“എന്റെ സർക്കാരിനോടുള്ള എന്റെ അഭ്യർത്ഥന: ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കുക.” ഇസ്രായേലിലെ ഒരു സമാധാന പ്രവർത്തകനായ Noy Katsman ന്റെ സന്ദേശം. 1,400 പേർ കൊല്ലപ്പെട്ട ഒക്റ്റോബർ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ സഹോദരൻ Hayim Katsman ന്റെ ശ്മശാനപ്രസംഗത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ഗാസയിൽ ഇപ്പോഴും 222 പേർ ബന്ദികളായി കഴിയുന്നു. രണ്ടുപേരെയാണ് വിട്ടയച്ചത്. Hayim Katsman ഒരു സര്വ്വകലാശാലാ അദ്ധ്യാപകനും സമാധാന പ്രവർത്തകനും ഗാസയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള Holit … Continue reading ഗാസയിലെ ബോംബിടൽ നിർത്തണമെന്ന്, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമാധാനപ്രവർത്തകന്റെ സഹോദരൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു
മസാഫർ യാട്ടയിലെ 8 ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ ഇസ്രായേലിലെ സൈന്യം മുന്നോട്ട് വരുന്നു
തെക്കൻ ഹെബ്രോൺ മലകളിലെ Masafer Yatta പ്രദേശത്തെ നൂറുകണക്കിന് പാലസ്തീൻകാരെ ഒഴിപ്പിക്കാനായുള്ള പദ്ധതി Central Command ന്റെ തലവനായ Maj. Gen. Yehuda Fuchs ന്റെ നേതൃത്വത്തിലെ ഇസ്രായേലിലെ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങി. ആ സ്ഥലത്തെ സൈന്യത്തിന്റെ ഒരു സ്ഥിരം പരിശീലന കേന്ദ്രമാക്കാനാണ് ഉദ്ദേശം. രാഷ്ട്രീയ ഉദ്യോഗസ്ഥരുമായി ഒരു ചർച്ചയും നടത്താതെ രണ്ട് മാസം മുമ്പാണ് അതിനുള്ള പദ്ധതികൾ തുടങ്ങിയത് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ സാധാരണ രാഷ്ട്രീയ ഉദ്യോഗസ്ഥാരണ് തീരുമാനങ്ങളെടുക്കുന്നത്. … Continue reading മസാഫർ യാട്ടയിലെ 8 ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ ഇസ്രായേലിലെ സൈന്യം മുന്നോട്ട് വരുന്നു
റിപ്പയർ ചെയ്യാനുള്ള അവകാശത്തിന്റെ കരാർ John Deere ഒപ്പുവെച്ചു
അമേരിക്കയിലെ കൃഷിക്കാരുടെ വിജയമായി കണക്കുന്ന ഒരു Memorandum of Understanding (MoU), കാർഷിക ഉപകണ നിർമ്മാതാക്കളായ John Deere മായി American Farm Bureau Federation (AFBF) ഒപ്പുവെച്ചു. അവരുടെ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നതിനെ സംബന്ധിച്ച കരാറാണ്. കൃഷി കൂടുതൽ സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതാകുന്നതോടെ Deere തങ്ങളുടെ ഉപകരണങ്ങളിൽ കൂടുതലായി സോഫ്റ്റ്വെയർ കുത്തിവെക്കുന്നുണ്ട്. എല്ലാ ട്രാക്റ്ററുകളിലും കൊയ്ത്ത് യന്ത്രങ്ങളിലും എല്ലാം autopilot സൗകര്യം standard ആയി ഉൾപ്പെടുത്തിയിരുന്നു. John Deere Operations Center ഉണ്ടായിരുന്നു. "നിങ്ങളുടെ ബിസിനസിന്റെ സുതാര്യതയും … Continue reading റിപ്പയർ ചെയ്യാനുള്ള അവകാശത്തിന്റെ കരാർ John Deere ഒപ്പുവെച്ചു
ഹമാസ് ആക്രമണത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേലിലെ സമാധാന പ്രവർത്തകൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നു
ഇസ്രായേലിൽ നിന്ന് Maoz Inon നമ്മോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ രണ്ട് രക്ഷകർത്താക്കളും, Bilha ഉം Yakovi Inon ഉം, ഹമാസ് ഒക്റ്റോബർ 7 ന് നടത്തിയ ആക്രമണത്തിൽ മറ്റ് 1,300 പേരോടൊപ്പം കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഇസ്രായേലിലെ Standing Together എന്ന സമാധാന പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തകനാണ് Maoz. ഗാസ അതിർത്തിക്ക് വടക്കുള്ള കർഷകരുടെ കൂട്ടായ്മയായ ഒരു കിബുട്സിലായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നത്. അവർക്ക് 78 ഉം 76 ഉം വയസ് പ്രായമുണ്ടായിരുന്നു. … Continue reading ഹമാസ് ആക്രമണത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേലിലെ സമാധാന പ്രവർത്തകൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നു
ജനാധിപത്യം മരിച്ചു
https://audio.3cr.org.au/3cr/renegade-economists/2017/11/22/1730/201711221730_renegade-economists_64.mp3 Raquel Rolnik, the former UN Special Rapporteur for the right to housing
7% വളർച്ചയുണ്ടെങ്കിൽ നിക്ഷേപങ്ങൾ എവിടെ? ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് മുൻ ആർബിഐ ഗവർണർ
ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജ്യത്തെ കോർപറേറ്റ് നിക്ഷേപങ്ങളിലെ ഇടിവും വിദേശ മൂലധന ഒഴുക്കിലെ മന്ദഗതിയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സാമ്പത്തിക വളർച്ചാ അവകാശവാദങ്ങളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. സമ്പദ്വ്യവസ്ഥ ഏഴ് ശതമാനത്തിലധികം വളർച്ച കൈവരിക്കുന്നു എന്ന ഔദ്യോഗിക ജി.ഡി.പി. കണക്കുകളുമായി ഈ ഘടകങ്ങൾ ഒത്തുപോകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജ്യത്തെ പ്രധാന വളർച്ചാ നിരക്കുകളും നിക്ഷേപ പ്രവർത്തനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് റിസർവ് ബാങ്ക് മുൻ ഗവർണർ അഭിപ്രായപ്പെട്ടത്. … Continue reading 7% വളർച്ചയുണ്ടെങ്കിൽ നിക്ഷേപങ്ങൾ എവിടെ? ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് മുൻ ആർബിഐ ഗവർണർ
ചെർണോബിൽ നമ്മോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും
ചെർണോബിൽ ആണവ ദുരന്തം സംഭവിച്ച് 40 വർഷങ്ങൾക്ക് ശേഷം ദീർഘകാലത്തെ വലിയ ആണവ വികിരണ ചോർച്ചയുടെ ഒരു "പരീക്ഷണശാല" ആണ് ബെലാറൂസ് ഇപ്പോഴും എന്ന് നോബൽ സമ്മാന ജേതാവായ എഴുത്തുകാരി Svetlana Alexievich പറയുന്നു. ചെർണോബിലിന്റെ പാഠങ്ങൾ മറക്കപ്പെട്ടിരിക്കുന്നു എന്നും, കൂടുതൽ വ്യക്തിപരമായ സമ്മതപത്രങ്ങൾ ശേഖരിക്കേണ്ടത് ആവശ്യമാണെന്നും RFE/RL ന്റെ Belarus Service നോട് Alexievich പറഞ്ഞു. "ബെലാറൂസ് ഇപ്പോഴും ചെർണോബിൽ പരീക്ഷണശാല ആണ്. ചെർണോബിൽ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. അതിനെ മറക്കാനാകില്ല. കാരണം വികിരണവും, ധാരാളം … Continue reading ചെർണോബിൽ നമ്മോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും
എങ്ങനെയാണ് അമേരിക്കയുടെ സർക്കാർ പ്രതിഷേധിക്കുന്ന ജനങ്ങളെ ചാരപ്പണി ചെയ്യുന്നത് — നിങ്ങളുൾപ്പടെ
https://www.ted.com/talks/jennifer_granick_how_the_us_government_spies_on_people_who_protest_including_you Jennifer Granick — സ്രോതസ്സ് | Apr 2017
തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി
റായ്പുർ ∙ അമ്പതുകളുടെ മാധ്യത്തിൽ പ്രായമുള്ള സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി 5 കിലോമീറ്റർ റോഡിലൂടെ നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും, കത്തുന്ന കോൺക്രീറ്റും, സൂര്യാഘാതമേൽക്കാനുള്ള സാധ്യതയും വകവയ്ക്കാതെയാണ് അവർ നടന്നത്. അവരുടെ ലക്ഷ്യം: ആ വയോധികയുടെ തുച്ഛമായ പ്രതിമാസ പെൻഷൻ – 500 രൂപ. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഹൃദയഭേദകമായ ഈ ദുരിതയാത്ര യാദൃശ്ചികമായി ആ വഴി വന്ന ഒരാളാണ് ക്യാമറയിൽ പകർത്തിയത്. ജഗൽപാറ ഗ്രാമവാസിയായ സുകുമനിയയാണ് ഭർതൃമാതാവിനെ തോളിലേറ്റി ബാങ്കിലെത്തിയത്. … Continue reading തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ; ദുരിതയാത്ര 500 രൂപ പെൻഷനായി
അമേരിക്കയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ സമരം
Kaiser Permanente മായി ബന്ധപ്പെട്ട ആരോഗ്യ മേഖലയിലെ 75,000 തൊഴിലാളികൾ ജോലി ചെയ്യാതെ പുറത്ത് പോയി. അമേരിക്കയിലെ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ സമരം ആണിത്. California, Oregon, Washington, Colorado, Virginia, Washington, D.C. എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്. കൂടുതൽ ശമ്പളം, കൂടൂതൽ ജോലിക്കാർ, മെച്ചപ്പെട്ട പെൻഷൻ, മറ്റ് സൗകര്യങ്ങൾ എന്നിവ ആവശ്യപ്പെട്ടതുകൊണ്ട് ജോലിക്കാർക്ക് വേണ്ടി പുതിയ കരാർ നിർമ്മിക്കുന്നതിന്റെ ചർച്ച പരാജയപ്പെട്ടു. — സ്രോതസ്സ് democracynow.org | Oct 06, 2023