അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം

ഹരിതഗൃഹവാതകമായ മീഥേന്‍ അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്ന് വന്‍തോതില്‍ ചോരുന്നു. 2015 ല്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ Environmental Protection Agency കണക്കാക്കിയ അളവിനെക്കാള്‍ ∼60% അധികമാണിത്. അസാധാരണമായ പ്രവര്‍ത്തന അവസ്ഥകളുണ്ടാകുമ്പോള്‍ നടക്കുന്ന ഉദ്‌വമനത്തെ ഇപ്പോഴത്തെ inventory രീതികള്‍ അളക്കുന്നില്ല. പുതിയ ഡാറ്റയും രീതിയും അത് കണ്ടെത്താന്‍ സഹായിക്കുന്നു. അത് ഹരിതഗൃഹവാതങ്ങളുടെ ആഗോള inventories മെച്ചപ്പെടുത്താനും പരിശോധിക്കാനും ഉപയോഗിക്കാം. പാരീസ് കരാറ് അനുസരിച്ചുള്ള പരിഹാര പ്രവര്‍ത്തികള്‍ രൂപകല്‍പ്പന ചെയ്യുകയും ആകാം. — സ്രോതസ്സ് science.sciencemag.org … Continue reading അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം

കാര്‍ബണ്‍ സംഭരണത്തില്‍ മണ്ണിലെ സുഷിരങ്ങള്‍ പ്രധാനപ്പെട്ടതാണ്

Nature Communications ല്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠന റിപ്പോര്‍ട്ട് കാര്‍ബണ്‍ സംഭരിക്കുന്നതിലും അത് സൂക്ഷിക്കുന്നലമുള്ള മണ്ണിലെ സുഷിരങ്ങളുടെ പ്രധാന്യത്തെ വ്യക്തമാക്കുന്നു. U.S. Department of Energy കൊടുത്ത ധനസഹായത്താല്‍ MSU Great Lakes Bioenergy Research Center നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 5 വ്യത്യസ്ഥ cropping വ്യവസ്ഥകളുടെ പാടത്തെ പരീക്ഷണം 9 വര്‍ഷത്തെ കാലയളവില്‍ ഗവേഷകര്‍ പഠിച്ചു ഈ 5 എണ്ണത്തില്‍ രണ്ടെണ്ണത്തില്‍ വ്യത്യസ്ഥമായ ചെടികളായിരുന്നു ഉണ്ടായിരുന്നത്. അവയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ സംഭരിക്കപ്പെട്ടത്. … Continue reading കാര്‍ബണ്‍ സംഭരണത്തില്‍ മണ്ണിലെ സുഷിരങ്ങള്‍ പ്രധാനപ്പെട്ടതാണ്

ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം

accelerometers ഫോണിന്റെ ചലനത്തെ അളക്കാനുള്ള ചെറു സെന്‍സറുകളാണ്. step-counting പോലുള്ള ആപ്പുകള്‍ അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിന്റെ ആ accelerometers ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ക്ക് ആളുകളുടെ വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും. ഫോണ്‍വിളികള്‍, മെസേജുകള്‍ തുടങ്ങിയവയുടെ ലോഗുകള്‍ വെച്ച് വ്യക്തിത്വങ്ങള്‍ പ്രവചിക്കാനാകും എന്ന് മുമ്പ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നല്ലോ. accelerometer ഡാറ്റ അതിനെ കൂടുതല്‍ കൃത്യമാക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. എത്ര വേഗത്തില്‍ നടക്കുന്നു, എത്ര ദൂരം നടക്കുന്നു, രാത്രിയില്‍ എപ്പോള്‍ ഫോണ്‍ എടുക്കുന്നു തുടങ്ങിയവക്ക് … Continue reading ഫോണിന്റെ ചലനത്തെ ഉപയോഗിച്ച് വ്യക്തിത്വ വിഭാഗങ്ങളെ കണ്ടെത്താം

UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍

ആഫ്രിക്കന്‍ രാജ്യങ്ങല്‍ക്കെതിരെ United Arab Emirates (UAE) ഉം മൌറീഷ്യസും എങ്ങനെയാണ് ഏറ്റവും ദ്രവിക്കുന്ന കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍ ആകുന്നത് എന്ന് Tax Justice Network തുടങ്ങിയ Corporate Tax Haven Index (CTHI) കാണിക്കുന്നു. ഒരു അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി സംവിധാനത്തിന്റെ അഭാവത്തിലെ രഹസ്യാത്മക നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ പഠനം. പ്രതിവര്‍ഷം $50000 കോടി ഡോളറിന്റെ കോര്‍പ്പറേറ്റ് നികുതി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ വെട്ടിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. — സ്രോതസ്സ് taxjustice.net | … Continue reading UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍

അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

പ്രതിവര്‍ഷം കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതിനാല്‍ അമേരിക്കന്‍ Department of Defense ഒരു രാജ്യമാണെന്ന് കണക്കാക്കിയാല്‍ ലോകത്തെ അതിന്റെ സ്ഥാനം 55ആമത്തെ ഏറ്റവും മോശം മലിനീകരണമുക്കാക്കുന്നവരുടെ സ്ഥാനത്തെത്തി. സ്വീഡന്‍, ഡന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ അവര്‍ പരാജയപ്പെടുത്തിയിരിക്കുകയാണെന്ന് Brown Universityയുടെ Costs of War project പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ കൈയ്യേറ്റം തുടങ്ങിയ 2001 മുതല്‍ 2017 വരെ അമേരിക്കന്‍ സൈന്യം 120 കോടി ടണ്‍ CO2 പുറത്തുവിട്ടിട്ടുണ്ട്. ജപ്പാന്‍ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് … Continue reading അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

മുംബൈ നാഗ്പൂര്‍ ഹൈവേയില്‍ രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു

മഹാരാഷ്ട്രയിലെ Samruddhi Mahamarg ന് വേണ്ടി രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു. മുംബേയും നാഗ്പൂരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേയാണിത്. 2020 ല്‍ പണി പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിക്ക് Rs. 55,000 കോടി രൂപ ചിലവാകും. പത്ത് ജില്ലകളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. അതിന്റെ നിര്‍മ്മാണത്തിന് വേണ്ടി കൂടുതല്‍ മരങ്ങളാണ് നശിച്ചത്. ഇനി 2,76,050 മരങ്ങള്‍ കൂടി വെട്ടാനുണ്ട്. — സ്രോതസ്സ് newsclick.in | 17 Jun 2019 5 വര്‍ഷത്തെ ഭരണത്തില്‍ മോദി സർക്കാർ … Continue reading മുംബൈ നാഗ്പൂര്‍ ഹൈവേയില്‍ രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു

ഡാറ്റ പങ്കുവെക്കുന്നതിന്റെ പേരിലെ കുറ്റത്തിന് ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ കേസ്

UChicago Medicine ലെ രോഗികളുടെ സ്വകാര്യത അവകാശം ലംഘിച്ചതായി ആരോപിച്ച് കൊണ്ട് University of Chicago Medical Center ലെ മുമ്പത്തെ ഒരു രോഗി ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ ഒരു കേസ് കൊടുത്തിരിക്കുന്നു. 2009 - 2016 കാലത്ത് UChicago ഗൂഗിളുമായി പങ്കുചേര്‍ന്ന് രോഗികളുടെ ഡാറ്റ പങ്കുവെച്ചത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ഫെഡറല്‍ നിയമം ലംഘിക്കുകയാണ് ചെയ്തത്. വളരേധികം ലാഭകരമായ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനായി രോഗികളുടെ വിവരങ്ങള്‍ ഗൂഗിളിന് ഉപയോഗിക്കാന്‍ കഴിഞ്ഞു എന്ന് … Continue reading ഡാറ്റ പങ്കുവെക്കുന്നതിന്റെ പേരിലെ കുറ്റത്തിന് ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ കേസ്

ഗ്നൂ ലിനക്സ് ലിബ്രേ 5.1 കേണല്‍ ഔദ്യോഗികമായി പുറത്തിറക്കി

സ്വന്തം കമ്പ്യൂട്ടറുകളില്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഗ്നൂ ലിനക്സ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള GNU Linux-libre 5.1-gnu kernel പ്രവര്‍ത്തന ക്ഷമമായെന്ന് GNU Linux-Libre പ്രൊജക്റ്റ് പ്രഖ്യാപിച്ചു. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ Linux 5.1 kernel series നെ അടിസ്ഥാനമാക്കിയ GNU Linux-Libre 5.1 kernel കുത്തക കോഡുകളെയെല്ലാം ഒഴുവാക്കിയതാണ്. അത് ലിനക്സിലെ ബ്ലോബുകളെയെല്ലാം നീക്കം ചെയ്യുകയും ധാരാളം firmware നെ ശുദ്ധിയാക്കുകയും ചെയ്യുന്നു. — സ്രോതസ്സ് news.softpedia.com, fsfla.org | May 6, 2019

മഹത്തായ Barrier Reef ന് അടുത്തുള്ള കല്‍ക്കരി ഖനിക്ക് ആസ്ട്രേലിയ അംഗീകാരം കൊടുത്തു

Great Barrier Reef ന് സമീപം കല്‍ക്കരി ഖനി തുടങ്ങാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം ആസ്ട്രേലിയ കൊടുത്തു. നാടകീയവും അസാധാരണവുമായ തോതില്‍ കല്‍ക്കരിയുടെ കയറ്റുമതി വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകും. ഭൂഗര്‍ഭജല management പദ്ധതിയെ Queensland സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇന്‍ഡ്യക്കാരായ Adani Carmichael ന്റെ അവസാനത്തെ പ്രധാനപ്പെട്ട നിയമ തടസവും മാറിക്കിട്ടി. ഇത് കല്‍ക്കരിയുടെ പുതിയ തലമുറ കയറ്റുമതിക്കാരെ നിര്‍മ്മിക്കുമെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഈ കല്‍ക്കരി ഇന്‍ഡ്യയിലും ചൈനയില്‍ കത്തിക്കുന്നത് ഭൂമിയെ കൂടുതല്‍ നശിപ്പിക്കും. — സ്രോതസ്സ് … Continue reading മഹത്തായ Barrier Reef ന് അടുത്തുള്ള കല്‍ക്കരി ഖനിക്ക് ആസ്ട്രേലിയ അംഗീകാരം കൊടുത്തു

അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചോര്‍ച്ചുന്നുണ്ടാവും. കിഴക്കന്‍ തീരത്തെ Washington, D.C.; Philadelphia; Boston; New York; Providence, R.I.; Baltimore എന്നീ ആറ് പ്രധാന നഗരങ്ങളില്‍ EPA നടത്തിയ പുതിയ അളവെടുക്കലില്‍ ഇവിടെ നിന്ന് ഇരട്ടി വാതകമാണ് ചോരുന്നത് എന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ചോരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേനാണ് ഇവിടെ നിന്ന് ചോരുന്നത്. ഈ നഗരങ്ങളുടെ മൊത്തത്തിലുള്ള മീഥേന്‍ ഉദ്‌വമനം പ്രതിവര്‍ഷം … Continue reading അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു