ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു

ഊന്നുവടിയില്‍ പിടിച്ചിരിക്കുന്ന കൈകള്‍ വിറക്കുന്നു. എന്നാല്‍ Gandharv Singh indomitable ആയി കാണപ്പെട്ടു. ഉത്തര്‍ പ്രദേശിലെ Etawah ജില്ലയില്‍ നിന്നുള്ള 110-വയസ് പ്രായമുള്ള ഈ കര്‍ഷകന്‍ ഏഴുവര്‍ഷം പ്രായമുള്ള ബിജെപി സര്‍ക്കാരിനെതിരേയും അവര്‍ പാസാക്കിയ കരിനിയമങ്ങള്‍ക്കെതിരെയും തന്റെ പ്രതിഷേധം രേഖപ്പെടുത്താനായി കഴിഞ്ഞ മാസമാണ് Ghazipur കര്‍ഷകരുടെ പ്രതിഷേധ സമരമുഖത്തെത്തിയത്. മാറുന്ന സമയത്തെ മാറുന്ന ഇന്‍ഡ്യയുണ്ടാക്കിയ മടക്കുകള്‍ അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകള്‍ പ്രതിഫലിപ്പിക്കുന്നു. “എന്റെ മുപ്പതുകളുടെ അവസാനത്തായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ഏറ്റവും ശക്തിപ്രാപിച്ചത്. എന്നെ വിശ്വസിക്കു, Ghazipur ല്‍ … Continue reading ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ ദീര്‍ഘകല പ്രത്യാഘാതം

സമുദ്രത്തിലെ എല്ലാ ജീവികളുടേയും ജീവന്‍ ആശ്രയിച്ചിരിക്കുന്നത് സമുദ്രജലത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഓക്സിഡന്റെ ലഭ്യതയുമായാണ്. എന്നിരുന്നാലും ധാരാളം ദശാബ്ദങ്ങളായി സമുദ്രത്തിന് നിരന്തരം ഓക്സിജന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ആഗോളമായ ഓക്സിജന്‍ നഷ്ടം മൊത്തം അളവിന്റെ 2% ല്‍ അധികം നഷ്ടമായിട്ടുണ്ട്. (പ്രാദേശികമായി ചിലപ്പോള്‍ അതിലുമധികം). ആഗോളതപനമാണ് ഇതിന്റെ പ്രധാന കാരണം. അതിനാല്‍ ഒക്സിജനുള്‍പ്പടെയുള്ള വാതകങ്ങളുടെ ലയിക്കാനുള്ള കഴിവ് കുറയുന്നു. സമുദ്ര ജലപ്രവാഹങ്ങളുടേയും ലംബമായ കലരലിന്റേയും വേഗത കുറക്കുകയും ചെയ്യുന്നു. CO2 ഉം ഭൌമോപരിതലത്തിന്റെ ചൂടാകലും പെട്ടെന്ന് നിര്‍ത്തിയാലും … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ ദീര്‍ഘകല പ്രത്യാഘാതം

വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്

2016 - 2020 കാലത്ത് 14 വലിയ മരുന്ന് കമ്പനികള്‍ ഗവേഷണത്തിന് പണം ചിലവാക്കുന്നതിന് പകരം അവരുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പണം കിട്ടാന്‍ വേണ്ടിയാണ് പണം ചിലവാക്കുന്നത്. U.S. House Oversight Committee പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. അമേരിക്കയിലെ മരുന്നുകളുടെ ഉയര്‍ന്ന വില കുറക്കാനുള്ള അടിയന്തിര നടപടികള്‍ ഉടനെടുക്കണമെന്ന് ആവശ്യത്തെ അടിവരയിടുന്നതാണ് ഇക്കാര്യം. പുതിയ മരുന്നകള്‍ കണ്ടുപിടിക്കാനും ടെസ്റ്റ് ചെയ്യുന്നതിനും ചിലവാക്കുന്നതിനേക്കാള്‍ ഓഹരികള്‍ തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും 10% ല്‍ അധികം പണം 14 … Continue reading വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്

കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം

Pfizer-BioNTech COVID-19 വാക്സിന്‍ അമേരിക്കയിലെ 16 ന് മേലെയുള്ള എല്ലാവര്‍ക്കും കൊടുക്കുന്നത് Food and Drug Administration അംഗീകരിച്ചു. FDA അംഗീരിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനാണത്. ആഫ്രിക്കയിലെ നിര്‍മ്മാതാക്കള്‍ക്ക് ഈ വാക്സിന്റെ സാങ്കേതികവിദ്യ കൈമാറണമെന്ന് Pfizer നോടും BioNTech നോടും Doctors Without Borders ആവശ്യപ്പെട്ടു. ആഫ്രിക്കയില്‍ 2% ല്‍ താഴെ ആളുകള്‍ക്കേ വാക്സിന്‍ കൊടുത്തിട്ടുള്ളു. വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് അമേരിക്ക കമ്പനികളോട് ആവശ്യപ്പടണമെന്ന് ആരോഗ്യ മനുഷ്യ സ്നേഹ സംഘങ്ങള്‍ ആവശ്യപ്പെടുന്നു. വലിയൊരു ഭാഗം പൊതുജനത്തിന്റെ പണം … Continue reading കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം

വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു

അമേരിക്കയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 3.7 കോടി കവിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ലോസാഞ്ജലസ് സിറ്റി ഹാളിന് പുറത്ത് നടന്ന വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധത്തില്‍ ഒരു മനുഷ്യന് കത്തിക്കുത്തേല്‍ക്കുകയും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. Proud Boys ഉം മറ്റ് വലതുപക്ഷ സംഘങ്ങളുമാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഒരു അഭിമുഖം നടത്തുന്നതിനിടക്ക് KPCC റേഡിയോ റിപ്പോര്‍ട്ടര്‍ ആയ Frank Stoltze ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണാടി തട്ടിത്തെറിപ്പിച്ചു. നിരന്തരം ആക്രമിക്കുകയും ചെയ്തു. തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക … Continue reading വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു

നിങ്ങളുടെ സണ്‍സ്ക്രീന്‍ കടലിനെ കൊല്ലുകയാണോ?

ക്യാന്‍സറിനെതിരെ തൊലിയെ സംരക്ഷിക്കുന്ന ഒന്നാണ് Sunscreen. ലോകം മൊത്തം മഹാമാരിയുടെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനനുസരിച്ച് അവയുടെ വില്‍പ്പന കുതിച്ചുകയരുകയാണ്. എത്രമാത്രം Sunscreen നമ്മുടെ സമുദ്രങ്ങളിലേക്കെത്തുന്നു എന്നതിനെക്കുറിച്ച് ഒരു പഠനം നടന്നിട്ടുണ്ട്. വടക്കെ മെഡിറ്ററേനിയന്‍ കടലിലേക്ക് മാത്രം 20,000 ടണ്‍ Sunscreen ഒലിച്ചിറങ്ങുന്നു എന്നാണ് കണക്ക്. പവിഴപ്പുറ്റുകളുള്ള ഭാഗത്ത് മാത്രം പ്രതിവര്‍ഷം 6,000 - 14,000 ടണ്‍ എത്തുന്നു. മറ്റ് പ്രശ്നക്കാരായ രാസവസ്തുക്കളുണ്ടെങ്കിലും അള്‍ട്രാ വയലറ്റിനെ തടയുന്ന oxybenzone, octinoxate, എന്നീ രാസവസ്തുക്കളെയാണ് പഠിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ … Continue reading നിങ്ങളുടെ സണ്‍സ്ക്രീന്‍ കടലിനെ കൊല്ലുകയാണോ?