ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

സ്മാര്‍ട്ട് ഫോണിന്റെ സ്വാധീനത്താല്‍ വാഹനമോടിച്ച ഡ്രൈവര്‍മാരാല്‍ കഴി‍ഞ്ഞ വര്‍ഷം 6,227 കാല്‍നടക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ മൊത്തം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ 10% കൂടുതല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധമാറ്റപ്പെട്ടവരാണ്. പൊതു റോഡില്‍ ഏറ്റവും ഭീഷണിയാകുന്നതില്‍ മദ്യപിച്ചുള്ള വാഹനമോടിക്കലിനെ മറികടന്നുകൊണ്ട് ഫോണ്‍ ആസക്തിയുള്ളവരാണ് ഒന്നാമത്തെ പൊതുജന ശത്രു ആയി മാറിയിരിക്കുന്നത്. ഫോണ്‍ ആസക്തിയുള്ളവര്‍ അവരുടെ ഫോണുമായി ഒട്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധമാറ്റവും, കൂടുതല്‍ അപകടകരവും, കൂട്ടിയിടിയുണ്ടാക്കാനുള്ള സാദ്ധ്യത കൂടിയവരുമാണ്. ഫോണ്‍ ആസക്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിരിക്കുകയാണ്. — സ്രോതസ്സ് … Continue reading ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു

തെലുങ്കാനയിലേയും ആന്ധ്രയിലേയും 7.8 കോടി ആള്‍ക്കാരുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ച്ചയായും ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു. ആ വിവരങ്ങള്‍ വിവരസാങ്കേതിക കമ്പനിയായ IT Grids (India) Private Limited ന്റെ കൈവശം കണ്ടെത്തിയിട്ടുണ്ട്. തെലുങ്കാനയിലേയും ആന്ധ്രയിലേയും 7,82,21,397 ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ മോഷ്ടിച്ചതിന് IT Grids ന് എതിരെ Unique Identification Authority of India കഴിഞ്ഞ ദിവസം കേസ് കൊടുത്തു. Seva Mitra എന്ന തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആപ്പിന് വേണ്ടിയാണ് … Continue reading ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു

ആധാര്‍ ഡാറ്റ ആമസോണ്‍ സെര്‍വ്വറുകളില്‍

ഇത് ഔദ്യോഗികമാണ് സുഹൃത്തുക്കളേ. CIDR ചോര്‍ന്നു. ആ ഡാറ്റ Amazon Web Services ഉപയോഗിച്ച് അമേരിക്കയിലും സൂക്ഷിച്ചിരിക്കുന്നു. ഇത് ആന്ധ്രാ, തെലുങ്കാന സംസ്ഥാനങ്ങളുടെ മാത്രമല്ല. മറ്റ് സംസ്ഥാനങ്ങളുടേതുമുണ്ട്. @UIDAI യുടെ ആശയവിനിമയങ്ങള്‍ കാണുക. ഇനി എന്തെങ്കിലും അവശേഷിക്കുന്നോ? ഞങ്ങള്‍ ദീര്‍ഘകാലമായി പറയുന്നത് പോലെ ആധാര്‍ എന്നത് ഒരു ദേശീയ സുരക്ഷാ അപകടമാണ്. ഇന്ന് @UIDAI യും അത് അംഗീകരിച്ചിരുന്നു. പക്ഷേ അവര്‍ സുപ്രീംകോടതിയില്‍ അന്ന് തിരിച്ച് പറഞ്ഞിരുന്നു. കളി തീര്‍ന്നു. https://ia801400.us.archive.org/20/items/UIDAI_Communique/278-19.pdf — സ്രോതസ്സ് twitter.com/iam_anandv

കൊളംബിയയുടെ തലസ്ഥാനമായ Bogotá യില്‍ ഞായറാഴ്ച കാറില്ല

കഴിഞ്ഞ 45 വര്‍ഷങ്ങളായി കൊളംബിയയിലെ നഗരമായ Bogotá അതിന്റെ റോഡുകളെല്ലാം Ciclovía ക്കായി അടച്ചിടും. പ്രതിവാര പരിപാടിയായ അതില്‍ സൈക്കിളുകാരും, കാല്‍നടക്കാരും റോഡുകളേറ്റെടുക്കുന്നു. സ്പാനിഷില്‍ Ciclovía എന്നാല്‍ “സൈക്കില്‍ പാത” എന്നാണര്‍ത്ഥം. എന്നാല്‍ റോഡുകള്‍ സൈക്കിളുകള്‍, roller skates, സ്കൂട്ടറുകള്‍, വീല്‍ ചെയറുകള്‍, skateboards, ഓട്ടക്കാര്‍, കാല്‍നടക്കാര്‍ തുടങ്ങി എല്ലാത്തരത്തിലുമുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിനോദത്തിനും വിശ്രമത്തിനും വേണ്ടി തുറന്നിരിക്കും. 1974 ല്‍ തുടങ്ങിയ 121 കിലോമീറ്റര്‍ നീളത്തിലെ ഈ പരിപാടിയില്‍ ജ്യൂസ് കടകള്‍, പഴക്കടകള്‍, വ്യായാമ ക്ലാസുകള്‍ … Continue reading കൊളംബിയയുടെ തലസ്ഥാനമായ Bogotá യില്‍ ഞായറാഴ്ച കാറില്ല

കൃഷിക്കാരന്റെ ആരോഗ്യ പ്രശ്നത്തിന് മൊണ്‍സാന്റോ ഉത്തരവാദികളാണെന്ന് ഫ്രഞ്ച് കോടതി ഉത്തരവിട്ടു

ഇപ്പോള്‍ നിരോധിച്ച കളനാശിനി ശ്വസിച്ചതിന് ശേഷം രോഗിയായി മാറിയതിന് മൊണ്‍സാന്റോയോട് ഒരു ദശാബ്ദമായി നീണ്ടുനിന്ന നിയമ പോരാട്ടത്തിന് ശേഷം കൃഷിക്കാരന് അനുകൂലമായി ഫ്രഞ്ച് അപ്പീല്‍ കോടതി ഉത്തരവിട്ടു. 2004ല്‍ മൊണ്‍സാന്റോയുടെ Lasso ശ്വസിച്ചതിനെ തുടര്‍ന്ന് തനിക്ക് neurological നാശമുണ്ടായി എന്ന് Paul Francois, 55, പറഞ്ഞു. ഉല്‍പ്പന്നത്തിന് മേലെഴുതിയിരിക്കുന്ന വിവരങ്ങള്‍ പര്യാപ്തമല്ല എന്ന് പറഞ്ഞ് അയാള്‍ കോടതിയില്‍ മൊണ്‍സാന്റോയ്കെതിരെ കേസ് കൊടുത്തു. 2012ലും 2015ലും അയാള്‍ക്കനുകൂലമായ വിധിയുണ്ടായി. എന്നാല്‍ ഫ്രാന്‍സിലെ പരമാധികര കോടതി അത് റദ്ദ് ചെയ്ത് … Continue reading കൃഷിക്കാരന്റെ ആരോഗ്യ പ്രശ്നത്തിന് മൊണ്‍സാന്റോ ഉത്തരവാദികളാണെന്ന് ഫ്രഞ്ച് കോടതി ഉത്തരവിട്ടു

ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും ആമസോണും മറ്റ് 60 കമ്പനികളും 2018 ല്‍ ഒരു നികുതിയും കൊടുത്തില്ല

നികുതി ഒന്നും കൊടുക്കാത്ത അമേരിക്കയിലെ ധാരാളം വലിയ കമ്പനികളുടെ എണ്ണം അടുത്ത കാലത്ത് ഇരട്ടിയായിരിക്കുകയാണെന്ന് Institute on Taxation and Economic Policy കണ്ടെത്തി. ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും 2018 ല്‍ ഒരു നികുതിയും അടക്കാത്ത അത്തരം 60 കമ്പനികളുടെ വിവരങ്ങള്‍ ഇവര്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ Amazon, Netflix, General Motors, IBM, Chevron, Eli Lilly, Delta, Occidental Petroleum, Honeywell, Prudential, Halliburton, Whirlpool, Goodyear തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. — സ്രോതസ്സ് democracynow.org | … Continue reading ശതകോടിക്കണക്കിന് ലാഭമുണ്ടായിട്ടും ആമസോണും മറ്റ് 60 കമ്പനികളും 2018 ല്‍ ഒരു നികുതിയും കൊടുത്തില്ല

വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു

സ്വീഡനില്‍ നിന്നുള്ള പ്രോഗ്രാമറും ഡിജിറ്റല്‍ സ്വകാര്യത പ്രവര്‍ത്തകനുമായ Ola Bini യെ ഇക്വഡോര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിക്കിലീക്സിന്റെ സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജുമായി ചേര്‍ന്ന് സര്‍ക്കാരിനെ അസ്ഥിരമാക്കാനായി ശ്രമിച്ചു എന്നാണ് ആരോപണം. അന്വേഷണത്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന് ആഭ്യന്തരകാര്യ മന്ത്രിയായ Maria Paula Romo പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ബിനി ജപ്പാനിലേക്ക് പോകുന്ന വഴി Quito വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് നടന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും ഡിജിറ്റല്‍ സുരക്ഷയുടേയും പ്രചാരകനായ അദ്ദേഹം ധാരാളം സംഘടനകള്‍ക്ക് സുരക്ഷിതമായ ആശയവിനിമയത്തെ സഹായിച്ചിട്ടുണ്ട്. … Continue reading വിക്കിലീക്സിന്റെ സഹായി എന്ന പേരില്‍ ഒല ബിനിയെ ഇക്വഡോറില്‍ അറസ്റ്റ് ചെയ്തു

സഹോദര വരുമാന നഷ്ടം

ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ വളരുന്ന അന്തരീക്ഷം ഭാവിയിലെ അവരുടെ വരുമാനത്തെ ബാധിക്കും. പ്രായപൂര്‍ത്തിയായ കാലത്ത് ആ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ 7% കുറവാണ് സംഭവിക്കുക. ഇളയ സഹോദരനുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരുടെ പഠന പ്രതീക്ഷയില്‍ കുറവ് സംഭവിക്കും. ഇളയ സഹോദരനുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ പരമ്പരാഗതമായ ജെന്‍ഡര്‍ റോളുകളും സ്വഭാവങ്ങളും സ്വീകരിക്കുന്നു. — സ്രോതസ്സ് sciencedirect.com | 7 Mar 2019

ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു

പ്രാണികളുടെ ജൈവവൈവിദ്ധ്യം ലോകം മൊത്തം ഭീഷണിയെ നേരിടുന്നു. ലോകം മൊത്തമുള്ള പ്രാണികളുടെ നാശത്തിന്റെ 73 ചരിത്രപരമായ റിപ്പോര്‍ട്ടുകളുടെ വിശകലനമാണ് ഞങ്ങളിവിടെ കൊടുത്തിരിക്കുന്നത്. അതിനെ നയിക്കുന്ന ശക്തികളേയും വ്യവസ്ഥാപിതമായി വിശകലനം ചെയ്തിരിക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കകം ലോകത്തെ പ്രാണി സ്പീഷീസുകളില്‍ 40% ഉന്‍മൂലനം ചെയ്യപ്പെടും. സ്പീഷീസുകളുടെ കുറവിന് കാരണമായിരിക്കുന്നത്: i) ആവാസവ്യവസ്ഥയുടെ നാശം വലിയ കൃഷിയില്‍ നിന്ന് നഗരവല്‍ക്കരണത്തിലേക്കുള്ള മാറ്റം, ii) മലിനീകരണം, കൃത്രിമ കീടനാശിനികളും വളങ്ങളും കൊണ്ടുണ്ടാവുന്നത്, iii) ജീവശാസ്ത്രപരമായ ഘടകങ്ങള്‍, രോഗാണുക്കളും മറ്റ് കടന്നുകയറ്റക്കാരായ സ്പീഷീസുകളും, … Continue reading ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു