കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു

50 വര്‍ഷത്തില്‍ അധികമായ ആഭ്യന്തരയുദ്ധത്തിനെക്കുറിച്ചുള്ള ഒരു പ്രധാന റിപ്പോര്‍ട്ട് പറയുന്നത് രണ്ടര ലക്ഷം പേര്‍ മരിച്ചു എന്നാണ്. അതില്‍ കൂടുതലും സാധാരണക്കാരാണ്. കൊളംബിയയിലെ സൈന്യവും സായുധരായ ഇടതുപക്ഷ ഗറില്ലകളും, 1980കള്‍ക്ക് ശേഷം രൂപപ്പെട്ട വലതുപക്ഷ സമാന്തരസൈനിക വിഭാഗങ്ങളും തമ്മില്‍ 1958 മുതല്‍ നടത്തിവരുന്ന യുദ്ധത്തെക്കുറിച്ചുള്ള വിശദവിവരം ഈ റിപ്പോര്‍ട്ട് നല്‍കുന്നു. അന്വേഷണ സംഘത്തിന്റെ തലവനായ Gonzalo Sánchez പറയുന്നു, "1958 മുതല്‍ 2012 വരെയുണ്ടായ അക്രമാസക്തമായ മരണങ്ങളുടെ മൊത്തം എണ്ണം കുറഞ്ഞത് 220,000 ആണ്. അതില്‍ 80% … Continue reading കൊളംബിയയിലെ യുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ മരിച്ചു

അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു

20 വര്‍ഷത്തിലധികം കാലം മനുഷ്യവംശത്തിന് നേരെ നടത്തിയ കുറ്റകൃത്യം ആരോപിക്കപ്പെടാവുന്ന അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു. സെനഗലിലേക്ക് പാലായനം ചെയ്യുന്നതിന് മുമ്പ് 1982 മുതല്‍ 1990 വരെ ചാഡ് ഭരിച്ചത് Hissène Habré ആയിരുന്നു. പീഡനം, അന്യ വംശത്തിലുള്ള പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്തത് തുടങ്ങിയ ധാരാളം കുറ്റം ഇയാളുടെ പേരിലുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാഷ്ടത്തലവനാകും Habré. 2013

San Onofre ആണവനിലയം അടച്ചുപൂട്ടി

കാലിഫോര്‍ണിയയിലെ പ്രശ്കാരനായ San Onofre ആണവനിലയം അടച്ചുപൂട്ടി. ആണവ വികിരണ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു വര്‍ഷമായി ഈ നിലയം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ആണവവികിരണമുള്ള ജലം കൊണ്ടുപോകുന്ന കുഴലില്‍ വലിയ തേയ്മാനം സംഭവിച്ചിരിക്കുന്നതായും കണ്ടെത്തി. നിലയം പ്രവര്‍ത്തിപ്പിക്കുന്ന Southern California Edison ന് റിയാക്റ്ററുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കിലും, നിലയം സ്ഥിരമായി അടച്ചിടുകയാണെന്ന് കഴിഞ്ഞ ദിവസം അവര്‍ പ്രസ്ഥാവനയിറക്കി. "പരാജയപ്പെട്ട വൃത്തികെട്ട അപകടകരമായ ആണവോര്‍ജ്ജത്തില്‍ നിന്ന് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള അവസരമാണിത്. അതിന് … Continue reading San Onofre ആണവനിലയം അടച്ചുപൂട്ടി

2017 ല്‍ അമേരിക്കയില്‍ 40,000 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Centers for Disease Control പുറത്ത് വിട്ട പുതിയ വിവരങ്ങള്‍ അനുസരിച്ച് അമേരിക്കയിലെ തോക്ക് കാരണമായ മരണങ്ങള്‍ 20 വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലെത്തി. 2017 ല്‍ 40,000 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതായത് ശരാശരി 100 പേര്‍ ഒരു ദിവസം കൊലചെയ്യപ്പെടുന്നു. വെടിവെപ്പ് മരണങ്ങളില്‍ 60% വും ആത്മഹത്യയാണ്. — സ്രോതസ്സ് democracynow.org | 2018/12/13

GMO ആഹാരങ്ങള്‍ക്ക് മുദ്രയടിക്കാന്‍ കണെക്റ്റിക്കട്ട് അംഗീകരിച്ചു

ജനിതകമാറ്റം വരുത്തിയ ആഹാരത്തിന് അത് വ്യക്തമാക്കുന്ന മുദ്രയടിക്കാന്‍ തീരുമാനിച്ച ആദ്യത്തെ അമേരിക്കന്‍ സംസ്ഥാനമായി Connecticut. കുറഞ്ഞത് നാല് മറ്റ് സംസ്ഥാനങ്ങളും അത്തരത്തിലുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. രാജ്യം മൊത്തം സമാനമായ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം ചെയ്യുന്നതാണ് ഇക്കാര്യം എന്ന് Center for Food Safety പറഞ്ഞു. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ കഴിക്കുന്ന ആഹാരം എങ്ങനെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയാനുള്ള അടിസ്ഥന അവകാശം GE മുദ്രഅടിക്കല്‍ നിയങ്ങള്‍ നല്‍കും. 2013

അമേരിക്ക പ്രതിവര്‍ഷം $3.5 ലക്ഷം കോടി ഡോളര്‍ ആരോഗ്യ പരിപാലനത്തിന് ചിലവാക്കുന്നു

2017 ല്‍ അമേരിക്കക്കാര്‍ $3.24 ട്രില്യണ്‍ ഡോളര്‍ സ്വന്തം ആരോഗ്യ പരിപാലനത്തിനായി ചിലവാക്കി. അത് GDP യുടെ 17% വരും. അതേ സമയം 9% അമേരിക്കക്കാര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സുമില്ല. 26% ആളുകളുടെ ഇന്‍ഷുറന്‍സ് പര്യാപ്തവും അല്ല. ഉയര്‍ന്ന ചിലവ് കാരണം അവര്‍ അവശ്യമായ ആരോഗ്യ പരിപാലനം ഉപേക്ഷിക്കുകയാണ് പതിവ്. മറ്റ് സമ്പന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇതിനേക്കാള്‍ 40% കുറഞ്ഞ ചിലവില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണ്. — സ്രോതസ്സ് peri.umass.edu | Nov 30, 2018 സ്വകര്യവല്‍ക്കരണത്തിന്റെ … Continue reading അമേരിക്ക പ്രതിവര്‍ഷം $3.5 ലക്ഷം കോടി ഡോളര്‍ ആരോഗ്യ പരിപാലനത്തിന് ചിലവാക്കുന്നു