കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു

Center for International Environmental Law (CIEL) പുറത്തുവിട്ട നൂറുകണക്കിന് രേഖകള്‍ പ്രകാരം എണ്ണവ്യവസായത്തിന് കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് മുമ്പേ അറിയാമായിരുന്നു എന്ന കാര്യത്തെ ദശാബ്ദങ്ങള്‍ പിറകിലേക്ക് നീക്കിയിരിക്കുകയാണ്. കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് എണ്ണവ്യവസായത്തോട് 1960കളില്‍ വ്യക്തമായി മുന്നറീപ്പ് കൊടുത്തിരുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. പ്രധാനമായു ഈ ഗവേഷണങ്ങളില്‍ വളരേധികം നടത്തിയത് വിശാലമായ വ്യവസായ രംഗം തന്നെയായിരുന്നു. 1940കള്‍ മുതല്‍ തുടങ്ങിയതായിരുന്നു അത്. മലിനീകണ ശാസ്ത്രത്തേയും പരിസ്ഥിതി നിയന്ത്രണങ്ങളേയും കുറിച്ച് പൊതുജനങ്ങളില്‍ സംശയം വളര്‍ത്താന്‍ വേണ്ടി വ്യവസായത്തിന്റെ പണം ഉപയോഗിച്ച് ഗവേഷണം … Continue reading കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു

അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

കുടുംബാംഗങ്ങളെ കൊല ചെയ്ത പാരാമിലിട്ടറി സംഘത്തിന് കമ്പനിയുടെ ധനസഹായം കൊടുത്ത Chiquita Brand International ന്റെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കൊളംബിയക്കാരെ അനുവദിക്കുന്ന ഒരു ഉത്തരവ് അമേരിക്കയിലെ ഒരു ജഡ്ജി പുറപ്പെടുവിച്ചു. കോര്‍പ്പറേറ്റ് കുറ്റകൃത്യങ്ങളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിന്റെ ഒരു വിജയം എന്നാണ് ഇതിനെക്കുറിച്ച് പിന്‍തുണക്കാര്‍ വിവരിക്കുന്നത്. കൊളംബിയയില്‍ മരണ സംഘം നടത്തിയ നിയമവിരുദ്ധമായ തീവൃ വലതുപക്ഷ സംഘമായ AUCക്ക് $17 ലക്ഷം ഡോളറാണ് 1997 - 2004 കാലത്ത് Chiquita ഒഴുക്കിയത്. "സമാന്തരസൈനിക സംഘത്തിന്റെ മരണ പദ്ധതിയെ … Continue reading മരണ സംഘത്തിന്റെ ഇരകള്‍ ചിഖ്വിറ്റ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തു

സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്

മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത Scottish Recording Centre (SRC) എന്നൊരു രഹസ്യാന്വേഷണ യൂണീറ്റിന് GCHQ ന്റെ രഹസ്യ പദ്ധതിയായ MILKWHITE ല്‍ പ്രവേശനം കൊടുത്തിട്ടുണ്ട് എന്ന് അമേരിക്കയിലെ whistle-blower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ കാണുന്നു. SRC ഒരു പോലീസ് പദ്ധതിയാണ്. അത് സ്കോട്ട്‌ലാന്റിലെ പോലീസിന് ആളുകളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളുടെ മെറ്റ ഡാറ്റ ലഭ്യമാക്കുന്നു. WhatsApp, Viber, Jabber പോലുള്ള ചാറ്റ് സേവനം തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലെ ആളുകളുടെ ഉപയോഗത്തിന്റെ ഡാറ്റയും MILKWHITE സംഭരിക്കുന്നുണ്ട്. … Continue reading സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്

വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി

2015 ല്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ $28600 കോടി ഡോളര്‍ നിക്ഷേപമാണ് ലോകത്ത് നടന്നത്. 2014 ലേതിനേക്കാള്‍ 5% അധികമാണിത്. പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തുക ഈ രംഗത്ത് ചിലക്കപ്പെട്ടു. അതിനാല്‍ 147 ഗിഗാവാട്ട് പുനരുത്പാദിതോര്‍ജ്ജ ശേഷിയാണ് 2015 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ചൈനയാണ് ഏറ്റവും കൂടുതല്‍ ചിലവാക്കിയത്. മൊത്തം തുകയുടെ മൂന്നിലൊന്ന് അവര്‍ നിക്ഷേപം നടത്തി. ഇന്‍ഡ്യ, തെക്കെ ആഫ്രിക്ക, മെക്സിക്കോ, ചിലി എന്നീ രാജ്യങ്ങള്‍ അവരുടെ ഹരിത ഊര്‍ജ്ജ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. — സ്രോതസ്സ് … Continue reading വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി

വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്

1000 നദികളില്‍ നിന്നാണ് ആഗോള നദീ പ്ലാസ്റ്റിക് മലിനീകരണം കടലിലേക്കെത്തുന്നത് എന്ന് Science Advances നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറച്ച് വലിയ ഭൂഖണ്ഡ നദികള്‍ നടത്തുന്ന ഉദ്‌വമനത്തേക്കാള്‍ വളരേധികം ചെറുതും ഇടത്തരവുമായ നദികള്‍ പ്ലാസ്റ്റിക് സമുദ്രത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ 1000 നദികള്‍ വീതി, ഒഴുക്ക്, സമുദ്ര ഗതാഗതം, നഗരവല്‍ക്കരണം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവങ്ങളുള്ളതാണ്. നദികളില്‍ നിന്ന് സമുദ്രത്തിലെത്തുന്ന ചവറുകളുടെ അളവ് കുറക്കാനായി വിശാലമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഈ നദികളില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഈ നദികള്‍ പ്രതിവര്‍ഷം … Continue reading വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്

കൂട്ടക്കൊല മറച്ച് വെക്കുന്നതിലെ അമേരിക്കയുടെ ശ്രമത്തെ വ്യക്തമാക്കുന്നതാണ് എല്‍ മസോട്ടെ കൂട്ടക്കൊലയുടെ വിചാരണ

1981 ലെ El Mozote കൂട്ടക്കുലയുടെ ആദ്യ വിചാരണ El Salvador ല്‍ തുടങ്ങുകയാണ്. അന്ന് അമേരിക്കയുടെ പരിശീലനം കിട്ടിയ സാല്‍വഡോറിലെ സൈന്യം ഏഴ് ഗ്രാമങ്ങളിലെ ഏകദേശം 1,000 സാധാരണക്കാര്‍ കൊലചെയ്തു. Stanford University യിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ Terry Karl ആണ് ഒരു വിദഗ്ദ്ധ സാക്ഷി. സാല്‍വഡോര്‍ സൈന്യത്തിനൊപ്പം അമേരിക്കയുടെ സൈനിക ഉപദേശകന്‍ Allen Bruce Hazelwood ന്റെ സംഭവ സ്ഥലത്തെ സാന്നിദ്ധ്യം അദ്ദേഹം സ്ഥിതീകരിച്ചിട്ടുണ്ട്. റെയ്ഗണ്‍ സര്‍ക്കാരും സാല്‍വഡോറിലെ സൈനിക ഭരണസഭയും നടത്തിയ വിദഗ്ദ്ധ … Continue reading കൂട്ടക്കൊല മറച്ച് വെക്കുന്നതിലെ അമേരിക്കയുടെ ശ്രമത്തെ വ്യക്തമാക്കുന്നതാണ് എല്‍ മസോട്ടെ കൂട്ടക്കൊലയുടെ വിചാരണ