Bedrock പരിസ്ഥിതി നിയമത്തിന്റെ വ്യാപ്തി അമേരിക്കയിലെ സുപ്രീം കോടതി പരിമിതപ്പെടുത്തി

ഗതാഗതവും ഊർജ്ജ infrastructure പദ്ധതികളുടെ അനുമതി കൊടുക്കാനുള്ള പരിസ്ഥിതി പരിശോധനകൾ നടത്തു്പോൾ ഫെഡറൽ agencies ആഘാതങ്ങളുടെ പരിമിതമായ വീക്ഷണം നടത്തിയാൽ മതി എന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു. LNG കയറ്റുമതി terminals, ഊർജ്ജം കടത്തുന്ന പദ്ധതികൾ, തീവണ്ടി പാതകൾ, പൈപ്പ് ലൈൻ പോലുള്ള പദ്ധതികളെ അവയിലൂടെ കടത്തിവിടുന്ന പിന്നീട് കത്തിക്കുന്ന ഫോസിലിന്ധനങ്ങളുടെ കാലാവസ്ഥാ ഫലങ്ങളുടെ വിശാലമായ പരിഗണന വർഷങ്ങളായി താഴെ കോടതികൾ ആവശ്യപ്പെടുന്നതിന് ശേഷമാണ് ഈ 8-0 വിധിയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ നാഴികക്കല്ലായ പരിസ്ഥിതി നിയമങ്ങളിലൊന്നായ ദശാബ്ദങ്ങളായ … Continue reading Bedrock പരിസ്ഥിതി നിയമത്തിന്റെ വ്യാപ്തി അമേരിക്കയിലെ സുപ്രീം കോടതി പരിമിതപ്പെടുത്തി →

മാരിയിലെ മസ്ജിദ്

ബിഹാറിലെ നളന്ദ ജില്ലയിലെ മാരി ഗ്രാമത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഒരു പള്ളിയും ശവകുടീരവും സംരക്ഷിക്കുന്നത് ഹിന്ദുക്കളാണ്. കെട്ടിടനിർമ്മാണ സൈറ്റിലെ പണി കഴിഞ്ഞ് മൂന്ന് ചെറുപ്പക്കാർ – അജയ് പാസ്‌വാൻ, ബഖോരി ബിന്ദ്, ഗൌതം പ്രസാദ് – ചേർന്ന് അത് വൃത്തിയാക്കാൻ തീരുമാനിച്ചു. “ഞങ്ങൾ കാടൊക്കെ വെട്ടിത്തെളിച്ച് മസ്ജിദ് പെയിന്റ് ചെയ്തു. മോസ്കിന്റെ മുമ്പിലായി ഒരു വലിയ തട്ടും നിർമ്മിച്ചു,” അജയ് പറയുന്നു. സന്ധ്യാവിളക്ക് കത്തിക്കാനും തുടങ്ങി അവർ. ഒരു ശബ്ദസംവിധാനം സ്ഥാപിച്ച്, പള്ളിയുടെ മകുടത്തിൽ ഒരു ഉച്ചഭാഷിണിയും … Continue reading മാരിയിലെ മസ്ജിദ് →

ഫോസിലിന്ധന കമ്പനികളുടെ 2026 ലെ നേട്ടം സെക്കന്റിൽ ഏകദേശം $3,000 ഡോളറാണ്

ആറ് ഏറ്റവും വലിയ ഫോസിലിന്ധന കമ്പനികളുടെ 2026 ലെ കണക്കാക്കപ്പെടുന്ന ലാഭം സെക്കന്റിൽ $2,967 ഡോളർ ആണ്. ഓക്സ്ഫാമിന്റെ പുതിയ ഗവേണത്തിലാണ് ഇത് കണ്ടെത്തിയത്. ഈ ആഴ്ച കൊളംബിയയിൽ വെച്ച് നടക്കാൻ പോകുന്ന Transitioning Away from Fossil Fuels എന്ന ആഗോള സമ്മേളനത്തിന് മുന്നോടിയായി അവർ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. Chevron, Shell, BP, ConocoPhillips, Exxon, TotalEnergies എന്നീ ആറ് കോർപ്പറേറ്റുകളുടെ 2025 ലെ ലാഭത്തിനേക്കാൾ പ്രതിദിനം $3.7 കോടി ഡോളറിന്റെ വർദ്ധനവ് ആണ് … Continue reading ഫോസിലിന്ധന കമ്പനികളുടെ 2026 ലെ നേട്ടം സെക്കന്റിൽ ഏകദേശം $3,000 ഡോളറാണ് →

അതി സമ്പന്നരായ 0.1% പേർ നികുതി കൊടുക്കാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പത്ത്

ലോക ജനസംഖ്യയുടെ പകുതിവരുന്ന 410 കോടി ദരിദ്രരുടെ സമ്പത്തിനേക്കാൾ കൂടുതലാണ് അതി സമ്പന്നരായ 0.1% പേരുടെ നികുതി കൊടുക്കാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പത്ത്. Panama Papers ന്റെ പത്താം വാർഷിക സമയത്ത് ഓക്സ്ഫാം പ്രസിദ്ധപ്പെടുത്തിയതാണ് പുതിയ വിവരം. നികുതി ഒഴുവാക്കാനും ആസ്തികൾ മറച്ച് വെക്കാനും വേണ്ടി പണക്കാര് വിദേശത്തുള്ള സംവിധാനങ്ങൾ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നു എന്ന കണ്ടെത്തൽ വന്നിട്ട് പത്ത് വർഷമായി. അതി സമ്പന്നർക്ക് നികുതി ചുമത്തുകയും നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യാനുള്ള അന്താരാഷ്ട്ര പ്രവർത്തനം … Continue reading അതി സമ്പന്നരായ 0.1% പേർ നികുതി കൊടുക്കാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് →

21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി

ഓരോ സമയവും ഏതെങ്കിലിലുമൊരു ഡിജിറ്റൽ സേവനമോ മറ്റേ നേടുന്നതിന് വേണ്ടി eKYC ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ ആധാർ വിവരം വേറൊരു ഡാറ്റാബേസുമായി ഒത്തു നോക്കുന്നതിന് വേണ്ടി നിങ്ങൾ UIDAI ക്ക് Rs 20 രൂപ കൊടുക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? ഒരു പ്രാവശ്യം KYC ചെയ്ത് കഴിഞ്ഞാലും ഒരു പ്രത്യേക സേവനമോ സബ്സിഡിയോ നേടാനായി നിങ്ങൾക്ക് ആധാർ നമ്പരും ബയോ മെട്രിക് വിവരവും നൽകേണ്ടി വരും. സേവന ദാദാവ് ശരിയായിട്ടാണ് ആധാർ നമ്പർ നൽകിയത് എന്ന് ഉറപ്പ് … Continue reading 21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി →

ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു

തട്ട ലക്ഷ്‌മിയും പൊതാഡ ലക്ഷ്‌മിയും കനത്ത നഷ്‌ടം നേരിടുകയാണ്‌. തട്ട ലക്ഷ്‌മിക്ക്‌ നൽകേണ്ട കൂലി സർക്കാർ അയച്ചത്‌ പൊതാഡ ലക്ഷ്‌മിയുടെ അക്കൗണ്ടിലേക്കാണ്‌. അതുപോലെ ആന്ധ്രപ്രദേശിലെ മുംഗപാക മണ്ഡലത്തിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ തട്ട ലക്ഷ്‌മിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്‌ പൊതാഡ ലക്ഷ്‌മിയുടെ പണവും പോയി. അതിനാൽ തന്റെ കൂലിയായ 16,000 രൂപയ്ക്ക്‌ ടി. ലക്ഷ്‌മിയും തന്റെ കൂലിയായ 9,000രൂപയ്ക്ക്‌ പി ലക്ഷ്‌മിയും കാത്തിരിക്കുകയാണ്‌. ദളിതരായ ഈ രണ്ട്‌ സ്‌ത്രീകളും തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌. ഒരേ മണ്ഡലത്തിലുള്ള മുംഗപാക ഗ്രാമസ്വദേശിയാണ്‌ … Continue reading ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു →

ഗതാഗത മലിനീകരണം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു

ഡീസൽ കത്തിയ പുകയുമായുള്ള വെറും രണ്ട് മണിക്കൂറിന്റെ സമ്പർക്കം കാരണം തലച്ചോറിന്റെ functional connectivity കുറയുന്നു എന്ന് Environmental Health ൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ പരസ്പരം ഇടപെടുകയും ആശയവിനിമയം ചെയ്യുകയും ചെയ്യുന്നതിന്റെ അളവാണത്. വായൂ മലിനീകരണം കാരണമുണ്ടാകുന്ന തലച്ചോറ് ശൃംഖലയുടെ മാറ്റങ്ങളെകുറിച്ചുള്ള മനുഷ്യരിലെ ആദ്യത്തെ തെളിവ് ഈ പഠനം നൽകുന്നു. തലച്ചോറിന്റെ default mode network (DMN) ലെ മാറ്റങ്ങളാണ് ഗവേഷകർ പഠിച്ചത്. ഓർമ്മ, ആന്തരിക ചിന്ത തുടങ്ങിയ കാര്യങ്ങളിൽ പ്രധാനപ്പെട്ട … Continue reading ഗതാഗത മലിനീകരണം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു →

ഓരോ ദിവസവും പ്രീ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്ന 250 കുട്ടികളിൽ പകുതിയും കറുത്ത ആൺകുട്ടികളാണ്

രാജ്യം മൊത്തം പ്രീസ്കൂൾ കുട്ടികളെ പുറത്താക്കുന്നതിന്റെ തോത് K–12 വിദ്യാർത്ഥികളെ പുറത്താക്കുന്നതിന്റെ മൂന്നര മടങ്ങ് കൂടുതലാണ്. ഈ തോത് ഇതിലും കൂടുതലായിരിക്കും, കാരണം സ്വകാര്യ പ്രീസ്കൂളുകൾ തന്നത്താനാണ് പുറത്താക്കപ്പെടുന്നവരുടെ പട്ടിക പുറത്തുവിടുന്നത്. അത് കുറവ് കൃത്യതയുള്ള നമ്പരാണ്. അതുപോലെ അവർക്ക് നിയമപരമായ നിർബന്ധമൊന്നുമില്ല. പൊതു സ്കൂളുകൾക്ക് അങ്ങനെയല്ല. പ്രീസ്കൂളുകളിലെ പുറത്താക്കൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രതിഭാസമാണ്. അടുത്ത കാലത്ത് അത് വർദ്ധിച്ച് വരുന്നു. National Survey of Children’s Health ന്റെ 2017 ലെ ഡാറ്റ അനുസരിച്ച് അമേരിക്കയിൽ … Continue reading ഓരോ ദിവസവും പ്രീ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്ന 250 കുട്ടികളിൽ പകുതിയും കറുത്ത ആൺകുട്ടികളാണ് →

ബർലിൻ നിവാസികൾ ഭവന വമ്പനെ വോട്ടെടുപ്പിൽ പുറത്തു തള്ളി

ജർമ്മനിയുടെ തലസ്ഥാനമായ ബർർലിനിലെ സമ്മതിദായകർ പുതിയ ജർമ്മൻ സർക്കാരിനെ തെരഞ്ഞെടുക്കുകയാണ്. അതിനോടൊപ്പം തങ്ങളുടെ വീടുകൾ വിൽക്കാൻ വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളെ നിർബന്ധിക്കണോ വേണ്ടയോ എന്നതിന്റെ ഒരു ജനഹിത പരിശോധനയിലും അവർ പങ്കെടുത്തു. 56.4% "വേണം" വോട്ടുകൾ കിട്ടി. അതേ സമയം 39% "വേണ്ട" വോട്ടുകളേ കിട്ടിയുള്ളു. "Expropriate Deutsche Wohnen and Co." എന്ന ഒരു പ്രാദേശികമായ പരിപാടിയുടെ ഫലമായാണ് ഈ വോട്ടെടുപ്പ് നടന്നത്. വിജയകരമായ ഈ വോട്ടെടുപ്പിന്റെ ഫലമായി ബർലിനലെ സെനറ്റ് ഇത് സംബന്ധിച്ച … Continue reading ബർലിൻ നിവാസികൾ ഭവന വമ്പനെ വോട്ടെടുപ്പിൽ പുറത്തു തള്ളി →

വംശഹത്യക്ക് പകരം ബാങ്ക്സിക്കെതിരെ ബ്രിട്ടൺ കടുത്ത നടപടിയെടുത്തു

സെപ്റ്റംബർ 8 ന് ബാങ്ക്സി അദ്ദേഹത്തിന്റെ പുതിയ സൃഷ്ടി ലണ്ടനിലെ Royal Courts of Justice ൽ പ്രസിദ്ധപ്പെടുത്തി. പ്രതിഷേധക്കാർക്കെതിരെ ബ്രിട്ടൺ നിയമം ഉപയോഗിക്കുന്നതിനെ വിമർശിക്കുന്നതായിരുന്നു ആ സൃഷ്ടി. ഉടനെ തന്നെ ബ്രിട്ടീഷ് അധികാരകൾക്ക് അത് വിവാദമായി മാറി. അസുഖകരമായ സന്ദേശമുള്ള ആ സൃഷ്ടിക്കെതിരെ അന്വേഷണം തുടങ്ങി. ‘anonymous riot gimp’ എന്ന് വിളിക്കാവുന്ന മതിലിന് പുറത്തുള്ള ആ കലാസൃഷ്ടിയെ കഴുകി കളയാൻ കോടതി ഉത്തരവിട്ടു. രണ്ട് വർഷമായി തുടരുന്ന വംശഹത്യയെ അങ്ങനെ വിളിക്കാൻ വിസമ്മതിക്കുന്ന ബ്രിട്ടീഷ് … Continue reading വംശഹത്യക്ക് പകരം ബാങ്ക്സിക്കെതിരെ ബ്രിട്ടൺ കടുത്ത നടപടിയെടുത്തു →