സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് … Continue reading സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി

ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു

ക്യാഡയുടെ ഭാഗമായ ആര്‍ക്ടിക്കിലെ തകരാത്ത അവസനാത്തെ മഞ്ഞ് പാളിയും തകര്‍ന്നു. ഉയര്‍ന്ന താപനില കാരണം അതിന്റെ വലിയൊരു ഭാഗം അടര്‍ന്ന് പോയി എന്ന് Canadian Ice Service (CIS) പ്രസ്താവിച്ചു. ഈ വേനല്‍കാലത്തെ ക്യാനഡയിലെ ആര്‍ക്ടിക്കിന്റെ താപനില കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളേക്കാള്‍ 5C കൂടുതലാണ്. ഈ ജൂലൈയില്‍ Milne Ice Shelf ന് 80 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷത്തില്‍ ധൃുവ മഞ്ഞ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് 2020 ല്‍ ആണ്. മഞ്ഞ് പാളികള്‍ … Continue reading ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്

ജൂലിയന്‍ അസാഞ്ജിനെതിരെ അമേരിക്കന്‍ സര്‍ക്കാരിന്റെ നാടുകടത്തല്‍ കേസ് ബ്രിട്ടണിലെ കോടതിയിലെ വിചാരണ അടുത്ത ആഴ്ച തുടങ്ങും. വളരേറെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളോട് കരുതലുള്ള ഏതൊരാളേയും നടുക്കുന്നതാണ് ദശാബ്ദമായി തുടരുന്ന ഈ പരമ്പര പുരാണകഥകള്‍. ഒരു മാധ്യമപ്രവര്‍ത്തകനും പ്രസാധകനും ആയ വ്യക്തിക്ക് 10 വര്‍ഷമായി സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. അനിശ്ഛിതകാലത്തേക്ക് തടവിലിട്ടിരിക്കുകയും അക്കാലമത്രയും തീവൃ ശാരീരിക confinement ഉം അനന്തമായ മാനസിക സമ്മര്‍ദ്ദത്തിലും ഇട്ട് പീഡിപ്പിക്കുകയും ആണെന്ന് ഐക്യ രാഷ്ട്രസഭയുടെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയുണ്ടായി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം … Continue reading വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ അസാഞ്ജിന്റെ പീഡനം ആഘോഷിച്ചു. ഇപ്പോള്‍ അവര്‍ അദ്ദേഹത്തിന് അമേരിക്കന്‍ ഗൂലാഗിലേക്ക് വഴിതെളിക്കുകയാണ്

ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി

പേറ്റന്റുള്ള ഞങ്ങളുടെ സാങ്കേതികവിദ്യ ഒരു ലളിതമായ തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്: വലിയ ഒരു ഭാരം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം സംഭരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നതാണിത്. 500 - 5000 ടണ്‍ ഭാരമുള്ള ഭാരങ്ങള്‍ Gravitricity കമ്പികളില്‍ തൂക്കിയിടുന്നു. അതോരോന്നും ഒരു winch നോട് ബന്ധിപ്പിച്ചിരിക്കുന്നു. ഓരോന്നും അതുമായി ബന്ധിപ്പിച്ച ഭാരത്തെ ഉയര്‍ത്താനോ നാഴ്ത്താനോ ശേഷിയുള്ളതാണ്. പിന്നെ ഭാരത്തെ ഉയര്‍ത്തിയോ താഴ്ത്തിയോ വൈദ്യുതോര്‍ജ്ജം സംഭരിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നു. ഭാരം പരസ്പരം തമ്മില്‍ തട്ടി നാശമുണ്ടാകാതിരിക്കാനുള്ള സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. electrical … Continue reading ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി

അഴിമതിയും കൊറോണവൈറസ് കൈകാര്യം ചെയ്ത രീതിയും കാരണം നെതന്യാഹുവിനെതിരെ വലിയ പ്രതിഷേധം

ബഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് മുമ്പിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവുകളിലിറങ്ങി പ്രധാന മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച രാത്രിയിലും ഞാറാഴ്ച രാവിലേയും നേതാവിന്റെ ഔദ്യോഗിക വസതിയുള്ള ജറുസലേമിലും പ്രതിഷേധം നടന്നു. ടെല്‍ അവീവിനടുത്തെ അദ്ദേഹത്തിന്റെ ബീച്ച് ഹൌസിന് മുമ്പിലും രാജ്യത്തെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് theguardian.com | Oliver Holmes | 2 Aug 2020

സാധാരണ വായൂ മലിനീകരണത്തിന്റെ അസമാനത ശൂന്യാകാശത്തില്‍ നിന്ന് വ്യക്തമാണ്

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന നൈട്രജന്‍ ഡയോക്സൈഡ് ഭൂ ഉപരിതലത്തെ ഓസോണിന്റേയും സൂഷ്മകണികളുടേയും മുന്നോടിയാണ്. പ്രധാനമായും അത് വരുന്നത് വാഹനങ്ങളില്‍ നിന്നും ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുമാണ്. Houston ല്‍ പെട്രോകെമിക്കല്‍ ശുദ്ധീകരണശാലകളും വ്യാവസായിക പ്രവര്‍ത്തനങ്ങളും ഇത് പുറത്തുവിടുന്നു. NASA യുടെ സ്പെക്ട്രോമീറ്റര്‍ ഡാറ്റയും സെന്‍സസ് വിവരങ്ങളും ഉപയോഗിച്ച് ജനസംഖ്യാസ്പദമായ നൈട്രജന്‍ ഡയോക്സൈഡ് നിലയെ പരിശോധിക്കാനായി ഗവേഷകര്‍ ശ്രമിച്ചു. ഏറ്റവും കൂടുതല്‍ മലിനീകരണമുള്ളത് താഴ്ന്ന സാമ്പത്തിക വരുമാനമുള്ള, വെള്ളക്കാരല്ലാത്തവരും, ഹിസ്പാനിക്കുകളും താമസിക്കുന്ന സ്ഥലങ്ങളിലാണ്. ഇതിന് വിപരീതമായി മലിനീകരണം ഏറ്റവും … Continue reading സാധാരണ വായൂ മലിനീകരണത്തിന്റെ അസമാനത ശൂന്യാകാശത്തില്‍ നിന്ന് വ്യക്തമാണ്

2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

Daisy Coleman ഒരു ഹൈസ്കൂള്‍ ലൈംഗികാക്രമണത്തില്‍ നിന്ന് അതിജീവിച്ച കുട്ടിയാണ്. അവളെക്കുറിച്ച് “Audrie & Daisy” എന്നൊരു ഡോക്കുമെന്ററിയും ഉണ്ടായിരുന്നു. 23ാം വയസില്‍ അവള്‍ ആത്മഹത്യ ചെയ്തു. 14 വയസുണ്ടായിരുന്നപ്പോള്‍ 17 വയസുള്ള ഒരു ഹൈസ്കൂള്‍ ഫുട്ബാള്‍ കളിക്കാരന്‍ അവളെ ബലാല്‍സംഗം ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥി അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ ആണ്‍കുട്ടികള്‍ക്കെതിരെ തുടക്കത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. ഡെയ്സിയുടെ അമ്മ Melinda അതിനെ ചോദ്യം ചെയ്തു. അതിനാല്‍ അവരുടെ ജോലി പോയി. … Continue reading 2012 ലെ മിസൌറി ബലാല്‍സംഗത്തെ അതിജീവിച്ച ഡെയ്സി കോള്‍മന്‍ ആത്മഹത്യ ചെയ്തു

പ്രതിവര്‍ഷം 2,000 ല്‍ അധികം പാലസ്തീന്‍ Bedouin വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നു

ജൂണ്‍ 2020 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം Naqab പ്രദേശത്ത് മാത്രം 2017, 2018, 2019 വര്‍ഷങ്ങളില്‍ ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരുടെ 2,000 ല്‍ അധികം വീടുകള്‍ പ്രതിവര്‍ഷം തകര്‍ത്തു. ഇസ്രായേലിലെ സന്നദ്ധ സംഘടനയായ “The Negev Coexistence Forum for Civil Equality” ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചരിത്രം പാലസ്തീന്റെ തെക്കന്‍ പകുതി വരുന്ന പ്രദേശമാണ് Naqab. അതൊരു മരുഭൂമിയാണെങ്കിലും ഫലപുഷ്ടമായ മരുഭൂമിയാണ്. Naqab ലെ ആദിമനിവാസികളായ ആളുകള്‍, പാലസ്തീന്‍ Bedouin, പാതി … Continue reading പ്രതിവര്‍ഷം 2,000 ല്‍ അധികം പാലസ്തീന്‍ Bedouin വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നു

ഗ്നൂ ലിനക്സ്-ലിബ്രേ 5.8 ന് ഒരുപാട് ഡീബ്ലോബിങ് ആവശ്യമായി വന്നു

Linux 5.8 പുതിയ കേണലിന്റെ ഏറ്റവും പുതിയ വലിയ റിലീസ്. അതായത് ധാരാളം പുതിയ ഡ്രൈവറുകള്‍ ശുദ്ധീകരിക്കണം. അതായത് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനത്തിന്റെ മാനദണ്ഡത്തിനനുസരിച്ച് binary-only firmware/microcode, മറ്റ് ബന്ധങ്ങള്‍ ഒക്കെ മാറ്റം വരുത്തണം. അങ്ങനെ ചെയ്ത GNU Linux-libre 5.8-gnu റിലീസ് ചെയ്യുന്നു എന്ന് FSF ലാറ്റിനമേരിക്ക സംഘത്തിലെ Alexandre Oliva പ്രഖ്യാപിച്ചു. അങ്ങനെ deblob ചെയ്ത GNU-blessed Linux 5.8 കേണല്‍ fsfla.org ല്‍ ലഭ്യമാണ്. — സ്രോതസ്സ് phoronix.com | 3 Aug … Continue reading ഗ്നൂ ലിനക്സ്-ലിബ്രേ 5.8 ന് ഒരുപാട് ഡീബ്ലോബിങ് ആവശ്യമായി വന്നു

ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്തു കൊന്നു

Jerichoക്ക് അടുത്തുള്ള al-Auja ലെ തീവൃവാദികളായ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്ത് ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ കൊന്നു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സി WAFA പറയുന്നു. കന്നുകാലികള്‍ മേഞ്ഞിരുന്ന പുല്‍മേടുകളില്‍ കുടിയേറ്റക്കാര്‍ വിഷം തളിച്ചു എന്ന് കന്നുകാലികളുടെ ഉടമസ്ഥന്‍ ആരോപിച്ചു. പടിഞ്ഞാറെക്കരയില്‍ കുടിയേറ്റക്കാര്‍ പാലസ്തീന്‍കാര്‍ക്കും അവരുടെ വസ്തുക്കള്‍ക്കും എതിരെ നടത്തുന്ന അക്രമത്തിന് ഇസ്രായേല്‍ അധികാരികള്‍ കേസെടുക്കാറില്ല. അന്തര്‍ദേശീയ നിയമത്തിന് വിരുദ്ധമായി കൈയ്യേറിയ കിഴക്കെ ജറുസലേമിലും പടിഞ്ഞാറെക്കരയിലും 5-6 ലക്ഷം യഹൂദര്‍ മാത്രം താമസിക്കുന്ന … Continue reading ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്തു കൊന്നു