ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!

ജൂലൈ 12 ന് ശേഷം ഗൂഗിളില്‍ “Jill Stein” എന്ന് തിരയുന്നത് കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഗൂഗിളില്‍ “Presidential candidates” എന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കിതായിരിക്കും കിട്ടുക: Donald Trump. Hillary Rodham Clinton. Bernie Sanders. Gary Johnson. ലോകത്തിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ് സൈറ്റിനോട് ഞങ്ങള്‍ ചോദിക്കുന്നു - എന്താണ് ജില്‍ സ്റ്റൈന്റെ കാര്യം? ഗൂഗിളിനുള്ള പരാതിയില്‍ ഒപ്പുവെക്കൂ: stop censoring the Jill Stein for President campaign! — സ്രോതസ്സ് jill2016.com … Continue reading ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ! →

ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു

ലോഗിന്‍ ചെയ്താലും ഇല്ലെങ്കിലും ഉപയോക്താക്കളുടെ ഇന്‍ന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ ഫേസ്‌ബുക്ക് നടത്തിയിരുന്ന നിരീക്ഷണത്തെ മുമ്പ് തടഞ്ഞിരുന്നു. എന്നാല്‍ ബ്രസല്‍സിലെ ഒരു അപ്പീല്‍ കോടതി ആ വിധിയെ റദ്ദാക്കിക്കൊണ്ട് പുതിയ വിധിയിറക്കി. engagement, likes, shares തുടങ്ങിയ ഉപയോക്താക്കളുടെ സ്വഭാവത്തെ ഫേസ്‌ബുക്ക് നിരീക്ഷിക്കുന്നത് Belgian Commission for the Protection of Privacy മുമ്പ് തടഞ്ഞിരുന്നതാണ്. ബ്രൌസറിന്റെ പ്ലഗ്ഗിനുകളിലെ കുക്കീസ് ഉപയോഗിച്ചായിരുന്നു ഫേസ്‌ബുക്ക് ഈ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഉപയോക്താവ് ലോഗിന്‍ ചെയ്തില്ലെങ്കിലും അവര്‍ക്ക് ഈ നിരീക്ഷണം നടത്താന്‍ കഴിയുമായിരുന്നു. ആ … Continue reading ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു →

മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി … Continue reading മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത് →

മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരാക്കാന്‍ മാധ്യമ സ്വാതന്ത്ര്യ സംഘം ആവശ്യപ്പെടുന്നു

ഭീകരവാദ പ്രചാരവേലയുടെ പേരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരേയും ഒരു academic പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തതിനെതിരെ തുര്‍ക്കിയില്‍ മാധ്യമ സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ Reporters Without Borders ന്റെ പ്രാദേശിക തലവനാണ്. ഇവര്‍ മൂന്ന് പേരും കുര്‍ദിഷ് അനുകൂല പത്രമായ Özgür Gündem നെ പിന്‍തുണച്ചിരുന്നു. — സ്രോതസ്സ് democracynow.org

“ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു

കോര്‍പ്പറേറ്റുകളുടെ നികുതി തട്ടിപ്പുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട PricewaterhouseCoopers ന്റെ മുമ്പത്തെ ജോലിക്കാരായിരുന്ന രണ്ട് പേര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും എതിരെ കേസ്. Pepsi, IKEA, AIG, Coach, Deutsche Bank തുടങ്ങിയ കമ്പനികളുള്‍പ്പടെ ലോകത്തെ ഏറ്റവും വലിയ ചില കമ്പനികള്‍ പതിനായിരക്കണക്കിന് കോടി ഡോളര്‍ ലക്സംബര്‍ഗിലൂടെ കടത്തി നികുതി വെട്ടിച്ചതെങ്ങനെയെന്ന് Luxembourg Leaks എന്ന് അറിയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ ലക്സംബര്‍ഗിനെ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പുകാരുടെ "magical fairyland" എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ … Continue reading “ലക്സംബര്‍ഗ് ചോര്‍ച്ച” കേസില്‍ മാധ്യമപ്രവര്‍ത്തകരും Whistleblowers ഉം വിചാരണ നേരിടുന്നു →

2015 ല്‍ 110 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ജോലി ചെയ്യുന്നതിന്റെ ഭാഗമായി മൊത്തം 110 മാധ്യമ പ്രവര്‍ത്തകര്‍ 2015 ല്‍ കൊല്ലപ്പെട്ടു എന്ന് Reporters Without Borders (RSF) പറഞ്ഞു. അതില്‍ 67 പേരെ ലക്ഷ്യം വെച്ചത് അവരുടെ ജോലി കാരണമോ റിപ്പോര്‍ട്ടിങ് ചെയ്തുകൊണ്ടിരിക്കുമ്പോഴോ ആണ്. 2005 ന് ശേഷം ജോലി സംബന്ധമായി കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 787 ആയി. ഈ വര്‍ഷത്തെ 43 കൊലപാതകങ്ങളുടെ കൃത്യമായ കാരണവും സാഹചര്യവും വ്യക്തമല്ല. 27 പൌരമാധ്യമപ്രവര്‍ത്തകരും 7 മാധ്യമ തൊഴിലാളികളും 2015 ല്‍ കൊല്ലപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള … Continue reading 2015 ല്‍ 110 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു →

teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു

പ്രാദേശീക പ്രക്ഷേപണ വാര്‍ത്താ മാധ്യമമായ teleSUR നെ അര്‍ജന്റീനയില്‍ നിന്ന് Mauricio Macri യുടെ സര്‍ക്കാര്‍ നീക്കം ചെയ്തതിനെ വിവിധ വീക്ഷണങ്ങളുള്ള രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും, മാധ്യമപ്രവര്‍ത്തകരും ശക്തമായി അപലപിച്ചു. അതിനോടൊപ്പം സര്‍ക്കാര്‍ അവരുടെ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ അര്‍ജന്റീനയില്‍ over-the-air Open Digital Television സേവനം നടത്താന്‍ teleSUR നെ അനുവദിക്കില്ല. അതുകൊണ്ട് സ്വകാര്യ കേബിള്‍ പാക്കേജുകളില്‍ ഇനി teleSUR കൊടുക്കേണ്ടത് നിര്‍ബന്ധിതമല്ലാതായി. teleSUR നെ അര്‍ജന്റീനയിലെ പ്രക്ഷേപണ രംഗത്തു നിന്നും നീക്കം ചെയ്ത Macri … Continue reading teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു →