NYC City Hall ന് മുമ്പില്‍ മരണ പ്രകടനം നടത്തിയ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഗതാഗതം തടസപ്പെടുത്തിയതിനും റോഡില്‍ കിടന്ന് മരണ പ്രകടനം നടത്തിയതിനും Extinction Rebellion ന്റെ ഭാഗമായ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് നഗരത്തില്‍ അറസ്റ്റ് ചെയ്തു. ബ്രുക്ലിന്‍ ബ്രിഡ്ജ് പ്രതിഷേധക്കാര്‍ ഭാഗികമായി അടപ്പിച്ചു. കാലാവസ്ഥാ ദുരന്തത്തെ തടയാനായ റാഡിക്കലായ പ്രവര്‍ത്തികള്‍ ഉടന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | 2019/4/18

ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

ഇവങ്ക ട്രമ്പ് പറയുന്നു അവളുടെ അച്ഛന്‍ അവള്‍ക്ക് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതെന്ന്

തന്റെ അച്ഛന്‍ തനിക്ക് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തെന്ന് പ്രസിഡന്റ് ട്രമ്പിന്റെ മകളായ ഇവങ്ക ട്രമ്പ് പറഞ്ഞു. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചു. കാരണം വൈറ്റ് ഹൌസ് മുതിര്‍ന്ന ഉപദേശി എന്ന ഇപ്പോഴത്തെ ജോലിയില്‍ താന്‍ തൃപ്തയാണും അവര്‍ പറഞ്ഞു. "അവള്‍ സംഖ്യയില്‍ മിടുക്കിയായതിനാല്‍" ഈ ജോലി തന്റെ മൂത്ത മകള്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രമ്പ് Atlantic Monthly യോട് പറഞ്ഞിരുന്നു. — സ്രോതസ്സ് democracynow.org | 2019/4/18

പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു വഴിയായ അന്തരീക്ഷത്തിലൂടുള്ള വ്യാപനം ഭൂമിയില്‍ മൊത്തം സംഭവിക്കുന്നു. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ പോലും. Nature Geoscience ല്‍ വന്ന പുതിയ പഠനം ആണ് അന്തരീക്ഷത്തിലൂടെ പ്ലാസ്റ്റിക്ക് എങ്ങനെ പരക്കുന്നു എന്നതിന്റെ അപൂര്‍വ്വം ചില പഠനങ്ങളിലൊന്ന്. പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പികള്‍, ബാഗുകള്‍ തുടങ്ങിയവ) പരിസ്ഥിതിയില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിസൂഷ്മ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അവ ഒരു നെല്‍മണിയുടെ വലിപ്പം മുതല്‍ വൈറസിന്റെ വലിപ്പം വരെ പല വലിപ്പത്തിലുണ്ടാകും. അതില്‍ പോളിമറുകളുടെ സങ്കീര്‍ണ്ണമായ വകഭേദങ്ങളും കൂടെ ചേര്‍ത്ത … Continue reading സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു

അമേരിക്കയിലെ പാടങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്ന വളത്തിന്റെ രഹസ്യം കണ്ടെത്തുന്നത്

തങ്ങളുടെ വാര്‍ഷിക ചോള കൊയ്ത്ത് കര്‍ഷകര്‍ക്ക് കൃത്യതയോടെ പ്രവചിക്കാനാവില്ല. എന്നാല്‍ Michigan State University യില്‍ നിന്നുള്ള പുതിയ ഗവേഷണം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് അവരുടെ പാടത്തെ ഭാഗങ്ങളെ pinpoint ചെയ്ത് അത് നല്ല വിള തരുന്നോ ഇല്ലയോ എന്ന് കണ്ടെത്താനാകും. ഇത് സമയം മാത്രമല്ല പണവും ലഭിക്കുന്നു. നൈട്രജന്‍ നഷ്ടമെന്ന വിപുലമായ പരിസ്ഥിതി പ്രശ്നത്തേയും ഇതുവഴി പരിഹരിക്കാനാകും എല്ലാ പാടങ്ങളിലും ചില സ്ഥത്ത് മോശമോ നല്ലതോ ആയ വിളവാകും ഉണ്ടാകുക. അതായത് മോശം വിളവ് തരുന്ന സ്ഥലത്ത് … Continue reading അമേരിക്കയിലെ പാടങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്ന വളത്തിന്റെ രഹസ്യം കണ്ടെത്തുന്നത്

നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

മദ്ധ്യ ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ നര്‍മ്മദ നദിയുടെ അവസാന ഭാഗത്ത് ബോധപൂര്‍വ്വം അതിനെ കൊല്ലുന്നു. കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും, മീന്‍പിടുത്തക്കാര്‍ക്കും അത് വളരെ ദോഷകരാണ്. വഡോദരയിലെ സാമൂഹ്യ സംഘടനയായ Paryavaran Suraksha Samiti ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവസാനത്തെ 161 kms ല്‍ ശാശ്വതമായ നദിയായ നര്‍മ്മദയെ ഒരു കാലാവസ്ഥ അനുസരിച്ചുള്ള ഒന്നാക്കി മാറ്റി. അത് ഉണങ്ങിയതും, കടല്‍ ജലവും, ചില വ്യാവസായിക മാലിന്യങ്ങളും untreated sewerage ഉം കടന്ന് പോകുന്ന ഉയര്‍ന്ന chemical oxygen … Continue reading നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

മൊറേനോ INA Papers നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് കാരണം ഫേസ്‌ബുക്ക് പേജ് ബ്ലോക്കായി

തന്റെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്കാക്കിയിരിക്കുന്നു എന്ന് കഴി‍ഞ്ഞ ദിവസം ഇക്വഡോറിലെ മുമ്പത്തെ പ്രസിഡന്റ് റാഫേല്‍ കൊറേയ പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് Lenin Moreno വിക്കിലീക്സ് സഹ സ്ഥാപനായ ജൂലിയന്‍ അസാഞ്ജിന്റെ അഭയാര്‍ത്ഥിത്വം പിന്‍വലിച്ചതിനെ തുറന്ന് വിമര്‍ശിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്. INA Papers ഒരു അഴിമതി അന്വേഷണമാണ്. വിദേശ കമ്പനിയായ Recorsaയുടെ അകൌണ്ടില്‍ മൊറേനോയുമായി ബന്ധമുള്ള ചൈനീസ് കമ്പനിയായ Sinohydro US$1.8 കോടി ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ട്. — സ്രോതസ്സ് telesurenglish.net | 12 … Continue reading മൊറേനോ INA Papers നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് കാരണം ഫേസ്‌ബുക്ക് പേജ് ബ്ലോക്കായി

ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

സ്മാര്‍ട്ട് ഫോണിന്റെ സ്വാധീനത്താല്‍ വാഹനമോടിച്ച ഡ്രൈവര്‍മാരാല്‍ കഴി‍ഞ്ഞ വര്‍ഷം 6,227 കാല്‍നടക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ മൊത്തം കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ 10% കൂടുതല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധമാറ്റപ്പെട്ടവരാണ്. പൊതു റോഡില്‍ ഏറ്റവും ഭീഷണിയാകുന്നതില്‍ മദ്യപിച്ചുള്ള വാഹനമോടിക്കലിനെ മറികടന്നുകൊണ്ട് ഫോണ്‍ ആസക്തിയുള്ളവരാണ് ഒന്നാമത്തെ പൊതുജന ശത്രു ആയി മാറിയിരിക്കുന്നത്. ഫോണ്‍ ആസക്തിയുള്ളവര്‍ അവരുടെ ഫോണുമായി ഒട്ടിയിരിക്കുന്നു. അതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ശ്രദ്ധമാറ്റവും, കൂടുതല്‍ അപകടകരവും, കൂട്ടിയിടിയുണ്ടാക്കാനുള്ള സാദ്ധ്യത കൂടിയവരുമാണ്. ഫോണ്‍ ആസക്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായിരിക്കുകയാണ്. — സ്രോതസ്സ് … Continue reading ഫോണ്‍ ആസക്തിയുള്ളവരാണ് പുതിയ മദ്യപ ഡ്രൈവര്‍മാര്‍

ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു

തെലുങ്കാനയിലേയും ആന്ധ്രയിലേയും 7.8 കോടി ആള്‍ക്കാരുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ച്ചയായും ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു. ആ വിവരങ്ങള്‍ വിവരസാങ്കേതിക കമ്പനിയായ IT Grids (India) Private Limited ന്റെ കൈവശം കണ്ടെത്തിയിട്ടുണ്ട്. തെലുങ്കാനയിലേയും ആന്ധ്രയിലേയും 7,82,21,397 ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ മോഷ്ടിച്ചതിന് IT Grids ന് എതിരെ Unique Identification Authority of India കഴിഞ്ഞ ദിവസം കേസ് കൊടുത്തു. Seva Mitra എന്ന തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആപ്പിന് വേണ്ടിയാണ് … Continue reading ആന്ധ്രാ പ്രദേശ് സര്‍ക്കാരില്‍ നിന്ന് ആധാര്‍ ഡാറ്റ ചോര്‍ന്നെന്ന് UIDAI സംശയിക്കുന്നു