ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്

ഇന്‍ഡ്യയിലെ എല്ലാ മതങ്ങളിലേയും പുരുഷന്‍മാരുടെ കൂട്ടത്തില്‍ ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം ലൈംഗിക പങ്കാളികള്‍ ഉള്ളത്. അവര്‍ക്ക് പിറകില്‍ സിഖ്കാര്‍, ക്രിസ്ത്യാനികള്‍, ബൌധര്‍, മുസ്ലീങ്ങള്‍, ജൈനര്‍ ക്രമമായി വരുന്നു. National Family Health Survey-5 (NFHS-5) യുടെ വിശകലനത്തില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്. അത് പ്രകാരം, ഹിന്ദു പുരുഷന്‍മാര്‍ക്ക് അവരുടെ ആയുസില്‍ വിവാഹത്തിന് പുറത്തോ, ഒപ്പം ജീവിക്കുന്നതോ ആയ ശരാശരി 2.2 ബന്ധങ്ങളുണ്ട്. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും 1.9 ഉം, ബൌദ്ധര്‍ക്കും മുസ്ലീങ്ങള്‍ക്കും 1.7 ഉം ബന്ധങ്ങളുണ്ട്. … Continue reading ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്

5 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുന്നു

ഏകദേശം 4.96 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുകയാണ്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി അവരെ നിര്‍ബന്ധിപ്പിച്ച് ജോലിയെടുപ്പിക്കുകയോ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നു എന്ന് സെപ്റ്റംബര്‍ 12, 2022 ന് പ്രസിദ്ധപ്പെടുത്തിയ 2021 Global Estimates of Modern Slavery എന്ന റിപ്പോര്‍ട്ട് പറയുന്നു. നിര്‍ബന്ധിത തൊഴിലില്‍ 2.76 കോടിപ്പേരും 2.2 കോടിപ്പേര്‍ നിര്‍ബന്ധിത വിവാഹത്തിലും അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി നിര്‍ബന്ധിത തൊഴിലും നിര്‍ബന്ധിത വിവാഹവും വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. — സ്രോതസ്സ് downtoearth.org.in | … Continue reading 5 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുന്നു

ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു

ഈ വേനല്‍ക്കാലത്ത് ഗാസയില്‍ ബോംബിടാന്‍ ഉത്തരവ് കൊടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി Yair Lapid നും, പ്രതിരോധ മന്ത്രി Benny Gantz നും എതിരെ ജര്‍മ്മനിയിലെ ഒരു യഹൂദ സംഘം ക്രിമിനല്‍ കുറ്റം ആരോപിച്ചു. ഓഗസ്റ്റ് 5-8 ന് ഇസ്രായേല്‍ നടത്തിയ സംഭ്രമിപ്പിക്കുന്ന ആക്രമണത്തില്‍ 17 കുട്ടികളുള്‍പ്പടെ 50 ഓളം പാലസ്തീന്‍കാര്‍ മരിച്ചു. 360 ആളുകള്‍ക്ക് പരിക്കേറ്റു. “കൃത്യമായ ഒരു ഭീഷണയും ഇല്ലാതെ നടത്തിയ ആദ്യംതന്നെയുള്ള ആക്രമണമായിരുന്നു ഇത്,” എന്ന് Jewish Voice for a Just Peace … Continue reading ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു

ബ്രസീലിലെ ആമസോണിലെ നിയമവിരുദ്ധ വനനശീകരണത്തിനെതിരെ ആദിവാസികള്‍ സമരം ചെയ്യുന്നു

കര്‍ഷകരും മറ്റ് നിയമവിരുദ്ധ വിഭവഖനനവും കാരണം ബ്രസീലിന്റെ ഭാഗത്തെ ആമസോണില്‍ നടക്കുന്ന വനനശീകരണത്തിനും ഭൂമിയുടെ നശീകരണത്തിനും എതിരെ അവിടുത്തെ Uru-eu-wau-wau ആദിവാസികള്‍ കഷ്ടപ്പെടുകയാണ്. അവര്‍ അവരുടെ അവസ്ഥയെക്കുറിച്ച് ഒരു ഡോക്കുമെന്ററി എടുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. The Territory എന്നാണ് ആ ഡോക്കുമെന്ററിയുടെ പേര്. — സ്രോതസ്സ് democracynow.org | Aug 18, 2022

നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്

നമീബിയയില്‍ നിന്ന് മദ്ധ്യപ്രദേശിലെ Kuno National Park ലേക്ക് 8 ചീറ്റപ്പുലികളെ സെപ്റ്റംബര്‍ 17 ന് ഇന്‍ഡ്യ കൊണ്ടുവരും. വര്‍ഷങ്ങളായി ഈ പാര്‍ക്ക്, ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നുള്ള എഷ്യന്‍ സിംഹങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് അത് നല്‍കിയില്ല. അതിന്റെ പ്രത്യാഘാതം സിംഹങ്ങള്‍ക്ക് ദോഷകരമായിരുന്നു. 2013 - 2018 കാലത്ത് 413 ഏഷ്യന്‍ സിംഹങ്ങള്‍ ചത്തു. മിക്കതും മോശം ചുറ്റുപാട് കാരണമാണ് ചത്തത്. Kuno ലേക്ക് കേന്ദ്രം ചീറ്റകളെ കൊണ്ടുവരുന്നതോടെ സിംഹങ്ങള്‍ക്ക് അവയുടെ പുതിയ വാസസ്ഥലം മിക്കവാറും … Continue reading നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്

ഇപ്പോള്‍ വലതുപക്ഷത്തിനും പോലീസ് ചിലവ് കുറക്കണം, ക്ലാസിക് ലിബറലിസം

ട്രമ്പിന്റെ ഫ്ലോറിഡയിലെ Mar-a-Lago എസ്റ്റേറ്റില്‍ നിന്നും രഹസ്യ സര്‍ക്കാര്‍ രേഖകളുടെ 11 കൂട്ടം വീണ്ടെടുക്കാനുള്ള FBI യുടെ സത്യവാങ്‌മൂലത്തിന്റെ മുദ്ര പൊട്ടിക്കരുതെന്ന് Justice Department ഒരു ഫെഡറല്‍ ജഡ്ജിയോട് പറഞ്ഞു. FBI ക്ക് തെരച്ചില്‍ വാറന്റ് അനുമതി ജഡ്ജി കൊടുത്തത് ഈ സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിലാണ്. അത് പുറത്തുവിട്ടാല്‍ തുടരുന്ന അന്വേഷണത്തെ ബാധിക്കും. സാക്ഷികള്‍ പിന്നീട് സഹകരിക്കാതെ വരും. വാറന്റ് കഴിഞ്ഞ ദിവസം മുദ്രപൊട്ടിച്ചു. അത് പ്രകാരം മൂന്ന് കുറ്റകൃത്യങ്ങളാണ് ട്രമ്പ് ചെയ്തിരിക്കുന്നത്: Espionage Act ലംഘനം, നീതി … Continue reading ഇപ്പോള്‍ വലതുപക്ഷത്തിനും പോലീസ് ചിലവ് കുറക്കണം, ക്ലാസിക് ലിബറലിസം

ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്

ജൂലിയന്‍ അസാഞ്ജ് രാഷ്ട്രീയ അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച അമേരിക്കയിലെ വക്കീലന്‍മാരേയും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചാരപ്പണി നടത്തിയതിന് CIAയുടെ മുമ്പത്തെ ഡയറക്റ്ററായ Mike Pompeo ക്ക് എതിരെ അവര്‍ കേസ് കൊടുത്തു. ബ്രിട്ടണ്‍ അസാഞ്ജിനെ അമേരിക്കയിലെക്ക് നാടുകടത്താന്‍ തയ്യാറായി ഇരിക്കുന്ന സമയത്താണ് ഈ കേസ് കൊടുത്തത്. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധക്കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ തുറന്ന് കൊടുത്തത് Espionage Act ലംഘിക്കുന്നതാണെന്നും അതിന് അദ്ദേഹത്തിന് അവിടെ 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് … Continue reading ജൂലിയന്‍ അസാഞ്ജിനെ സന്ദര്‍ശിച്ചവരെ ചാരപ്പണിചെയ്തതിന് CIAക്കെതിരെ കേസ്

യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു

ഭാവിയില്‍ തന്റെ രാജ്യം “ഒരു വലിയ ഇസ്രായേല്‍” ആയിരിക്കും എന്ന് ഉക്രെയ്നില്‍ റഷ്യയുടെ സൈനിക പരിപാടി തുടങ്ങി 40 ദിവസങ്ങള്‍ക്ക് ശേഷം ഉക്രെയ്നിന്‍ പ്രസിഡന്റ് Vlodymyr Zelensky പ്രഖ്യാപിച്ചു. തൊട്ട് അടുത്ത ദിവസം Democratic Party യിലെ ഇസ്രായേലിന്റെ ഉന്നത പ്രചാരകരില്‍ ഒരാള്‍ അത് എങ്ങനെ നടപ്പാക്കണമെന്ന് NATO ഔദ്യോഗിക മാധ്യമത്തില്‍ ലേഖനം എഴുതി. ഭാവിയില്‍ നേറ്റോ, യൂറോപ്യന്‍ യൂണിയന്‍, റഷ്യ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കീവ് നിഷ്പക്ഷമായി നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഏപ്രില്‍ 5 … Continue reading യുദ്ധ ശേഷമുള്ള ഉക്രെയ്നിനെ ഒരു വലിയ ഇസ്രായേലായി മാറ്റാനായി സെലന്‍സ്കിയും നേറ്റോയും പദ്ധതിയിടുന്നു

90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു

ഫോസിലിന്ധന ഉദ്‌വമനം ഇപ്പോഴുള്ളത് തുടര്‍ന്നാല്‍ ലോകം മൊത്തമുള്ള സമുദ്രങ്ങളിലെ ജീവികള്‍ക്ക് ദുരന്തപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുകയാണ്. സമുദ്രത്തിലെ 35,000 സ്പീഷീസുകളെയാണ് പഠനം നടത്തിയത്. Climate Risk Index for Biodiversity (CRIB) എന്നൊരു ഉപായം അതിനായി ഉപയോഗിച്ചു. 2019 ല്‍ ഐക്യ രാഷ്ട്ര സഭ പറഞ്ഞ ആഗോള താപനില 3-5° C ഉയര്‍ത്തുന്ന ഇപ്പോഴത്തെ ഉദ്‌വമന തോത് തുടര്‍ന്നാല്‍ 90% സമുദ്ര സ്പീഷീസുകളും തുടച്ചുനീക്കപ്പെടും. ആ സ്പീഷീസുകളുടെ … Continue reading 90% സമുദ്ര സ്പീഷീസുകളും ഉന്‍മൂലനത്തെ നേരിടുന്നു

ഡോം ഫിലിപ്സിന്റേയും ബ്രൂണോ പെരേരയുടേയും കൊലപാതകം സ്വതന്ത്രമായി അന്വേഷിക്കുക

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ Dom Phillips നേയും ആദിവാസി ഗവേഷകനും വക്കീലുമായ Bruno Pereira യേയും ബ്രസീലിലെ ആമസോണില്‍ നിന്ന് കാണാതായപ്പോള്‍ തന്നെ ആദിവാസി വക്കീലായ Eliésio Marubo തെരച്ചിലും രക്ഷപെടുത്തല്‍ പദ്ധതിയും തുടങ്ങി. അവരുടെ കൊലപാതകത്തെക്കുറിച്ച് അമേരിക്കയുടെ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആഹ്വാനമാണ് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഒപ്പം ആദിവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയും വേണം. — സ്രോതസ്സ് democracynow.org | Aug 12, 2022