവുകള്‍ 5.68 ലക്ഷം ഏക്കര്‍ … Continue reading ഖനന കമ്പനികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നു

താലിബാന്‍ ബ്രിട്ടീഷ് സൈന്യത്തെ കൊല്ലുന്നതിനിടയില്‍ ബ്രിട്ടന്‍ പാകിസ്ഥാനെ പിന്‍തുണക്കുന്നു

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രവര്‍ത്തനത്തെ ഇസ്ലാമാബാദ് സഹായിച്ചിട്ട് കൂടി ബ്രിട്ടന്‍ ദീര്‍ഘകാലമായി പാകിസ്ഥാനിലെ സൈനിക രഹസ്യാന്വേഷണ സ്ഥാപനത്തെ പരിശീലിപ്പിക്കുകയും പിന്‍തുണക്കുകയുമാണ്. 457 ബ്രിട്ടീഷ് പട്ടാളക്കാരാണ് ഇതിനകം മരിച്ചത്. കഴിഞ്ഞ ആഴ്ച, ആഗസ്റ്റില്‍ സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ചതിന് ശേഷം ആദ്യമായി, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി Dominic Raab പാകിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തി. അഫ്ഗാനിസ്ഥാന്‍ ഭീകരവാദി സംഘങ്ങളുടെ കേന്ദ്രമാകാതിരിക്കാനുള്ള പ്രവര്‍ത്തനത്തിലെ പ്രധാന പങ്കാളിയാണ് പാകിസ്ഥാന്‍ എന്ന് Raab അഭിപ്രായപ്പെട്ടു. — സ്രോതസ്സ് declassifieduk.org | Matt Kennard, Mark Curtis … Continue reading താലിബാന്‍ ബ്രിട്ടീഷ് സൈന്യത്തെ കൊല്ലുന്നതിനിടയില്‍ ബ്രിട്ടന്‍ പാകിസ്ഥാനെ പിന്‍തുണക്കുന്നു

ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

ഇലക്ട്രല്‍ ബോണ്ട് വില്‍പ്പനയുടെ 19ാം ഘട്ടം ജനുവരി 1 മുതല്‍ 10 വരെ നടക്കും എന്ന് ഡിസംബര്‍ 30, 2021 ന് യൂണിയന്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ചു. ഈ ബോണ്ടുകളിലൂടുള്ള രഹസ്യമായ സംഭാവനയുടെ വലിയ വ്യാകുലതകള്‍ രാഷ്ട്രീയക്കാരും അവകാശ സാമൂഹ്യപ്രവര്‍ത്തകരും വീണ്ടും ഉയര്‍ത്തി. ഈ പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതി ഇതുവരെ എടുക്കാത്തതിനേയും അവര്‍ ചോദ്യം ചെയ്തു. BJP ആണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. 2019-20 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ഇലക്ട്രല്‍ … Continue reading ഒരു സുതാര്യതയും ഇല്ലാതെ ഇലക്ട്രല്‍ ബോണ്ട് വീണ്ടും വില്‍ക്കുന്നു

ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു

ബ്രിട്ടണ്‍ രഹസ്യമായി 30 പേരുടെ ഒരു സൈനിക സംഘത്തെ യെമനിലേക്ക് നിയോഗിച്ചു. ഏറ്റവും മോശമായ മനുഷ്യത്വത്തിന്റെ ദുരന്തത്തിനിടയില്‍ അവര്‍ സൌദിയുടെ സൈന്യത്തെ പരിശീലിപ്പിക്കും. കിഴക്കന്‍ യെമനിലെ Mahra പ്രവിശ്യയിലെ Al-Ghaydah വിമാനത്താവളത്തിലാണ് ബ്രിട്ടീഷുകാര്‍ താവളമാക്കിയിരിക്കുന്നത്. അവിടെ സൌദി സൈന്യം ജയില്‍ ക്യാമ്പ് നടത്തുന്നു എന്ന് Human Rights Watch പറയുന്നു. തടവുകാരെ അവിടെ പീഡിപ്പിക്കുകയും അസാധാരണ rendition ഉം ചെയ്യുന്നു. — സ്രോതസ്സ് declassifieduk.org | Naser Shaker, Mark Curtis, Phil Miller | Jan … Continue reading ബ്രിട്ടണിലെ സൈന്യം രഹസ്യമായി യെമനില്‍ പ്രവര്‍ത്തിക്കുന്നു

മരുന്ന് കമ്പനികള്‍ 442 മരുന്നുകളുടെ വില വര്‍ദ്ധിപ്പിച്ചു

പുതുവല്‍സരത്തില്‍ തന്നെ 440 മരുന്നുകളുടെ വില വര്‍ദ്ധിപ്പച്ചതിന് അമേരിക്കയിലെ മരുന്ന് വ്യവസായത്തെ രോഗികളുടെ വക്താക്കള്‍ അപലപിച്ചു. ബ്രാന്റ് പേരുള്ള 434 മരുന്നുകള്‍ക്കും, 8 പൊതു മരുന്നുകള്‍ക്കും ജനുവരി 1, 2022 ന് ശരാശരി 5.2% ഉം 4.2% ഉം വില വര്‍ദ്ധിപ്പിച്ചു എന്ന് ചികില്‍സ സ്ഥാപനമായ GoodRx പറയുന്നു. Pfizer ല്‍ നിന്നാണ് ഏറ്റവും വലിയ വിലവര്‍ദ്ധനവുണ്ടായത്. അവര്‍ അവരുടെ anti-inflammatory മരുന്നായ Solu-Cortef ന് 17% ആണ് വില വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ച കൊറോണവൈറസ് … Continue reading മരുന്ന് കമ്പനികള്‍ 442 മരുന്നുകളുടെ വില വര്‍ദ്ധിപ്പിച്ചു

IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

IIT Delhi, Jamia Milia Islamia, Indian Medical Association, Oxfam India, Nehru Memorial Museum and Library ഉള്‍പ്പടെയുള്ള ഏകദേശം 6,000 entities ന് FCRA registration ശനിയാഴ്ച മുതല്‍ റദ്ദാക്കി. ചിലര്‍ FCRAക്കുള്ള അപേക്ഷ പുതുക്കാതിരിക്കുകയോ, ചിലവയുടെ അപേക്ഷ ആഭ്യന്തരവകുപ്പ് തള്ളിക്കളയുകയോ ആണുണ്ടായത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. Foreign Contribution (Regulation) Act മായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ വിദേശ ധനസഹായം റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്ത സ്ഥാപനങ്ങളില്‍ Indira Gandhi National Centre … Continue reading IMA, IIT Delhi, Jamia Milia, Oxfam India ഉള്‍പ്പടെ 6,000 Entities ന് വിദേശ ധനസഹായം നിര്‍ത്തലാക്കി

പോളണ്ടിലെ പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പെഗസസ് ഉപയോഗിച്ചു

2019 ല്‍ പോളണ്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായ Krzysztof Brejza ന്റെ സന്ദേശത്തില്‍ മോശമായ മാറ്റം വരുത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷനിലും മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഭരിക്കുന്ന Law and Justice പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. തന്റെ ഫോണ്‍ 33 പ്രാവശ്യം ഇസ്രായേലിലെ സ്ഥാപനമായ NSO യുടെ Pegasus ഹാക്ക് ചെയ്തു എന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പോളണ്ടിലെ പാര്‍ളമെന്റ് അംഗമായ Brejza അവകാശപ്പെടുന്നു. Associated Press ആണ് ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്. — സ്രോതസ്സ് … Continue reading പോളണ്ടിലെ പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ പെഗസസ് ഉപയോഗിച്ചു