കഴിഞ്ഞ ആഴ്ച അമേരിക്കയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് കോവിഡ്-19 വന്നു, 22 പേര്‍ മരിച്ചു

അമേരിക്കയിലെ കുട്ടികളിലെ കോവിഡ്-19 രോഗബാധയെക്കുറിച്ചും, ആശുപത്രി ചികില്‍സയേക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള പുതിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച American Academy of Pediatrics (AAP) പുറത്തിറക്കി. ഫലം ഒരിക്കല്‍ കൂടി ഭയാനകമാണ്. 173,469 കുട്ടികള്‍ കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയി. 22 പേര്‍ വൈറസ് കാരണം മരിച്ചു. മഹാമാരി തുടങ്ങിയ കാലം മുതല്‍ ഇതുവരെ മൊത്തം 59 ലക്ഷം കുട്ടികള്‍ക്കാണ് രോഗം വന്നത്. മൊത്തം 520 കുട്ടികള്‍ മരിച്ചു. ജൂലൈ അവസാനത്തോടെ സ്കൂളുകള്‍ വീണ്ടും തുറന്നതോടെ 1,772,578 കുട്ടികള്‍ക്ക് ടെസ്റ്റ് പോസിറ്റീവ് … Continue reading കഴിഞ്ഞ ആഴ്ച അമേരിക്കയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് കോവിഡ്-19 വന്നു, 22 പേര്‍ മരിച്ചു

കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

2013 ലെ Rs 47,000 രൂപ കടം എന്ന സ്ഥിതിയില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് 2018 എത്തിയപ്പോഴേക്കും കടം 57% വര്‍ദ്ധിച്ച് Rs 74,121 രൂപയിലേക്ക് കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം വര്‍ദ്ധിച്ചു. National Statistical Office ആണ് ഈ വിവരം പുറത്തുവിട്ടത്. ‘paid out expenses’ രീതി അനുസരിച്ച് 2018-19 കാലത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 59% വര്‍ദ്ധിച്ച് Rs 10,218 രൂപ ആയി എന്നും 2012-13 കാലത്ത് അത് … Continue reading കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന John Deere കമ്പനിക്കെതിരെ United Auto Workers യൂണിയന്റെ 10,000 അംഗങ്ങള്‍ സമരം തുടങ്ങി. കമ്പനിയുമായി ആറ് വര്‍ഷത്തെക്കുള്ള ഒരു കരാറില്‍ UAW രണ്ടാഴ്ച മുമ്പ് എത്തിയതായിരുന്നു. എന്നാല്‍ യൂണയനിലെ 90% അംഗങ്ങളും ആ കരാറിനെ തള്ളിക്കളഞ്ഞു. പുതിയ ഒരു കരാറില്‍ എത്താനായി കമ്പനിയും യൂണിയനും ശ്രമിച്ചുവെങ്കിലും അതിലെത്താന്‍ കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് General Motors (GM) നെതിരെ നടന്ന സമരത്തിന് ശേഷമുണ്ടാകുന്ന, രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സമരമാണിത്. … Continue reading ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ വേതന കരാര്‍ റദ്ദാക്കിക്കൊണ്ട് സമരം തുടങ്ങി

മേരിലാന്റ് നഗരം BYD ന്റെ ട്രക്കുകള്‍ നിരത്തിലിറക്കുന്നു

പൂര്‍ണ്ണമായും വൈദ്യുതി കൊണ്ടോടുന്ന BYD 6R Class 6 electric refuse truck നിരത്തിലിറക്കാന്‍ പോകുകയാണ് Hyattsville, Maryland. ഒരു ഷിഫ്റ്റ് മുഴവന്‍ റീചാര്‍ജ്ജ് ചെയ്യാതെ ഓടിക്കാന്‍ പറ്റുന്നതാണ് BYD 6R. വീല്‍ ബേസ് കുറവായതിനാല്‍ ട്രക്ക് ചെറുതാണ്. അതുകൊണ്ട് നഗരത്തിലെ റോഡുകളില്‍ അനായാസേന ഓടിക്കാന്‍ പറ്റും. 211 KWh ന്റെ ബാറ്ററിയാണ് ഇത് ഉപയോഗിക്കുന്നത്. 120 kW DC CCS1 ചാര്‍ജ്ജിങ്ങ് ശേഷിയുണ്ട്. 390 kW മോട്ടോര്‍ 3,152 N·m ടോര്‍ഖ് നല്‍കുന്നു. 113 km/h … Continue reading മേരിലാന്റ് നഗരം BYD ന്റെ ട്രക്കുകള്‍ നിരത്തിലിറക്കുന്നു

യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു

ഇന്‍ഡ്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള Lakhimpur Kheri ജില്ലയിലെ Banbirpur എന്ന ഒരു ചെറിയ ഗ്രാമം ഞായറാഴ്ചവരെ സമാധാനപരമായിരുന്നു. എന്നാല്‍ വൈകുന്നേരം രക്തപ്പുഴയാണ് ഗ്രാമം കണ്ടത്. BJP മന്ത്രി Ajay Mishra Teni യുടെ മകന്റെ ഉള്‍പ്പടെയുള്ള മൂന്ന് SUVകള്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റി നാല് കര്‍ഷകരും, ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ കുറഞ്ഞത് 8 പേര്‍ കൊല്ലപ്പെടുകയും 13 ല്‍ അധികം പേര്‍ക്ക് ഗൌരവകരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധ സ്ഥലത്ത് നിന്ന് കര്‍ഷകര്‍ പിരിഞ്ഞ് പോകുന്ന … Continue reading യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു

വംശീയ ആരോഗ്യ വ്യവസ്ഥ ഹെന്‍‌റിയെറ്റയുടെ കോശങ്ങള്‍ മോഷ്ടിച്ചു

സമ്മതം വാങ്ങാതെ 1951 ല്‍ Johns Hopkins University Hospital ആഫ്രിക്കന്‍ അമേരിക്കന്‍ ക്യാന്‍സര്‍ രോഗിയായിരുന്ന Henrietta Lacks ന്റെ കോശങ്ങള്‍ എടുത്തു. നഷ്‌ടപരിഹാരവും അവരുടെ കോശങ്ങളുടെ ബൌദ്ധിക സ്വത്തവകാശവും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ അവരുടെ കുടുംബം മരുന്ന് കമ്പനി Thermo Fisher Scientific ന് എതിരെ കേസ് കൊടുത്തിരിക്കുന്നു. വിവേചനമുണ്ടായിരുന്ന ബാള്‍ട്ടിമോറിലെ കറുത്ത അമ്മയായിരുന്നു Henrietta Lacks. അവര്‍ക്ക് metastatic cervical ക്യാന്‍സര്‍ വന്നു. അവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്റ്റര്‍മാര്‍ കോശജാലത്തിന്റെ ഭാഗം അവരറിയാതെ എടുത്തു. … Continue reading വംശീയ ആരോഗ്യ വ്യവസ്ഥ ഹെന്‍‌റിയെറ്റയുടെ കോശങ്ങള്‍ മോഷ്ടിച്ചു

Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു

അട്ടിമറിക്ക് ശേഷം Jeanine Añez (2019-2020) നടത്തിയ ഭരണ കാലത്ത് അന്താരാഷ്ട്ര നാണയ നിധിയുമായി (IMF) ഉണ്ടാക്കിയ US$34.6 കോടി ഡോളറിന്റെ കരാറുകളിലെ ക്രമക്കേടിന്റെ പേരില്‍ മുമ്പത്തെ ധനകാര്യമന്ത്രിയായ Jose Luis Parada യെ അറസ്റ്റ് ചെയ്യാന്‍ ബൊളീവിയയിലെ പ്രത്യേക കുറ്റവിരുദ്ധ സേന (FELCC) അപേക്ഷ കൊടുത്തു. ഓഗസ്റ്റ് 28 ന് Public Prosecutor ന്റെ ഓഫീസില്‍ Parada സത്യവാങ്മൂലം കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ അയാള്‍ അവിടെ എത്തിയില്ല. അതിനാലാണ് അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ FELCC പ്രോസിക്യൂട്ടര്‍ Mauricio … Continue reading Añez ഭരണത്തിലെ ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ബൊളിവിയ അപേക്ഷിച്ചു

അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ടോണി ബ്ലയര്‍ പറഞ്ഞു: "അഫ്ഗാന്‍ ജനങ്ങളോട് ഞങ്ങള്‍ ഈ ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ അതില്‍ നിന്ന് പിന്‍മാറില്ല... താലിബാന്‍ ഭരണം മാറുകയാണെങ്കില്‍ എല്ലാ വംശീയ കൂട്ടങ്ങളേയും യോജിപ്പിക്കുന്ന, ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി വാഗ്ദാനം ചെയ്യുന്ന വിശാല അടിസ്ഥാനത്തിലുള്ള അതിന്റെ പിന്‍ഗാമികള്‍ ആയ നിങ്ങളോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കും." അദ്ദേഹം ജോര്‍ജ്ജ് ബുഷിനെ ആവര്‍ത്തിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബുഷ് പറഞ്ഞു: "അഫ്ഗാനിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട ജനത അമേരിക്കയുടേയും … Continue reading അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന

ഡ്രോണ്‍യുദ്ധ വിവരം പുറത്തിവിട്ട ഡാനിയല്‍ ഹേലിനെ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു

അമേരിക്കയുടെ ഡ്രോണ്‍ യുദ്ധ പരിപാടികളുടെ വിവരങ്ങള്‍ 2014 ല്‍ Intercept എന്ന മാധ്യമത്തിന് കൊടുത്ത മുമ്പത്തെ സൈനിക രഹസ്യാന്വേഷണ വിശകലക്കാരനും whistleblower ഉം ആയ Daniel Hale നെ Espionage Act ന്റെ ലംഘനത്തിന്റെ പേരില്‍ 45 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ 33 വയസുകാരന്റെ വെളിപ്പെടുത്തലുകള്‍ സൈന്യത്തിന്റെ മാരകമായ ഡ്രോണ്‍ ഉപയോഗത്തോടുള്ള അദ്ദേഹത്തിന്റെ “ധീരവും and principled” ആയ എതിര്‍പ്പിന് അതീതമാണെന്ന് Hale ന്റെ വെളിപ്പെടുത്തലിന്റെ പ്രാധാന്യത്തെ സമ്മതിച്ചുകൊണ്ട് US District Judge Liam … Continue reading ഡ്രോണ്‍യുദ്ധ വിവരം പുറത്തിവിട്ട ഡാനിയല്‍ ഹേലിനെ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു

അമേരിക്കയിലെ പോലീസ് കൊലപാതങ്ങളില്‍ പകുതിയിലധികം സര്‍ക്കാര്‍ രേഖപ്പെടുത്തുന്നില്ല

പകുതിയിലധികം പോലീസ് കൊലപാതകങ്ങളും അമേരിക്കയിലെ ഔദ്യോഗിക സര്‍ക്കാര്‍ രേഖകളില്‍ വരുന്നില്ല എന്നും കറുത്തവരാണ് ഈ മാരകമായ പോലീസ് അതിക്രമത്തിന് കൂടുതലും ഇരയാകുന്നത് എന്നും കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. 1980 - 2018 കാലത്ത് നടന്ന 55% മരണങ്ങളും സര്‍ക്കാരിന്റെ പ്രധാന സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടുകളില്‍ തെറ്റായി രേഖപ്പെടുത്തുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും അംഗീകരവുമുള്ള ജേണലുകളിലൊന്നായ Lancet ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. ഈ കാലത്ത് ഹിസ്പാനിക് അല്ലാത്ത വെള്ളക്കാരെ അപേക്ഷിച്ച് … Continue reading അമേരിക്കയിലെ പോലീസ് കൊലപാതങ്ങളില്‍ പകുതിയിലധികം സര്‍ക്കാര്‍ രേഖപ്പെടുത്തുന്നില്ല