മനുഷ്യ പ്രവര്‍ത്തി എക്കാലത്തേയും അതിതീവൃ തോതില്‍ ഭൂമിയെ ചൂടാക്കുകയും വിനാശകരമായ കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കുകയുമാണ് എന്നത് ശാസ്ത്രം നിഷേധിക്കാനാകാത്തതാണ്. എന്നിരുന്നാലും പത്ത് പ്രസാധകര്‍ - വിഷലിപ്ത പത്ത് - അടിസ്ഥാനമില്ലാത്ത, അശാസ്ത്രീയമായ കാലാവസ്ഥാ വിസമ്മതം അവരുടെ സ്വന്തം വെബ് സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിപ്പിക്കുന്നു. ഫേസ്‌ബുക്കിലെ 69% കാലാവസ്ഥാ വിസമ്മത ഉള്ളടക്കത്തിനും ഉത്തരവാദികള്‍ അവരാണ്. പരസ്യ വരുമാനത്തിലൂടെ ഗൂഗിളും പങ്ക് ചേര്‍ന്നിട്ടുള്ള കാലാവസ്ഥ വിസമ്മത പ്രചാരവേലയാണത്. ലോകം മൊത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്, പണം കൊടുത്ത് … Continue reading ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്
ടാഗ്: വാര്‍ത്ത
അമേരിക്കയിലെ ജനപ്രതിസഭയില്‍ സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ പ്രകടമാകുന്നു
ജനപ്രതിനിധി Alexandria Ocasio-Cortez നെ കൊല്ലുകയും പ്രസിഡന്റ് ബൈഡനെ ആക്രമിക്കുകയും ചെയ്യുന്ന അനിമേഷന്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി Paul Gosar നെ അയാളെ ശാസിക്കും. ശാസിക്കല് തീരുമാനം ജനപ്രതിനിധി സഭയുടെ ശക്തമായ ശിക്ഷയാണ്. Committee on Oversight and Reform ല്‍ നിന്നും House Committee on Natural Resources നിന്നും Gosar നെ നീക്കം ചെയ്യാനുള്ള വോട്ടെടുപ്പും നടക്കും. — സ്രോതസ്സ് democracynow.org | Nov 17, 2021
ജര്‍മ്മനിയിലെ ഒരു സംസ്ഥാനം വിന്‍ഡോസിനോട് സലാം പറയുന്നു
ജര്‍മ്മനിയുടെ വടക്കുള്ള ഒരു സംസ്ഥാനമായ Schleswig-Holstein പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലേക്ക് മാറാന്‍ പദ്ധതിയിടുന്നു. നടപ്പാക്കിക്കഴിഞ്ഞാല്‍ പ്രാദേശിക സര്‍ക്കാര്‍ വിന്‍ഡോസും, മൈക്രോസോഫ്റ്റ് ഓഫീസും, സൂമും മറ്റ് കുത്തക സോഫ്റ്റ്‌വെയറുകളും നീക്കം ചെയ്ത് ഗ്നൂ ലിനക്സും, ലിബ്രെ ഓഫീസും, ജിറ്റ്സിയും പകരം വെക്കും. 2026 ആകുമ്പോഴേക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരുള്‍പ്പടെയുള്ള മറ്റ് ജോലിക്കാരും ഉപയോഗിക്കുന്ന 25,000 കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്റ്റ് ഓഫീസിനെ നീക്കം ചെയ്ത് ലിബ്രെ ഓഫീസ് സ്ഥാപിക്കും. വിന്‍ഡോസിന് പകരം ഗ്നൂ ലിനക്സും. — സ്രോതസ്സ് fossforce.com | Nov … Continue reading ജര്‍മ്മനിയിലെ ഒരു സംസ്ഥാനം വിന്‍ഡോസിനോട് സലാം പറയുന്നു
അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു
2021 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷ കാലത്ത് അമേരിക്കയില്‍ മരുന്നിന്റെ അമിത ഉപയോഗം കാരണം ഒരു ലക്ഷത്തിലധികം ആളുകള്‍ മരിച്ചു. US Centers for Disease Control and Prevention പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്തുണ്ടായിരുന്ന കൊറോണ മഹാമാരിയുണ്ടാക്കിയ കഷ്ടപ്പാടിനെ ഈ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഇതേ സമയത്ത്, മെയ് 2020 മുതല്‍ ഏപ്രില്‍ 2021 വരെ, കോവിഡ്-19 അമേരിക്കയില്‍ 509,000 പേരെ കൊന്നു. അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മരുന്ന അമിതോപയോഗം … Continue reading അമേരിക്കയിലെ മരുന്ന് അമിത ഡോസ് മരണം ഒരു ലക്ഷം കവിഞ്ഞു
മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി
ഈ വര്‍ഷത്തെ ആദ്യത്തെ 9 മാസം കൊണ്ട് മരുന്ന് കമ്പനികളും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സുകാരും സ്വാധീനിക്കാനായി $17.1 കോടി ഡോളര്‍ ചിലവാക്കി. മറ്റെല്ലാ വ്യവസായങ്ങളേക്കാളും കൂടുതലാണിത്. വമ്പന്‍ മരുന്ന് കമ്പനികളുടെ 1,600 സ്വാധീനിക്കലുകാര്‍ ജന പ്രതിനിധി സഭ അംഗങ്ങളേക്കാള്‍ ഒരാള്‍ക്ക് മൂന്ന് പേര് എന്ന തോതാല്‍ കൂടുതലാണ്. വോട്ടര്‍മാരുടെ മനസിലേക്ക് ഈ പ്രശ്നം വന്നതോടെ മരുന്നിന് വിലയിടുന്നതിലെ വ്യവസായത്തിന്റെ ശ്രദ്ധ അടുത്ത കാലത്ത് വളരേറെ വര്‍ദ്ധിച്ചിട്ടുണ്ട്. 2012 ല്‍ 20 വ്യത്യസ്ഥ clients ന് വേണ്ടി സ്വാധീനിക്കലുകാരുടെ … Continue reading മരുന്ന് വില പരിഷ്കാരത്തെ ദുര്‍ബലപ്പെടുത്താനായി വമ്പന്‍ മരുന്ന് കമ്പനികള്‍ പേടിപ്പിക്കുന്ന തുകകള്‍ ചിലവാക്കി
ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്
അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വപരവും സാമ്പത്തികവും ആയ അവസ്ഥ വേഗം നശിക്കുകയാണ്. “താലിബാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുമെന്ന് ഭയക്കുന്ന പതിനായിരക്കണക്കിന് ആളുകളെ രക്ഷപെടുത്താന്‍ സഹായം വേണം. ശീതകാലം വരുകയാണ്. പട്ടിണി ഇപ്പോഴേ തുടങ്ങി,” എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയോട് AfghanEvac Coalition പറഞ്ഞു. സര്‍ക്കാരിന് നേരിട്ടുള്ള സാമ്പത്തിക സഹായം അമേരിക്കയും സഖ്യ കക്ഷികളും നിര്‍ത്തലാക്കിയതോടെ രാജ്യത്തെ 60% പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ദേശീയ reserves ഉം താലിബാന്‍ സര്‍ക്കാരിന് … Continue reading ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്
സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല
ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്‍, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ … Continue reading സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല
അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത
ജോര്‍ജിയയില്‍ Ahmaud Arbery യെ കൊന്ന മൂന്ന് വെള്ളക്കാരുടെ വിചാരണ വേളയില്‍ അവിചാരിത സംഭവം ഉണ്ടായിരിക്കുന്നു. പ്രതിഭാഗം അര്‍ബറി കുടുംബത്തിന്റെ സമീപമുള്ള ഉന്നതരായ കറുത്ത പാതിരിമാരുടെ കോടതിയിലെ സാന്നിദ്ധ്യം ജൂറിയെ “ഭീഷണിപ്പെടുത്തുന്നു” എന്ന് വക്കീല്‍ പറഞ്ഞു. ജൂറിമൊത്തം വെള്ളക്കാരാണ്. അറ്റോര്‍ണിയുടെ ഈ പരാമര്‍ശം, “നഷ്ടപ്പെട്ട മനുഷ്യ ജീവന്റെ വിലയെക്കുറിച്ചും ദുഖിക്കുന്ന ഒരു കുടുംബത്തിന് വേണ്ട ആത്മീയവും സാമൂഹികവും ആയ പിന്‍തുണയോടും ഉള്ള അനാദരവാണ് അടിവരയിടുന്നത്,” എന്ന് Reverend Al Sharpton പറഞ്ഞു. ഈ കൊലപാതകത്തെ “21ാം നൂറ്റാണ്ടിലെ … Continue reading അഹമൌദ് അര്‍ബറി കൊലകേസ് വിചാരണയിലെ വംശീയത
അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല
കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല
പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല
സംയുക്ത സര്‍ക്കാര്‍ തന്റെ പാസ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിനാല്‍ ഗ്ലാസ്ഗോയില്‍ നടന്ന COP26 പരിപാടിയില്‍ പങ്കെടുക്കാനായില്ല എന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ കാലാവസ്ഥ പ്രവര്‍ത്തകയായ ദിശ രവി ആരോപിക്കുന്നു. 88 ദിവസങ്ങള്‍ക്ക് മുമ്പാണ് അവര്‍ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തത്. ഇതുവരെ അതിന് ഒരു മറുപടി കിട്ടിയിട്ടില്ല. ജനുവരി 26 ലെ കൃഷിക്കാരുടെ പ്രതിഷേധത്തില്‍ [സര്‍ക്കാര്‍ അനുകൂലികളായ ഒരു ചെറിയ കൂട്ടമുണ്ടാക്കിയ] അക്രമത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് ദിശക്കെതിരെ മുമ്പ് 'രാജ്യദ്രോഹ' കുറ്റം ചാര്‍ത്തിയിരുന്നു. അക്രമത്തില്‍ കുറ്റാരോപിതക്ക് പങ്കുണ്ടെന്ന് നേരിട്ട് സ്ഥാപിക്കുന്ന തെളിവുകളില്ല … Continue reading പാസ്പോര്‍ട്ടില്‍ മനപ്പൂര്‍വ്വം നടപടിയെടുക്കാത്തതിനാല്‍ ദിശാ രവിക്ക് COP26 ന് പോകാനായില്ല