പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും

കൊറോണവൈറസ് മഹാമാരി സമയത്ത് പണ്ടകശാല തൊഴിലാളികള്‍ക്ക് മണിക്കൂറിന് $2 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിച്ച ശമ്പളം ആമസോണ്‍ മെയ് അവസാനത്തോടെ നിര്‍ത്തലാക്കും. മാര്‍ച്ച് അവസാനത്തോടെയാണ് ഓവര്‍ടൈം ആയി ഏപ്രില്‍ വരെ മണിക്കൂറിന് $2 ഡോളര്‍ വര്‍ദ്ധനവ് അവര്‍ കൊണ്ടുവന്നത്. പിന്നീട് അത് മെയ് വരെ നീട്ടി. ആളുകള്‍ അവരുടെ വീടുകളില്‍ കുടുങ്ങിയതോടെ ആമസോണിന് ഈ വര്‍ഷത്തിന്റെ തുടക്കം വലിയ ആവശ്യകതയാണുണ്ടായത്. ആദ്യ സാമ്പത്തിക പാദത്തില്‍ അവരുടെ വരുമാനം 26% വര്‍ദ്ധിച്ച് $7550 കോടി ഡോളറായി. പണ്ടകശാല തൊഴിലാളികളുടെ സുരക്ഷിതത്വത്തെ … Continue reading പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും →

കൊറോണവൈറസ് ഉത്തേജനപാക്കേജില്‍ നിന്ന് ബോയിങ്ങിന് $1700 കോടി ഡോളറിന്റെ വായ്പ

Dean Baker

തൊഴില്‍ദാദാക്കള്‍ പ്രതിവര്‍ഷം $1500 കോടി ഡോളര്‍ തൊഴിലാളികളില്‍ നിന്ന് മോഷ്ടിക്കുന്നു

David Cooper

വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍

വലിയ നാല് വിമാനക്കമ്പനികളെക്കുറിച്ച് Warren Buffett ന്റെ അഭിപ്രായ പ്രകടനം ആ വ്യവസായത്തെ വെച്ച് ബെറ്റ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ വ്യാപാരമാണ് നല്‍കിയത്. ബഫറ്റിന്റെ അഭിപ്രായപ്രകടനം കാരണം വ്യോമയാന വിഭാഗം തിങ്കളാഴ്ച 5% ഇടിഞ്ഞപ്പോള്‍ വിമാനക്കമ്പനികളെവെച്ച് ബെറ്റ് ചെയ്യുന്ന വ്യാപാരികള്‍ ഒരു ഒറ്റ ദിവസത്തില്‍ $18.8 കോടി ഡോളര്‍ ലാഭമാണ് നേടിയത് എന്ന് S3 Partners എന്ന സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ തലവനായ Ihor Dusaniwsky പറഞ്ഞു. തന്റെ കമ്പനി American Airlines, Delta Air Lines, United … Continue reading വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍ →

ഓഹരിതിരികെ വാങ്ങുന്നതും നികുതിവെട്ടിപ്പ് കേന്ദ്രങ്ങളും റെയ്ഗണ്‍ നിയമാനുസൃതമാക്കി

Noam Chomsky On COVID-19 And His New Book: Internationalism Or Extinction

$1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി

$2900 കോടി ഡോളര്‍ കടത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കൊറോണവൈറസ് മഹാമാരി കാരണം വില്‍പ്പനക്കുറവുണ്ടായതിനാല്‍ വ്യോമയാന വ്യവസായം ഇപ്പോള്‍ ധനസഹായത്തിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുടെ ഭീമമായ ഓഹരി തിരിച്ച് വാങ്ങല്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ്. Fort Worth-ആസ്ഥാനമായ American ഉള്‍പ്പടെ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ സര്‍ക്കാരിനോട് $5800 കോടി ഡോളര്‍ നേരിട്ടുള്ള ധനസഹായം ആവശ്യപ്പെട്ടു. അതുപോലെ വൈറസിന്റെ വ്യാപനം തടയാനായി പൊതു ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവന്നത വഴിയുള്ള ബിസിനസ് കുറവ് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പകളും ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങളായി … Continue reading $1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി →

സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു

ഫെബ്രുവരിയില്‍ കൊറോണവൈറസ് പേടിയില്‍ കമ്പോളം തകരുന്നതിന് മുമ്പ് സ്വന്തം ഓഹരികളുടെ വലിയൊരു പങ്ക് വിറ്റഴിച്ചവരില്‍ Sen. Richard Burr മാത്രമല്ലായിരുന്നില്ല ആ കുടുംബത്തിലുണ്ടായിരുന്നത്. Burr ഓഹരികള്‍ വിറ്റഴിച്ച് അതേ ദിവസം അളിയനും ലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. അടുത്ത മാസം കമ്പോളം 30% തകര്‍ന്നു. National Mediation Board ല്‍ അംഗമായ Burr ന്റെ അളിയന്‍ ആറ് കമ്പനികളുടെ $97,000 ഡോളറിന്റേയും $2.8 ലക്ഷം ഡോളറിന്റേയും വിലവരുന്ന ഓഹരികള്‍ വിറ്റു. അതില്‍ പലതിനും വലിയ തകര്‍ച്ചയാണ് സാമ്പത്തിക … Continue reading സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു →