അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു

1930കളിലെ Great Depression ന് ശേഷം അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ പതിച്ച ഏറ്റവും മോശമായി സാമൂഹ്യ മഹാദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, കുടിയൊഴിപ്പിക്കലിലും തള്ളിയിട്ടിരിക്കുകയാണ്. 5.4 കോടി ആളുകള്‍ ആഹാര സുരക്ഷിതത്വം ഇല്ലാത്തവരാണെന്ന് അമേരിക്കയിലെ രണ്ടാമത്തെ വലിയ ആഹാര പരോപകാര സംഘടനയായ Feeding America കണക്കാക്കുന്നു. നാലില്‍ ഒന്ന് കുട്ടികള്‍ പട്ടിണിയിലാണ്. ധാരാളം മെട്രോ പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിക്കുന്നതായി Princeton University ലെ Eviction Lab ന്റെ റിപ്പോര്‍ട്ട് പറയുന്നു. 64 ലക്ഷം വരെ … Continue reading അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു

44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി

ചെയ്യാത്ത കുറ്റത്തിന് 44 വര്‍ഷം ജയിലില്‍ കഴിഞ്ഞ Ronnie Long ഇപ്പോള്‍ പുറത്തുവന്നു. ഓഗസ്റ്റ് 27ന് Albemarle Correctional Institute ല്‍ നിന്ന് സ്വതന്ത്രനായി Long പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാട് തുടങ്ങിയത് 1976 ല്‍ ആണ്. Sarah Bost എന്ന സമ്പന്നയായ ഒരു വെള്ളക്കാരിയായ 54-വയസായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് Longനെ വെള്ളക്കാര്‍ മാത്രമുള്ള jury കുറ്റക്കാരനെന്ന് വിധിച്ചു. അന്വേഷണം നടത്തിയവര്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കുറ്റം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ … Continue reading 44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി

ലോകത്തെ പത്തില്‍ ആറ് പേരും അതിര്‍ത്തി മതില്‍ നിര്‍മ്മിച്ച രാജ്യത്തില്‍ താമസിക്കുന്നവരാണ്

ഇന്ന്, ബര്‍ലിന്‍ മതില്‍ തകര്‍ന്നതിന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം, എക്കാലത്തേതിലും കൂടുതല്‍ മതിലുകള്‍ പണിത ഒരു ലോകത്തെയാണ് നാം കാണുന്നത്. ലോകത്തെ 467.9 കോടി ജനങ്ങള്‍ (60.98%) താമസിക്കുന്നത് അതിര്‍ത്തിയില്‍ അത്തരം ഒരു മതില്‍ പണിത ഒരു രാജ്യത്തിലാണ് എന്ന് "Walled world: towards Global Apartheid" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. Centre Delàs d’Estudis per la Pau, Transnational Institute, Stop Wapenhandel, Stop the Wal Campaign എന്നിവരാണ് ഈ പഠനം നടത്തിയത്. … Continue reading ലോകത്തെ പത്തില്‍ ആറ് പേരും അതിര്‍ത്തി മതില്‍ നിര്‍മ്മിച്ച രാജ്യത്തില്‍ താമസിക്കുന്നവരാണ്

തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും

നമുക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ മൂന്നിലൊന്നിന് ഉത്തരവാദികളാണ്. ലോകത്തെ മൊത്തം വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തെക്കാള്‍ പത്ത് മടങ്ങ് വലുതാണ് അത്. യൂറോപ്പില്‍ മാത്രം 19 കോടി ചതുരശ്ര മീറ്റര്‍ കെട്ടിട സ്ഥലമാണ് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. പ്രധാനമായും നഗരങ്ങളില്‍. പ്രതിവര്‍ഷം ഒരു ശതമാനം എന്ന തോതില്‍ ആ സംഖ്യ അതിവേഗം വളരുകയാണ് കെട്ടിട നിര്‍മ്മാണ വസ്തുവായി തടിയിലേക്ക് മാറുന്നത് കെട്ടിട നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ വളരേറെ കുറക്കാനാകും എന്ന് Aalto University ഉം Finnish … Continue reading തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും

അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

പുതിയ ഒരു റിപ്പോട്ട് പ്രകാരം അമേരിക്ക അവരുടെ ലോകം മൊത്തമുള്ള ആയുധ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35% വര്‍ദ്ധിപ്പിച്ചു. മൊത്തം ആയുധ വിപണി മാറ്റമില്ലാതെ സ്ഥിരമായി നിന്ന സ്ഥിതിയിലാണ് ഇത്. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആയുധ വ്യാപാരം $3600 കോടി ഡോളറില്‍ അധികമായിരിക്കുന്നു എന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ $1000 കോടി ഡോളര്‍ കൂടുതലാണ് ഇത്. Qatar, Saudi Arabia, South Korea എന്നിവിടങ്ങളിലേക്ക് വമ്പന്‍ ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ് വന്നത്. … Continue reading അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്

2020 ന്റെ ആദ്യത്തെ പകുതിയില്‍ നടന്ന ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ് എന്ന് Stanford University School of Medicine ഉം Duke University ഉം നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നരോട് വംശീയമായോ ഗോത്രപരമായോ ആയ വിവേചനം ഉണ്ടായി എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നിട്ടും കറുത്തവരുടേതും ഹിസ്പാനിക്കുകളുതും ക്രമാതീതമായി രോഗികളായി ചികില്‍സ വേണ്ടവരായി. inpatient മരണങ്ങളില്‍ ഈ രണ്ടുകൂട്ടരുടേയും മരണം 53% ആണ്. — സ്രോതസ്സ് Stanford Medicine | … Continue reading ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്