പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു

Memorial Dayക്ക് മുമ്പ് Department of Defense ല്‍ നിന്ന് നേടിയ അമിത ലാഭമായ $1.61 കോടി ഡോളര്‍ തിരികെ കൊടുക്കാമെന്ന് പ്രതിരോധ കരാറുകാരനായ TransDigm സമ്മതിച്ചു. കോണ്‍ഗ്രസിന്റെ മേല്‍നോട്ടം കൊണ്ട് നേടിയെടുക്കാവുന്ന അപൂര്‍വ്വമായ ഒരു വിജയമായതിനാല്‍ ഈ തിരിച്ചടവ് ശ്രദ്ധേയമാണ്. spare parts ന് വേണ്ടി ചിലവാക്കുന്നതിലെ ലാഭത്തിന്റെ തോത് 4,451% ആണെന്ന് Defense Department ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തതിന് ശേഷമാണ് പണം തിരിച്ചടക്കപ്പെട്ടത്. രണ്ടാഴ്ചക്ക് മുമ്പ് നടന്ന House Oversight … Continue reading പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു

ഗൂഗിളിന്റെ ഇരുണ്ട തൊഴില്‍ സേന

തങ്ങള്‍ വളരെ സമത്വവാദികളും സമാധാനമുള്ള തൊഴിലിടം നല്‍കുന്നവരുമാണെന്നാണ് ഹൈടെക്ക് കമ്പനികള്‍ ദീര്‍ഘകാലമായി സ്വയം പ്രചരിപ്പിച്ചിരുന്നത്. അതില്‍ ഏറ്റവും മുമ്പില്‍ നിന്നിരുന്ന ഗൂഗിള്‍ അസൂയാജനകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മറ്റും കൊടുക്കുന്ന ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒരു സംസ്കാരത്തെ മാനേജുമെന്റ് ഇല്ലായ്മചെയ്യുകയാണോ എന്നാണ് കമ്പനിയുടെ കൂടിവരുന്ന താല്‍ക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും എണ്ണം കണ്ടിട്ട് ചില ഗൂഗിള്‍ ജോലിക്കാര്‍ക്ക് തോന്നുന്നത്. New York Times ന് കിട്ടിയ ആഭ്യന്ത രേഖ അനുസരിച്ച് ഈ മാര്‍ച്ച് വരെ … Continue reading ഗൂഗിളിന്റെ ഇരുണ്ട തൊഴില്‍ സേന

“നക്ബ”യുടെ 71 ആം വാര്‍ഷികം

15 മെയ് 2019 ന് പാലസ്തീന്‍കാര്‍ “നക്ബ”യുടെ (“മഹാദുരന്തം”) 71 ആം വാര്‍ഷികം ആചരിച്ചു. പാലസ്തീന്‍കാരുടെ മഹാപാലായനവും കുടിയിറക്കുലും അതിന് ശേഷം ഇസ്രായേല്‍ എന്ന രാഷ്ട്രം 1948 ല്‍ സ്ഥാപിക്കുന്നതും നാം ഓര്‍ക്കുന്നു. നക്ബയുടെ അതീവനാശ പ്രത്യാഘാതങ്ങളിലൊന്ന് തദ്ദേശീയരായ പാലസ്തീന്‍ ജനങ്ങളെ അവരുടെ സ്വന്തം നാട്ടില്‍ “വിദേശികളെന്നും”, “ശത്രുക്കളെന്നും” മുദ്രകുത്തിയതാണ്. നക്ബയുണ്ടാക്കിയ നാശം വെറും ചരിത്ര സംഭവമല്ല. അത് തുടരുന്ന ഒരു പ്രതിഭാസമാണ്. അവര്‍ അഭയാര്‍ത്ഥികളായാലും അധിനിവേശത്തില്‍ താമസിക്കുന്നവരായാലും ഇസ്രായേലിലെ രണ്ടാം തരം പൌരന്‍മാരായാലും ഈ ദിവസവും … Continue reading “നക്ബ”യുടെ 71 ആം വാര്‍ഷികം

മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി

രാജസ്ഥാനിലെ മരുഭൂമികളിലെ വെട്ടുകിളികളും മറ്റ് പച്ചക്കുതിരകളും ആണ് Great Indian Bustard (GIB) ന്റെ പ്രധാന ആഹാരം. മെയ് 23, 2019 ന് ജെയ്സാല്‍മീറിലെ ജില്ലാ മജിസ്ട്രേറ്റ് വെട്ടുകിളിയെ നിയന്ത്രിക്കാനുള്ള ഒരു ഉത്തരവ് ഇറക്കി. മെയ് 23 ന് Locust Control Office ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രവര്‍ത്തിച്ച് ആ സ്ഥലത്ത് രാസവസ്തുക്കള്‍ തളിക്കാന്‍ തുടങ്ങി. രാസവസ്തുക്കളാല്‍ ചത്ത വെട്ടുകിളിയെ GIBകള്‍ കഴിച്ചാല്‍ അവ വിഷം ഏറ്റ് ചത്ത് പോകും. അത് വലിയ ദുരന്തപരമായ സംഭവം ആയിരിക്കും. GIBs … Continue reading മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി

കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു

വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത് Wyoming ആസ്ഥാനമായ കല്‍ക്കരി ഖനന കമ്പനിയായ Cloud Peak Energy ല്‍ നിന്നാണ്. അവര്‍ Chapter 11 പാപ്പരാകലിന് മെയ് 10 ന് അപേക്ഷ കൊടുത്തു. അന്താരാഷ്ട്ര കമ്പോളത്തിലുള്‍പ്പടെയുള്ള കല്‍ക്കരിയുടെ കുറയുന്ന വിലയാണ് അതിന് കാരണമായിരിക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ അനുസരിച്ച് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും കാലാവസ്ഥാമാറ്റവുമായുള്ള ബന്ധത്തെ ആക്രമിക്കുന്ന പ്രധാനപ്പെട്ട think tanks നും അതുപോലെ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നീക്കാനുള്ള ലക്ഷ്യത്തോടുള്ള പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നധാരാളം യാഥാസ്ഥിതിക ശുപാര്‍ശാ സംഘങ്ങള്‍ക്കും ഈ കല്‍ക്കരി ഭീമന്‍ … Continue reading കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു

ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്

Tapanuli ഒറാങ്ങുട്ടാന്‍ ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഏറ്റവും ഭീഷണി നേരിടുന്നതുമായ മഹത്തായ ആള്‍ക്കുരങ്ങാണ്. വടക്കന്‍ സുമാട്രയിലേയും ഇന്‍ഡോനേഷ്യയിലേയും Batang Toru കാടുകളില്‍ വെറും 800 ആള്‍ക്കുരങ്ങളേ ഇനി അവശേഷിക്കുന്നുള്ളു. ചൈന ധനസഹായം കൊടുക്കുന്ന ഒരു വമ്പന്‍ ജലവൈദ്യുതി പദ്ധതി അവരുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയായി വരുന്നു. 510-മെഗാവാട്ടിന്റെ Batang Toru ജലവൈദ്യുതി പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ ഇപ്പോള്‍ തന്നെ കുറച്ച് ഒറാങ്ങുട്ടാനുകളെ കാട് ഉപേക്ഷിച്ച് അടുത്തുള്ള പ്ലാന്റേഷനുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. A Tapanuli orangutan in the Batang … Continue reading ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്

മുറിയിലെ താപനില സ്ത്രീകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു

ഓഫീസുകളിലെ താപനില സാധാരണയായി പുരുഷന്‍മാരുടെ ഉപാപചയ പ്രവര്‍ത്തന തോതിനോട് ചേരുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കിയതാണ്. ആ മാതൃക സ്ത്രീകളുടെ വിശ്രമസമയ താപോല്‍പ്പാദനത്തെ 35% ഉയര്‍ന്നതായി തെറ്റായി കണക്കാക്കുന്നു. എന്നാല്‍ ambient താപനില ഉത്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങളൊന്നും ഇതുവരെ നടത്തിയിരുന്നില്ല. PLOS One ല്‍ വന്ന പുതിയ പഠനം വിവിധ താപനിലയിലെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും cognitive കാര്യക്ഷമതയെക്കുറിച്ച് വിശകലനം ചെയ്യുന്നതാണ്. തണുത്ത താപനിലയില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് സംസാര, ഗണിത … Continue reading മുറിയിലെ താപനില സ്ത്രീകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു

തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു

വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ തടസ്സപ്പെടുത്തുന്ന സ്വാധീനിക്കള്‍ പദ്ധതികള്‍ നടത്തിയതിന് ഇസ്രായേല്‍ കമ്പനിയെ നിരോധിച്ചു എന്ന് ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച ഡസന്‍കണക്കിന് അകൌണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ സംഘത്തിന് പിറകിലുള്ള ആളുകളുടെ വ്യക്തിത്വങ്ങള്‍ മറച്ച് വെക്കപ്പെട്ടവയാണെങ്കിലും ധാരാളം പേര്‍ക്ക് “യാഥാര്‍ത്ഥ്യത്തെ മാറ്റാനുള്ള” സാമൂഹ്യ മാധ്യമ കഴിവും ശേഷികളും ഉണ്ടെന്ന് പൊങ്ങച്ചം പറയുന്ന, ടെല്‍ അവീവ് ആസ്ഥാനമായ രാഷ്ട്രീയ ഉപദേശക സ്വാധീനിക്കല്‍ സ്ഥാപനമായ Archimedes Group നോട് ബന്ധമുണ്ട് എന്നും ഫേസ്‌ബുക്ക് പറഞ്ഞു. … Continue reading തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു

ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്

വിക്കിലീക്സിന്റെ സഹ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് കുപ്രസിദ്ധമായ Espionage Actനാല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുമ്പ് ഡാനിയല്‍ എല്‍സ്ബര്‍ഗ്ഗ്, എമ്മ ഗോള്‍ഡ്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സോഷ്യലിസ്റ്റ് യൂജീന്‍ ഡബ്സ് തുടങ്ങിയവരെ തടവിലടച്ച അതേ നിയമാണിത്. അസാഞ്ജ് ഒരു ചാരനല്ല. ചാരന്‍മാര്‍ രഹസ്യങ്ങള്‍ വില്‍ക്കുകയും രഹസ്യമായി തന്നെ നിര്‍ത്തുകയും ചെയ്യുന്നവരാണ്. അമേരിക്കന്‍ സര്‍ക്കാര്‍ We the People ല്‍ നിന്ന് മറച്ച് വെക്കപ്പെട്ട സത്യങ്ങള്‍ അസാഞ്ജ് പുറത്തുകൊണ്ടുവന്നു. എവിടെ പോയി NY Times and Amazon Post? … Continue reading ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്

ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു

സാന്‍ ഫ്രാന്‍സിസ്കോയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഗതാഗതക്കുരുക്കില്‍ 62% വര്‍ദ്ധനവുണ്ടായി. അതിന്റെ മൂന്നില്‍ രണ്ടിനും കാരണമായത് ഊബറും ലിഫ്റ്റുമാണ് എന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യാത്രപങ്കുവെക്കല്‍ സേവനങ്ങളില്ലായിരുന്നെങ്കില്‍ ഗതാഗത കുരുക്ക് 22% മാത്രമേ വര്‍ദ്ധിക്കുമായിരുന്നുള്ളു എന്ന് ഗതാഗത മാതൃകകള്‍ കണക്കാക്കുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു പ്രവര്‍ത്തി ദിനത്തില്‍ യാത്രപങ്കുവെക്കല്‍ ഡ്രൈവര്‍മാര്‍ 1.7 ലക്ഷം വാഹന യാത്രകള്‍ നടത്തുന്നുവെന്നും അത് നഗരത്തിലെ ഏറ്റവും സാന്ദ്രത കൂടിയ സ്ഥലത്താണെന്നും 2017 ജൂണില്‍ നടത്തിയ ഒരു പഠനത്തില്‍ … Continue reading ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു