ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ “കാലാവസ്ഥാമാറ്റം”, “ആഗോളതപനം” എന്നീ വാക്കുകള്‍ നിരോധിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ദുരിതമനുഭവിക്കേണ്ടിവുന്ന തീരദേശ സംസ്ഥാനമായിട്ടു കൂടി "കാലാവസ്ഥാമാറ്റം", "ആഗോളതപനം" എന്നീ വാക്കുകള്‍ ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ നിരോധിച്ചു. റിപ്പബ്ലിക്കനായ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ(Rick Scott) കാലത്ത്, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ സന്ദേശങ്ങളിലും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും, ആഗോളതപനത്തെക്കുറിച്ചും പറയരുത് എന്ന് Department of Environmental Protection ന്റെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഉത്തരവില്‍ പറയുന്നു എന്ന് Florida Center for Investigative Reporting കണ്ടെത്തി. വടക്കെ കരോലിനയും, പെന്‍സില്‍വേനിയയും ഇതേ ഉത്തരവ് അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് ThinkProgress പറയുന്നു. [എത്ര സ്വതന്ത്രമായ രാജ്യം!]

അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരുകളില്‍ നിന്ന് ജബ് ബുഷ് ഉപദേശികളെയെടുക്കുന്നു

ഫ്ലോറിഡയിലെ മുമ്പത്തെ ഗവര്‍ണര്‍ ആയിരുന്ന റിപ്പബ്ലിക്കന്‍കാരുടെ അടുത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആകാന്‍ പോകുന്ന ജബ് ബുഷ്, വിദേശകാര്യനയത്തില്‍ തന്നെ സഹായിക്കാനായി അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചവരെ തന്നെ തെരഞ്ഞെടുക്കുന്നു എന്ന് വിമര്‍ശനമുയരുന്നു. 21 പേരുടെ ലിസ്റ്റില്‍ 19 പേരും ജോര്‍ജ്ജ് W ബുഷിന്റേയോ, ജോര്‍ജ്ജ് H.W. ബുഷിന്റേയോ, രണ്ടുപേരുടേയോ സര്‍ക്കാരിന്‍ പ്രവര്‍ത്തിച്ചവരാണ്. ജോര്‍ജ്ജ് W ബുഷിന്റെ homeland security സെക്രട്ടറിമാരായിരുന്ന Tom Ridge ഉം, മൈക്കല്‍ ഷെര്‍ടോഫും (Michael Chertoff), CIA ഡയറക്റ്റര്‍മാരായിരുന്ന Porter Goss ഉം … Continue reading അച്ഛന്റേയും സഹോദരന്റേയും സര്‍ക്കാരുകളില്‍ നിന്ന് ജബ് ബുഷ് ഉപദേശികളെയെടുക്കുന്നു

വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍

കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം

കമ്മ്യൂമിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുത്ത് ഏറെ താമസിയാതെ തന്നെ, ലഭ്യമായ സര്‍ക്കാര്‍ ഭൂമി മുഴുവനും ഭൂരഹിതരായ തൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും കൃഷി ചെയ്യാനായി വിട്ടുകൊടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു വശത്ത് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനും മറുവശത്ത് കഴിയുന്നത്ര ഭൂരഹിത കുടുംബങ്ങളെ പനരധിവസിപ്പിക്കാനും ഇതുകൊണ്ടു കഴിയും. പ്രാധമിക മതിപ്പനുസരിച്ച് വനം ഭൂമിയല്ലാത്ത 7.5ലക്ഷം ഹെക്‌ടര്‍ കൃഷിയോഗ്യവും അല്ലാത്തതുമായ തരിശുനിലം വിതരണത്തിന് ലഭിക്കുമെന്നു കണ്ടു. ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ഗവണ്മെന്റ് ഭൂമി നല്‍കികൊണ്ടുള്ള വിജ്ഞാപനം സെപ്റ്റംബര്‍ 14 ന് പുറത്തുവന്നു. ഗവണ്മെന്റിനോ പൊതുകാര്യങ്ങള്‍ക്കോ ആവശ്യം … Continue reading കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം

വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍