ഭൂമിയുടെ മദ്ധ്യ ഭാഗത്തുള്ള ഉഷ്ണമേഖല ഒരു ചൂടുള്ള, ഈര്‍പ്പമുള്ള ഒരു ബല്‍റ്റ് പോലെയാണ്. വര്‍ഷം മുഴുവനും ഭൂമിയുടെ ഈ ഭാഗത്താണ് സൂര്യനില്‍ നിന്ന് നേരിട്ടുള്ള ചൂട് ലഭിക്കുന്നത്. ഉയര്‍ന്ന ശരാശരി താപനിലയും പേമാരിയും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഉഷ്ണമേഖലയുടെ ഈര്‍പ്പമുള്ള അന്തര്‍ഭാഗത്തിന് വിരുദ്ധമായി അതിന്റെ അരികുകള്‍ ചൂടുള്ളതും മഴയില്ലാത്തതിനാല്‍ വരണ്ടതും ആണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഈ arid bands മെഡിറ്ററേനിയന്‍, തെക്കന്‍ ആസ്ട്രേലിയ, തെക്കന്‍ കാലിഫോര്‍ണിയ പോലെ ധൃവങ്ങളുടെ ദിശയില്‍ വികസിക്കുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചു. … Continue reading ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി
ടാഗ്: വാര്‍ത്ത
അസാഞ്ജിന്റെ വിചാരണ ഒരു ക്രൂരവും കപടവും ആയ പ്രഹസനമാണ്
ജൂലിയന്‍ അസാഞ്ജിന്റെ പ്രോസിക്യൂഷന്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ഒരു നിരപരാധിയായ മനുഷ്യനെ ജയിലിലേക്കോ വധശിക്ഷയിലേക്കോ തള്ളിയിടാന്‍ വേണ്ടി നടക്കുന്ന ഒരു നാണംകെട്ട മോശമായ വിചാരണ പ്രകടനമാണെന്നതിന് ഇനി ഒരു തെളിവും വേണ്ട എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ ലണ്ടനിലെ വിചാരണയില്‍ കണ്ടത്. പടുപണി നടപടിക്രമത്തില്‍ പങ്കുചേരാനായി അസാഞ്ജിനെ ആദ്യം വീഡിയോ റൂമിലേക്ക് കൊണ്ടുവന്നില്ല. സമയം തെറ്റായി കേട്ടതിനാല്‍ അമേരിക്കാരായ പ്രോസിക്യൂട്ടര്‍മാര്‍ സമയത്ത് എത്തിച്ചേര്‍ന്നില്ല. 5 കാഴ്ചക്കാരെ മാത്രമേ കോടതി മുറിയില്‍ അനുവദിച്ചുള്ളു. വിചാരണ വിദൂരത്ത് … Continue reading അസാഞ്ജിന്റെ വിചാരണ ഒരു ക്രൂരവും കപടവും ആയ പ്രഹസനമാണ്
‘അഴിമതിക്കാരായ’ ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും സൈറ്റിനെ വിഛേദിക്കാനായി നീല്‍ യംഗ് $20,000 ഡോളര്‍ ചിലവാക്കി
വെബ് സൈറ്റില്‍ ഗൂഗിളും ഫേസ്‌ബുക്കും ഉപയോഗിച്ചുള്ള ലോഗിന്‍ ഇല്ലാതാക്കാനായി Neil Young $20,000 ഡോളര്‍ ചിലവാക്കി എന്ന് അദ്ദേഹം പറയുന്നു. വരാന്‍പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നയങ്ങളുടെ പേരിലാണിത്. “ഫേസ്‌ബുക്ക് അറിഞ്ഞുകൊണ്ട് അനുവദിക്കുന്നു. കള്ളങ്ങളും അര്‍ദ്ധ സത്യങ്ങളും അവരുടെ രാഷ്ട്രീയ പരസ്യമായി പ്ലാറ്റ്ഫോമില്‍ വിതരണം ചെയ്യുകയാണ്. അതേ സമയം ബോട്ടുകള്‍ ഉപയോക്താക്കളില്‍ വിരോധം വിതക്കുകയും ചെയ്യുന്നു. രാഷ്ട്രീയ കള്ളവിവരങ്ങള്‍ വഴി വിസമ്മതം വിതക്കുകയും നമ്മുടെ രാജ്യത്ത് കോലാഹലം ഉണ്ടാക്കുകയും ചെയ്യുന്നു. അത് നമുക്ക് മാപ്പ് കൊടുക്കാവുന്ന കാര്യമല്ല. ലളിതമായി … Continue reading ‘അഴിമതിക്കാരായ’ ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും സൈറ്റിനെ വിഛേദിക്കാനായി നീല്‍ യംഗ് $20,000 ഡോളര്‍ ചിലവാക്കി
അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്
പക്ഷി ജൈവവൈവിദ്ധ്യം അമേരിക്കയില്‍ അതിവേഗം കുറയുകയാണ്. 1970 ന് ശേഷം മൊത്തം പക്ഷി എണ്ണം 29% കുറഞ്ഞിട്ടുണ്ട്. പുല്‍മേടുകളിലെ പക്ഷികളുടെ എണ്ണം 53% വരെ കുറഞ്ഞിരിക്കുന്നു. ലോകം മൊത്തം പക്ഷികള്‍ ജൈവവ്യവസ്ഥയില്‍ പ്രധാന സ്ഥാനത്തുള്ളവയാണ്. പക്ഷികളുടെ എണ്ണവും വൈവിദ്ധ്യവും ചുരുങ്ങിയാല്‍ കീടങ്ങളുടെ എണ്ണവും ആവശ്യമുള്ള കീടനാശിനിയുടെ അളവും വര്‍ദ്ധിക്കും. അത് ആഹാരോത്പാദനത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാണ്.വ്യാപകവും ദുരന്തപരവുമായ ഈ കുറവിന് കാരണം തീവൃമായ കാര്‍ഷികോത്പാദനവും, കീടനാശിനി പ്രയോഗവും, പുല്‍മേടുകള്‍ കൃഷിയിടങ്ങളായി മാറ്റുന്നതും, കാലാവസ്ഥാ … Continue reading അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്
പൊതു-ലഭ്യതയുള്ള JSTOR അവരുടെ ഉള്ളടക്കം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
ഓണ്‍ലൈന്‍ അക്കാഡമിക് വിഭവ ശേഖരമായ JSTOR അവരുടെ ഡാറ്റാബേസിലെ മിക്കതും പൊതുജനങ്ങള്‍ക്ക് ലഭ്യമായ രീതിയില്‍ തുറന്നുകൊടുത്തു. കൊറോണ മഹാമാരി കാരണം ലോകം മൊത്തം സര്‍വ്വകലാശാലകള്‍ അടച്ചിടുന്നതിനെ തുടര്‍ന്നാണിത്. ഗവേഷണത്തിനും പ്രബന്ധ രചനക്കും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ഡാറ്റാബേസില്‍ 6,000 ല്‍ അധികം ഇബുക്കുകളും 150ല്‍ അധികം ജേണലുകളും ഉണ്ട്. സൌജന്യ ഉള്ളടക്കം വരിക്കാരായ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാനായും അവര്‍ പ്രവര്‍ത്തിക്കുകയാണ്. — സ്രോതസ്സ് universitytimes.ie | Mar 19, 2020 മനസിലായോ JSTOR നെ? ആരോണ്‍ … Continue reading പൊതു-ലഭ്യതയുള്ള JSTOR അവരുടെ ഉള്ളടക്കം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരേയും 5 noncommissioned ഉദ്യോഗസ്ഥരേയും Rodrigo Rojas എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ചിലിയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. Rodrigo Rojas ന് അന്ന് 19 വയസായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടുള്ള അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണ കാലത്ത് സാന്റിയോഗോയില്‍ നടന്ന ഒരു പ്രതിഷേധ സമരത്തില്‍ വെച്ച് അയാളെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ Carmen Gloria Quintana എന്ന മറ്റൊരു സ്ത്രീക്കും വലിയ പരിക്കേറ്റു. എന്നാല്‍ … Continue reading അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
വെള്ളിയാഴ്ച വൈകിട്ട് Little Rock, Arkansas ലെ Kroger പലചരക്ക് കടയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തന്റെ മുഖത്ത് അടിച്ച് തള്ളിയിട്ടു എന്ന് 64-വയസുള്ള ഒരു സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മാസ്കും അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്‍തുണക്കുന്നതും ഈ പുരുഷന്‍മാര്‍ക്ക് പിടിച്ചില്ല. കടയുടെ മുന്നില്‍ വെച്ച് അവര്‍ അവരെ ശല്യപ്പെടുത്തി. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണക്കുന്ന വെള്ളക്കാരായ "Trumpers" ആണ് അവരെന്നും ആ സ്ത്രീ പറഞ്ഞു, — സ്രോതസ്സ് newsweek.com | … Continue reading മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും
അന്റാര്‍ക്ടിക്ക മുനമ്പിന്റെ തീരത്ത് വന്‍തോതില്‍ ആല്‍ഗകള്‍ വളര്‍ന്നതോടെ സൂഷ്മ ആല്‍ഗകളുടെ വലിയ മാപ്പ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ആഗോള താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഈ ‘പച്ച മഞ്ഞ്’ വ്യാപിക്കും എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. University of Cambridge ലേയും British Antarctic Survey ലേയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അന്റാര്‍ക്ടിക്കയിലെ രണ്ട് വേനല്‍കാലത്തിന്റെ ഭൂമിയിലെ നിരീക്ഷണ ശാലകളിലില്‍ നിന്നുള്ള വിവരങ്ങളോടൊപ്പം ഉപഗ്രഹ വിവരങ്ങള്‍ ചേര്‍ത്താണ് പച്ച മഞ്ഞ് ആല്‍ഗകളെ അളന്നത്. ചൂടുകൂടിയ സ്ഥലത്ത് അവ വളരുന്നു. വേനല്‍കാലത്ത് ശരാശരി താപനില … Continue reading കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും
ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്
8 വര്‍ഷം മുമ്പ് Steven Donziger ഉം ഇക്വഡോറില്‍ നിന്നുള്ള ഒരു കൂട്ടം വക്കീലുമാരും ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി നടത്തിയ കേസില്‍ വിജയിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ, പരിസ്ഥിതി വിധി നേടുകയും ചെയ്തു. ഇക്വഡോറിന്റെ ആമസോണ്‍ കാടുകളില്‍ എണ്ണ മലിനീകരണം നടത്തിയതിന് Chevron Corporation $950 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും അതില്‍ വിധിച്ചു. വിചാരണക്ക് ശേഷം ഷെവ്രോണ്‍ അവരുടെ ആസ്തികള്‍ ഇക്വഡോറില്‍ നിന്ന് പിന്‍വലിച്ച് അവിടെ നിന്നും പോകുകയും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും പറഞ്ഞു. ഈ … Continue reading ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്
ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു
എന്റെ പേര് Brian Warner എന്നാണ്. CelebrityNetWorth.com എന്ന സൈറ്റിന്റെ സ്ഥാപകനെന്ന എന്റെ അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇന്ന് ഈ സത്യവാങ്മൂലം നല്‍കുന്നത്. പ്രശസ്തരായ വ്യക്തികളുടെ ധനകാര്യത്തെക്കുറിച്ചുള്ള കൃത്യമായതും വിവരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്കും ജിജ്ഞാസുക്കളായ വ്യക്തികള്‍ക്കും നല്‍കാനാണ് CelebrityNetWorth (CNW) ലക്ഷ്യം വെക്കുന്നത്. ജൂലൈ 2012 മുതല്‍ ഉപയോക്താക്കള്‍ ഞങ്ങളുടെ ഏറ്റവും പ്രശസ്ഥമായ ഉള്ളടക്കത്തിലെ വ്യക്തികളുടെ പേരിന്റെ കൂടെ “net worth” എന്ന് തെരയുമ്പോള്‍ തെരയല്‍ ഫലത്തിന്റെ താളിന്റെ മുകളില്‍ ഞങ്ങളുടെ സൈറ്റില്‍ നിന്ന് എടുക്കുന്ന സംഖ്യ … Continue reading ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു