ടെലികോം വിഭാഗം: ബാങ്കുകളുടെ അടുത്ത വലിയ പ്രശ്നം?

Aunindyo Chakravarty private sector is good in selling things to you and borrowing from govt banks. — സ്രോതസ്സ് | 05 Nov 2019

ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു

Finance Act 2017 നെ Money Bill ആയി പാസാക്കിയതിന്റെ സാധുത വിശാലമായ ബഞ്ച് പരിശോധിക്കാനായി സുപ്രീംകോടതി ഉത്തരവിട്ടു. ആധാര്‍ വിധിയുടെ ശരിയെക്കുറിച്ച് 5 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിന് സംശയമുണ്ട്. ആധാര്‍ നിയമം മണി ബില്ലായി പാസാക്കാന്‍ പാടില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. "ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 110(1) നിര്‍വ്വചിക്കുന്നതനുസരിച്ചുള്ള മണി ബില്ലിന്റെ പ്രശ്നവും ചോദ്യവും Finance Act, 2017 ന്റെ Part-XIV നുള്ള ലോക്സഭയിലെ സ്പീക്കറുടെ സാക്ഷ്യപ്പെടുത്തലും ഒരു വിശാല ബഞ്ചിന് അയക്കുന്നു," എന്ന് ചീഫ് ജസ്റ്റീസ് … Continue reading ആധാര്‍ മണി ബില്ലാണെന്നതിന് സുപ്രീംകോടതി പുനപരിശോധിക്കാന്‍ പോകുന്നു, വിശാല ബഞ്ചിന് അയച്ചു →

വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു

നവി മുംബേയില്‍ പോലീസ് 17-വയസായ പെണ്‍കുട്ടിയെ രക്ഷിച്ചു. അമ്മാവന്‍ നിര്‍ബന്ധിച്ച് ഈ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുകയായിരുന്നു. അവളുടെ 21- വയസായ സഹോദരി അന്ധേരി ആസ്ഥാനമായ സന്നദ്ധ സംഘടനയുടെ സഹായം തേടാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് പെണ്‍കുട്ടിയെ രക്ഷിക്കാനായത്. ഒരു കൂട്ടു കുടുംബത്തില്‍ താമസിക്കുന്ന ഇവരുടെ രക്ഷകര്‍ത്താക്കളുടെ ചികില്‍സക്കായി അമ്മാവന്‍ പണം മുടക്കിയിരുന്നു. അത് തിരിച്ച് പിടിക്കാനാണ് ഇവരെ ലൈംഗിക വ്യാപരത്തിന് നിര്‍ബന്ധിച്ചത് എന്ന് പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു. മുതിര്‍ന്ന കുട്ടി 18 വയസായതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നു. … Continue reading വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൈനറായ പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിനുപയോഗിച്ചു →

വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക

കൊച്ചി: വേഡ്പ്രസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയുള്ള അന്തര്‍ദേശീയ സമ്മളനം ആയ വേഡ്ക്യാമ്പ് കൊച്ചിയുടെ മൂന്നാമത്തെ സമ്മേളനം ഡിസംബര്‍ 1. 2019 (ഞായറാഴ്ച) കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യ സര്‍വ്വകലാശാലയില്‍ (CUSAT) വെച്ച് നടക്കുന്നു. ലോകം മൊത്തമുള്ള വെബ് സൈറ്റുകളുടെ 35% ഉം പ്രവര്‍ത്തിപ്പിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് വെബ് പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ വേഡ്പ്രസ്. ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ്, ന്യൂയോര്‍ക് ടൈംസ്, ടൈം മാഗസിന്‍, സോണി തുടങ്ങിയ ധാരാളം പ്രധാന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. ആ വേഡ്പ്രസിനെക്കുറിച്ച് ലോകം മൊത്തമുള്ള … Continue reading വേഡ്ക്യാമ്പ് കൊച്ചി 2019 ല്‍ വെബ് സൈറ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിക്കുക →

സേണിലെ നടരാജൻ

സേണിലെ നടരാജൻ : ലിബിൻ തത്തപ്പിള്ളി- Nataraja of CERN:: LIBIN THATHAPPILLY അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): മഹാഭാരതം ശാന്തി പര്‍വ്വം. 39 ആം അദ്ധ്യായം. യുധിഷ്ഠിരന്‍ യുദ്ധം ജയിച്ച് വരുന്നു. ജനക്കൂട്ടത്തില്‍ നിന്ന് വന്ന ഒരു ഭിക്ഷു ചോദിക്കുന്നു - ഈ ഗുരുക്കന്‍മാരേയും ബന്ധുക്കളേയും കൊന്നിട്ട് നിനക്ക് എന്താണ് കിട്ടിയത്? അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ച ചോദ്യമാണ്. ചോദ്യം ചോദിച്ചത് ചാര്‍വ്വാകന്‍ എന്ന രാക്ഷസനാണെന്ന് പറഞ്ഞ് ബ്രാഹ്മണര്‍ അയാളെ കൊന്നു. സംസ്കൃത ഭാരതി. rss പുസ്തകം. … Continue reading സേണിലെ നടരാജൻ →

പെൻഷൻ നിഷേധിക്കപ്പെട്ട വയോധികയോട് അധികൃതരുടെ കരുണ

രാഷ്ട്രീയക്കാരെ ഭരണഘടനാ വിരുദ്ധമായ ഈ സംവിധാനം കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണ്. നാണംകെട്ട മാധ്യമങ്ങളേ കരുണയല്ല വേണ്ടത്. ഈ സംവിധാനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തിയാണ് വേണ്ടത്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

സംസ്ഥാനം തെറ്റായി പതിനായിരക്കണക്കിന് മിഷിഗണ്‍ നിവാസികളെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപിച്ചതിന് ശേഷം, ഇനി ഇത്തരം ഒരു വലിയ പരാജയം സംഭവിക്കില്ല എന്ന് രണ്ട് പാര്‍ട്ടികളിലേയും ജനപ്രതിനിധികള്‍ പറഞ്ഞു. ബിസിനസ്, തൊഴിലാളി സംഘങ്ങള്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. പെട്ടെന്ന് തട്ടിപ്പ് ആരോപണം നടത്തുന്നതിനെ നിയമം തടയും എന്ന് അവര്‍ പറഞ്ഞു. അതേ സമയം വ്യക്തിത്വ മോഷണം കൊണ്ട് നടത്തുന്ന ശരിക്കുള്ള തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പിനെ നേരിടുകയും ചെയ്യും. [ആധാര്‍ എല്ലായിടത്തും കൊണ്ട് പോയി ബന്ധിപ്പിച്ചോ. വ്യക്തിത്വ മോഷണം … Continue reading MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു →

വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

ഇന്‍ഡ്യക്കൊരു ഭരണഘടനയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാത്മാക്കള്‍ ഒത്ത് ചേര്‍ന്ന് ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് അവയില്‍ നിന്നെല്ലാം എടുത്ത നല്ലകാര്യങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് നമ്മുടെ ഭരണ ഘടന. അമേരിക്കയുടെ ഭരണഘടന തുടങ്ങുന്നത് പോലുള്ള ഒരു വാചകം ഇതിലുമുണ്ട്. അത്, "We the people of India" എന്നാണ്. അതായത് നാം ഇന്‍ഡ്യയിലെ ജനങ്ങള്‍ ... അതേ ഞാനും നിങ്ങളുമൊക്കെയുള്ള ഇന്‍ഡ്യയിലെ ജനം പറയുകയാണ് രാജ്യം എങ്ങനെയായിരിക്കണമെന്ന്. പക്ഷേ 70 വര്‍ഷം കഴിഞ്ഞ് … Continue reading വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ →

ഇന്‍ഡ്യയും Regional Comprehensive Economic Partnership ഉം

2012 മുതല്‍ക്ക് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ASEAN നും അവരുടെ ആറ് FTA പങ്കാളി രാജ്യങ്ങളും (India, Australia, China, Japan, South Korea, New Zealand) തമ്മിലുള്ള മഹാ-പ്രാദേശിക വാണിജ്യ കരാറായ Regional Comprehensive Economic Partnership (RCEP). അത് സാധനങ്ങളുടെ വാണിജ്യം, സേവനങ്ങളുടെ വാണിജ്യം, നിക്ഷേപം, ബൌദ്ധിക കുത്തകാവകാശം, മല്‍സര നയം, തര്‍ക്ക പരിഹാരം, സാമ്പത്തിക-സാങ്കേതിക സഹകരണം തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ പ്രബന്ധം RCEP ചര്‍ച്ചകളെക്കുറിച്ചുള്ള വിശകലനമാണ്. കൃഷി, ഉത്പാദനം, … Continue reading ഇന്‍ഡ്യയും Regional Comprehensive Economic Partnership ഉം →