“കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ

Rolling Stones ന്റെ പട്ടിക പ്രകാരം ഇവരാണ് ഏറ്റവും മുകളിലത്തെ 12 കാലാവസ്ഥാ കൊലയാളികള്‍. മാസികയുടെ അഭിപ്രായത്തില്‍, “ആഗോളതപനത്തെ തടയുന്നതിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നതില്‍ ഭീമന്‍ എണ്ണയേയും ഭീമന്‍ കല്‍ക്കരിയേയും സഹായിക്കുന്ന മലിനീകരണമുണ്ടാക്കുകയും കള്ളം പറയുകയും ചെയ്യുന്നവരാണ് ഇവര്‍”. 1. ലാഭക്കാരന്‍The Profiteer - വാറന്‍ ബഫറ്റ് (Warren Buffett) അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ഉപദേശി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ടിട്ട് മിക്കവരും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ബഫറ്റ് “ആഗോളതപനത്തെ തടയാന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമത്തെ ശക്തമായി ഇദ്ദേഹം എതിര്‍ക്കുന്നു. … Continue reading “കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ →

റിപ്പബ്ലിക്കന്‍ ഗൊമോറാ

തന്റെ സ്വന്തം പാര്‍ട്ടിയിലെ തീവൃവാദി സംഘത്തെക്കുറിച്ച് 50 വര്‍ഷം മുമ്പ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഐസന്‍ഹോവര്‍(Dwight Eisenhower) ഒരു മുന്നറീപ്പ് നല്‍കി. അദ്ദേഹം പ്രസിഡന്റായിരിക്കെ സെനറ്റര്‍ ജോസഫ് മക്‌കാര്‍ത്തി, റാഡിക്കല്‍ വലത്, ജോണ്‍ ബര്‍ച്ച് സൊസേറ്റി(John Birch Society) തുടങ്ങിയവരില്‍ നിന്ന് ആക്രമണം നേരിട്ടയാളാണ്. 1959ല്‍ രണ്ടാം ലോക മഹായുദ്ധ സൈനികന് അയച്ച ഒരു കത്തില്‍ “ധാരാളം പ്രമുഖ ഉദ്യോഗസ്ഥര്‍ക്ക് അവര്‍ പറയുന്നത് പോലെ ഒരു നിലപാടോ വൈദഗ്ദ്ധ്യമോ ഇല്ല. കൃത്യതയേക്കാള്‍ stridency ആണെന്ന് വ്യക്തമാകുന്ന പ്രസ്ഥാവനകള്‍ … Continue reading റിപ്പബ്ലിക്കന്‍ ഗൊമോറാ →

ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും

ഒബാമ സര്‍ക്കാര്‍ ഹൊണ്ടൂറസ് സര്‍ക്കാരിനുള്ള സഹായത്തില്‍ $3 കോടി ഡോളര്‍ കുറവ് ചെയ്യുകയും നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യതയുള്ളതുമല്ലെങ്കില്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന് പ്രസ്ഥാവന ഇറക്കുകയും ചെയ്തു. ജൂണ്‍ 28 ന് നടന്ന പട്ടാള അട്ടിമറി പ്രസിഡന്റ് മാനുവല്‍ സലായയെ പുറത്താക്കി എങ്കിലും അമേരിക്ക അതിനെ ഔദ്യോഗികമായി പട്ടാള അട്ടിമറി എന്ന് പറഞ്ഞില്ല. US Foreign Operations Bill പ്രകാരം അങ്ങനെ പ്രഖ്യാപിച്ചാല്‍ ചെയ്യുന്ന സഹങ്ങള്‍ ഉടനടി നിര്‍ത്തേണ്ടി വരും. നിയമ വാഴ്ച പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ … Continue reading ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും →

കുപ്പി കറക്കുക – ഫിജി വാട്ടറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍

പസഫിക് ദ്വീപായ ഫിജി കഴിഞ്ഞ ആഴ്ച വാര്‍ത്തയില്‍ വന്നിരുന്നു. ചൊവ്വാഴ്ച ഫിജിയെ Commonwealth of Nations ല്‍ നിന്ന് പുറത്താക്കി. പട്ടാള ഏകാധിപത്യം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താന്‍ വിസമ്മതിച്ചതാണ് കാരണം. 2006 ലെ പട്ടാള അട്ടിമറിക്ക് ശേഷം രാജ്യം ഭരിക്കുന്നത് പട്ടാളസംഘം ആണ്. സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മെയില്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന കോടതി പ്രഖ്യാപിച്ചിരുന്നു. സൈനിക സര്‍ക്കാര്‍ കോടതിയെ ഇല്ലാതാക്കുകയും അനുമതിയില്ലാത്തെ പൊതു സമ്മേളനങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. Commonwealth of Nations, European Union, … Continue reading കുപ്പി കറക്കുക – ഫിജി വാട്ടറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ →

കാലാവസ്ഥാ നൃത്തം

ലോക stage ല്‍ പരിചിതമായ നൃത്തം നടക്കുന്നുണ്ട്. അതിന്റെ പേരാണ് കാലാവസ്ഥാ Shuffle. അത് ദശാബ്ദങ്ങളായി നടന്നുവരുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതലാളുകള്‍ അത് കാണുന്നു. എല്ലാ രാജ്യങ്ങളും സ്റ്റെപ്പുകള്‍ പരിശീലിക്കുന്നു. നൃത്തം അത്ര സങ്കീര്‍ണ്ണമല്ല. എല്ലാവരും ഒരു പോലെ നൃത്തം ചെയ്യുക എന്നതല്ല ലക്ഷ്യം. ഒരുതരം Clean Electric Slide. എന്നാല്‍ ആദ്യം, എല്ലാവരും നൃത്തസ്ഥലത്ത് എത്തിച്ചേരാതെ നിങ്ങള്‍ നൃത്തം ചെയ്യില്ല എന്ന വാശിപിടിക്കുക. എല്ലാവരും എത്തിച്ചേരുകയാണെങ്കില്‍ അവര്‍ അവര്‍ക്ക് തോന്നിയ പോലെയാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് … Continue reading കാലാവസ്ഥാ നൃത്തം →

എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍

കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് തന്റെ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയെ ഇല്ലാതാക്കുമെന്ന് Pittsburg ല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന G20 Economic Forum ത്തില്‍ ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ Synapse Energy Economics (SEE) ഏപ്രില്‍ 13 ന് “Phasing Out Federal Subsidies for Coal” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒബാമ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നാണ്. പകരം നികുതിദായകരുടെ പണം ആഗോള താപനത്തിന് പ്രധാന കാരണത്തിലൊന്നായ കല്‍ക്കരി നിലയങ്ങള്‍ക്ക് … Continue reading എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍ →

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍. ഒരു രാഷ്ട്രീയ തീരുമാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണം രണ്ടു വിഭാഗക്കാരും ചെയ്യേണ്ടത്. ഹര്‍ത്താല്‍ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അത് സ്വമേധയാ ആകണം. രാഷ്ട്രീയ തീരുമാനത്തെ പ്രതികൂലിക്കുന്നവര്‍ക്ക് പണിമുടക്കുന്നതിന് അവകാശമുണ്ട്. അതുപോലെ അതിനെ അനുകൂലിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നതിനും അവകാശമുണ്ട്. സാധാരണ എല്ലാ ന്യൂന പക്ഷങ്ങളേയും സംരക്ഷിക്കുന്ന ഇടതു പക്ഷം എന്തേ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ സംരക്ഷിക്കുന്നില്ല. ഹര്‍ത്താല്‍/ബന്ത് ഒരു രാഷ്ട്രീയ പ്രചരണ പരിപാടിയാണം. കൂടുതല്‍ ആളുകള്‍ അത് അംഗീകരിക്കുമ്പോള്‍ അവര്‍ … Continue reading ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം →

ജല യുദ്ധങ്ങള്‍

ആന്‍ഡീസ് പര്‍വ്വതത്തില്‍, സമുദ്ര നിരപ്പില്‍ നിന്ന് 8,000 അടി ഉയരത്തില്‍ ആണ് ബൊളീവയയിലെ കൊചബാമ്പ(Cochabamba). ആദിവാസി Quechua ജനതയുടെ ഭാഷ പ്രകാരം കൊച്ച പാമ്പാ(Khocha Pampa) എന്നാല്‍ ചേറുള്ള സമതലം എന്നാണ് അര്‍ത്ഥം. ഒരിക്കല്‍ lush ഉം കടുംപച്ചയായുമായ ഈ പ്രദേശത്തെ ജലത്തിന് മേല്‍ വിവിധ സ്രോതസ്സുകളില്‍ നിന്ന് സമ്മര്‍ദ്ദമനുഭവിച്ചു. അതില്‍ ആദ്യത്തേത് സ്വകാര്യവല്‍ക്കരണമായിരുന്നു. സ്വകാര്യവല്‍ക്കരണത്തെ തോല്‍പ്പിച്ച ജല യുദ്ധത്തിന്റെ 10 ആം വാര്‍ഷികത്തെ ഓര്‍പ്പെടുത്തുന്നതാണ് ഈ ആഴ്ചത്തെ ജല ആഘോഷമായ Feria del Agua. പരിപാടികള്‍ … Continue reading ജല യുദ്ധങ്ങള്‍ →

കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം

http://georos.blogspot.com/2010/05/blog-post_27.html BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമായി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു. പ്രധാന പ്രശ്നം, 1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു 2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു 3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന … Continue reading കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം →

ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു

കോപ്പന്‍ഹേഗനില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള ലോകത്തിന്റെ ശ്രമത്തെ തകര്‍ത്തതിന് ശേഷം ഒബാമ സര്‍ക്കാര്‍ പാപ്വാ ന്യൂഗിനിയില്‍ Exxon നും കൂട്ടര്‍ക്കും ദ്രാവക പ്രകൃതിവാതക നിലയം നിര്‍മ്മിക്കാന്‍ United States Export-Import Bank ല്‍ നിന്ന് $300 കോടി ഡോളര്‍ നല്‍കുന്നു. എന്നാല്‍ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ശുദ്ധ ഊര്‍ജ്ജ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ഒബാമ തീരുമാനമൊന്നുമെടുത്തിട്ടില്ല. "ഫോസില്‍ ഇന്ധന പ്രൊജക്റ്റുകള്‍ക്ക് ഇമ്മാതിരി സഹായം അമേരിക്കന്‍ഡ സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ എങ്ങനെയാണ് മറ്റ് … Continue reading ഒബാമ $300 കോടി ഡോളര്‍ Exxon ന് നല്‍കുന്നു →