കോടീശ്വരന്‍മാര്‍ ബര്‍ണിയെ വെറുക്കുന്നു

അമേരിക്കയിലെ Democratic പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരില്‍ എത്ര പേരെ അതി സമ്പന്നര്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് Forbes പുറത്തിറക്കി. Pete Buttigieg നാണ് ഏറ്റവും കൂടുതല്‍ പണക്കാരായ സുഹൃത്തുക്കളുള്ളത്. 23 ശതകോടീശ്വരന്‍മാരാണ് അദ്ദേഹത്തിന് സംഭാവന കൊടുത്തിരിക്കുന്നു. Sen. Kamala Harris ന് 17 ശതകോടീശ്വരന്‍മാര്‍ സംഭാവന കൊടുത്തു. മുമ്പത്തെ വൈസ് പ്രസിഡന്റ് Joe Biden ന് 13 ശതകോടീശ്വരന്‍മാരും Sen. Elizabeth Warren ന് രണ്ട് ശതകോടീശ്വരന്‍മാരും സംഭാവന കൊടുത്തു. എന്നാല്‍ Sen. Bernie Sanders ന് … Continue reading കോടീശ്വരന്‍മാര്‍ ബര്‍ണിയെ വെറുക്കുന്നു

15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു

ആറ് വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ തുടരുന്ന വരള്‍ച്ച സാല്‍മണുകളെ ഓടിച്ചു, നൂറുകണക്കിന് വീടുകള്‍ കത്തിച്ചു, പുല്‍ത്തകിടി തൊഴിലാളികളെ വലിയ മാന്ദ്യത്തിലേക്ക് തള്ളി. നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു അത്. 2017 ല്‍ അത് അവസാനിച്ചതിനകം Sierra Nevada മലകളിലെ 15 കോടി മരങ്ങള്‍ നശിക്കുന്നതിന് കാരണമായി. മിക്ക തോപ്പിലെയും മിക്ക മുതിര്‍ന്ന മരങ്ങളും നശിച്ചു. അങ്ങനെ സംസ്ഥാനത്തെ പച്ച കാടുകള്‍ ചാര നിറത്തിലേക്ക് മാറി. താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ Sierra Nevada മലകളിലെ കാടുകളുടെ … Continue reading 15 കോടി മരങ്ങള്‍ കാലിഫോര്‍ണിയയിലെ വരള്‍ച്ചയില്‍ നശിച്ചു

നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു

ലോകത്തെ കടലുകളിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും കുരുങ്ങുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. University of Exeter ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 1,000 ല്‍ അധികം ജീവികളെയാണ് കണ്ടത്. ശരിക്കുള്ള സംഖ്യ ഇതിലും വളരെ അധികമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തില്‍ കുടുങ്ങുന്നത് കൂടുതലും ഉപേക്ഷിക്കപ്പെട്ട മീന്‍പിടുത്ത വലകള്‍ കാരണമാണ്. എന്നാലും ഇത് വാണിജ്യ മല്‍സ്യബന്ധനത്തിന്റെ മൊത്തം ഭീഷണിയെ വെച്ച് നോക്കുമ്പോള്‍ താരതമ്യേന ലഘുവായതാണ്. പക്ഷേ അവയുടെ വേദന സഹിക്കല്‍ പ്രധാനപ്പെട്ട മൃഗ സംരക്ഷണ … Continue reading നൂറുകണക്കിന് സ്രാവുകളും തിരണ്ടികളും പ്ലാസ്റ്റിക്കില്‍ കുരുങ്ങുന്നു

ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു

ദുബായിലെ അധികാരി Sheikh Mohammed Al Maktoum ന്റെ ഭാര്യയായ Princess Haya Bint al-Hussein ലണ്ടനില്‍ രഹസ്യ വാസത്തിലാണ്. ഭര്‍ത്താവില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാലാണ് ഇവര്‍ രഹസ്യമായി താമസിക്കുന്നത്. Princess Haya ഈ വര്‍ഷം ആദ്യം ജര്‍മ്മനിയിലേക്കാണ് അഭയാര്‍ത്ഥിയായി പോയത്. അവരെ ദുബായിലേക്ക് തട്ടിക്കൊണ്ട് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് അവരോട് അടുപ്പമുള്ള സ്രോതസ്സുകള്‍ പറയുന്നു. 2004ലാണ് Sheikh Mohammed അദ്ദേഹത്തിന്റെ ആറാമത്തേതും "junior wife"ഉം ആയി ജോര്‍ദ്ദാനില്‍ ജനിച്ച ബ്രിട്ടണില്‍ വിദ്യാഭ്യാസം ചെയ്ത Princess Haya, 45, … Continue reading ദുബായിലെ അധികാരിയുടെ ഭാര്യ ജീവനില്‍ ഭയന്ന് ബ്രിട്ടണില്‍ അഭയം പ്രാപിച്ചു

ബ്രസീലിലെ സൈന്യം മുമ്പത്തെ നാസി കമാന്‍ഡര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

1968 ല്‍ തെക്കെ അമേരിക്കന്‍ രാജ്യത്ത് വെച്ച് കൊല്ലപ്പെട്ട രണ്ടാം ലോക മഹായുദ്ധത്തിലെ ജര്‍മ്മന്‍ നാസി കമാന്‍ഡര്‍ക്ക് ബ്രസീലിലെ സൈന്യം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. Major Otto Maximilian von Westernhagen (1923-1968) ന്റെ നേട്ടങ്ങളെ Alumni of the Brazilian Army ന്റെ Command and General Staff School അംഗീകരിച്ചതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബൊളീവിയന്‍ ക്യാപ്റ്റന്‍ Gary Prado എന്ന് തെറ്റിധരിച്ച് മുമ്പത്തെ നാസി പട്ടാളക്കാരനായ ഇദ്ദേഹത്തെ 1968 ല്‍ Rio de … Continue reading ബ്രസീലിലെ സൈന്യം മുമ്പത്തെ നാസി കമാന്‍ഡര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

ഉപയോക്താക്കളുടെ സംസാരം എഴുതിപ്പിക്കാനായി ഫേസ്‌ബുക്ക് കരാറുകാര്‍ക്ക് പണം കൊടുത്തു

പുറത്തു നിന്നുള്ള നൂറുകണക്കിന് കരാറുകാര്‍ക്ക് പണം കൊടുത്ത് ഉപയോക്താക്കളില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പുകളിലെ സംസാരം എഴുതിപ്പിച്ചു എന്ന് ആ ജോലി ചെയ്ത ആളുകള്‍ പറയുന്നു. ഈ ക്ലിപ്പുകള്‍ എവിടെ നിന്ന് വന്നതാണെന്നോ, എങ്ങനെ അത് ലഭിച്ചന്നോ കരാറുകാരോട് വ്യക്തമാക്കിയിട്ടില്ല. അവരോട് പറഞ്ഞത് സംസാരം എഴുതിവെക്കുക മാത്രമാണ്. ജോലി പോകുമെന്ന ഭീഷണികാരണം ഇവര്‍ തങ്ങളുടെ വ്യക്തിത്വം പുറത്ത് പറയാന്‍ ഭയക്കുന്നു. ഉപഭോക്താക്കളുടെ കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പുകള്‍ ശേഖരിച്ച്, മറ്റ് മനുഷ്യരെ ഉപയോഗിച്ച് അവ പരിശോധിക്കുന്നതിന്റെ പേരില്‍ … Continue reading ഉപയോക്താക്കളുടെ സംസാരം എഴുതിപ്പിക്കാനായി ഫേസ്‌ബുക്ക് കരാറുകാര്‍ക്ക് പണം കൊടുത്തു

വീടില്ലാത്ത വ്യക്തികളുടെ വീല്‍ച്ചെയറുകള്‍ ബോസ്റ്റണിലെ പോലീസ് നശിപ്പിച്ചു

ബോസ്റ്റണിലെ പോലീസ് നഗരത്തിലെ വീടില്ലാത്തരുടെ മൂന്ന് വീല്‍ച്ചെയറുകള്‍ രാത്രിയില്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം കാര്‍ അപകടത്തില്‍ പെട്ട Jarrod എന്ന ഒരാളുടേതാണ് ആ വീല്‍ച്ചെയറുകളില്‍ ഒന്ന്. "Jarrod ന് വീല്‍ച്ചെയര്‍ മാത്രമല്ല നഷ്ടപ്പെട്ടത്. അയാളുടെ കൈവശമുള്ള എല്ലാം അടങ്ങിയ ഒരു സഞ്ചിയും നഷ്ടപ്പെട്ടു. Jarrod നോട് സംസാരിക്കുന്നത് ഹൃദയഭേദകമാണ്," എന്ന് വീടില്ലാത്തവരുടെ വക്കീലായ Cassie Hurd പറഞ്ഞു. Boston police destroyed wheelchairs belonging to homeless residents Tuesday night. (Image: composite, … Continue reading വീടില്ലാത്ത വ്യക്തികളുടെ വീല്‍ച്ചെയറുകള്‍ ബോസ്റ്റണിലെ പോലീസ് നശിപ്പിച്ചു

മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

Monsantoയുടെ glyphosate ന് പൂര്‍ണ്ണമായ നിരോധനം കൊണ്ടുവരുന്നത് ഓസ്ട്രിയയിലെ നിയമനിര്‍മ്മാതാക്കള്‍ അംഗീകരിച്ചു. ക്യാന്‍സര്‍കാരിയായ കളനാശിനിയുടെ ഉപയോഗം മൊത്തത്തില്‍ നിരോധിക്കാന്‍ ഉത്തരവിട്ട European Union (EU)യിലെ ആദ്യത്തെ രാജ്യമാണ് Austria. ക്യാന്‍സര്‍കാരിയെന്ന് സംശയിക്കുന്നതിനാല്‍ "മുന്‍കരുതല്‍" എന്ന നിലയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി കൊണ്ടുവന്ന ബില്ലിന് അംഗങ്ങള്‍ വോട്ട് ചെയ്തു. മെയില്‍ തീവ വലതുപക്ഷ സര്‍ക്കാര്‍ വീണതിനാലാണ് ഈ വോട്ടെടുപ്പ് നടന്നത്. അമേരിക്കയിലെ കോര്‍പ്പറേറ്റ് ഭീമനായ Monsanto ലോകം മൊത്തം വിറ്റഴിക്കുന്ന പ്രധാന കളനാശിനിയായ Roundup മായി ഈ രാസവസ്തുവിന് … Continue reading മൊണ്‍സാന്റോയുടെ റൌണ്ട് അപ്പിന് യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ നിരോധനം

കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി പാരീസിലെ റോഡ് തടഞ്ഞ ഒരു കൂട്ടം കാലാവസ്ഥാ പ്രവര്‍ത്തകരെ ഡസന്‍ കണക്കിന് riot പോലീസുകാര്‍ വളഞ്ഞ് കുരുമുളക് വെള്ളം ചീറ്റിച്ചത് ഫ്രാന്‍സിലെ ഏറ്റവും അവസാനം വന്ന പോലീസ് അതിക്രമായി. Seine River ന് കുറുകെയുള്ള Pont Sullyയിലാണ് പോലീസ് ആക്രമണം ഉണ്ടായത്. 50 പ്രതിഷേധക്കാര്‍ പാലത്തിലിരുന്ന് ഗതാഗതം തടയുകയായിരുന്നു. അവരിലേക്ക് പോലീസ് കുരുമുളക് വെള്ള പ്രയോഗം നടത്തി. പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി “സമാധാനപരം” എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. പോലീസ് പിന്നെ അവരെ തല്ലിയോടിച്ചു. … Continue reading കാലാവസ്ഥാ പ്രതിഷേധക്കാര്‍ക്കെതിരെ പാരീസില്‍ പോലീസുകാര്‍ കുരുമുളക് വെള്ളം ചീറ്റിച്ചു

അലെക്സാ കുട്ടികളില്‍ ചാരപ്പണി നടത്തുന്നത് നിര്‍ത്തൂ

കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കുകയും സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നതിനാല്‍ ആമസോണിന്റെ Echo Dot Kids Edition ന് ഉപരോധം കൊണ്ടുവരാനും അന്വേഷണം നടത്താനും ഫേഡറല്‍ നിയന്ത്രണാധികാരികളോട് ഒരു കൂട്ടം ഉപഭോക്താക്കളും പൊതുജനാരോഗ്യ സംഘങ്ങളും ആവശ്യപ്പെട്ടു. പരാതി Federal Trade Commission (FTC) ന് കൊടുത്തിട്ടുണ്ട്. ഈ ഉപകരണം Children's Online Privacy Protection Act (COPPA) ലംഘിക്കുന്നതായി പരാതിക്കാര്‍ പറഞ്ഞു. Georgetown Law ലെ CCFC ഉം Institute for Public Representation (IPR) ഉം … Continue reading അലെക്സാ കുട്ടികളില്‍ ചാരപ്പണി നടത്തുന്നത് നിര്‍ത്തൂ