അന്തരീക്ഷത്തിലെ ഹരിതഗൃഹവാതക സാന്ദ്രത, സമുദ്രനിരപ്പിന്റെ ആഗോള ശരാശരി നില, സമുദ്രതാപം ഇവയുടെ മുമ്പത്തെ റിക്കോഡുകള്‍ 2021 ല്‍ ഭേദിക്കപ്പെട്ടു. ലോക രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപരമായി പുനസംഘടിപ്പിക്കാനുള്ള അര്‍ത്ഥവത്തായ ശ്രമങ്ങളുടെ ഇല്ലായ്മ കാരണം ഫോസിലിന്ധനങ്ങളാലുണ്ടാകുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥ മോശമാകുന്നതിനെ അടിവരയിടുന്ന കാര്യമാണിത്. State of the Climate ന്റെ 32ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. 67 രാജ്യങ്ങളില്‍ നിന്നുള്ള 530 ശാസ്ത്രജ്ഞരുള്‍പ്പെട്ട ഈ പഠനം U.S. National Oceanic and Atmospheric Administration (NOAA) ന്റെ National … Continue reading സമുദ്ര താപനില 2021 ല്‍ ഏറ്റവും കൂടിയ നിലയിലെത്തി
ടാഗ്: വാര്‍ത്ത
താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി
ഫ്രാന്‍സിലെ ആണവോര്‍ജ്ജ നിയന്ത്രണാധികാരി, 5 ആണവനിലയങ്ങള്‍ തുടര്‍ന്നും ചൂടുവെള്ളം നദികളിലേക്ക് ഒഴുക്കുന്നത് അനുവദിക്കുന്ന താല്‍ക്കാലികമായ ഇളവ് നീട്ടി. ഇത് നാലാമത്തെ താപ തരംഗമാണ് ഫ്രാന്‍സില്‍ ഈ വേനല്‍ക്കാലത്തുണ്ടായത്. ഒപ്പം ഊര്‍ജ്ജ പ്രതിസന്ധിയും. അടുത്ത ആഴ്ചകളിലുണ്ടായ നദിയിലെ ഉയര്‍ന്ന താപനില, ഫ്രാന്‍സില്‍ അപ്പോള്‍ തന്നെ താഴ്ന്ന ആണവോര്‍ജ്ജോത്പാദനത്തിന് ഭീഷണിയായി. ദ്രവിക്കുന്ന പ്രശ്നത്താലും പരിപാലനത്തിനുമായി പകുതിയോളം ആണവനിലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. Bugey, Saint Alban, Tricastin, Blayais, Golfech നിലയങ്ങളില്‍ ജൂലൈ പകുതി കൊണ്ടുവന്ന ഇളവുകള്‍ തുടരണം എന്ന സര്‍ക്കാരിന്റെ അപേക്ഷ … Continue reading താപതരംഗ സമയത്ത് ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഫ്രാന്‍സ് നിയമങ്ങള്‍ മാറ്റി
വലതുപക്ഷ കോടതികള്‍ക്കായി ഒരു ശതകോടീശ്വരന്‍ $160 കോടി ഡോളര്‍ ഇരുണ്ട പണ സംഘത്തിന് നല്‍കി
അമേരിക്കയിലെ കോടതികളില്‍ വലുതപക്ഷ അജണ്ട തള്ളുന്ന ഒരു യാഥാസ്ഥിതിക ഇരുണ്ട പണ സംഘത്തിന് $160 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം നിഗൂഢനായ ഒരു റിപ്പബ്ലിക്കന്‍ സംഭാവനക്കാരനില്‍ നിന്ന് കിട്ടി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവന. ProPublica ഉം The Lever ഉം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത് എന്ന് New York Times പറഞ്ഞു. ചിക്കാഗോയില്‍ നിന്നുള്ള 90-വയസ് പ്രായമുള്ള വ്യവസായി ആയ Barre Seid ആണ് സംഭാവന കൊടുത്തത്. വലത് തീവൃവാദി സംഘമായ … Continue reading വലതുപക്ഷ കോടതികള്‍ക്കായി ഒരു ശതകോടീശ്വരന്‍ $160 കോടി ഡോളര്‍ ഇരുണ്ട പണ സംഘത്തിന് നല്‍കി
മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ
കർഷകരും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരും അടങ്ങുന്ന ഭൂരിപക്ഷം ഗ്രാമീണരും ഗോദാവരി മെഗാ അക്വ ഫുഡ് പാർക് ലിമിറ്റഡ് (ജിഎംഎഎഫ്‌പി) സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധത്തിലാണ്. ഈ പദ്ധതി അവരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനൊപ്പം വായു, ജല മലിനീകരണത്തിനും കാരണമാകുമെന്ന് അവർക്കറിയാം. യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും മത്സ്യം, ചെമ്മീൻ, ഞണ്ട് എന്നിവ കയറ്റി അയക്കുക എന്നതാണ് എ ഫുഡ് പാർക്കുകൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രദേശത്ത് രൂപംകൊണ്ട ‘ജിഎംഎഎഫ്‌പിയ്‌ക്കെതിരായ സമരസമിതി'യുടെ കണക്കുപ്രകാരം പ്രതിദിനം കുറഞ്ഞത് 1.5 ലക്ഷം ലിറ്റർ വെള്ളമെങ്കിലും ഈവിധത്തിൽ പുറന്തള്ളപ്പെടുന്നുണ്ട്. "ഓരോ … Continue reading മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ
ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍
ഗര്‍ഭഛിദ്രത്തെക്കുറിച്ച് തെരയുന്നവരുടെ സ്ഥല, ബ്രൌസര്‍ ചരിത്രം നിയമ പാലകരില്‍ നിന്ന് സംരക്ഷിക്കണമെന്ന് മെഗാ ടെക് കമ്പനിയോട് ആവശ്യപ്പെടുന്ന ഒരു പരാതിയില്‍ 650 ഗൂഗിള്‍ തൊഴിലാളികള്‍ ഒപ്പുവെച്ചു. Alphabet Workers Union ആണ് ഈ പരാതിക്ക് നേതൃത്വം കൊടുത്തത്. ഗര്‍ഭഛിദ്രം കുറ്റകൃത്യമല്ലാത്ത സംസ്ഥാനങ്ങളിലേക്ക് ജോലിക്കാര്‍ക്ക് പോകാനുള്ള പിന്‍തുണയും, യാത്ര, ചികില്‍സ ചിലവുകള്‍, Roe v. Wade നിയമം തിരുത്തുന്നതിനെ പിന്‍തുണച്ച രാഷ്ട്രീയക്കാര്‍ക്ക് ഗൂഗിളിന്റെ രാഷ്ട്രീയ പ്രവര്‍ത്തന സംഘമായ NetPAC ലൂടെ സംഭാവന കൊടുക്കാതിരിക്കുക, ഗര്‍ഭഛിദ്ര വിരുദ്ധ സ്ഥലങ്ങളിലേക്ക് ആളുകളെ … Continue reading ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍
കുടിയേറ്റക്കാരെ ലക്ഷ്യം വെക്കാനായി ഡാറ്റ ദല്ലാളുമാരായ LexisNexis സഹായിക്കുന്നു
ദശലക്ഷക്കണക്കിന് ആളുകളുടെ വിശദമായ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് Immigration and Customs Enforcement (ICE) ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വില്‍ക്കുന്നതിന്റെ പേരില്‍ data broker ആയ LexisNexis ന് എതിരെ കുയേറ്റ നീതി സംഘങ്ങളുടെ ഒരു കൂട്ടം കേസ് കൊടുത്തു. ഏകദേശം മുഴുവന്‍ അമേരിക്കന്‍ ഉപഭോക്താക്കളുടേയും ഫയലുകളുള്ള ഒരു വലിയ രഹസ്യാന്വേഷണ രാഷ്ട്രമാണ് LexisNexis സൃഷ്ടിച്ചിരിക്കുന്നതെന്ന് കേസില്‍ പറയുന്നു. subpoena ഓ കോടതി ഉത്തരവോ മറ്റ് നിയമ നടപടികളോ ഇല്ലാതെ പോലീസുകാര്‍ക്ക് ആളുകളെ പിന്‍തുടരാനും രഹസ്യാന്വേഷണം നടത്താനും … Continue reading കുടിയേറ്റക്കാരെ ലക്ഷ്യം വെക്കാനായി ഡാറ്റ ദല്ലാളുമാരായ LexisNexis സഹായിക്കുന്നു
അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്
12 വയസിന് മെലെയുള്ള അമേരിക്കയിലെ വ്യക്തികളുടെ ഒരു പ്രതിനിധാന പഠനം ആയ 2015?2020 National Survey on Drug Use and Health ല്‍ നിന്ന് ശേഖരിച്ചതാണ് ഡാറ്റ. അത് പ്രകാരം വലിയ വിഷാദരോഗം ആണ് അവിടെ ഏറ്റവും കൂടുതലുള്ള മാനസിക രോഗം എന്ന് കാണുന്നു. ആത്മഹത്യ പ്രവണതക്കുള്ള ശക്തമായ അപകടസാദ്ധ്യതയാണത്. മുമ്പത്തെ പഠന പ്രകാരം 2005 ല്‍ 6.6% ആയിരുന്ന വിഷാദ രോഗം 2015 ആയപ്പോഴേക്കും 7.3% ആയി. 2020 ല്‍ അത് 9% ആയിരിക്കുകയാണ്. … Continue reading അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്
ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
Columbus Education Association ഒരു പുതിയ കരാര്‍ നേടുന്നതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഹായോയിലെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായ ജോലിക്കാരും ഒരാഴ്ച നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് സ്കൂളിലേക്ക് തിരിച്ചെത്തി. CEA ന്റെ 71% അംഗങ്ങളും അംഗീകരിച്ച Columbus City Schools മായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ യൂണിയന്‍കാരുടെ മിക്ക ആവശ്യങ്ങളും നിറവേറ്റുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന ചുറ്റുപാടും സാദ്ധ്യതകളും മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആവശ്യകതകള്‍. അതിനോടൊപ്പം മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നേടുന്നതിലും അദ്ധ്യാപകര്‍, ലൈബ്രറേറിന്‍മാര്‍, … Continue reading ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്
പരമ്പരാഗത വാര്‍ത്താ വഴികളില്‍ നിന്ന് ബ്രിട്ടണിലെ കൌമാരക്കാര്‍ മാറുകയാണ്. അതിന് പകരം അവര്‍ Instagram, TikTok, YouTube തുടങ്ങിയവയില്‍ നിന്നാണ് വാര്‍ത്തകള്‍ അറിയുന്നത്. Ofcom നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആദ്യമായി Instagram കൌമാരക്കാരുടെ ഇടയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ സ്രോതസ്സായി എന്ന് Ofcom ന്റെ News consumption in the UK 2021/22 എന്ന റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ പത്തില്‍ മൂന്ന് പേര്‍ (29%) അത് ഉപയോഗിച്ചു. തൊട്ടുപിറകില്‍ TikTok ഉം YouTube ഉം … Continue reading കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്
ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021
ലോകത്തെ ശതകോടീശ്വരന്‍മാര്‍ വെറും 3,311 പേരാണ്. അവരുടെ മൊത്തം സമ്പത്ത് $11.8 ലക്ഷം കോടി ഡോളറാണ്. ആഗോള ശതകോടീശ്വരന്‍മാരുടെ എണ്ണം 2021 ല്‍ 3% കണ്ട് വര്‍ദ്ധിച്ചു. അതേ കാലത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്ത് 18% ആണ് വര്‍ദ്ധിച്ചത്. Wealth-X Billionaire Census ല്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ ഗ്രാഫ് നിര്‍മ്മിച്ചിരിക്കുന്നത്. വടക്കെ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത്. അവര്‍ക്ക് $4.6 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. അതില്‍ 975 ശതകോടീശ്വരന്‍മാര്‍ അമേരിക്കയിലാണ്(U.S.). അവര്‍ക്കെല്ലാം കൂടി … Continue reading ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021