Now we sail up the Hudson River to North Cove Marina. Thank you to all that greeted us on the water!! pic.twitter.com/uDl9WMdOL1
— Greta Thunberg (@GretaThunberg) August 28, 2019
ടാഗ്: വാര്‍ത്ത
ക്യൂന്‍സ്‌ലാന്റ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന്റെ ഭൂഗര്‍ഭജല പദ്ധതി അംഗീകരിച്ചു
അദാനിയുടെ വിവാദപരമായ Carmichael ഖനിയുടെ Galilee Basin ലെ ഏറ്റവും വലിയ പരിസ്ഥിതി കടമ്പയായ മറികടക്കാനാവുന്ന ഭൂഗര്‍ഭജല പദ്ധതി ക്യൂന്‍സ്‌ലാന്റ് സര്‍ക്കാര്‍ അംഗീകരിച്ചു. പരിഗണനയിലിരിക്കുന്ന കല്‍ക്കരി ഖനി Queensland ലെ Galilee Basin ല്‍ ഖനനം നടത്താന്‍ കാത്തിരിക്കുന്ന ആറെണ്ണത്തില്‍ ആദ്യത്തേതാണ്. ഒരു ദശാബ്ദം മുമ്പാണ് Carmichael ഖനി എന്ന് വിളിക്കുന്ന ഈ കല്‍ക്കരി ഖനിയെക്കുറിച്ചുള്ള പദ്ധതികള്‍ തുടങ്ങിയത്. — സ്രോതസ്സ് newsclick.in | 13 Jun 2019
ചെരുപ്പിന്റെ വേലിയേറ്റം ‘സ്വര്‍ഗ്ഗ’ ദ്വീപിനെ മൂടുന്നു
ഏകദേശം 10 ലക്ഷം പ്ലാസ്റ്റിക് ഷൂസുകള്‍, പ്രധാനമായും ചപ്പലുകള്‍ ഇന്‍ഡ്യന്‍ മഹാ സമുദ്രത്തിലെ "നശിപ്പിക്കപ്പെടാത്ത സ്വര്‍ഗ്ഗ"ത്തിലേക്ക് അടിഞ്ഞുകൂടുന്നു. ആസ്ട്രേലിയയുടെ Cocos (Keeling) ദ്വീപുകളിലെ ബീച്ചുകളില്‍ 41.4 കോടി പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ആണ് മലിനീകരണമുണ്ടാക്കുന്നത്. അതിന്റെ 93% വും മണ്ണില്‍ മൂടിയിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 60 വര്‍ഷം മുമ്പ് പ്ലാസ്റ്റിക് കണ്ടുപിടിച്ചതിന് ശേഷം നിര്‍മ്മിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പകുതിയും കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചതാണ്. ദ്വീപുകളില്‍ 238 ടണ്‍ പ്ലാസ്റ്റിക്കുണ്ട്. അതില്‍ 9.77 ലക്ഷം ഷൂസുകള്‍, 3.73 … Continue reading ചെരുപ്പിന്റെ വേലിയേറ്റം ‘സ്വര്‍ഗ്ഗ’ ദ്വീപിനെ മൂടുന്നു
വന്യ തേനീച്ചകള്‍ പ്ലാസ്റ്റിക്ക് വെച്ചാണ് കൂടുകൂട്ടുന്നത്
2017 - 2018 കാലത്ത് കാട്ടിലെ തേനീച്ചകള്‍ക്കായി അര്‍ജന്റീനയിലെ National Agricultural Technology Institute ലെ ഗവേഷകര്‍ തടികൊണ്ടുള്ള 63 കൂടുകള്‍ പണിഞ്ഞു. മൂന്ന് കൂടുകളില്‍ തേനീച്ചകള്‍ അടുക്കി വെച്ച ക്രമത്തില്‍ മുറിച്ച പ്ലാസ്റ്റിക്കിന്റെ കഷ്ണങ്ങളുടെ നിര പിന്നീട് അവര്‍ കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചികളില്‍ നിന്നും സമാനമായ പദാര്‍ത്ഥങ്ങളില്‍ നിന്നുമാണ് ഈ പ്ലാസ്റ്റിക്ക് വന്നത്. കൂടുകളില്‍ സാധാരണ ഉപയോഗിക്കുന്ന ഇലകളുടെ പോലെയാണ് തേനീച്ച പ്ലാസ്റ്റിക്കിനേയും ഉപയോഗിച്ചത്. — സ്രോതസ്സ് nationalgeographic.com | Jun 10, 2019 ഹോ … Continue reading വന്യ തേനീച്ചകള്‍ പ്ലാസ്റ്റിക്ക് വെച്ചാണ് കൂടുകൂട്ടുന്നത്
ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി
ക്യാനഡയുടെ ഭാഗമായ ആര്‍ക്ടിക്കില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ 70 വര്‍ഷം മുമ്പേ തന്നെ Permafrost ഉരുകിത്തുടങ്ങി എന്ന് പര്യവേഷണം കണ്ടെത്തി. ശാസ്ത്രജ്ഞര്‍ ഭയന്നിരുന്നതിനേക്കാള്‍ വേഗത്തിലാണ് ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രവേഗം കൂടുന്നത് എന്നതിന്റെ പുതിയ സൂചനയാണിത്. മനുഷ്യര്‍ താമസിക്കുന്നതിനും 300 km അകലെയുള്ള അസാധാരണമായി വിദൂരമായ പ്രദേശങ്ങളിലേക്ക് ഒരു പരിഷ്കരിച്ച പ്രൊപ്പല്ലര്‍ വിമാനം ഉപയോഗിച്ച് പഠന സംഘം നിരീക്ഷണം നടത്തി. വേഗത്തില്‍ ഉരുകുന്നത് വന്‍തോതില്‍ താപത്തെ കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകും എന്ന അപകടസാദ്ധ്യത കാരണം പെര്‍മാഫ്രോസ്റ്റിന്റെ … Continue reading ക്യാനഡയിലെ ഉറഞ്ഞമണ്ണ് 70 വര്‍ഷം മുമ്പേ തന്നെ ഉരുകിത്തുടങ്ങി
തെറ്റായ വ്യാപാര ഇന്‍വോയിസിലെ കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു
trade misinvoicing കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു. ഏകദേശം Rs 90,000 കോടി രൂപ. 2016 ലെ മൊത്തം റവന്യു വരുമാനത്തിന്റെ 5.5% ആണിത്. അമേരിക്ക ആസ്ഥാനമാക്കിയുള്ള Global Financial Integrity എന്ന പണ്ഡിതസംഘമാണ് ഇത് കണ്ടെത്തിയത്. 2016 ല്‍ ഇന്‍ഡ്യയുടെ ഇറക്കുമതിയുടെ മൂന്നില്‍ രണ്ടും ചൈന എന്ന ഒറ്റ ഒരു രാജ്യത്ത് നിന്നുമുള്ള റവന്യൂ നഷ്ടത്തിന്റെ അപകട സാദ്ധ്യതയിലായിരുന്നു. ആ വര്‍ഷത്തെ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സായിരുന്നു അത് എന്ന് GFI പറഞ്ഞു. … Continue reading തെറ്റായ വ്യാപാര ഇന്‍വോയിസിലെ കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു
ടാന്‍സാനിയയില്‍ പുതിയതായി കണ്ടെത്തിയ വൃക്ഷ സ്പീഷീസ് നശിച്ചു എന്ന കരുതുന്നു
ടാന്‍സാനിയയുടെ വടക്കുള്ള Usambara പര്‍വ്വതത്തില്‍ കണ്ടെത്തിയ പുതിയ വൃക്ഷം നാശത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു എന്ന് ഗവേഷകര്‍. 20 മീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഈ വൃക്ഷത്തിന് വെളുത്ത പൂക്കളാണുള്ളത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇത് കാണാറുള്ളു. കിഴക്കന്‍ Arc പര്‍വ്വതത്തിലെ രണ്ട് സ്ഥലങ്ങളിലാണ് അവയെ കണ്ടത്. ഒന്ന് കിഴക്കന്‍ Usambara പര്‍വ്വതത്തിലെ Amani Nature Reserve ലും ഒന്ന് പടിഞ്ഞാറന്‍ Usambara യിലെ സ്വകാര്യ സംരക്ഷിത ഭൂമിയിലും. — സ്രോതസ്സ് news.mongabay.com | 17 Jul 2019
സര്‍ക്കാര്‍ മുഖതിരിച്ചറിയല്‍ നടത്തുന്നതിനെ ഓക്‌ലാന്റ് നഗര സഭ നിരോധിച്ചു
നഗര ഏജന്‍സികള്‍ facial recognition സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ തടയുന്ന ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം Oakland city council വോട്ടെടുപ്പോടെ പാസാക്കി. അതോടെ ഓക്‌ലാന്റ് ഇതുപോലുള്ള നിയമം പാസാക്കിയ അമേരിക്കയിലെ മൂന്നാമത്തെ നഗരമായി മാറി. സമീപ നഗരങ്ങളായ San Francisco, Somerville(Massachusetts) എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഏകകണ്ഠേനെ പാസാക്കിയ ഈ ഓര്‍ഡിനന്‍സ് പ്രകാരം മുന്‍സിപ്പല്‍ ഏജന്‍സികളും നഗര പോലീസും ഈ വിവാദ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പാടില്ല. — സ്രോതസ്സ് theverge.com | Jul 17, 2019
നിയമവിരുദ്ധ ബിറ്റി വഴുതനങ്ങ കൃഷിക്കെതിരെ നടപടിയെടുക്കാത്തതിന് അധികാരികളെ സാമൂഹ്യപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു
ഹരിയാനയില്‍ നിയമവിരുദ്ധമായി Bt brinjal നിരന്തരം കൃഷിചെയ്തിട്ടും വിത്ത് വില്‍പ്പനക്കാര്‍ക്കെതിരെ Genetic Engineering Appraisal Committee (GEAC) ഒരു നടപടിയും എടുക്കുന്നില്ല എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. GEAC ആണ് നമ്മുടെ രാജ്യത്തെ അപകടകാരികളായ സൂഷ്മ ജീവികളുടേയും ജനിതകമാറ്റം വരുത്തിയ ജീവികളുടേയും നിര്‍മ്മാണം, ഉപയോഗം, ഇറക്കുമതി, കയറ്റുമതി, സംഭരണം എന്നിവയെ നിയന്ത്രിക്കുന്ന ഏറ്റവും ഉന്നത സമിതി. 2010 ല്‍ ആണ് ഇന്‍ഡ്യ ബിറ്റി വഴുതനങ്ങ കൃഷിയെ നിരോധിച്ചത്. എന്നിരുന്നാലും നിയമവിരുദ്ധമായ വിത്ത് വിതരണക്കാരിലൂടെ ജനിതകമാറ്റം വരുത്തിയ വിള നമ്മുടെ … Continue reading നിയമവിരുദ്ധ ബിറ്റി വഴുതനങ്ങ കൃഷിക്കെതിരെ നടപടിയെടുക്കാത്തതിന് അധികാരികളെ സാമൂഹ്യപ്രവര്‍ത്തകര്‍ വിമര്‍ശിച്ചു
ജര്‍മ്മനിയിലെ സ്കൂളുകള്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 നിരോധിച്ചു
ഡാറ്റാ സംരക്ഷണ നിയമപ്രകാരം Microsoft Office 365 ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒരു ജര്‍മ്മന്‍ സംസ്ഥാനം അവരുടെ സ്കൂളുകളോട് പറഞ്ഞു. ക്ലൌഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യാഗസ്ഥര്‍ക്ക് കാണിച്ച് കൊടുക്കുമെന്ന് Hesse Office for Data Protection and Information Freedom വിധിച്ചു. ജര്‍മ്മനിയില്‍ കുറച്ച് വര്‍ഷങ്ങളായി സ്കൂളുകളില്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഉപയോക്താക്കളുടേയും telemetryയുടേയും ഡാറ്റ അമേരിക്കയിലേക്ക് അയച്ച് കൊടുക്കുന്ന രീതി കമ്പനി … Continue reading ജര്‍മ്മനിയിലെ സ്കൂളുകള്‍ മൈക്രോസോഫ്റ്റ് ഓഫീസ് 365 നിരോധിച്ചു