ഇസ്രായേലുമായി കോടിക്കണക്കിന് ഡോളര്‍ വിലയുടെ ഒരു ആയുധ കരാര്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഒപ്പുവെച്ചു. രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥയായി കൊറോണവൈറസ് അണുബാധ വ്യാപിക്കുന്ന അവസരത്തിലാണ് ഇത്. ഇന്‍ഡ്യന്‍ സൈന്യത്തിന് ഇസ്രായേല്‍ 16,479 Negev ലഘു യന്ത്രത്തോക്കുകള്‍ നല്‍കു. രാജ്യത്ത് മാസ്കുകളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ഉണ്ടെന്ന് ഡോക്റ്റര്‍മാര്‍ അപായ സൂചന കൊടുത്ത അവസരത്തിലാണ് ഈ കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്. — സ്രോതസ്സ് telesurenglish.net | 24 Mar 2020
ടാഗ്: വാര്‍ത്ത
ന്യൂയോര്‍ക്കില്‍ കൊറോണവൈറസ് വ്യാകുലതകളുടെ പേരില്‍ സമരം നയിച്ച ജോലിക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു
ന്യൂയോര്‍ക്ക് നഗരത്തിലെ കേന്ദ്രത്തില്‍ തിങ്കളാഴ്ച ഒരു ആമസോണ്‍ തൊഴിലാളിയെ പിരിച്ചുവിട്ടു. ഡസന്‍ കണക്കിന് ജോലിക്കാര്‍ കൊറോണവൈറസ് മഹാമാരിയോടുള്ള കമ്പനിയുടെ പ്രതികരണത്തിനെതിരെ സമരം ചെയ്തതോടെ ഒരു അസിസ്റ്റന്റ് മാനേജറും സംഘാടകനും ആയിരുന്ന Chris Smalls തന്നെ പിരിച്ചുവിട്ടു എന്ന വിവരം അറിഞ്ഞു. കോവിഡ്-19 ന്റെ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വലിയ കേന്ദ്രമായ Staten Island ല്‍ പ്രവര്‍ത്തിക്കുന്ന JFK8 warehouse ശുദ്ധീകരണത്തിനായി താല്‍ക്കാലികമായി അടച്ചിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മഹാമാരിയില്‍ ജോലി ചെയ്യുന്നതിനാല്‍ സംരക്ഷണ കവചവും അപായഭയ … Continue reading ന്യൂയോര്‍ക്കില്‍ കൊറോണവൈറസ് വ്യാകുലതകളുടെ പേരില്‍ സമരം നയിച്ച ജോലിക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു
തീവൃകാലാവസ്ഥയില്‍ ആഗോളതപനത്തിന്റെ സ്വാധീനത്തെ ഗൌരവം കുറച്ചായിരുന്നു കണ്ടിരുന്നത്
മുമ്പ് നടന്ന തീവൃ കാലാവസ്ഥാ സംഭവങ്ങള്‍ എങ്ങനെ ആവര്‍ത്തിക്കുന്നു വിശകലനം ചെയ്ത് ഭാവിയില്‍ അവ എപ്പോഴൊക്കെ സംഭവിക്കും എന്ന് പ്രവചിക്കുന്ന സാധാരണ ശാസ്ത്രീയ പ്രവചനങ്ങള്‍ പ്രാധാന്യം കുറച്ച് കാണുന്നതിലേക്ക് നയിക്കുന്നു എന്ന് Stanford ലെ പുതിയ പഠനം വ്യക്തമാക്കുന്നു. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. മാര്‍ച്ച് 18 ലെ Science Advances ല്‍ ഈ റിപ്പോര്‍ട്ട് വന്നു. ആഗോള തപനത്തിലെ ചെറിയ ഒരു ഉയര്‍ച്ച, താപ തരംഗം, പേമാരി തുടങ്ങിയ തീവൃ കാലാവസ്ഥാ സംഭവങ്ങളില്‍ വലിയ … Continue reading തീവൃകാലാവസ്ഥയില്‍ ആഗോളതപനത്തിന്റെ സ്വാധീനത്തെ ഗൌരവം കുറച്ചായിരുന്നു കണ്ടിരുന്നത്
വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം
കൊറോണവൈറസ് പ്രതിസന്ധിക്കിടക്ക് എണ്ണ പ്രകൃതിവാതക കമ്പനികള്‍ തങ്ങള്‍ കൊടുക്കാനുള്ള അമേരിക്കന്‍ നികുതിദായകരോടുള്ള ബാദ്ധ്യതയായ royalty യില്‍ കുറവ് ആവശ്യപ്പെടുന്നു. രോഗികളായ അമേരിക്കക്കാര്‍ക്ക് വേണ്ടി ദശലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടത്ര പണമാണത്. Office of Natural Resource Revenue ല്‍ നിന്നുള്ള രേഖകള്‍ പ്രകാരം royalty payments ല്‍ എന്ത് കുറവ് കൊണ്ടുവന്നാലും അത് വമ്പന്‍ എണ്ണ കമ്പനികള്‍ക്ക് വലിയ ഗുണം ഉണ്ടാക്കും. 2018 ലെ കണക്ക് പ്രകാരം 12 ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുന്നത്ര തുകയാണ് … Continue reading വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം
കൈയ്യേറിയ പാലസ്തീന്‍ വീടുകളില്‍ നിന്ന് ആയിരക്കണക്കിന് ഷെകെലുകള്‍ മോഷ്ടിക്കപ്പെട്ടു
ഇസ്രായേലിന്റെ സുരക്ഷാ ഭടന്‍മാര്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ Salfit ജില്ലയിലെ Al-Zawiya പ്രദേശത്തെ വീടുകളില്‍ നിന്ന് ആയിരക്കണക്കിന് shekels മോഷ്ടിച്ചു. രാത്രി മുഴുവന്‍ നടന്ന raids ല്‍ 50,000 shekels ($14,500) ആണ് അവര്‍ പാലസ്തീന്‍ വീടുകളില്‍ നിന്ന് തട്ടിയെടുത്തത് എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. ഇത് ആദ്യമായല്ല രാത്രി പരിശോധനയുടെ സമയത്ത് പാലസ്തീന്‍ വീടുകളില്‍ നിന്ന് ഇസ്രായേല്‍ പണം എടുത്തുകൊണ്ട് പോകുന്നത്. പണവും മറ്റ് വിലകൂടുയ വസ്തുക്കളും പടിഞ്ഞാറെകരയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോകുന്നതിന്റെ ഇത്തരം ആരോപണങ്ങള്‍ … Continue reading കൈയ്യേറിയ പാലസ്തീന്‍ വീടുകളില്‍ നിന്ന് ആയിരക്കണക്കിന് ഷെകെലുകള്‍ മോഷ്ടിക്കപ്പെട്ടു
കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു
കൊറോണവൈറസ് സഹായമായി ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്ക് 30% നികുതി ഇളവിന് ഈ വ്യവസായത്തിന്റെ പ്രധാന സ്വാധീനിക്കല്‍ സംഘമായ Nuclear Energy Institute അപേക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊറോണക്ക് മുമ്പ് കഴിഞ്ഞ പ്രാവശ്യവും ഇതേ ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. അടുത്ത കാലത്ത് നടന്ന ഒരു സ്വതന്ത്ര അന്വേഷണത്തില്‍ ട്രഷറിക്ക് ഇത് കാരണം $2300 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടാകും എന്ന് കണ്ടെത്തി. 20 വര്‍ഷത്തേക്ക് അത് വഴി ഉപഭോക്താക്കള്‍ക്ക് $3300 കോടി ഡോളര്‍ ചിലവ് വര്‍ദ്ധിക്കും. സാധാരണ ഉപഭോക്താക്കള്‍ … Continue reading കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു
ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു
കൊറോണവൈറസ്(കോവിഡ്-19) മഹാമാരി വളരുന്ന കമ്പോളത്തില്‍ പരിഭ്രാന്തി വില്‍പ്പനക്ക് തിരികൊടുത്തതോടെ ഇന്‍ഡ്യന്‍ സാമ്പത്തിക കമ്പോളത്തില്‍ നിന്ന് മാര്‍ച്ച് 2020 ന് വിദേശ നിക്ഷേപകര്‍ Rs.118200 കോടി രൂപ (US$16 bn) പിന്‍വലിച്ചു. National Securities Depository Limited (NSDL) പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം വിദേശ portfolio investors (FPIs) ഉം വിദേശ institutional investors (FIIs) ഉം ഒന്നിച്ച് ഓഹരി കമ്പോളത്തില്‍ നിന്ന് Rs.61900 കോടി രൂപയും ($8.3 bn), കടം വിഭാഗത്തില്‍ നിന്ന് Rs.60300 കോടി … Continue reading ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു
ചെല്‍സി മാനിങ്ങിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചു, എന്നാല്‍
ജയിലില്‍ നിന്ന് പുറത്തുവന്ന അമേരിക്കയിലെ whistleblower ആയ Chelsea Manning ന് വേണ്ടി ആയിരക്കണക്കിന് ആളുകള്‍ സംഭാവന കൊടുത്ത ഒരു GoFundMe പരിപാടി സുഹൃത്തുക്കള്‍ തുടങ്ങി. ജയിലില്‍ നിന്ന് മോചിപ്പിച്ചെങ്കിലും വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ (കള്ള)സാക്ഷിപറയാത്തതിന് രണ്ടര ലക്ഷം ഡോളര്‍ പഴ അവര്‍ക്കെതിരെ കോടതി ചാര്‍ത്തി. ഫെഡറല്‍ ജഡ്ജി Anthony Trenga ആണ് ആത്മഹത്യാ ശ്രമം നടത്തിയ മാനിങ്ങിനെ 24 മണിക്കൂറികള്‍ക്കം മോചിപ്പിച്ച് ചികില്‍സിക്കണണമെന്ന ഉത്തരവ് കൊടുത്തത്. എന്നാല്‍ മാനിങ്ങ് $2.56 ലക്ഷം ഡോളര്‍ പിഴ … Continue reading ചെല്‍സി മാനിങ്ങിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചു, എന്നാല്‍
അന്റാര്‍ക്ടിക് കടല്‍ മഞ്ഞ് ഉരുകുന്നത് ഉഷ്ണമേഖലയില്‍ കാലാവസ്ഥമാറ്റം ഉണ്ടാക്കുന്നു
ആര്‍ക്ടിക്കിലും അന്റാര്‍ക്ടിക്കിലും ഉണ്ടാകുന്ന മഞ്ഞ് നഷ്ടം ആണ് ഉഷ്ണമേഖലയിലെ ചൂടാകലിന്റെ അഞ്ചിലൊന്നിന് കാരണമാകുന്നത് എന്ന് പുതിയ പഠനം പറയുന്നു. അന്റാര്‍ക്ടിക്കയില്‍ ഏറ്റവും കുറവ് മഞ്ഞ് ഉണ്ടായ വര്‍ഷങ്ങളായിരുന്നു 2017 ഉം 2018 ഉം. അന്റാര്‍ക്ടിക്കയിലേയും അതിനോടൊപ്പം ആര്‍ക്ടിക്കിലും മഞ്ഞ് നഷ്ടപ്പെടുന്നത് അസാധാരണമായ കാറ്റിന്റെ ക്രമം പസഫിക് കടലിലുണ്ടാക്കുന്നു. പ്രത്യേകിച്ച് കിഴക്കന്‍ മദ്ധ്യരേഖ പസഫിക് സമുദ്രത്തില്‍. സമുദ്ര ഉപരിതലം ചൂടാകുന്നതോടെ അത് കൂടുതല്‍ മഴക്കും കാരണമാകും. രണ്ട് ധൃുവങ്ങളിലേയും മഞ്ഞ് നഷ്ടം മദ്ധ്യരേഖയില്‍ ഉപരിതല താപനില 0.5℃ (0.9℉) … Continue reading അന്റാര്‍ക്ടിക് കടല്‍ മഞ്ഞ് ഉരുകുന്നത് ഉഷ്ണമേഖലയില്‍ കാലാവസ്ഥമാറ്റം ഉണ്ടാക്കുന്നു
ബാക്റ്റീരയകളും ഉന്‍മൂലനം ചെയ്യപ്പെടും
ഭൂമിയിലെ വലിയ രൂപത്തിലുള്ള ജീവനെ ബാധിക്കുന്ന മഹാ ഉന്‍മൂലനത്തെ ഒഴുവാക്കാനാകുമെന്ന് തോന്നുമെങ്കിലും സത്യത്തില്‍ വന്‍തോതില്‍ ബാക്റ്റീരിയകളും ഉല്‍മൂലനം ചെയ്യപ്പെടുന്നുണ്ട് എന്ന് University of British Columbia (UBC), Caltech, Lawrence Berkeley National Laboratory എന്നി സ്ഥാപനങ്ങള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൂഷ്മജീവികളുടെ വലിയ എണ്ണം കാരണം അവ നശിച്ച് പോകില്ല എന്ന തോന്നലായിരുന്ന ശാസ്ത്ര സമൂഹത്തിന് ഇതുവരെയുണ്ടായിരുന്നത്. Nature Ecology and Evolution ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞ ശതകോടി വര്‍ഷത്തെ ഭൂമിയിലെ ബാക്റ്റീരിയകളുടെ വലിയൊരു … Continue reading ബാക്റ്റീരയകളും ഉന്‍മൂലനം ചെയ്യപ്പെടും