ഓഫീസിലെത്തി ഒരു ദിവസത്തിന് മുമ്പ് ബ്രിട്ടണില്‍ തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിലെത്തിയ പ്രധാന മന്ത്രി തെരേസ മേയ് സര്‍ക്കാരിന്റെ കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി. "ഞെട്ടിപ്പിക്കുന്നത്" എന്നും "ശുദ്ധ വിഢിത്തം" എന്നുമാണ് ആളുകള്‍ അതിനോട് പ്രതികരിച്ചത്. Department for Energy and Climate Change (DECC) ആണ് മേയുടെ കലിക്ക് പാത്രമായത്. പരിസ്ഥിതിയുടെ ഉത്തരവാദിത്തം Business, Energy & Industrial Strategy ലേക്ക് മാറ്റുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ നേരിടാന്‍ രാജ്യം പ്രാപ്തമായില്ല എന്ന റിപ്പോര്‍ട്ട വന്ന ആഴ്ചതന്നെയാണ് … Continue reading തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി
വിഭാഗം: പരിസ്ഥിതി
ചൂട് കൂടുന്നതനുസരിച്ച് മേഘങ്ങള്‍ ധൃവപ്രദേശത്തേക്ക് നീങ്ങും
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വര്‍ദ്ധിക്കുന്ന ഭൂമിയുടെ ചൂട് ചില പ്രധാനപ്പെട്ട മേഘങ്ങളെ ധൃവപ്രദേശത്തേക്ക് നീക്കുന്നതിനും അവയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായിരിക്കുന്നു എന്ന ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം Nature ജേണലില്‍ വന്നു. കാലാവസ്ഥാ മോഡലുകളുടെ projections നെ പിന്‍തുണക്കുന്നതാണ് ഈ കണ്ടെത്തല്‍. എന്നാല്‍ കാലാവസ്ഥാ മാറ്റവും മേഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യ പഠനങ്ങളാണ് ഇവ. — സ്രോതസ്സ് grist.org
ഹൊണ്ടോറസില്‍ മറ്റൊരു COPINH പ്രവര്‍ത്തകയും കൂടി കൊല്ലപ്പെട്ടു
ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ 49 വയസുള്ള Lesbia Janeth Urquia കൊല്ലപ്പെട്ടു. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മൂന്ന് മക്കളുടെ അമ്മയായ ഇവര്‍ COPINH ന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. La Paz പ്രദേശത്തെ സ്വകാര്യവല്‍ക്കരിച്ച ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിന്റെ നേതാവായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ ശവശരീരം ഒരു ചവറ്റുകുട്ടയുടെ സമീപം കാണപ്പെട്ടു. കുത്തിക്കൊല്ലുകയായിരുന്നു അവരെ. — സ്രോതസ്സ് democracynow.org
കാലാവസ്ഥാ മാറ്റ നിര്‍ദ്ദേശങ്ങള്‍ ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു
ദീര്‍ഘകാലത്തെ സമരം നടത്തി അജണ്ട ExxonMobil ന്റെ 2016 ലെ വാര്‍ഷിക സമ്മേളനത്തില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നാല് പ്രവര്‍ത്തനങ്ങളും ഓഹരിയുടമകള്‍ തള്ളിക്കളഞ്ഞു. കാലാവസ്ഥാമാറ്റ തെറ്റിധാരണ പരത്തിയതിന് ExxonMobil ന് എതിരെ സര്‍ക്കാര്‍ കേസെടുത്തിരിക്കുന്ന അവസരത്തിലാണ് ഇത്. — സ്രോതസ്സ് thinkprogress.org corporate social responsibility? or just responsibility?
അല്‍ഗോറിന്റെ മകളെ അറസ്റ്റ് ചെയ്തു
അല്‍ഗോറിന്റെ മൂത്തമകളായ Karenna Gore നേയും മറ്റ് 23 സന്നദ്ധ പ്രവര്‍ത്തകരേയും ബോസ്റ്റണില്‍ കഴിഞ്ഞ ദിവസം പ്രകൃവാതക പൈപ്പ് ലൈന് എതിരെ പ്രതിഷേധ സമരം നടത്തിയതിന് അറസ്റ്റ് ചെയ്തു. Resist the Pipeline എന്ന സന്നദ്ധ സംഘടനയും മതവിശ്വാസ നേതാക്കളും ദീര്‍ഘകാലമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന Tim deChristopher ഉം ആണ് സമാധാനപരമായ ആ പ്രകടനം സംഘടിപ്പിച്ചത്. ബോസ്റ്റണിന് അടുത്തുള്ള West Roxbury യിലൂടെ fracked gas കൊണ്ടുപോകാനായി ആണ് Spectra Energyയുടെ പൈപ്പ് ലൈന്‍ പണിയുന്നത്. … Continue reading അല്‍ഗോറിന്റെ മകളെ അറസ്റ്റ് ചെയ്തു
ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം
കടലിന്റെ അമ്ലത വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ചൂര ഉപഭോക്താക്കളുടെ പാത്രത്തിലെത്തുന്നതിന് മുമ്പ് അലിഞ്ഞ് ഇല്ലാതാവും. Journal of Experimental Marine Biology and Ecology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പസഫിക് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നത് മഞ്ഞച്ചിറക് ചൂര(yellowfin tuna) ലാര്‍വ്വയുടെ ധാരാളം അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ആ നാശം കാരണം മീനുകള്‍ക്ക് പൂര്‍ണ്ണ വലിപ്പത്തില്‍ വളരുനാവില്ല. അതിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ഈ പ്രശ്നം. മഞ്ഞച്ചിറകുള്ള ചൂര ഇപ്പോള്‍തന്നെ അമിതമായി പിടിക്കപ്പെടുന്ന ഇനമാണ്. … Continue reading ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം
ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു
2030 ഓടെ കന്നുകാലികള്‍ കാരണമുള്ള കാര്‍ബണ്‍ ഉദ്‌വമനം 100 കോടി ടണ്‍ കുറക്കാനായി ചൈനയിലെ സര്‍ക്കാറിന്റെ പ്രകാരം ഇറച്ചിയുടെ ഉപഭോഗം പകുതിയായി കുറക്കാനായുള്ള പുതിയ dietary guidelines കൊണ്ടുവരാന്‍ പോകുന്നു. ചൈനയിലെ ശരാശരി മനുഷ്യന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 63 കിലോ ഇറച്ചി തിന്നും. ലോകത്തെ മൊത്തം ഇറച്ചി ഉപഭോഗത്തിന്റെ 28% ആണ് അത്. WildAid, Climate Nexus, My Plate My Planet എന്നീ സംഘടനകളുടെ സഹായത്തോടെ Chinese Nutrition Society (CNS) ഇത് 27 kg … Continue reading ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു


