ഗ്വാട്ടിമാലയില്‍ മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു

ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.

നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍

"എന്റെ അഭിപ്രായത്തില്‍ ഹിലറി ക്ലിന്റണ്‍ എല്ലാം ശരിയായ രീതിയിലാണ് ചെയ്തത്," എന്ന് Stephanie Cutter അടുത്ത സമയത്ത് നടന്ന ഒരു "Meet the Press" ചാനല്‍ പരിപാടിയില്‍ പറഞ്ഞു. അതില്‍ അവരെ ഡമോക്ലാറ്റുകാരുടെ campaign വിദഗ്ദ്ധ എന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ അവര്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച Precision Strategies എന്ന സ്ഥാപനത്തെക്കുറിച്ച് വ്യക്തമാക്കിയില്ല. ക്ലിന്റണിന്റെ പ്രചരണ പരിപാടിയുടെ "digital consulting" ചെയ്യുന്നത് ആ കമ്പനിയാണ്. ലീ ഫാങ് സംസാരിക്കുന്നു: ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ധാരാളം പണ്ഡിതരുടെ ഞങ്ങള്‍ പരിശോധിച്ചു. … Continue reading നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍

DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു

താന്‍ Democratic National Committee യുടെ വൈസ് ചെയര്‍ സ്ഥാനം രാജിവെക്കുന്നു എന്ന് ഹവായില്‍ നിന്നുള്ള ജനപ്രതിനിധിയായ Tulsi Gabbard പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സിനെ പിന്‍തുണക്കാനാണ് അവര്‍ ഇങ്ങനെ ചെയ്തത്. "അടുത്ത commander in chief ആരായിരിക്കണം എന്നത് നമ്മുടെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് അത്. ദീര്‍ഘവീക്ഷണമുള്ള നല്ല തീരുമാനമെടുക്കുന്ന ഒരാളാവണം അത്," എന്ന് MSNBCയുടെ "Meet the Press" പരിപാടിയ്ല്‍ പങ്കെടുത്ത Gabbard പറഞ്ഞു. Once Sanders endorse Hilary, leave him … Continue reading DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു

JNUവിലെ സ്വരാജ്യസ്നേഹം പഠനം വലിയ ശ്രദ്ധയാകര്‍ഷിച്ചു

പാര്‍ളമെന്റില്‍ “സ്വരാജ്യസ്നേഹ”ത്തെക്കുറിച്ച് ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍, ആ വിവാദങ്ങള്‍ക്ക് കേന്ദ്രമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ രാഷ്ട്രം എന്ന ആശയത്തിനെ ഡീകോഡ് ചെയ്യാനുള്ള ശ്രമം തുടരുന്നു. സര്‍വ്വകലാശാലയിലെ പ്രസിദ്ധരായ അദ്ധ്യാപകര്‍ പ്രഭാഷണങ്ങളുടെ ഒരു കൂട്ടം സംഘടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചരിത്രകാരിയായ Tanika Sarkar മഹാത്മാ ഗാന്ധിയുടെ രാഷ്ട്രത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. administration block ന് പുറത്ത്, പേനയും നോട്ട് പുസ്തകവുമായി, സമാധാനപരമായി തറയിലിരുന്ന 200 ഓളം വരുന്ന ആള്‍ക്കൂട്ടത്തോട് Ms. Sarkar ഗാന്ധിജിയുടെ രാഷ്ട്രത്തെ, ഹിന്ദുത്വ ആശയവാദിയായ … Continue reading JNUവിലെ സ്വരാജ്യസ്നേഹം പഠനം വലിയ ശ്രദ്ധയാകര്‍ഷിച്ചു

ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി

അംഗോള 3 ലെ അവസാനത്തെ ആളായ ആല്‍ബര്‍ട്ട് വുഡ്‌ഫോക്സ് ലൂസിയാനയിലെ ജയിലില്‍ നിന്ന് മോചിതനായി. "അംഗോള" എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ Louisiana State Penitentiary ല്‍ അദ്ദേഹം 40 വര്‍ഷമാണ് ഏകാന്ത തടവില്‍ കിടന്നത്. 1972ല്‍ ജയില്‍ പോലീസിന്റെ മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റേയും പ്രകോപനപരമായ മോഷണത്തിന്റേയും കുറ്റാരോപണത്തിന് എതിരെ കേസിന് പോകില്ല എന്ന ഉറപ്പ് നല്‍കിയതിനാലാണ് 69 ആമത്തെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് മോചനം കിട്ടിയത്. അദ്ദേഹത്തിനെതിരായ മുമ്പത്തെ കൊലപാതകകുറ്റാരോപണം മുമ്പ് തന്നെ തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാനം വുഡ്‌ഫോക്സിനെ പുറത്തുവിടാതിരിക്കുകയായിരുന്നു. … Continue reading ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി