ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു. ബി.ജെ.പിയ്ക്ക് അവരുടെ (എ.ഐ.എം.ഐ.എം) സഹായം ലഭിക്കുന്നുണ്ടെന്നും … Continue reading ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

$2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?

Archegos Capital ന്റെ Bill Hwang നെതിരെയും $2000 കോടി ഡോളര്‍ സമ്പത്ത് നഷ്ടമുണ്ടാക്കിയ ഇടപാടുകളെക്കുറിച്ചും അമേരിക്കയിലെ Securities and Exchange Commission അന്വേഷണം തുടങ്ങി. മറ്റ് ബാങ്കുകള്‍ക്കും ഈ ഇടപാടുകളില്‍ ശതകോടി ഡോളറുകള്‍ ന‍ഷ്ടപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഉന്നത കമ്പോള സംഭവങ്ങള്‍ക്ക് ശേഷം അന്വേഷണം “പതിവാണ്”. അന്വേഷണം മിക്കപ്പോഴും തെറ്റായ പ്രവര്‍ത്തികളൊന്നും കണ്ടെത്തുകയുമില്ല. കഴിഞ്ഞ ആഴ്ച Archegos Capital ലില്‍ ധാരാളം margin calls ഉണ്ടായി. അത് അവര്‍ക്ക് നടപ്പാക്കാനായില്ല. prime brokerage ബന്ധങ്ങളുള്ള ധാരാളം ബാങ്കുകള്‍ക്ക് … Continue reading $2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?

ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു

Senate Judiciary Committee യില്‍ ചില ജിംനാസ്റ്റിക്സിലെ ചില ഉന്നത താരങ്ങള്‍ പരമ്പര ലൈംഗിക പീഡകനായ അമേരിക്കയിലെ ജിംനാസ്റ്റിക്സ് ഡോക്റ്റര്‍ Larry Nassar തടയുന്നതിലെ FBIയുടെ പരാജയം വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം കൊടുത്തു. നാസറിന്റെ കുറ്റത്തെക്കുറിച്ച് ആദ്യം അയാള്‍ FBI യോട് സംസാരിച്ചതിന് ശേഷം 2016 ല്‍ അറസ്റ്റ് ചെയ്യുന്നത് വരെ അയാള്‍ 120 പുതിയ ആളുകളെ കൂടി പീഡിപ്പിച്ചു. സെനറ്റിലെ വാദത്തില്‍ FBI Director Christopher Wray ജിംനാസ്റ്റുകളോട് മാപ്പ് പറഞ്ഞു. നാസറിന്റെ അന്വേഷണം നടത്തിയ ഏജന്റിനെ … Continue reading ലൈംഗിക പീഡന അന്വേഷണത്തില്‍ ഭീമാബദ്ധം കാണിച്ചതിന് FBIക്കെതിരെ ഉന്നത ജിംനാസ്റ്റുകള്‍ പൊട്ടിത്തെറിച്ചു

മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്

ഉയരുന്ന താപനില, വെള്ളപ്പൊക്കം, അസ്ഥിര കാലാവസ്ഥ തുടങ്ങിയവ കുട്ടികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുകയാണ്. പരിസ്ഥിതി പ്രശ്നം ലോകം മൊത്തം കുട്ടികളില്‍ വ്യാപകമായി മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു എന്ന് വലിയ ഒരു പഠനം കാണിക്കുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തങ്ങളുടെ ദൈനംദിന ജീവിതത്തേയും പ്രവര്‍ത്തനശേഷിയേയും കാലാവസ്ഥാ ആകാംഷ ബാധിക്കുന്നു എന്ന് 45% കൌമാരക്കാര്‍ പറഞ്ഞു. പ്രതികരിക്കുന്നതില്‍ തങ്ങളുടെ സര്‍ക്കാരുകളുടെ പരാജയവുമായി കൌമാരക്കാരുടെ ആകാംഷ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. Lancet Planetary Health വന്ന … Continue reading മനുഷ്യവംശം നശിച്ചു എന്നാണ് പകുതിയിലധികം കുട്ടികളും കരുതുന്നത്

മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി

ജോര്‍ജ്ജിയയിലെ ഡസന്‍ കണക്കിന് കോളേജുകളില്‍ University System of Georgia (USG)യുടെ കോവിഡ്-19 നയങ്ങള്‍ക്കെതിരായി ഒരാഴ്ചയായി ദിവസവും കോളേജദ്ധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രൊഫസര്‍മാരും ലക്ചറര്‍മാരും നേരിട്ട് മാസ്കും വാക്സിനും നിര്‍ബന്ധിക്കാത്ത കോളേജിലെത്തി പഠിപ്പിക്കണം എന്ന് നിര്‍ബന്ധിക്കുന്നു. മഹാമാരിയുടെ ഡല്‍റ്റ വകഭേദം രാജ്യം മൊത്തം ആളുകളെ രോഗികളാക്കുകയും കൊല്ലുകയും ചെയ്യുന്നതിനിടക്കാണ് നേരിട്ട് കോളേജിലെത്താന്‍ അദ്ധ്യാപകരോട് ആവശ്യപ്പെടുന്നത്. ചെറുപ്പക്കാര്‍ മരിക്കുകയും ഗൌരവകരമായി രോഗം ബാധിക്കുകയും ചെയ്യുന്നതിനിടക്ക് K-12 ഉം ഉന്നതവിദ്യാഭ്യാസ രംഗത്ത് ക്ലാസുകള്‍ തുറക്കുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് … Continue reading മാസ്കില്ലാത്തതിനും വാക്സിനെടുക്കാത്തതിനും എതിരെ ജോര്‍ജ്ജിയയിലെ കോളേജദ്ധ്യാപകര്‍ പ്രതിഷേധം നടത്തി

രണ്ട് വൈദ്യുതി ട്രക്കുകള്‍ ബൈഡ് പുറത്തിറക്കി

കാലിഫോര്‍ണിയയിലെ Long Beach വെച്ച് നടന്ന ACT Expo യില്‍ വെച്ച് BYD രണ്ട് അതിശക്ത വൈദ്യുതി ട്രക്കുകള്‍ പുറത്തിറക്കി. Gen3 8TT ഉം 6F ഉം. ഇവക്ക് Electronic Parking Brake സംവിധാനം ഉണ്ട്. താക്കോലില്ലാത്ത പ്രവര്‍ത്തനം ഇത് നല്‍കുന്നു. 185kW CCS1 വരെയുള്ള ചാര്‍ജ്ജിങ് സംവിധാനമാണിതിന്. ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ മൈലേജ് തരും ഇവ. Tandem Axle ആണ് Gen 3 8TT ഉപയോഗിക്കുന്നത്. 2,400 N·m ടോര്‍ഖോടെ 360 … Continue reading രണ്ട് വൈദ്യുതി ട്രക്കുകള്‍ ബൈഡ് പുറത്തിറക്കി

UAEയിലെ ഹാക്കിങ് പ്രവര്‍ത്തിക്ക് 3 സൈനിക-രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് വിധിച്ചു

ഹാക്കിങ്ങ് പദ്ധതി നിര്‍മ്മിക്കാന്‍ United Arab Emirates നെ സഹായിച്ചതിന്റെ പേരില്‍ മൂന്ന് വിരമിച്ച അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ വകുപ്പ് കുറ്റം ചാര്‍ത്തി. കയറ്റുമതി ലൈസന്‍സില്ലാതെ ആണ് ഈ ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ കൊടുത്തത്. വ്യക്തിത്വ വിവരങ്ങള്‍ ചോര്‍ത്തുകയും ഉപയോക്താവ് എന്തിനെയെങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ മൊബൈല്‍ ഉപകരണങ്ങളെ ബാധിക്കുന്ന ഹാക്കിങ് ഉപകരണം നിര്‍മ്മിച്ച് കൊടുക്കുയും ചെയ്തു. — സ്രോതസ്സ് democracynow.org | Sep 15, 2021

കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ

അരനൂറ്റാണ്ട് മുൻപ് താൻ രൂപം കൊടുത്ത കോലാപ്പുരിലെ ചെറിയ അണക്കെട്ടിന്‍റെ മുകളിലെ പാലത്തിനുമുകളിൽ ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെക്കാതെ അയാളിരുന്നു. കുറച്ച് മുൻപ് ഉച്ചഭക്ഷണസമയത്ത് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലത്തിന് മുകളിലൂടെ ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നടന്നുകൊണ്ട്, 1959-ൽ ഈ ചെറിയ ഡാം നിലവിൽ വന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറത്തും, ഗൺപതി ഈശ്വർ പാട്ടീലിന് ജലസേചനത്തെക്കുറിച്ചും കർഷകരെക്കുറിച്ച് കൃഷിയെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനറിയാം. അതിന്‍റെ ഭാഗമായിരുന്നു ഒരിക്കൽ … Continue reading ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ

QAnon ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അനുസരിച്ച് ഒരു മനുഷ്യന്‍ സ്വന്തം കുട്ടികളെ കൊന്നു

കാലിഫോര്‍ണിയയില്‍ സ്കൂള്‍ ഉടമസ്ഥനെതിരെ മെക്സിക്കോയില്‍ വെച്ച് സ്വന്തം രണ്ട് കുട്ടികളെ കൊന്നതിന്റെ കുറ്റം ആരോപിച്ചു. കുട്ടികള്‍ രാക്ഷസരാകുമെന്ന് അയാള്‍ വിശ്വസിച്ചു എന്ന് അധികൃതര്‍ പറഞ്ഞു. Santa Barbara യിലെ Matthew Taylor Coleman, 40, നെതിരെ വിദേശത്ത് വെച്ച് അമേരിക്കന്‍ വംശജരെ കൊലപ്പെടുത്തിയ കുറ്റം ആണ് ചാര്‍ത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ വെച്ച് Coleman നെ തടവിലാക്കി. "QAnon ന്റേയും Illuminati യുടേയും ഗൂഢാലോചന സിദ്ധാന്തങ്ങളാല്‍ ജ്ഞാനോദയം കിട്ടിയെന്നും അയാളുടെ ഭാര്യക്ക് പാമ്പിന്റെ DNA ആണെന്നും അത് കുട്ടികളിലേക്ക് പകര്‍ന്നു … Continue reading QAnon ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അനുസരിച്ച് ഒരു മനുഷ്യന്‍ സ്വന്തം കുട്ടികളെ കൊന്നു