എമറൈറ്റ്സിലെ കാണാതായ രാജകുമാരി 7 വര്‍ഷം ആസൂത്രണം ചെയ്താണ് രക്ഷപെടല്‍ നടത്തിയത്

രക്ഷപെടാന്‍ ശ്രമിച്ച എമറൈറ്റ്സിലെ രാജകുമാരിയെ കാണാതായി. 7 വര്‍ഷം എടുത്താണ് അവര്‍ ഈ പരാജയപ്പെട്ട രക്ഷപെടല്‍ ശ്രമം ആസൂത്രണം ചെയ്തത്. കമാന്‍ഡോകള്‍ അവരുടെ കപ്പലിനെ പിടിച്ചെടുക്കുന്നത് കണ്ട സാക്ഷികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു എന്ന് അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ദുബായിലെ അധികാരിയും United Arab Emirates ന്റെ പ്രധാനമന്ത്രിയുമായ Sheikh Mohammed bin Rashid al-Maktoum ന്റെ മകളാണ് Sheikha Latifa bint Mohammed al-Maktoum. മാര്‍ച്ചില്‍ ഇന്‍ഡ്യയുടെ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ വെച്ച് അവരെ … Continue reading എമറൈറ്റ്സിലെ കാണാതായ രാജകുമാരി 7 വര്‍ഷം ആസൂത്രണം ചെയ്താണ് രക്ഷപെടല്‍ നടത്തിയത്

പ്രമുഖ ഡോക്റ്റര്‍മാര്‍ അവരുടെ വ്യവസായ ബന്ധം മെഡിക്കല്‍ ജേണലുകളില്‍ വ്യക്തമാക്കുന്നില്ല

അടുത്ത വര്‍ഷങ്ങളായി പ്രധാന മെഡിക്കല്‍ വ്യക്തിത്വങ്ങളായ ഡസന്‍ കണക്കിന് ഡോക്റ്റര്‍മാര്‍ അവരുടെ പഠനങ്ങള്‍ മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ മരുന്ന്, ചികില്‍സാ കമ്പനികളുമായുള്ള അവരുടെ സാമ്പത്തിക ബന്ധം വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് ProPublica ഉം The New York Times ഉം നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. വ്യവസായം ധനസഹായം നല്‍കുന്ന പഠനങ്ങള്‍ കൂടുതലും മറ്റ് സ്രോതസ്സുകളില്‍ നിന്ന് ധനസഹായം കിട്ടുന്ന പഠനങ്ങളെ അപേക്ഷിച്ച് വിജയകരമെന്ന ഫലമാണ് കാണിക്കുന്നത്. — സ്രോതസ്സ് propublica.org | Dec. 8 2018

കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ സമരം നടത്തിയ 300 തൊഴിലാളികളെ പിരിച്ചുവിട്ടു

ഏകദേശം 300 തൊഴിലാളികളാണ് കൂടുതല്‍ മെച്ചപ്പെട്ട ശമ്പളത്തിനായി കംബോഡിയയിലെ Nike ഫാക്റ്ററിയില്‍ സമരം നടത്തിയത്. അതിന്റെ ഫലമായി അവര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കിട്ടിയ പിരിച്ചുവിടല്‍ കത്തില്‍ സമരത്തില്‍ പങ്കെടുത്തത് കാരണമായി പറഞ്ഞിട്ടുണ്ട് എന്ന് യൂണിയന്‍ പ്രതിനിധി പറഞ്ഞു. മാസ ശമ്പളം $14 ഡോളര്‍ കൂടി (ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് 980 രൂപ) വര്‍ദ്ധിപ്പിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. ഫാക്റ്ററിയിലെ ഭുരിപക്ഷം വരുന്ന 5,000 ജോലിക്കാര്‍ സമരത്തില്‍ പങ്കെടുത്തങ്കിലും മൂന്നാഴ്ചക്ക് ശേഷം മിക്കവരും തിരികെ ജോലിയില്‍ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. … Continue reading കംബോഡിയയിലെ നൈക്കി ഫാക്റ്ററിയില്‍ സമരം നടത്തിയ 300 തൊഴിലാളികളെ പിരിച്ചുവിട്ടു

കൈയ്യേറ്റക്കാരുടെ വാഴ്ച

Israeli media publishes photo of Israeli F-35 flying over Beirut. The occupation regime has the chutzpah to whine about its “sovereignty” and “borders” when it respects none and threatens everyone. — സ്രോതസ്സ് twitter.com/AliAbunimah | 30 Sep 2018

എണ്ണക്ക് വാതുവെക്കാനായി, ഭൂമിയെ വില്‍ക്കുന്നത്

Fort McKay First Nation, a reservation in northern Canada, is home to nearly 400 Cree, Dene and other indigenous people.

ബാര്‍ക്ലേയ്സിന്റെ തലവന്റെ ഉത്തരവ് അനുസരിച്ചാണ് നിരക്കില്‍ തട്ടിപ്പ് നടത്തിയതെന്ന് മുമ്പത്തെ ഉദ്യോഗസ്ഥന്‍

മുമ്പത്തെ CEO ആയിരുന്ന Bob Diamond ല്‍ നിന്ന് പലിശ നിരക്കില്‍ കൃത്രിമത്വം കാണിക്കാനായി നേരിട്ട് ഉത്തരവ് കിട്ടിയിരുന്നു എന്ന് ബാങ്കിന്റെ പലിശ നിരക്ക് തട്ടിപ്പ് വിവാദത്തിന്റെ പേരില്‍ പുറത്തുപോയ Barclays ന്റെ മുമ്പത്തെ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. പ്രധാനപ്പെട്ട പലിശ നിരക്കില്‍ കൃത്രിമത്വം കാട്ടിയതിന് അമേരിക്കയിലേയും ബ്രിട്ടണിലേയും അധികാരികള്‍ ഒരു മാസം മുമ്പ് Barclays ന് $45.3 കോടി ഡോളറിന്റെ പിഴ കിട്ടയതിന് ദിവസങ്ങള്‍ക്ക് ശേഷം Diamond രാജിവെച്ചു. London Interbank Offered Rate (Libor) ല്‍ … Continue reading ബാര്‍ക്ലേയ്സിന്റെ തലവന്റെ ഉത്തരവ് അനുസരിച്ചാണ് നിരക്കില്‍ തട്ടിപ്പ് നടത്തിയതെന്ന് മുമ്പത്തെ ഉദ്യോഗസ്ഥന്‍

പാക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള പിടിക്കപ്പെട്ട ജയിഷ്-ഇ-മുഹമ്മദ് ഭീകരവാദിയുടെ കൈയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് കണ്ടെത്തി

കാശ്മീരിലെ Baramulla ജില്ലയില്‍ നിന്ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള Jaish-e-Mohammed (JeM) ഒരു ഭീകരവാദിയെ സൈന്യം അറസ്റ്റ് ചെയ്തു. അയാളുകെയ്യില്‍ നിന്ന് ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സുരക്ഷാ വ്യവസ്ഥയില്‍ ഗൌരവകരമായ വ്യാകുലതകളുയര്‍ത്തുന്നതാണ്. അബ്ദുള്‍ റഹ്മാന്‍ പാക് അധിനിവേശ കാശ്മീരിലെ താമസക്കാരനാണ്. ജനുവരിയില്‍ ഇയാള്‍ നുഴഞ്ഞ് കയറി. പ്രാദേശിക യുവാക്കളെ "ആത്മഹത്യ" ആക്രമണങ്ങള്‍ നടത്താനായി ജോലിക്കെടുക്കുകയായിരുന്നു എന്ന് സൈന്യം പറയുന്നു. താഴ്‌വരയില്‍ എത്തിച്ചേരുമ്പോള്‍ തന്നെ പിടിക്കപ്പെട്ട 5 ഭീകരവാദികള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടിരുന്നു എന്ന് സൈനിക ഉദ്യോഗസ്ഥന്‍ … Continue reading പാക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള പിടിക്കപ്പെട്ട ജയിഷ്-ഇ-മുഹമ്മദ് ഭീകരവാദിയുടെ കൈയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് കണ്ടെത്തി

2017 ല്‍ അമേരിക്കയില്‍ 40,000 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Centers for Disease Control പുറത്ത് വിട്ട പുതിയ വിവരങ്ങള്‍ അനുസരിച്ച് അമേരിക്കയിലെ തോക്ക് കാരണമായ മരണങ്ങള്‍ 20 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലെത്തി. 2017 ല്‍ 40,000 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതായത് ശരാശരി 100 പേര്‍ ഒരു ദിവസം കൊലചെയ്യപ്പെടുന്നു. വെടിവെപ്പ് മരണങ്ങളില്‍ 60% വും ആത്മഹത്യയാണ്. — സ്രോതസ്സ് democracynow.org | 2018/12/13