വാര്‍ഷിക പ്ലാസ്റ്റിക് ഉത്പാദനത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് വ്യാപിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ യഥാര്‍ത്ഥത്തില്‍ സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പടരുന്നു. മലിനീകരണത്തിന്റെ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ് ഈ കാര്യം. പ്രതിവര്‍ഷം ഒരു കോടി ടണ്‍ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യജന്യമായ കറുത്ത കാര്‍ബണ്‍ ഉദ്‌വമനത്തിന് സമാനമാണത്. മനുഷ്യന്റേയും ജൈവവ്യവസ്ഥയുടേയും ആരോഗ്യത്തിന് അന്തരീക്ഷത്തിലെ സൂഷ്മപ്ലാസ്റ്റിക്കുകള്‍ എന്ത് ആഘാതം ഉണ്ടാക്കുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ഗവേഷണം നടത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. 5 മില്ലീമീറ്റര്‍ മുതല്‍ ഒരു … Continue reading സമുദ്രത്തിലെ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലേക്ക് പടരുകയാണ്
പുരുഷന്‍മാരുടെ ഏകാന്തത ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും
University of Eastern Finland അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം മദ്ധ്യവയസ്കരായ പുരുഷന്‍മാര്‍ക്ക് വര്‍ദ്ധിച്ച ക്യാന്‍സര്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. സമഗ്രമായ ആരോഗ്യ പരിപാലനത്തിലും രോഗം തടയുന്നതിലും ഏകാന്തതക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. Psychiatry Research ജേണലില്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നു. ക്യാന്‍സര്‍ സാദ്ധ്യതയെ ഏകാന്തത 10% വര്‍ദ്ധിപ്പിക്കും. പ്രായം, സാമൂഹ്യ-സാമ്പത്തിക സ്ഥിതി, ജീവിതരീതി, ഉറക്കത്തിന്റെ ഗുണമേന്മ, വിഷാദ ലക്ഷണങ്ങള്‍, ശരീര ദ്രവ്യ സൂചകം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്ക് അതീതമാണ് ഈ ക്യാന്‍സര്‍ … Continue reading പുരുഷന്‍മാരുടെ ഏകാന്തത ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും
അമേരിക്കയിലെ ഏറ്റവും വലിയ മലിനീകാരികള്‍
Michael Ash
ഉയര്‍ന്ന ചൂട് ഉപയോഗിച്ച് SARS-CoV-2 നെ നശിപ്പിക്കുന്നത്
Texas A&M University യിലെ Department of Electrical and Computer Engineering ന്റെ ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത ഒരു പരീക്ഷണ സംവിധാനത്തില്‍ വളരെ ഉയര്‍ന്ന ചൂട് ഒരു സെക്കന്റില്‍ കുറഞ്ഞ സമയത്തേക്ക് പോലും SARS-CoV-2 ന് മേല്‍ പതിപ്പിച്ചാല്‍ വൈറസ് നശിക്കുമെന്ന് കണ്ടെത്തി. പിന്നീട് ആ വൈറസുകള്‍ക്ക് മറ്റൊരു മനുഷ്യനെ ആക്രമിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു. ഒരു ഉരുക്ക് കുഴലിലൂടെ കടന്ന് പോകുന്ന കൊറോണ വൈറസ് അടങ്ങിയ ലായിനിയെ ആണ് ഉന്നത ഊഷ്മാവില്‍ ചൂടാക്കുന്നത്. പെട്ടെന്ന് തന്നെ … Continue reading ഉയര്‍ന്ന ചൂട് ഉപയോഗിച്ച് SARS-CoV-2 നെ നശിപ്പിക്കുന്നത്
കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി
നവംബര്‍ 2011 ല്‍ വിദ്യാര്‍ത്ഥികളുടെ മേലെ കുരുമുളക് വെള്ളം തളിക്കുന്ന സംഭവത്തെക്കുറിച്ചുള്ള മോശമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനും സര്‍വ്വകലാശാലയുടേയും ചാന്‍സ്‌ലര്‍ Linda P.B. Katehi ന്റേയും യശസ് വര്‍ദ്ധിപ്പിക്കുന്നതിനുമായി കണ്‍സള്‍ട്ടന്റുമാര്‍ക്ക് കുറഞ്ഞത് $1.75 ലക്ഷം ഡോളറെങ്കിലും UC Davis കരാറ് കൊടുത്തിട്ടുണ്ട് എന്ന് പുറത്തുവന്ന രേഖകളില്‍ പറയുന്നു. സര്‍വ്വകലാശാല ഓണ്‍ലൈനില്‍ അവരുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് പണം കൊടുത്തത്. UC Davis പുറത്തുവിട്ട രേഖകള്‍ പ്രകാരം അവരുടെ പദ്ധതിതന്ത്രപരമായ ആശയവിനിമയ ബഡ്ജറ്റ് … Continue reading കുരുമുളക് വെള്ളം തളിക്കുന്ന വിവരം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനായി UC Davis ലക്ഷങ്ങള്‍ ചിലവാക്കി
മൂലധനത്തെ സംസ്കാരമുള്ളതാക്കാനാവില്ല, എന്നാല്‍ ഭദ്രമാക്കാനാകും
Your questions for Yanis Varoufakis - Jung & Naiv: Episode 381
ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി
സര്‍ക്കാരുകളും അന്തര്‍ദേശീയ എണ്ണക്കമ്പനികളുമായി കരാറുകളുണ്ടാക്കിയ മൊറോക്കോയിലെ എണ്ണക്കമ്പനിയായ Unaoil നെതിരെ FBI, the Department of Justice, British അധികാരികളും, Australian അധികാരികളും തുടങ്ങി. ഇറാഖ്, ലിബിയ, കസാഖിസ്ഥാന്‍, സിറിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി Unaoil കൊടുത്തതായ രേഖകള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണിത്. Halliburton ഉം അവരുടെ ശാഖയായ KBR ഉള്‍പ്പടെയുള്ള ലോകത്തെ ഏറ്റവും വലിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ അത് ചെയ്തത്. ഇറാഖില്‍ ഈ കൈക്കൂലി മറച്ച് വെക്കാനായി അമേരിക്കയുടെ സൈനിക … Continue reading ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി
അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം
മഹാമാരി സഹായം അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണമെന്ന് ന്യൂയോര്‍ക്കിലെ “Excluded Workers” ആവശ്യപ്പെടുന്നു. മഹാമാരിയും അതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒരു വര്‍ഷത്തിലധികമായിട്ടും ധാരാളം തൊഴിലാളികള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം എത്തിയിട്ടില്ല. ഒഴുവാക്കപ്പെട്ട തൊഴിലാളികളില്‍ രേഖകളില്ലാത്തവരും, അതില്‍ മിക്കവരും അടിസ്ഥാന സേവനം ചെയ്യുന്നവരാണ്, ജയിലില്‍ നിന്ന് അടുത്ത കാലത്ത് പുറത്ത് വന്നവരും ആണ്. $350 കോടി ഡോളര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് അടിസ്ഥാന തൊഴിലാളികള്‍ ന്യൂയോര്‍ക്കില്‍ ജാഥകള്‍ നടത്തുകയും നിരാഹാര സമരം നടത്തുകയും ചെയ്തു. 2.75 ലക്ഷം … Continue reading അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം
അസാധാരണമായ പാലസ്തീന്-ഇസ്രായേല്‍ സഹകരണം
Antony Loewenstein
ഷെല്ലിന്റെ ആസ്ഥാനങ്ങളില്‍ റെയ്ഡോഡുകൂടി അന്വേഷണം തുടങ്ങി
നൈജീരിയയിലെ OPL 245 എണ്ണപ്പാടത്തെ കരാറിന് വേണ്ടി നടത്തിയ “അന്തര്‍ദേശീയ അഴിമതി” കുറ്റത്തിന് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ Royal Dutch Shell നെതിരെ Milan Public Prosecutor ന്റെ ഓഫീസ് ഔദ്യോഗിക അന്വേഷണം തുടങ്ങി. 1998 ല്‍ Malabu Oil & Gas കമ്പനിക്ക് OPL 245 തുഛമായ US$2 കോടി ഡോളറിന് ആണ് വിറ്റത്. എണ്ണ മന്ത്രിയായ Dan Etete ന്റെ രഹസ്യ ഉടമസ്ഥതയിലുള്ളതായിരുന്നു ആ കമ്പനി. US$110 കോടി ഡോളറിന് പാടത്തെ പിന്നീട് … Continue reading ഷെല്ലിന്റെ ആസ്ഥാനങ്ങളില്‍ റെയ്ഡോഡുകൂടി അന്വേഷണം തുടങ്ങി