സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

അമേരിക്കയില്‍ സര്‍ക്കാര്‍ ബാങ്ക് നിര്‍മ്മിക്കാനുള്ള ഒരു നിയമം House of Representatives ല്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു. ജനപ്രതിനിധികളായ Rashida Tlaib (D-Michigan) ഉം Alexandria Ocasio-Cortez (D-New York) ഉം ആണ് Public Banking Act എന്ന നിയമം അവതരിപ്പിച്ചത്. സര്‍ക്കാരും പ്രാദേശിക അധികാരികളും നിയന്ത്രിക്കുന്ന പൊതു ബാങ്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണത്. Secretary of the Treasury ഉം Federal Reserve Board ഉം നടപ്പാക്കുന്ന Public Bank Grant പദ്ധതി അവയുടെ സ്ഥാപനത്തിന് വേണ്ട ഗ്രാന്റ് … Continue reading സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു →

£1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു

നമ്മുടെ സമ്പദ്‌വ്യവസ്ഥയും കാലാവസ്ഥ പ്രശ്നവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശ്രദ്ധ വര്‍ദ്ധിച്ച് വരികയാണ്. portfolio.earth പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകള്‍ 2019 ല്‍ മാത്രമായി £1.9 ലക്ഷം കോടി പൌണ്ട് നിക്ഷേപിച്ചിരിക്കുന്നത് ജൈവവ്യവസ്ഥയുടേയും വന്യജീവികളുടേയും നാശം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് എന്ന് Bankrolling Extinction എന്ന റിപ്പോര്‍ട്ട് പുതിയ തെളിവുകള്‍ കൊണ്ടുവരുന്നു. പാരീസ് കരാര്‍ ഒപ്പ് വെച്ചതിന് ശേഷം Barclays ഉം HSBC ഉം £15800 കോടി പൌണ്ട് ഫോസിലിന്ധനങ്ങള്‍ക്ക് … Continue reading £1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു →

കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്

ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന് ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയെ ബാധിക്കും. മുമ്പ് വ്യക്തികള്‍, വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടുതലും Fidelity പോലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി കൈകാര്യം ചെയ്തിരുന്നു. കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താന്‍ ഓഹരി തെരഞ്ഞെടുത്തിരുന്നത് ഫണ്ട് മാനേജര്‍മാര്‍ ആയിരുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നിക്ഷേപകര്‍ S&P 500 പോലെ സ്ഥാപിതമായ ഓഹരി സൂചികയെ പകര്‍ത്തുന്ന index fundsലേക്ക് മാറി. ഈ മാറ്റത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. 2007 - 2016 … Continue reading കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ് →

ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്‌ലാന്റ്

tampons ഉം പാഡുകളും ഉള്‍പ്പടെ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യവും ലഭ്യവും ആക്കിയ ആദ്യ രാജ്യമായി സ്കോട്‌ലാന്റ്. period povertyക്ക് എതിരായ ആഗോള പ്രസ്ഥാനത്തിന്റെ വലിയ വിജയമാണ് ഇത്. ഐക്യകണ്ഠേനയാണ് സ്കോട്ട്‌ലാന്റിലെ പാര്‍ളമെന്റ് Period Products നിയമം പാസാക്കിയത്. സ്കോട്ട്‌ലാന്റിലെ സ്കൂളുകളും സര്‍വ്വകലാശാലകളും ഉള്‍പ്പടെ പൊതു കെട്ടിടങ്ങളില്‍ period ഉല്‍പ്പന്നങ്ങള്‍ ഇനി സൌജന്യമായി ലഭ്യമാകും. പ്രാദേശിക അധികാരികളും വിദ്യാഭ്യാസ ദാദാക്കളും ആണ് ഇവയുടെ സൌജന്യമായ ലഭ്യത ഉറപ്പാക്കേണ്ടത്. — സ്രോതസ്സ് cnn.com | Nov 25, 2020

നൂറ്റാണ്ടുകളായി നീളുന്ന വടക്കേ അമേരിക്കയിലെ കറുത്ത അവസ്ഥയുടെ ഒരു വലിയ രൂപകമാണ് ആ വാക്കുകൾ

“I Can’t Breathe” Gerald Horne on Reality Asserts Itself (6/6) August 25, 2014

ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു

National Rural Employment Guarantee Act (NREGA) പ്രകാരം ചെയ്ത ജോലിയുടെ കൂലി വാങ്ങുന്നതില്‍ തൊഴിലാളികള്‍ നാശകാരിയായ കടമ്പകളെ അഭിമുഖീകരിക്കുകയാണ് എന്ന് LibTech India പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ വശങ്ങള്‍ സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഈ സംഘം പരിശോധിച്ചു. കൂലി വൈകുന്നതാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. വിവിധ സര്‍ക്കാരുകള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ സാങ്കേതിക വശത്തിലാണ് വലിയ ശ്രദ്ധകൊടുത്തത്. അങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ … Continue reading ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു →

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം

Mahatma Gandhi National Rural Employment Guarantee Act (NREGA) പ്രകാരം ജോലി ചെയ്ത വലിയ ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ കൂലി വാങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നു. വലിയ ദൂരം അവര്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു എന്ന് മാത്രമല്ല കൂലി കിട്ടാനായി മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ടതായും വരുന്നു എന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. NREGAയുടെ പല വശങ്ങള്‍ പഠിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഒരു സംഘമായ LibTech India നടത്തിയ പഠനത്തില്‍ … Continue reading തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ശമ്പളത്തിനായി കിലോമീറ്ററുകള്‍ നടക്കുകയും, മണിക്കൂറുകള്‍ ചിലവഴിക്കുകയും വേണം →

അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

പുതിയ ഒരു റിപ്പോട്ട് പ്രകാരം അമേരിക്ക അവരുടെ ലോകം മൊത്തമുള്ള ആയുധ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35% വര്‍ദ്ധിപ്പിച്ചു. മൊത്തം ആയുധ വിപണി മാറ്റമില്ലാതെ സ്ഥിരമായി നിന്ന സ്ഥിതിയിലാണ് ഇത്. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആയുധ വ്യാപാരം $3600 കോടി ഡോളറില്‍ അധികമായിരിക്കുന്നു എന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ $1000 കോടി ഡോളര്‍ കൂടുതലാണ് ഇത്. Qatar, Saudi Arabia, South Korea എന്നിവിടങ്ങളിലേക്ക് വമ്പന്‍ ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ് വന്നത്. … Continue reading അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു →