പവനോര്‍ജ്ജത്തിന്റെ ഭാവി കടലില്‍ പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ്

പൊങ്ങിക്കിടക്കുന്ന കാറ്റാടികള്‍ ഉള്‍ക്കടലില്‍ സ്ഥാപിക്കാനാകും. അവിടെ കാറ്റിന് ശക്തി കൂടുതലാണ്, ഒപ്പം കൂടതുല്‍ സ്ഥിരതയും ഉണ്ട്. കുറവ് പക്ഷി സ്പീഷീസുകള്‍ക്കെ അതിന്റെ കറങ്ങുന്ന ഇതളുകള്‍ ദ്രോഹം ചെയ്യു. മല്‍സ്യബന്ധനം നടത്തുന്നവരും കടലിന്റെ മറ്റ് ഉപഭോക്താക്കളുമായി കുറവ് തര്‍ക്കങ്ങളെ ഉണ്ടാകൂ. തീരത്തു നിന്ന് കാണാന്‍ പറ്റാത്തത്ര അകലത്തിലാകും അവ. മൂന്ന് തരം പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ് ഇപ്പോള്‍ ഉള്ളത്. 2017 ല്‍ Equinor വികസിപ്പിച്ച Hywind Scotland ആണ് ഇപ്പോള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന പൊങ്ങിക്കിടക്കുന്ന കാറ്റാടിപ്പാടം. — സ്രോതസ്സ് climatecentral.org … Continue reading പവനോര്‍ജ്ജത്തിന്റെ ഭാവി കടലില്‍ പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ്

തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു

തീവൃ ചൂട് കാലാവസ്ഥയും തീവൃ തണുപ്പ് കാലാവസ്ഥയും ലോകം മൊത്തം പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു. താപ തരംഗങ്ങളാലുള്ള മരണങ്ങള്‍ ഈ നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയായുള്ള ആഗോളതപനം കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. China, Australia, UK, Moldova എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Lancet Planetary Health ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 43 രാജ്യങ്ങളിലെ 570 സ്ഥലങ്ങളില്‍ നിന്നുള്ള താപനിലയും മരണ സംഖ്യയും അവര്‍‍ പരിശോധിച്ചു. ദശാബ്ദത്തില്‍ … Continue reading തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു

കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

ഇക്കാലത്ത് കാറുകളും കാറുകളിലേക്ക് എത്തുന്ന കാര്യങ്ങളും ഞങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതില്‍ പരിമിതപ്പെടുന്ന ഒന്നല്ല അത്. രഹസ്യാന്വേഷണവും, വിദൂരനിയന്ത്രണത്തിന്റേയും ഏക ലക്ഷ്യം ഡ്രൈവര്‍മാര്‍ മാത്രമല്ല. കാറിലെ യാത്രക്കാരേയും അത് ബാധിക്കാം. ഈ പ്രശ്നത്തിന് പല മാനങ്ങളുണ്ട്. പല വ്യത്യസ്ഥ വശങ്ങള്‍. കാറിനകത്തെ ചാരപ്പണി വലിയതും പരിശോധിക്കപ്പെടാത്തതുമായ ഒരു പ്രശ്നമാണ്. പക്ഷെ അത് മാത്രമല്ല ഏക പ്രശ്നം. ഇന്നത്തെ കാറുകളില്‍ മിക്കതിനേയും വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്നതാണ്. രൂപകല്‍പ്പനയിലുണ്ടാവണമെന്നില്ല, പക്ഷെ ക്രാക്ക് ചെയ്താവാം. കാറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ അത് … Continue reading കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍

എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ

അയോവയിലെ Dakota Access Pipeline ന്റെ ഉപകരണം നശിപ്പിച്ച കുറ്റത്തിന് ഒരു സമാധാനപരമായ ജല സംരക്ഷകയായ Jessica Reznicek ന് 8 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അതേ സമയം അറിഞ്ഞുകൊണ്ട് കാലാവസ്ഥ അടിയന്തരാവസ്ഥ സൃഷ്ടിച്ച യഥാര്‍ത്ഥ കുറ്റവാളികളായ ഫോസിലിന്ധന കമ്പനികള്‍ സ്വതന്ത്രരായിരിക്കുകയും ചെയ്യുന്നു. Jessica Reznicekക്ക് 8 വര്‍ഷം ജയിലില്‍ കഴിയാനുള്ള ശിക്ഷയാണ് കഴിഞ്ഞ ആഴ്ച അമേരിക്കയുടെ ജില്ലാ കോടതി ജഡ്ജി Rebecca Goodgame Ebinger കൊടുത്തത്. അതിന് പുറമെ … Continue reading എണ്ണക്കമ്പനി ഉന്നതര്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ കാലാവസ്ഥ പ്രവര്‍ത്തകര്‍ക്ക് 8 വര്‍ഷം ജയില്‍ ശിക്ഷ

വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

ആഗോളതപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാതൃകയോട് ചേരും വിധം ആര്‍ക്ടിക്കിന് മുകളിലുള്ള അന്തരീക്ഷത്തില്‍ ശീതകാലത്ത് താപനില വളരെ താഴുന്നത് കൂടുതല്‍ സാധാരണമാകുകയും കൂടുതല്‍ തീവൃമാകുകയും ചെയ്യുന്നു എന്ന് ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറഞ്ഞ താപനില അതിതീവൃമാകുന്നത്, മനുഷ്യര്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട രാസവസ്തുക്കളില്‍ രാസമാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു എന്നും അവര്‍ കണ്ടെത്തി. അത് ഓസോണിന്റെ നാശത്തിലേക്ക് നയിക്കുന്നു. ഓസോണ്‍ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉം ഹാലോജനുകളും 2010 ല്‍ ലോകംമൊത്തം നിരോധിച്ച് കുറച്ച് … Continue reading വര്‍ദ്ധിച്ചുവരുന്ന ഹരിതഗൃഹവാതകങ്ങള്‍ ആര്‍ക്ടിക്കിലെ ഓസോണിന് ഭീഷണിയാകുന്നു

എസ്തോണിയയില്‍ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാണ്

Estonian State Property Act ല്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താന്‍ എസ്തോണിയയിലെ പാര്‍ളമെന്റായ Riigikogu 12 മെയ് 2021 ന് അംഗീകാരം കൊടുത്തു. പുതിയ നിയമം അനുസരിച്ച് രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഒരു ഭാഗമേ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ളുവെങ്കില്‍ ആ ഭാഗം മാത്രം ജനങ്ങള്‍ക്ക് ലഭ്യമാകണം. — സ്രോതസ്സ് joinup.ec.europa.eu | 02/07/2021

പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും

Reporters Without Borders (RSF) എന്ന സംഘം ചൂണ്ടിക്കാണിക്കുന്ന പത്ര സ്വാതന്ത്ര്യത്തിന്റെ ഇരപിടയന്‍മാര്‍ എന്ന 37 രാജ്യ തലവന്‍മാരുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉണ്ട്. മോഡിയെക്കുറിച്ചുള്ള അവരുടെ കുറുപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “തീവൃവും വിഭാഗീയവും derogatory ആയ പ്രസംഗങ്ങളുലൂടെ ദേശീയവാദ-പ്രചാരം കിട്ടുന്ന ആശയങ്ങള്‍ നിരന്തരമായി വ്യാപിപ്പിക്കാന്‍ വലിയ മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമകളായ ശതകോടീശ്വരന്‍മാരയ ബിസിനസുകാരുമായി അടുത്ത ബന്ധം, അദ്ദേഹത്തെ സഹായിച്ചു.” 2021 World Press Freedom Index ല്‍ മൊത്തം 180 രാജ്യങ്ങളില്‍ ഇന്‍ഡ്യ 142ാം … Continue reading പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും