സാന്‍ഡി ഹുക്കിന് ശേഷം തോക്കുകളാല്‍ ഒന്നരലക്ഷം അമേരിക്കക്കാര്‍ കൊലചെയ്യപ്പെട്ടു

Sandy Hook Elementary School ലെ പേടിപ്പെടുത്തുന്ന വെടിവെപ്പിന് 5 വര്‍ഷങ്ങള്‍ക്ക് ശേഷം 150,000 ല്‍ അധികം അമേരിക്കക്കാരാണ് തോക്കുകളാല്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തിന്റെ 30 മടങ്ങ് വരും ഇത്. ഈ വര്‍ഷം മരണ സംഖ്യ പ്രതിദിനം 88 പേരെന്ന് നിലയിലേക്ക് ഉയര്‍ന്നു. അത് കുറഞ്ഞ കണക്കാണെന്നാണ് മിക്കവരും പറയുന്നത്. US Center for Disease Control ല്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. — സ്രോതസ്സ് stophandgunviolence.org 2017-08-29

എക്സോണ്‍മൊബിലിന്റെ കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങള്‍ (1977–2014) ലഭ്യമാണ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ പണ്ട് ExxonMobil Corporation ശ്രമിച്ചോ എന്ന കാര്യമാണ് ഈ പ്രബന്ധം വിശകനം ചെയ്യുന്നത്. എക്സോണ്‍മൊബിലില്‍ നിന്നുള്ള 187 കാലാവസ്ഥാ മാറ്റ ആശയവിനിമയങ്ങളുടെ രേഖകളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്. അതോടൊപ്പം peer-reviewed ഉം അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങളും, കമ്പനി രേഖകളും, The New York Times ല്‍ പണം കൊടുത്തെഴുതിച്ച എഡിറ്റോറിയല്‍ പോലുള്ള പരസ്യങ്ങളും ('advertorials') ഒക്കെ കൊടുത്തിട്ടുണ്ട്. — സ്രോതസ്സ് iopscience.iop.org 2017-08-28

കാട് കത്തിക്കുന്ന Korindo മായുള്ള കൂട്ടുകെട്ടിനാല്‍ സാംസങ്ങിനോട് പ്രതിഷേധം

പുതിയ സെല്‍ഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ്, പതിനായിരക്കണക്കിനാളുകള്‍ ഒപ്പ് വെച്ച ഒരു പരാതി സാംസങ്ങിന് കിട്ടി. Korindo മായുള്ള സംയുക്ത സംരംഭം ഉപേക്ഷിക്കണം എന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. ഇന്‍ഡോനേഷ്യയിലെ Tanah Papua പ്രദേശത്ത് പതിനായിരക്കണക്കിന് ഹെക്റ്റര്‍ കാട് കത്തിച്ച കമ്പനിയാണ് Korindo. logistics രംഗത്ത് സാംസങ്ങ് ഇവരുമായി ഒത്ത് ചേര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് മറ്റൊരു പാം ഓയില്‍ കമ്പനിയായ Ganda Group മായി ചേര്‍ന്നുകൊണ്ട് പാംഓയില്‍ രംഗത്ത് അവര്‍ക്ക് നേരിട്ട് പങ്കാളിത്തമുണ്ട്. കഴിഞ്ഞ വര്‍ഷം Korindoയുടെ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവന്ന Mighty … Continue reading കാട് കത്തിക്കുന്ന Korindo മായുള്ള കൂട്ടുകെട്ടിനാല്‍ സാംസങ്ങിനോട് പ്രതിഷേധം

ഗൂഗിള്‍ വിദേശത്ത് സൂക്ഷിക്കുന്ന സെര്‍വ്വറുകളില്‍ നിന്നുള്ള ഡാറ്റ അമേരിക്കന്‍ സര്‍ക്കാരിന് നല്‍കണമെന്ന് ജഡിജി വിധിച്ചു

വിദേശത്ത് സൂക്ഷിക്കുന്ന സെര്‍വ്വറുകളില്‍ ആണെങ്കില്‍ കൂടി അതിലെ വിവരങ്ങള്‍ അമേരിക്കന്‍ നിയമപാലക ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് പെന്‍സില്‍വേനിയ മജിസ്ട്രേറ്റ് ജഡ്ജി വിധച്ചു. ഗൂഗിളിന്റെ ഡാറ്റാ ഒഴുക്കിലെ ലളിതമായ ഒരു ഭാഗമാണ് വിദേശത്ത് സൂക്ഷിക്കുന്നത്. അത് വിവരവിനിമയത്തെ ലോകം മൊത്തം കൂടുതല്‍ ദക്ഷതയോടെ നടത്താനാണ് അവര്‍ അങ്ങനെ ചെയ്തിരിക്കുന്നത്. — സ്രോതസ്സ് techdirt.com 2017-08-25 എന്തായാലും സാങ്കേതികവിദ്യാകമ്പനികളെ അന്ധമായി വിശ്വസിക്കുന്നവര്‍ സ്ഥിതിള്‍ മനസിലാക്കുക.

‘നവലിബറല്‍ സ്വകാര്യവല്‍ക്കണ’ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി

1985 - 2005 കാലത്തെ 'നവലിബറല്‍ സ്വകാര്യവല്‍ക്കണ' നയങ്ങളുടെ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന് പ്രസിഡന്റ് ഇവോ മൊറാലസ് പറഞ്ഞു. Plurinational Legislative Assembly, ALP, നടത്തുന്ന ഒരു അന്വേഷണത്തില്‍ സാമ്പത്തി നാശത്തിന്റെ വലിപ്പം കണ്ടെത്തി. മുമ്പത്തെ പ്രസിഡന്റ് Gonzalo Sanchez de Lozada കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ കമ്പനികളുടേയും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടേയും സ്വകാര്യവല്‍ക്കരിച്ചതാണ് സാമ്പത്തിക നാശത്തിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-27

ബോസ്റ്റണ്‍ പോലീസ് വലതുപക്ഷ തീവൃവാദികളെ സംരക്ഷിക്കുകയും കറുത്തവരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു

“ഇത്ര അധികം പോലീസ് അവരെ സംരക്ഷിക്കാനായി വരുകയും ഞങ്ങളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല” Ashley Lloyd പറയുന്നു. വംശീയ വിരുദ്ധ പ്രകടനം നടത്തിയവരെ പോലീസ് ആക്രമിച്ചതിന്റെ നിരാശ ബോസ്റ്റണ്‍ നിവാസിയായ Lloyd പ്രകടിപ്പിക്കുന്നു. വലത് തീവൃവാദി സംഘം നടത്തിയ ഒരു “free speech” ജാഥക്ക് വന്നത് 50 - 75 ആളുകളാണ് എന്ന് പോലീസ് കണക്കാക്കുന്നു. എന്നാല്‍ ഇതിന്റെ ബദല്‍ പ്രകടനത്തിന് 40,000 ഓളം ആളുകള്‍ എത്തിച്ചേര്‍ന്നു. ദിവസം മുന്നോട്ട് നീങ്ങുന്നതനുസരിച്ച് ബദല്‍ പ്രകടനക്കാര്‍ക്ക് തങ്ങളുടെ നഗരം … Continue reading ബോസ്റ്റണ്‍ പോലീസ് വലതുപക്ഷ തീവൃവാദികളെ സംരക്ഷിക്കുകയും കറുത്തവരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തു

അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ വിദ്യാലയം തകര്‍ത്തു

കൈയ്യേറിയ പടിഞ്ഞാറെകരയിലെ Jub-Ad-Dhib ഗ്രാമത്തിലെ ഡസന്‍കണക്കിന് പാലസ്തീന്‍ കുട്ടികളുടെ സ്കൂള്‍ ദിനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഇസ്രായേല്‍ അധികാരികള്‍ തകര്‍ത്തു. 5-10 വയസ് പ്രായമായ 8 കുട്ടികള്‍ അതിനാല്‍ ചൂടുകൂടിയ സൂര്യന് താഴെ കൂടാരത്തില്‍ പഠിക്കാന്‍ നിര്‍ബന്ധിതരായി. സ്റ്റീല്‍ കാബിനുകള്‍, അദ്ധ്യയന ഉപകരണങ്ങള്‍, എല്ലാം ഇസ്രായേല്‍ സേന തകര്‍ക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. ആ പ്രദേശം അടച്ചുപൂട്ടുകയും സൈനിക പ്രദേശമായി പ്രഖ്യാപിക്കുകയും സൈനികരെ കൊണ്ട് നിറക്കുകയും തദ്ദേശവാസികളെ അകറ്റിനിര്‍ത്താന്‍ stun grenades പ്രയോഗിക്കുകയും ചെയ്തു എന്ന് ഇസ്രായേലിലെ … Continue reading അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ വിദ്യാലയം തകര്‍ത്തു

വിക്കിലീക്സിനെ അപലപിക്കുന്ന രഹസ്യാന്വേഷണ അധികാരത്തിനെതിരെ വൈഡന്‍ വോട്ട് ചെയ്തു

2017 ലെ രഹസ്യാന്വേഷണ അധികാര നിയമത്തിനെതിരെ വോട്ട് ചെയ്ത ഏക സെനറ്റര്‍ ആണ്‍ സെനറ്റര്‍ റോണ്‍ വൈഡന്‍ (Ron Wyden (D-Ore.)). വിക്കിലീക്സിനെ "non-state hostile intelligence service" പ്രഖ്യാപിച്ചതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജൂലിയാന്‍ അസാഞ്ജിന്റെ നേതൃത്വത്തിലെ ചോര്‍ച്ച കൊണ്ടുവരുന്നവരെ ഒരു സൈബര്‍ ഭീഷണിയായി കണക്കാക്കണമെന്നാണ് നിയമത്തിന്റെ അവസാനം പറയുന്നത്. — സ്രോതസ്സ് thehill.com 2017-08-25

ആസ്ട്രേലിയയിലെ സര്‍ക്കാര്‍ മൂന്ന് ലക്ഷത്തിലധികം പ്രാവശ്യം മെറ്റാഡാറ്റാ ഉപയോഗിച്ചു

ഓരോ ടെലഫോണിന്റേയും ഇന്റര്‍നെറ്റ് അകൌണ്ടിന്റേയും ഫോണ്‍ വിളി രേഖകളും മെറ്റാഡാറ്റയും വാറന്റില്ലാതെ ഉപയോഗിക്കാന്‍ ആസ്ട്രേലിയയിലെ നിയമപാലക ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന Telecommunications (Interception and Access) Act ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് Attorney-General's Department ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നു. ചൈനയുമായി ആസ്ട്രേലിയ സര്‍ക്കാര്‍ പരസ്പര സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ "രേഖകളും മറ്റ് തെളിവുകളും" കൈമാറാന്‍ ബദ്ധ്യസ്ഥരാണ്. ഇത്തരത്തില്‍ ചൈനക്ക് മുറമേ ലോകം മുഴുവന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. — സ്രോതസ്സ് buzzfeed.com 2017-08-25

19 വയസുകാര്‍ 60 വയസുകാരെ പോലെ ഉദാസീനരാണ്

കുട്ടികളുടേയും കൌമാരക്കാരുടേയും കായിക പ്രവര്‍ത്തികള്‍ മുമ്പ് കരുതിയിരുന്നതിനേക്കാളും കുറവാണ്. Johns Hopkins Bloomberg School of Public Health നടത്തിയ പഠനത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. കൌമാരത്തിന്റെ അവസാന കാലത്തെ, 19 വയസിലെ, കായിക പ്രവര്‍ത്തികള്‍ അപകടകരമായി കുറവാണ്. അവരുടെ പ്രവര്‍ത്തികള്‍ 60 വയസുകാരെ പോലെയാണ്. ദിവസം ഒരു മണിക്കൂറെങ്കിലും 5-17 വയസുവരെ പ്രായമായവര്‍ ശക്തമായ ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 6-11 വയസ് പ്രായമായ 25% ആണ്‍ കുട്ടികളും 50% പെണ്‍ കുട്ടികളും … Continue reading 19 വയസുകാര്‍ 60 വയസുകാരെ പോലെ ഉദാസീനരാണ്