ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു

ഇസ്രായേലില്‍ ഇന്ന് ഏകദേശം 45,000 ആഫ്രിക്കക്കാരായ അഭയാര്‍ത്ഥികളുണ്ട്. അതില്‍ 92% പേരും Eritrea, Sudan എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എന്ന് ഇസ്രായേലിലെ സന്നദ്ധ സംഘടനയായ Hotline for Refugees and Migrants (HRM) പറയുന്നു. എന്നാല്‍ അവര്‍ക്ക് അഭയം നല്‍കുകയോ ഇസ്രായേലില്‍ ജോലി നല്‍കുകയോ ചെയ്തിട്ടില്ല. പകരം അവരെ ഇപ്പോള്‍ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3,000 ല്‍ അധികം Eritrean Sudanese അഭയാര്‍ത്ഥികളെ തിരിച്ചയച്ചു. അത് അവരുടെ മാതൃരാഷ്ട്രത്തിലേക്കല്ല, പകരം ഉഗാണ്ടയും റ്വാണ്ടയുമായുള്ള രഹസ്യകരാര്‍ പ്രകാരം അവിടേക്കാണ് … Continue reading ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു →

മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു

ചരിത്രപ്രധാനമായ ഒരു വിധിയില്‍ ചാഡിലെ(Chad) മുമ്പത്തെ മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ (Hissène Habré) മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചെയ്തു. 1980കളിലെ 8 വര്‍ഷത്തെ ഭരണത്തില്‍ അയാള്‍ 40,000 കൊന്നു. രണ്ട് ദശാബ്ദങ്ങളായി അയാളുടെ ഇരകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആഫ്രിക്കന്‍ യൂണിന്റെ ഒരു പ്രത്യേക കോടതിയാണ് ഇയാളെ വിചാരണ ചെയ്തത്. ആഫ്രിയക്കയിലെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തെ കോടതി മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് ഇതാദ്യമാണ്. — … Continue reading മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു →

ടാന്റലം ഖനനത്തെക്കുറിച്ചുള്ള വ്യാകുലത

ഇലക്ട്രോണിക് വ്യവസായം ഉപയോഗിക്കുന്ന ഒരു ലോഹമായ ടാന്റലത്തിന്റെ(tantalum) സ്രോതസ്സ് കഴിഞ്ഞ 15 വര്‍ഷങ്ങള്‍ കൊണ്ട് മാറിയെന്ന് United States Geological Survey യുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 ല്‍ ആസ്ട്രേലിയയിരുന്നു ലോകത്തെ ടാന്റലം അടങ്ങിയ അയിരിന്റെ (tantalum concentrates) 45% വും ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2014 ആയപ്പോഴേക്കും അത് 4% ആയി കുറഞ്ഞു. 2014 ല്‍ റ്വാണ്ടയാണ് ലോകത്തെ tantalum concentrates ന്റെ 50% വും ഉത്പാദിപ്പിച്ചത്. 2000 ല്‍ അവര്‍ 12% മാത്രമാണ് ഉത്പാദിപ്പിച്ചത്. … Continue reading ടാന്റലം ഖനനത്തെക്കുറിച്ചുള്ള വ്യാകുലത →

ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം അമേരിക്കന്‍ കമ്പനികള്‍ ലംഘിക്കുന്നു

ഡസന്‍ കണക്കിന് കമ്പനികള്‍, രാജ്യങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ലിബിയയിലെക്കുള്ള ആയുധ വ്യാപാര നിരോധനം ലംഘിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭ പരിശോധകര്‍ പറഞ്ഞു. നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷവും അമേരിക്കയിലെ കമ്പനികളായ Turi Defense Group, Dolarian Capital ഉം 2011ല്‍ ആയുധ കടത്ത് കരാര്‍ നടപ്പാക്കി. ലിബിയയിലെ വിവിധ സായുധ സംഘങ്ങള്‍ക്ക് United Arab Emirates, Egypt, Turkey എന്നീ രാജ്യങ്ങള്‍ ആയുധം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു

തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ അനുകൂല സൈന്യം പൌരന്‍മാരെ വ്യവസ്ഥാപിതമായി ബലാല്‍ക്കാരം ഉള്‍പ്പടെ മനുഷ്യവംശത്തിനെതിരായ കുറ്റങ്ങളും യുദ്ധക്കുറ്റങ്ങളും ചെയ്യുന്നതായി ഒരു പുതിയ U.N. റിപ്പോര്‍ട്ട് പറയുന്നു. "ലോകത്തെ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍" എന്നാണ് United Nations High Commissioner for Human Rights ആയ Zeid Ra’ad al-Hussein അതിനെ വിശേഷിപ്പിച്ചത്. 2013 ന് ശേഷം പതിനായിരക്കണക്കിന് ആളുകളെ കൊന്നു. തെക്കന്‍ സുഡാനിന്റെ 2011 ലെ സ്വാതന്ത്ര്യത്തേയും രാജ്യത്തെ പ്രസിഡന്റായ Salva Kiir യേയും അമേരിക്ക പിന്‍തുണച്ചു. … Continue reading തെക്കന്‍ സുഡാനിലെ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു →

നൈജര്‍ ഡല്‍റ്റയില്‍ എണ്ണ ചോര്‍ന്നതിന് നൈജീരിയ ഷെല്ലിനെതിരെ കേസ് കൊടുത്തു

വീണ്ടും വീണ്ടും എണ്ണ പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ലണ്ടനിലെ ഒരു കോടതിയില്‍ നെജര്‍ ഡല്‍റ്റയില്‍ നിന്നുള്ള ആളുകള്‍ ഊര്‍ജ്ജ ഭീമന്‍ Royal Dutch Shell ന് എതിരെ കേസ് കൊടുത്തു. പ്രാദേശിക കൃഷിയും മീന്‍പിടുത്ത വ്യവസായവും ഇതിനാല്‍ തകര്‍ന്നു. കുടിവെള്ളം മലിനമായി. ശുദ്ധീകരണത്തിനുള്ള ചിലവ് ഷെല്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനകത്ത് രണ്ടാമത്തെ തവണയാണ് ഷെല്ലിനെതിരെ നെജര്‍ ഡല്‍റ്റയിലെ എണ്ണ ചോര്‍ച്ചക്കെതിരെ ലണ്ടനിലെ കോടതിയില്‍ കേസ് വരുന്നത്.

ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച

ഈജിപ്റ്റിലെ 30 ലക്ഷം ആളുകള്‍ത്ത് അവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയായി. ഫേസ്‌ബുക്ക് അവരുടെ Free Basics പദ്ധതി നിര്‍ത്തിയതിനാലാണ്(shutdown) ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒക്റ്റോബറില്‍ ഈജിപ്റ്റില്‍ തുടങ്ങിയ വിവാദപരമായ Free Basics program എന്തുകൊണ്ട് ഓഫാക്കി എന്നത് വ്യക്തമല്ല. മുബാറക്കിന്റെ ഭരണത്തെ മറിച്ചിട്ട പ്രക്ഷോഭത്തിന്റെ 5 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് ജനുവരി 25 ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം കാരണം സര്‍ക്കാര്‍ ഈ സേവനം നിര്‍ത്തലാക്കിയതാവാം എന്ന് New York Times ലെ സ്രോതസ്സുകളുടെ ഊഹം. ടെലികോം … Continue reading ഫേസ്‌ബുക്കിന്റെ ‘സൌജന്യ’ ഇന്റര്‍നെറ്റിന് കഷ്ടകാലം നിറഞ്ഞ ആഴ്ച →

നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു

നൈജീരിയയിലെ Kaduna സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച നൈജീയയുടെ സൈന്യം ഷിയ വിഭാഗത്തിലുള്ള പൌരന്‍മാരെ കൂട്ടക്കൊല ചെയ്തു. 1,000 ല്‍ ഏറെ ആളുകള്‍ ഡിസംബര്‍ 12 മുതല്‍ ഡിസംബര്‍ 14 വരെ നടന്ന മനുഷ്യ കുരുതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഇവരുടെ ശവസംസ്കാരം നടക്കുന്ന സ്ഥലം, Gyellesu ലെ ഇവരുടെ നേതാവിന്റെ വീട്, ഇവരുടെ Hussainniya Baqiyyatullah മത കേന്ദ്രത്തില്‍ ഉള്‍പ്പടെ മൂന്ന് സ്ഥലത്ത് സൈനികര്‍ പൌരന്‍മാരെ വെടിവെച്ചു കൊല്ലുകയാണുണ്ടായത് എന്ന് Human Rights Watch അഭിമുഖം … Continue reading നൂറുകണക്കിന് ഷിയ ന്യൂനപക്ഷത്തെ അമേരിക്കന്‍ പിന്‍തുണയുള്ള നൈജീരിയയിലെ സൈന്യം കൂട്ടക്കൊല ചെയ്തു →