കാറുകള്‍, ഊര്‍ജ്ജ നിലയങ്ങള്‍, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വായൂ മലിനീകരണമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാരം കുറഞ്ഞവരായിരിക്കും എന്ന് Environmental Health Perspectives എന്ന ജേണലലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. താഴ്ന്ന ജനന ഭാരം ആയ 2.4 ല്‍ കുറവായ ഭാരമുള്ള കുട്ടികള്‍ക്ക് കൂടിയ മരണനിരക്ക്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, മുരടിച്ച മാനസിക ശാരീരക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. 9 രാജ്യങ്ങളിലെ 14 സ്ഥലത്തെ 30 ലക്ഷം കുട്ടികളുടെ ജനന ഭാരം പരിശോധിച്ചാണ് … Continue reading ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്
ടാഗ്: വാര്‍ത്ത
വാഷിങ്ടണ്‍ സ്റ്റേറ്റ് ആണവ സൈറ്റില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നു
വാഷിങ്ടണ്‍ സ്റ്റേറ്റിലെ ഹാന്‍ഫോര്‍ഡ് ആണവ റിസര്‍വ്വേഷണനില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ച കണ്ടെത്തി. അമേരിക്കയിലെ ഏറ്റവും മലിനീകൃതമായ ആണവായുധ നിര്‍മ്മാണ സൈറ്റാണത്. ആറ് ടാങ്കുകളില്‍ നിന്ന് ഇപ്പോള്‍ ആണവ മാലിന്യങ്ങള്‍ ചോരുന്നുണ്ട്. 20 കോടി ലിറ്റര്‍ ആണവമാലിന്യങ്ങള്‍ അവിടെ ഇപ്പോള്‍ സംഭരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഈ ചോര്‍ച്ച പ്രശ്നമല്ല എന്നാണ് സംസ്ഥാനത്തിന്റെ അധികാരികള്‍ അറിയിക്കുന്നത്.
കൊടുംകാറ്റ് ഫ്ലോറന്‍സിന്റെ വഴിയിലെ കല്‍ക്കരി ചാരവും പന്നി മാലിന്യവും ദുര്‍ബല സമൂഹങ്ങളെ ബാധിക്കും
വടക്കന്‍ കരോലിനയില്‍ 31 കല്‍ക്കരി ചാരക്കുഴികളുണ്ട്. അവിടെയാണ് കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള 11.1 കോടി ടണ്‍ വിഷ മാലിന്യങ്ങള്‍ Duke Energy സംഭരിച്ചിരിക്കുന്നത്. കൂടാതെ ഈ സംസ്ഥാനത്ത് മയപ്പെടുത്തി “lagoons” എന്ന് വിളിക്കുന്ന ആയിരക്കണക്കിന് ചാണകക്കുഴികളുണ്ട്. അവിടെ പ്രതിവര്‍ഷം പന്നികള്‍, കോഴികള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന 450 കോടി കിലോഗ്രാം നനഞ്ഞ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നു. — സ്രോതസ്സ് grist.org | Sep 13, 2018
മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി
താനെ ജില്ലയിലെ Shahapur താലൂക്കിലെ 22-വയസ് പ്രായമുള്ള അടുത്തകാലത്ത് അമ്മയായ സുവര്‍ണ ഹിലാം ഉള്‍പ്പടെ 600 ഓളം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നില്ല. ബാങ്ക് അകൌണ്ട് തുടങ്ങി അതിനെ ആധാറുമായി ബന്ധിപ്പിച്ചാല്‍ Janani Suraksha Yojana പ്രകാരം അവര്‍ക്ക് മാസം Rs 600 രൂപ വീതം കിട്ടുമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ അവള്‍ക്ക് ബാങ്ക് അകൌണ്ട് തുറക്കാനായില്ല. കാരണം അവളുടെ പഴയ ആധാര്‍ കാര്‍ഡില്‍ അവളുടെ കന്യക പേരാണുള്ളത്. അതുകൊണ്ട് പുതിയ കാര്‍ഡ് എടുക്കേണ്ടി വന്നു. … Continue reading മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി
അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്
പുതിയ പഠനമനുസരിച്ച് അമേരിക്കയില്‍ വില്‍ക്കുന്നമൂന്നിലൊന്ന് കടല്‍ ആഹാരങ്ങളുടെ സാമ്പിളുകളുടേയും ലേബലുകള്‍ തെറ്റാണ്. ചിലസ്ഥലങ്ങളിലെ പകുതി സാമ്പിളുകളിലും ലേബലില്‍ കൊടുത്തിരിക്കുന്ന മല്‍സ്യത്തിന് പകരം വേറെ മല്‍സ്യമായിരുന്നു പാക്കറ്റിനകത്തുണ്ടായിരുന്നത് എന്ന് Oceana എന്ന സംഘം പറയുന്നു. 1,200 കടല്‍ ആഹാര സാമ്പിളുകളാണ് അവര്‍ പരിശോധിച്ചത്. ചില മല്‍സ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന് red snapper ന്റെ 120 സാമ്പിളുകളില്‍ വെറും 7 എണ്ണം മാത്രമായിരുന്നു തെറ്റായത്. മെര്‍ക്കുറിയുടെ സാന്നിദ്ധ്യം കാരണം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷകരമായ ചില … Continue reading അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്
ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ രാജ്യവ്യാപകമായി സമരം തുടരുന്നു
ദേശീയ ജയില്‍ സമരത്തിന്റെ മൂന്നമത്തേയും അവസാനത്തേതുമായ ആഴ്ചയില്‍ ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ സമരം തുടരുന്നു. കുറഞ്ഞത് 13 സംസ്ഥാനങ്ങളിലെയെങ്കിലും തടവുകാരാണ് ജോലി നിര്‍ത്തിയും, കുത്തിയിരിപ്പ് നടത്തിയും, commissary ബഹിഷ്കരണം നടത്തിയും, നിരാഹാരം കിടന്നും മെച്ചപ്പെട്ട സൌകര്യങ്ങള്‍ക്കായും, ജോലിക്ക് മാന്യമായ ശമ്പളത്തിനും, വിദ്യാഭ്യാസത്തിനുള്ള അവസരത്തിനും, കൂടുതല്‍ പുനരധിവാസ സേവനങ്ങള്‍ക്കും, വോട്ട് അവകാശത്തിനും സമരം ചെയ്യുന്നത്. Tacoma, Washington ലെ Northwest Detention Center ല്‍ നാല് കുടിയേറ്റക്കാര്‍ 14 ആം ദിവസവും നിരാഹാര സമരം തുടരുന്നു. … Continue reading ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ രാജ്യവ്യാപകമായി സമരം തുടരുന്നു
സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി
ജോര്‍ജ്ജിയയിലെ കപ്പലണ്ടി കമ്പനിയുടെ മുമ്പത്തെ ഉടമയേയും അയാളുടെ ജോലിക്കാരായ ധാരാളം പേരേയും മഹാപാതക കുറ്റം ആരോപിച്ച് കുറ്റാരോപിതരാക്കി. 2009 ല്‍ ഈ salmonella പകര്‍ച്ചവ്യാധി കാരണം 9 പേര്‍ മരിക്കുകയും 700 പേര്‍ രോഗികളാകുകയും ചെയ്തിരുന്നു. Peanut Corporation of America അറിഞ്ഞുകൊണ്ട് മലിനീകൃതമായ കപ്പലണ്ടി ഉത്പന്നങ്ങള്‍ രാജ്യം മൊത്തം വിതരണം ചെയ്തു എന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധിയായിരുന്നു അത്. ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ലായുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടു കൂടി മുതലാളി Stewart Parnell … Continue reading സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി
സത്യപ്രവര്‍ത്തക റിയാലിറ്റി വിന്നര്‍ക്ക് താങ്കളുടെ പിന്‍തുണ വേണം
ദേശീയ സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ മുമ്പത്തെ NSA കരാറുകാരിയായ Reality Winner ഒരു വര്‍ഷത്തിലധികമായി ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടാതെ തന്നെ ജയിലിലാണ്. അവരുടെ വിചാരണ ആദ്യം 2017 ഒക്റ്റോബറിലായിരുന്നു നടക്കേണ്ടിയിരുന്നത്. അത് പല പ്രാവശ്യം മാറ്റിവെച്ചു. ഇപ്പോള്‍ അത് 2018 ഒക്റ്റോബറില്‍ നടക്കുമെന്നാണ് പറയുന്നത്. — സ്രോതസ്സ് theintercept.com | 2018/06/02 |
ബ്രിട്ടീഷ് എയര്‍വേസ് ഹാക്ക് ചെയ്തു
ഉപഭോക്താക്കളുടെ ഡാറ്റ മോഷണം നടന്നതിന് ശേഷം അതില്‍ തങ്ങള്‍ “അതിയായി ഖേദിക്കുന്നു” എന്ന് British Airways കഴിഞ്ഞ ദിവസം പറഞ്ഞു. 380,000 പെയ്മെന്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 5 വരെ അവരുടെ സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്കിങ് നടത്തിയവരുടെ വ്യക്തിപരവും സാമ്പത്തികവും ആയ വിവരങ്ങള്‍ ചോര്‍ന്നു. പോലീസ് ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് huffingtonpost.co.uk 06/09/2018
അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു
ഗ്രീസിന്റെ സറീസ നയിക്കുന്ന സര്‍ക്കാര്‍ 23 വയസ് പ്രായമായ സിറിയന്‍ നീന്തല്‍ താരമായ Sara Mardiniയേയും ERCI (Emergency Response Centre International) ന്റെ മൂന്ന് അംഗങ്ങളേയും കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ ആളുകളെ കള്ളക്കടത്ത് നടത്തുക, ചാരപ്പണി നടത്തുക, ക്രിമിനല്‍ സംഘത്തില്‍ അംഗമാകുക എന്ന കുറ്റങ്ങളാണ് ആരോപിക്കുന്നത്. മനുഷ്യസ്നേഹപരമായ സഹായത്തെ കുറ്റമാക്കുന്നത് വഴി സിറിയയില്‍ NATO നടത്തുന്ന യുദ്ധത്തില്‍ നിന്ന രക്ഷപെടാന്‍ ശ്രമിക്കുന്നവരെ അഭയാര്‍ത്ഥികളെ സഹായിക്കുന്ന നിര്‍ത്താനുള്ള ലക്ഷ്യമാണ് ഈ അറസ്റ്റിന് പിന്നില്‍. … Continue reading അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു